
രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം കൊലപ്പെടുത്തി
രാജസ്ഥാനിലെ ഭരത്പുരിയിൽ ബിജെപി മുൻ എംഎൽഎ അതർ സിങ് ഭദാനയെ ഞായറാഴ്ച വൈകുന്നേരം ഭോണ്ട ഗ്രാമത്തിൽ ജനക്കൂട്ടം വടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. ഖനനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്.
2003ൽ ബയാന നിയമസഭാ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭദാന 2008 വരെ നിയമസഭാംഗമായിരുന്നു. ഭോണ്ട ഗ്രാമത്തിൽ ഭാര്യയുടെ പേരിലായി ക്രഷർ യൂണിറ്റ് നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഖനനത്തിനെതിരെ ഗ്രാമവാസികൾ പ്രതിഷേധത്തിലായിരുന്നു.
THINCK SHOTS https://thinck.org/shots






