ഉന്നതിയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ:

കോൺഗ്രസ്സ് നേതൃത്വത്തിന് ഒരു തിരുത്തൽ കുറിപ്പ്
കോൺഗ്രസ്സ് എന്ന പ്രസ്ഥാനം ഇന്ത്യയുടെ ഹൃദയമിടിപ്പാണ്. ആ ഇടിപ്പ് നിലയ്ക്കാതെ കാക്കുന്നത് ഡൽഹിയിലെ എയർകണ്ടീഷൻ മുറികളിലിരിക്കുന്ന നേതാക്കളല്ല, മറിച്ച് വെയിലും മഴയും കൊണ്ട് താഴെത്തട്ടിൽ പണിയെടുക്കുന്ന സാധാരണ പ്രവർത്തകരാണ്. കഴിഞ്ഞ കുറച്ചു കാലമായി എ.ഐ.സി.സി നേതൃത്വത്തിന്റെ, പ്രത്യേകിച്ച് കെ.സി. വേണുഗോപാലിനെപ്പോലെയുള്ള ഉന്നത നേതാക്കളുടെ നീക്കങ്ങൾ കാണുമ്പോൾ അണികൾക്ക് സന്തോഷത്തേക്കാൾ ഏറെ ആശങ്കയാണ് ഉണ്ടാകുന്നത്.
ഡൽഹിയിലെ നായകനിൽ നിന്ന് പ്രാദേശിക നേതാവിലേക്കുള്ള ദൂരം
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി, ദേശീയ രാഷ്ട്രീയത്തിന്റെ ചാണക്യനായി കെ.സി. വേണുഗോപാൽ വളർന്നപ്പോൾ ഓരോ മലയാളിയും അഭിമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം കേരളത്തിലെ പ്രാദേശിക പത്രക്കാരുടെ അനാവശ്യ ചോദ്യങ്ങൾക്ക് മറുപടി നൽകി സമയം കളയുന്നതും, ഡൽഹിയിലോ മറ്റ് തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കേരളത്തിലെ 'കപ്പ പുഴുക്കിന്റെയും' തൊഴിലുറപ്പ് തൊഴിലാളികളുടെയും ഇടയിൽ മാത്രം ചുറ്റിക്കറങ്ങുന്നതും ഒരു ദേശീയ നേതാവിന് ചേർന്നതല്ല. ഈ രീതിയിലുള്ള 'ലോക്കൽ ഇമേജ്' കെ.സി എന്ന വലിയ നേതാവിനോടുള്ള അണികളുടെ മതിപ്പ് കുറയ്ക്കാനേ സഹായിച്ചിട്ടുള്ളൂ.
തിരിച്ചടിയായ പരീക്ഷണങ്ങൾ: ഹരിയാന മുതൽ മഹാരാഷ്ട്ര വരെ
ദേശീയ തലത്തിൽ പാർട്ടി നേരിട്ട തകർച്ചകളിൽ പലതിനും പിന്നിൽ തെറ്റായ തീരുമാനങ്ങളുടെ നിഴലുണ്ട്.
- രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ അധ്വാനത്തിൽ കിട്ടിയ ഭരണം അശോക് ഗെഹ്‌ലോട്ടിന് നൽകിയത് പാർട്ടിയെ ക്ഷീണിപ്പിച്ചു.
- മധ്യപ്രദേശിൽ സിന്ധ്യയെ മാറ്റിനിർത്തി കമൽനാഥിനെ വാഴിച്ചത് ഒടുവിൽ ഭരണം തന്നെ നഷ്ടപ്പെടുന്നതിലേക്കാണ് നയിച്ചത്.
- ഹരിയാനയിൽ കുമാരി ഷെൽജയെ തഴഞ്ഞ് ഭൂപീന്ദർ സിംഗ് ഹൂഡയുടെ ചൊൽപ്പടിക്ക് നിന്നത് ഉറച്ച വിജയം കളഞ്ഞുകുളിച്ചു.
- മഹാരാഷ്ട്രയുടെ ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തല അവിടെ അർഹതയില്ലാത്തവർക്ക് സീറ്റ് നൽകിയത് തിരിച്ചടിയായി.
- പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെപ്പോലെ ഒരാളെ മാറ്റി ചന്നിയെ കൊണ്ടുവന്നത് ആ സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ അന്ത്യം കുറിച്ചു.
ഇത്തരത്തിൽ പണത്തിന്റെയോ സ്വാധീനത്തിന്റെയോ പേരിൽ എടുത്ത തീരുമാനങ്ങൾ പ്രവർത്തകരെ വേദനിപ്പിച്ചു. ബീഹാറിലെ സീറ്റ് വിൽപന വിവാദങ്ങൾ പ്രിയങ്ക ഗാന്ധിയെപ്പോലും മാനസികമായി തളർത്തുകയും അവർ പാർട്ടി കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ കാരണമാവുകയും ചെയ്തു എന്നത് പരസ്യമായ രഹസ്യമാണ്.
കേരളത്തിലെ 'കുത്തികയറ്റലുകൾ'
കേരളത്തിൽ ഇപ്പോൾ നടന്ന സ്ഥാനാർത്ഥി നിർണ്ണയത്തിലും സമാനമായ പാളിച്ചകൾ ഉണ്ടായി. 15 ഓളം സീറ്റുകളിൽ പഴകുളം മധുവിനെപ്പോലെയുള്ളവരെ തിരുകിക്കയറ്റിയത് പാർട്ടിയുടെ വിജയത്തെ ബാധിച്ചു. അവസാന നിമിഷം കെ.സി നൽകിയ ലിസ്റ്റ് രാഹുൽ ഗാന്ധി വലിച്ചെറിഞ്ഞില്ലായിരുന്നുവെങ്കിൽ കേരളത്തിൽ എൽ.ഡി.എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമായിരുന്നു. കെ. സുധാകരനെപ്പോലെയുള്ളവർ കെ.സിക്ക് വേണ്ടി പുകഴ്ത്തി എഴുതുമ്പോൾ, അത് കെ.സിയുടെ നിലവാരം കുറയ്ക്കുകയാണെന്ന് അദ്ദേഹം മനസ്സിലാക്കണം.
‘24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥി നിർണ്ണയം’ എന്ന വെല്ലുവിളി കെടുത്തിക്കളഞ്ഞത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ വൈകിപ്പിക്കൽ ആയിരുന്നു ..
പി.ആർ അഭ്യാസങ്ങളും ജയ്ഹിന്ദ് ചാനലും
യൂട്യൂബർമാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും ലക്ഷങ്ങൾ നൽകി നറേറ്റീവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതിന് പകരം, സ്വന്തം ചാനലായ 'ജയ്ഹിന്ദ്' ഒന്ന് നന്നാക്കിയെടുക്കാൻ നേതൃത്വം ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് ഈ ദുരവസ്ഥ ഉണ്ടാകില്ലായിരുന്നു. എം.എൽ.എമാർക്ക് നൽകുന്ന ഫണ്ട് എ.ഐ.സി.സിയുടെതാണെന്നും അത് സ്വന്തം കീശയിൽ നിന്നല്ലെന്നും എല്ലാവരും തിരിച്ചറിയണം.
ദുരന്തമായ പിആർ കളിക്കാർ
പിആർ എന്ന തിളക്കമേറിയ ആയുധം ഒരുകാലത്ത് നേതാക്കളുടെ ശക്തിയായിരുന്നു. എന്നാൽ അതേ പിആർ അതിരുകടന്ന് കളിക്കുമ്പോൾ, യാഥാർത്ഥ്യത്തോട് ബന്ധം നഷ്ടപ്പെടുമ്പോൾ, അത് തന്നെ തിരിച്ചടിയായി മാറുന്ന സാഹചര്യമാണ് ഇന്ന് നമ്മൾ കാണുന്നത്. ഡൊണാൾഡ് ട്രംപ് മുതൽ നരേന്ദ്ര മോദി വരെയും പിണറായി വിജയൻ വരെയും—വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഇവർക്ക് ഒരു സാമ്യം ഉണ്ടെങ്കിൽ, അതാണ് പിആർ നിർമ്മിച്ച പ്രതിച്ഛായയുടെ ഭാരം. ജനങ്ങളുടെ യഥാർത്ഥ അനുഭവങ്ങളുമായി പൊരുത്തപ്പെടാത്തപ്പോൾ, ആ പ്രതിച്ഛായ തകർന്നുവീഴുകയും വിശ്വാസം ചോർന്നുപോകുകയും ചെയ്യുന്നു. അതിനാൽ, ദീർഘകാലത്തിൽ നിലനിൽക്കുന്നത് പ്രചാരണമല്ല, പ്രവർത്തിയും വിശ്വാസവുമാണെന്നത് വീണ്ടും തെളിയിക്കപ്പെടുകയാണ്.
നേതൃത്വത്തിനുള്ള ഉപദേശം
പ്രിയപ്പെട്ട കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളെ,
വ്യക്തിപൂജ ഒഴിവാക്കുക: കൂടെ നിൽക്കുന്ന 'എട്ടുകാലി മമ്മൂഞ്ഞി'കളെയും ഇത്തിക്കണ്ണികളെയും തിരിച്ചറിയുക. അവർ അധികാരം കാണുമ്പോൾ മാത്രം കൂടെ കൂടുന്നവരാണ്.
ദേശീയ തലത്തിൽ ശ്രദ്ധിക്കുക: കേരളം പോലുള്ള ചെറിയ വട്ടത്തിൽ കളിച്ച് സമയം കളയാതെ, 2004 ലേതുപോലെ കോൺഗ്രസ്സിനെ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിക്കാൻ പരിശ്രമിക്കുക. രാജ്യത്തെ യുവാക്കളും വ്യാപാരികളും ഇപ്പോൾ ബി.ജെ.പിക്ക് എതിരാണ്. ആ തരംഗം മുതലാക്കാൻ ദേശീയ തലത്തിൽ തന്ത്രങ്ങൾ മെനയുക.
പ്രവർത്തകരുടെ ശബ്ദം കേൾക്കുക: എ.ഐ.സി.സി ഡൽഹിയിൽ ഇരുന്ന് എടുക്കുന്ന തീരുമാനങ്ങൾ ഗ്രാസ്റൂട്ട് ലെവലിലുള്ള പ്രവർത്തകരുടെ വികാരം മാനിച്ചുകൊണ്ടാകണം. പണത്തിന്റെ സ്വാധീനത്തിന് വഴങ്ങി സീറ്റുകൾ നൽകാതിരിക്കുക.
തമിഴ്‌നാട് മോഡൽ: വിജയിനെപ്പോലെ പുതുതായി വരുന്നവരെ വിശ്വസിച്ച് സ്റ്റാലിനെപ്പോലെയുള്ള പഴയ സുഹൃത്തുക്കളെ തള്ളിക്കളയരുത്. അത് അപകടകരമാണ്.
കേന്ദ്രത്തിൽ ഭരണം പിടിക്കാൻ അധികദൂരമില്ല. ഒന്ന് ഒത്തുപിടിച്ചാൽ മോദിയല്ല, ആരു വന്നാലും കോൺഗ്രസ്സിന് മുന്നിൽ തോറ്റുതുന്നംപാടും. അതിനായി നേതാക്കൾ താഴെത്തട്ടിലെ 'പി.ആർ' കളികൾ അവസാനിപ്പിച്ച് വലിയ ലക്ഷ്യങ്ങളിലേക്ക് കണ്ണ് തുറക്കണം.
ഒരു സാധാരണ കോൺഗ്രസ്സ് പ്രവർത്തകൻ.
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :



உயரத்திலிருந்து கீழே பார்க்கும்போது: காங்கிரஸ் தலைமைக்கு ஒரு திருத்தக் குறிப்பு
காங்கிரஸ் இயக்கம் இந்தியாவின் இதயத்துடிப்பு. அந்தத் துடிப்பு தில்லியில் உள்ள குளிரூட்டப்பட்ட அறைகளில் அமர்ந்திருக்கும் தலைவர்களால் அல்ல, மாறாக வெயிலிலும் மழையிலும் உழைக்கும் சாதாரணத் தொண்டர்களால் தான் நிலைபெறுகிறது. சமீபகாலமாக ஏ.ஐ.சி.சி தலைமை, குறிப்பாக கே.சி. வேணுகோபால் போன்ற உயர்மட்டத் தலைவர்களின் நடவடிக்கைகள் தொண்டர்களிடையே மகிழ்ச்சியை விட கவலையையே ஏற்படுத்தியுள்ளன.
தில்லி நாயகனிடமிருந்து உள்ளூர் தலைவருக்கான தூரம் கே.சி. வேணுகோபால் ராகுல் காந்தியின் நம்பிக்கைக்குரியவராகவும், தேசிய அரசியலின் சாணக்கியராகவும் வளர்ந்தபோது ஒவ்வொரு மலையாளியும் பெருமைப்பட்டனர். ஆனால் இப்போது அவர் கேரளாவின் உள்ளூர் செய்தியாளர்களின் தேவையற்ற கேள்விகளுக்குப் பதிலளிப்பதும், தில்லி அல்லது பிற தேர்தல் மாநிலங்களில் கவனம் செலுத்துவதற்குப் பதிலாக கேரளாவின் 'கப்ப புழுக்கு' கடைகளிலும், ஊரக வேலைவாய்ப்புத் திட்டத் தொழிலாளர்களிடமும் சுற்றிக் கொண்டிருப்பது ஒரு தேசியத் தலைவருக்கு அழகல்ல. இந்த 'லோக்கல் இமேஜ்' ஒரு பெரிய தலைவரின் மீதான தொண்டர்களின் மரியாதையைக் குறைக்கவே உதவியுள்ளது.
தோல்வியடைந்த பரிசோதனைகள்: ஹரியானா முதல் மகாராஷ்டிரா வரை தேசிய அளவில் கட்சி சந்தித்த தோல்விகளுக்குப் பின்னால் தவறான முடிவுகளின் நிழல் உள்ளது:
- ராஜஸ்தானில் சச்சின் பைலட்டின் உழைப்பால் கிடைத்த ஆட்சியை அசோக் கெலாட்டிற்கு வழங்கியது கட்சியைப் பலவீனப்படுத்தியது.
- மத்தியப் பிரதேசத்தில் சிந்தியாவை ஓரங்கட்டி கமல்நாத்தை அமர்த்தியது இறுதியில் ஆட்சியை இழக்கக் காரணமாக அமைந்தது.
- ஹரியானாவில் பூபிந்தர் சிங் ஹூடாவிற்கு அடிபணிந்து குமாரி செல்ஜாவைப் புறக்கணித்தது உறுதியான வெற்றியைத் தாரை வார்த்தது.
- மகாராஷ்டிராவில் ரமேஷ் சென்னிதலா தகுதியற்றவர்களுக்குத் தொகுதிகளை வழங்கியது பெரும் பின்னடைவை ஏற்படுத்தியது.
- பஞ்சாபில் அமரீந்தர் சிங் போன்ற செல்வாக்குள்ள தலைவரை மாற்றி சன்னியைக் கொண்டு வந்தது அங்கே காங்கிரஸின் முடிவுக்குக் காரணமாக அமைந்தது. இந்த முடிவுகள் பணம் அல்லது அதிகாரத்தின் செல்வாக்கினால் எடுக்கப்பட்டவை என்ற ஆதங்கம் தொண்டர்களிடம் உள்ளது. பீகாரில் சீட் விற்பனை சர்ச்சைகள் பிரியங்கா காந்தியை மனதளவில் பாதித்து, அவர் கட்சி விவகாரங்களிலிருந்து ஒதுங்கி இருக்கக் காரணமாக அமைந்தது என்பது ஊரறிந்த ரகசியம்.
கேரளாவில் "திணிப்புகள்" கேரளாவில் சமீபத்தில் நடந்த வேட்பாளர் தேர்விலும் இதே போன்ற தவறுகள் நடந்தன. பழகுளம் மது போன்றவர்களை சுமார் 15 தொகுதிகளில் திணித்தது வெற்றியைப் பாதித்தது. கே.சி வழங்கிய இறுதிப் பட்டியலை ராகுல் காந்தி நிராகரிக்கவில்லை என்றால், கேரளாவில் எல்.டி.எப் மூன்றாவது முறையாக ஆட்சிக்கு வந்திருக்கும். கே. சுதாகரன் போன்றவர்கள் கே.சி-க்காகப் புகழ்பாடும்போது, அது கே.சி-யின் தரத்தைக் குறைக்கிறது என்பதை அவர் உணர வேண்டும்.
பி.ஆர் வித்தைகளும் ஜெய்ஹிந்த் சேனலும் ஒரு பிம்பத்தை உருவாக்க யூடியூபர்களுக்கும் ஆன்லைன் ஊடகங்களுக்கும் லட்சக்கணக்கில் பணம் செலவழிப்பதற்குப் பதிலாக, 'ஜெய்ஹிந்த்' சேனலை தேசிய அளவில் தரம் உயர்த்தத் தலைமை முயன்றிருந்தால் இன்று இந்த நிலை ஏற்பட்டிருக்காது. எம்.எல்.ஏ-க்களுக்கு வழங்கப்படும் நிதி ஏ.ஐ.சி.சி-யினுடையது என்றும், அது தலைவர்களின் சொந்தப் பணம் அல்ல என்றும் அனைவரும் உணர வேண்டும்.
பி.ஆர் விளையாட்டுகளின் பேரழிவு பி.ஆர் என்பது ஒரு கூர்மையான ஆயுதம். ஆனால் அது எல்லை மீறும்போது, யதார்த்தத்திலிருந்து விலகும்போது, அதுவே பின்னடைவாக மாறும். டொனால்ட் ட்ரம்ப் முதல் நரேந்திர மோடி மற்றும் பினராயி விஜயன் வரை—பி.ஆர் உருவாக்கிய பிம்பத்தின் சுமை அனைவருக்கும் ஒன்றுதான். மக்களின் உண்மையான அனுபவங்களுடன் அந்தப் பிம்பம் ஒத்துப்போகாதபோது, அது தகர்ந்துவிடும். விளம்பரமல்ல, உழைப்பும் நம்பிக்கையுமே நிலைக்கும் என்பது மீண்டும் நிரூபணமாகியுள்ளது.
தலைமைக்கான ஆலோசனைகள்
- தனிநபர் துதிபாடுவதைத் தவிர்க்கவும்: அதிகாரத்திற்காக உங்களைச் சுற்றி இருக்கும் 'எட்டுகாலி மம்முஞ்சி'களை (சுயநலவாதிகளை) அடையாளம் காணுங்கள்.
- தேசிய அளவில் கவனம் செலுத்துங்கள்: கேரளா போன்ற சிறிய வட்டத்தில் நேரத்தை வீணடிக்காமல், 2004-ஐப் போல காங்கிரஸை மத்தியில் ஆட்சியில் அமர்த்தப் பாடுபடுங்கள். இளைஞர்களும் வணிகர்களும் இப்போது பா.ஜ.க-விற்கு எதிராக உள்ளனர்; அந்த அலையைச் சரியாகப் பயன்படுத்திக் கொள்ளுங்கள்.
- தொண்டர்களின் குரலுக்குச் செவிசாய்க்கவும்: தில்லியில் எடுக்கப்படும் முடிவுகள் அடிமட்டத் தொண்டர்களின் உணர்வுகளுக்கு மதிப்பளிப்பதாக இருக்க வேண்டும். பணத்திற்காகச் சீட்டுகளை விற்க வேண்டாம்.
- தமிழ்நாடு மாடல்: விஜய் போன்ற புதிதாக வருபவர்களை நம்பி ஸ்டாலின் போன்ற பழைய நண்பர்களைக் கைவிடாதீர்கள். அது ஆபத்தானது.
மத்தியில் ஆட்சி பிடிப்பது அதிக தூரத்தில் இல்லை. நாம் ஒன்றிணைந்தால் மோடி மட்டுமல்ல, யார் வந்தாலும் காங்கிரஸிடம் தோற்றுப் போவார்கள். அதற்குத் தலைவர்கள் தரைமட்ட பி.ஆர் விளையாட்டுகளை நிறுத்திவிட்டு பெரிய இலக்குகளை நோக்கிப் பயணிக்க வேண்டும்.
— ஒரு சாதாரண காங்கிரஸ் தொண்டன்.






