കവലയിലെ ചായക്കടയിൽ ഇരിക്കുകയാണ് കന്നാസും കടലാസും. കടലാസിന്റെ കയ്യിൽ ഒരു പത്രമുണ്ട്, കന്നാസ് ചായ കുടിക്കുന്നു.
കടലാസ്: "കന്നാസേ, കേട്ടോ പുതിയ വിശേഷം? കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റഡി ക്ലാസ്സിൽ മരംമുറിക്കള്ളന്മാരിൽ ഒരുത്തൻ ചെന്ന് ക്ലാസെടുത്തു പോലും! അവിടത്തെ പ്രധാന ചർച്ചാവിഷയം നമ്മുടെ മുഖ്യമന്ത്രി വേറെ പെണ്ണ് കെട്ടി എന്നതായിരുന്നു!"
കന്നാസ്: "എന്നിട്ട്? ചാനലിൽ ഏതോ രണ്ട് ഊളകൾ വന്ന് പറഞ്ഞല്ലോ അവരുടെ കയ്യിൽ കോടികൾ വിലമതിക്കുന്ന 'തുണ്ട്' രേഖയുണ്ടെന്ന്! കുടജാദ്രിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ വെച്ച് നമ്മുടെ മുഖ്യമന്ത്രി ഒരു കുടക് സുന്ദരിയെ കല്യാണം കഴിച്ചെന്നാണ് കഥ."
കടലാസ്: "അത് കേട്ട പാതി കേൾക്കാത്ത പാതി, പണ്ട് സരിതയുടെ സി.ഡി പിടിക്കാൻ കോയമ്പത്തൂരിലേക്ക് പാഞ്ഞതിനേക്കാൾ വേഗത്തിൽ രണ്ട് പാവപ്പെട്ടവരെ അങ്ങോട്ട് വിട്ടില്ലേ? മൂകാംബികയിൽ പ്രസാദത്തിന് പോയതുപോലെ കുടജാദ്രിക്ക് പോയി!"
കന്നാസ്: "പോയിട്ട് എന്തുണ്ടായി? അറിയാവുന്ന ഭാഷയിൽ അവിടെയുള്ള വില്ലേജ് രജിസ്റ്റർ ഓഫീസിൽ തപ്പിയപ്പോൾ 'സതീശൻ' എന്ന പേരിൽ ആരും കല്യാണം കഴിച്ചിട്ടില്ല! ചുമരിൽ പന്തടിച്ചതുപോലെ അവർ തിരിച്ചുപോന്നു. റോഷൻ ആൻഡ്രൂസിന്റെ 'ഇവിടം സ്വർഗ്ഗമാണ്' സിനിമയിൽ ആലുവ ചാണ്ടി ഉണ്ടാക്കിയ അതേ വ്യാജ രേഖാ സ്ഥലത്തുവെച്ചാണ് ഇവന്മാരും ഈ വിവാഹക്കടലാസ് ഉണ്ടാക്കിയത്!"
കടലാസ്: "എന്നിട്ട് തിരികെ വന്ന് സ്മൃതിയോടും ചാനലുകാരോടും കാര്യം പറഞ്ഞപ്പോഴേക്കും, 'ഇന്ന് രാത്രി എട്ടുമണിക്ക് പലതും പുറത്തുവരും' എന്ന് ചാനൽ വാർത്തയും കൊടുത്തു!"
കന്നാസ്: "എന്നിട്ട് എട്ടുമണിക്ക് എന്തുണ്ടായി? ബോംബുമില്ല, ബാപ്പയുമില്ല! ഒടുവിൽ പാവം പൂഞ്ഞാറ്റിലെ പി.സി. ജോർജിന്റെ ഫണ്ടിന്റെ കണക്കും പറഞ്ഞ് അവർ തടിയൂരി!"
കടലാസ്: "ശരിക്കും എന്താ കന്നാസേ അവിടെ നടന്നത്? ഈ കഥയുടെ പിന്നിൽ ആരാണ്?"
കന്നാസ്: "ശരിക്കും സംഭവിച്ചത് ഇതാണ്: മൂന്നാം പിണറായി സർക്കാരിന് വേണ്ടി അഹോരാത്രം പണിയെടുത്ത നികേഷ് കുമാർ എന്ന മരപ്പൊട്ടന് ഇത്തവണ തളിപ്പറമ്പിൽ സീറ്റ് കൊടുക്കാതെ എം.വി. ഗോവിന്ദൻ പറ്റിച്ചു. എം.പി സീറ്റായിരുന്നു വാഗ്ദാനം, പക്ഷേ ബ്രിട്ടാസ് എം.പി ആയിപ്പോയി. പാർട്ടി അടപടലം മൂഞ്ചിയപ്പോൾ നികേഷിന് പണിയില്ലാതെയായി."
കടലാസ്: "പെണ്ണുകേസുണ്ടാക്കാൻ മിടുക്കനായ നികേഷ് പിന്നെ എന്തുചെയ്തു?"
കന്നാസ്: "കിണറ്റിലേക്ക് നോക്കി തലപുകഞ്ഞ നികേഷ്, രണ്ട് പാവപ്പെട്ട ചെറുപ്പക്കാർക്ക് കൊട്ടേഷൻ കൊടുത്തു—സതീശനെതിരെ ഒരു രണ്ടാംകെട്ട് രേഖ ഉണ്ടാക്കാൻ! മരപ്പൊട്ടനായ മരംമുറി ആന്റപ്പൻ ഇതുകേട്ട് ചാനലിൽ വീശിയടിക്കുമെന്ന് കിണരേഷിന് അറിയാമായിരുന്നു. മെസ്സി വിഷയത്തിൽ ആന്റപ്പന് ചാനലിൽ നിന്ന് ഉടനെ പണി കിട്ടുമെന്ന് അറിയാവുന്ന കിണരേഷ്, ആന്റപ്പനെ ചതിക്കാൻ ഇറക്കിയ കുനുഷ്ട് ബുദ്ധിയായിരുന്നു ഈ രണ്ടാംകെട്ട് മഹോത്സവം!"
കടലാസ്: "അപ്പൊ പ്ലാൻ എന്തായിരുന്നു?"
കന്നാസ്: "എട്ടുമണിക്ക് ആന്റപ്പൻ ചാനലിൽ തട്ടിവിടുമ്പോൾ, കിണരേഷിന്റെ ഒറ്റപ്പാലം-പാലക്കാട് സൈബർ ടീമുകൾ സോഷ്യൽ മീഡിയയിൽ കയറി ആന്റപ്പനെ കീറിമുറിക്കുക എന്നതായിരുന്നു പ്ലാൻ!"
കടലാസ്: "എന്നിട്ട് ആന്റപ്പനും സ്മൃതി മൊട്ടയും എന്തുകൊണ്ട് എട്ടുമണിക്ക് അത് പുറത്തുവിട്ടില്ല?"
കന്നാസ്: "ശരിക്കും പറഞ്ഞാൽ രണ്ടാംകെട്ടിൽ നിന്ന് കേരളത്തെ രക്ഷിച്ചത് ബ്രൂണെയിലെ സുകുമാരക്കുറുപ്പാണ്!"
കടലാസ്: "അതെങ്ങനെയാ?"
കന്നാസ്: "പണ്ട് ശ്രീകണ്ഠൻ നായരും ഹാഷ്മിയും കൂടി സുകുമാരക്കുറുപ്പിനെ പിടിക്കാൻ ബ്രൂണെയിൽ പോയി ഊമ്പിത്തിരി കമ്പിത്തിരി ആയി അടപടലം മൂഞ്ചസ്യ ആയത് സ്മൃതി ഓർമ്മിപ്പിച്ചു! വ്യാജരേഖയുമായി ചാനലിലിരുന്നാൽ അതിനേക്കാൾ വലിയ എയറിലാകും എന്ന് ഓർമ്മിപ്പിച്ച് സ്മൃതി മൊട്ടക്കും മരംമുറിയനും ഉപദേശം നൽകി. അങ്ങനെ ആ പേടി കാരണം അവർ പിന്മാറി!"
കടലാസ്: "എന്തായാലും ഇപ്പോഴും കേരളത്തിൽ ഈ വക ഊളത്തരങ്ങൾ നടക്കുന്നുണ്ടല്ലോ എന്നതിൽ നമുക്ക് അഭിമാനിക്കാം!"
കന്നാസ്: "തീർച്ചയായും! ഇവിടെ പണി പാളിയതുകൊണ്ട് ടീം മൊത്തം ഇപ്പോൾ കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്—അടുത്ത ഊളത്തരങ്ങൾ തുടങ്ങാൻ!"
കന്നാസും കടലാസും : രാധ മണമ്മൽ





