ചേന്തിയിലെ 'അന്തം' നാടകം പൊളിഞ്ഞു; മുഖ്യമന്ത്രിയെ കുടുക്കാൻ നോക്കി സ്വയം കുഴിയിൽ വീണ് ഗുണ്ടാ സൽക്കാര ടീംസ്!

കടലാസ്: എടോ കന്നാസേ, രാവിലെ തന്നെ കവലയിലൊരു വലിയ ചർച്ച കേട്ടല്ലോ... ചേന്തിയിലെന്തോ വലിയ പുകില് നടന്നൂന്ന്!

കന്നാസ്: ഓ... അതോ! സംഗതി വേറൊന്നുമല്ല കടലാസേ, ചെമ്പഴന്തിയിലേക്ക് ശ്രീനാരായണ ഗുരു ജയന്തിക്ക് പോയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വണ്ടി വഴിയിൽ തടഞ്ഞ് ഉണ്ടാക്കിയ ഒരു ഒന്നൊന്നര 'നാടക മേള'!

കടലാസ്: ഏഹ്? മുഖ്യമന്ത്രിയുടെ വണ്ടി വഴിയിൽ തടഞ്ഞോ? അതും Z+ കാറ്റഗറി സുരക്ഷയുള്ള വണ്ടി! ഇതെന്ത് ഏർപ്പാടാണ്?

കന്നാസ്: അവിടെയാണ് ഇവന്മാരുടെ തിരക്കഥ. ചേന്തി അനിൽ എന്നൊരു മഹാനുണ്ടല്ലോ... പണ്ട് പുത്തൻപാലം രാജേഷ്, ഓംപ്രകാശ് എന്നീ ഗുണ്ടാ സാറന്മാരെയൊക്കെ വീട്ടിൽ വിളിച്ച് സൽക്കരിച്ചതിന്റെ കളർ പടം നാട്ടുകാർ മൊത്തം കണ്ടതാ. അങ്ങേരുടെ പരിപാടിക്ക് മുഖ്യമന്ത്രി വരില്ലെന്ന് രണ്ടാഴ്ച മുൻപേ ഓഫീസ് വഴി കട്ടായം പറഞ്ഞതാ.

കടലാസ്: വരില്ലെന്ന് പറഞ്ഞിട്ടും പിന്നെങ്ങനെ അവിടെ ആൾക്കൂട്ടം വന്നു?

കന്നാസ്: അതാണ് അന്തം കമ്മികളുടെ മാസ്റ്റർ പ്ലാൻ! മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ച് ഫ്ലെക്സും അടിച്ച്, പാവം നാട്ടുകാരോട് "മുഖ്യമന്ത്രി ഇങ്ങോട്ട് വരും, എല്ലാവരും റോഡിലിറങ്ങി നിന്നോ" എന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ചെമ്പഴന്തിക്ക് പോകുന്ന വഴി ചേന്തിയാണെന്ന് ഇവർക്കറിയാമല്ലോ. വണ്ടി വന്നതും റോഡിനിരുവശവും ആളെ നിർത്തി വഴി തടഞ്ഞു!

കടലാസ്: എന്നിട്ട് മുഖ്യമന്ത്രി എന്ത് ചെയ്തു? കാറിൽ നിന്ന് ചൂടായോ?

കന്നാസ്: അതാണ് കോമഡി! സുരക്ഷാ പ്രശ്നം പോലും നോക്കാതെ മുഖ്യമന്ത്രി കാറിൽ നിന്ന് താഴെ ഇറങ്ങി. "മുൻകൂട്ടി നിശ്ചയിച്ച ലിസ്റ്റിൽ ഈ പരിപാടി ഇല്ല, ചെമ്പഴന്തിയിലെ ഔദ്യോഗിക പരിപാടിക്ക് പോവുകയാണ്" എന്ന് മാന്യമായി കാര്യം പറഞ്ഞു മനസ്സിലാക്കാൻ നോക്കി. പക്ഷേ, വന്ന ടീംസിന് വേണ്ടത് വിശദീകരണമല്ലല്ലോ, വെറും സീൻ ക്രിയേഷൻ! തട്ടിക്കയറലും ബഹളവും തന്നെ.

കടലാസ്: എന്നിട്ട് അവസാനം എന്തായി?

കന്നാസ്: ഉടനെ വന്നു ക്യാമറയ്ക്ക് മുന്നിലെ അന്തം ബൈറ്റ്: "മുഖ്യമന്ത്രി അപമാനിച്ചു, അഹങ്കാരം കാണിച്ചു, ഗുരുവിനെ നിന്ദിച്ചു!" എങ്ങനെ ഒണ്ട് ഐഡിയ? സ്വന്തം നാണക്കേട് മറക്കാൻ ഗുരുവിന്റെ പേരും രാഷ്ട്രീയ അജണ്ടയും.

കടലാസ്: കഷ്ടം തന്നെ! രാഷ്ട്രീയമായി തറപറ്റിക്കാൻ നോക്കി സ്വന്തം വലിപ്പം കടുക് മണിയേക്കാൾ ചെറുതാക്കുകയാണെന്ന് ഇവർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഇതിൽ പാവം നാട്ടുകാരെക്കൂടിയല്ലേ ഇവർ പറ്റിച്ചത്?

കന്നാസ്: അതെ, നാട്ടുകാരെ പറ്റിച്ചതിനൊപ്പം മുഖ്യമന്ത്രിയെ വഴിതടഞ്ഞ കൂട്ടത്തിൽ വല്ല കോൺഗ്രസുകാരും പെട്ടിട്ടുണ്ടെങ്കിൽ അവരെയും വെച്ചുകൊണ്ടിരിക്കരുത്. പാർട്ടിക്ക് തന്നെ ബാധ്യതയാകുന്ന ഇത്തരം ആൾക്കാരെ ആദ്യം പുറത്താക്കണം. അന്തം നാടകങ്ങൾ എത്ര കണ്ടതാ... ഇതുകൊണ്ടൊന്നും ആരും വീഴാൻ പോകുന്നില്ല!

കടലാസ്: അല്ലാ കന്നാസേ, ഇത്തവണ പക്ഷേ വേറൊരു ട്വിസ്റ്റ് കൂടിയുണ്ടല്ലോ. ചാനലുകാരെല്ലാം ഒറ്റക്കെട്ടായി മുഖ്യമന്ത്രി പറഞ്ഞതിലാണ് ശരിയെന്നല്ലേ റിപ്പോർട്ട് ചെയ്യുന്നത്!

കന്നാസ്: അതാണ് കടലാസേ ഇതിലെ ഏറ്റവും വലിയ തമാശ! പച്ചക്കള്ളം എത്ര വളച്ചൊടിച്ചാലും യാഥാർത്ഥ്യം ക്യാമറയിൽ പതിഞ്ഞതല്ലേ? സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ച് വഴിതടഞ്ഞതും, കാറിൽ നിന്നിറങ്ങി മാന്യമായി കാര്യം പറഞ്ഞ മുഖ്യമന്ത്രിയോട് തട്ടിക്കയറിയതും നാട്ടുകാർ ലൈവായി കണ്ടു. പിന്നെ ചാനലുകൾക്ക് സത്യം പറയാതിരിക്കാൻ പറ്റുമോ?

കടലാസ്: എന്നിട്ടും ആ ഒരു ചാനൽ മാത്രം പതിവുപോലെ വേറെ ട്രാക്കിലാണല്ലോ... ആ 'റിപ്പോർട്ടർ' ചാനൽ!

കന്നാസ്: ഓ... അവരെയാണോ താൻ ഈ കൂട്ടത്തിൽ കൂട്ടിയത്? അവർക്ക് രാവിലെ തൊട്ട് വൈകുന്നേരം വരെ 'പ്രത്യേക ക്യാപ്‌സ്യൂൾ' വിഴുങ്ങിയില്ലെങ്കിൽ ദഹിക്കില്ലല്ലോ. ബാക്കി കേരളം മുഴുവൻ ഒരു വഴിക്ക് പോകുമ്പോൾ, അന്തം കമ്മികളുടെ നുണക്കഥകൾക്ക് എരിവും പുളിയും ചേർത്ത് എക്സ്ക്ലൂസീവ് ആക്കുക എന്നതാണല്ലോ അവരുടെ ഒരു സ്ഥിരം അസൈൻമെന്റ്!

കടലാസ്: അതോടെ അവരുടെ വിശ്വാസ്യതയും കൂടി അങ്ങ് തീർന്നു കിട്ടി, അല്ലേ?

കന്നാസ്: പിന്നെല്ലാതെ! ആനയെ ഒളിപ്പിക്കാൻ തുണിയില്ലാത്ത അവസ്ഥയിലാണിപ്പോൾ. ജനങ്ങൾക്കൊക്കെ കാര്യം വ്യക്തമായി മനസ്സിലായിക്കഴിഞ്ഞു, ഇനി ആര് എന്തൊക്കെ എഡിറ്റ് ചെയ്തു കാണിച്ചാലും ഈ നാടകം ചീറ്റിപ്പോയ പടക്കം പോലെയാണെന്ന് അവർക്ക് ഇനിയെങ്കിലും തിരിയുമോ എന്തോ!

കടലാസ്: എടോ കന്നാസേ, ആ ചേന്തി സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള പുതിയ വിവരങ്ങൾ കൂടി പുറത്തുവന്നല്ലോ!

കന്നാസ്: അതെന്ത് റിപ്പോർട്ടാ കടലാസേ, ആ ഗുണ്ടാ ലിങ്ക് വെച്ചുള്ള പണി തന്നെയാണോ?

കടലാസ്: അതെ തന്നെ! ചേന്തി അനിലിന്റെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കരുത് എന്ന് കൃത്യമായ പോലീസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഗുണ്ടാ പശ്ചാത്തലവും സുരക്ഷാ പ്രശ്നങ്ങളും ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആ പരിപാടി ഔദ്യോഗികമായി ഒഴിവാക്കിയത്.

കന്നാസ്: ആഹാ, അപ്പൊ സംഗതി കൃത്യമായി മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു ട്രാപ്പ് തന്നെയായിരുന്നല്ലേ! പങ്കെടുക്കില്ലെന്ന് രണ്ടാഴ്ച മുൻപേ അറിയിച്ചിട്ടും, പോലീസ് റിപ്പോർട്ട് എതിരായിട്ടും ഫ്ലെക്സ് വെച്ച് ആളുകൂട്ടി വഴിതടഞ്ഞത് വെറുതെയല്ല.

കടലാസ്: ചാനലുകൾ മൊത്തം ഇപ്പോൾ അതാണ് തുറന്നുകാട്ടുന്നത്. ഇത് വെറുമൊരു പെട്ടെന്നുണ്ടായ അമർഷമല്ല, ചേന്തി അനിലും സംഘവും മുഖ്യമന്ത്രിയെ വഴിയിൽ കുടുക്കാൻ മെനഞ്ഞ പക്കാ പ്രീ-പ്ലാൻഡ് തിരക്കഥയാണെന്ന് മാധ്യമങ്ങൾ ഒന്നടങ്കം അടിവരയിട്ടു പറയുന്നു!

കന്നാസ്: പോലീസും മാധ്യമങ്ങളും യാഥാർത്ഥ്യം തുറന്നുവിട്ടതോടെ നാടകം കളിച്ചവരുടെ പെട്ടി പൂട്ടിക്കെട്ടി. ഇനിയെങ്കിലും സ്വന്തം രാഷ്ട്രീയ ബുദ്ധി ഇതിലും മോശമായി തരംതാഴാതെ നോക്കിയാൽ അന്തം കമ്മികൾക്ക് നന്ന്!

കടലാസ് : എല്ലാം ആ ദാമോദരമേനോന്റെ കടാക്ഷം