THINCK
അബുദാബി അപകടം: അമ്മയും മകനും മരിച്ചു

അബുദാബി അപകടം: അമ്മയും മകനും മരിച്ചു

അബുദാബി–അൽ ഐൻ റോഡിൽ അൽ വത്ബ പാലത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശി കുടുംബത്തിലെ അമ്മയും മകനും മരിച്ചു. അഷിമ ചൗധരി (48), മകൻ അരിത്ര ബിശ്വാസ് (15) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഭർത്താവ് സ്വരൂപ് കാന്തി ബിശ്വാസ് (48) പരുക്കുകളോടെ രക്ഷപ്പെട്ടു. കുടുംബം സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം അതിവേഗത്തിൽ ഇടിച്ചതായാണ് വിവരം. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

A mother and her teenage son lost their lives in a tragic road accident near Al Wathba Bridge in Abu Dhabi.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →