
കോൺഗ്രസ്സിലെ അസാധാരണ പ്രതിസന്ധി
സ്വാതന്ത്ര ലബ്ധിക്ക് ശേഷം കോൺഗ്രസ്സ് പാർട്ടിനേതാക്കൾ നേരിട്ട ഏറ്റവും വലിയ മാനസിക പിരിമുറുക്കങ്ങളുള്ള ദിവസങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഏ കെ ആന്റണി പറഞ്ഞതുപോലെ ഗാന്ധിജിയുടെ കാലം തൊട്ടേ മുഖ്യമന്ത്രിക്കസേരക്കായുള്ള കടും പിടുത്തങ്ങളും വെല്ലുവിളികളും ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലൊരു അവസ്ഥ ആദ്യമായാണ്. എല്ലായിടത്തും രണ്ടു പ്രമുഖ നേതാക്കൾ തമ്മിലുള്ള വടംവലികൾ ആയിരുന്നെങ്കിൽ ഇന്നിപ്പോൾ മൂനാളുകൾ രംഗത്ത് വന്നിരിക്കുന്നത് രാഹുൽഗാന്ധിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ്.
ഇക്കാര്യത്തിൽ റോക്കറ്റ് സയൻസിന്റെ ഒന്നും ആവശ്യമില്ലായിരുന്നു, ആ കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ ആർത്തി ഇല്ലായിരുന്നുവെങ്കിൽ, ഇടയിൽ കയറിയില്ലാരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു . വോട്ട് ചെയ്തു ജയിപ്പിച്ച ഒരു കോടി ജനതയെ വെറുപ്പിക്കാൻ മാത്രം സാധിച്ചു എന്നല്ലാതെ വേറൊരു പ്രയോജനവും കെ സി, കോൺഗ്രസ്സ് പാർട്ടിക്ക് ഉണ്ടാക്കിയില്ല എന്നതാണ് ദുഖകരം.
എം എൽ എ നമ്പറുകളിൽ തട്ടിപ്പുകൾ
അതുപോലെ അന്ന് കെ പി സി സി ഓഫീസിൽ നിന്നും പുറത്തിറങ്ങുന്ന എ ഐ സി സി നിരീക്ഷകന്റെ ലിസ്റ്റ് ചോർന്നു എന്ന് വന്ന വാർത്തകൾ കെ സി ക്യാമ്പ് കെട്ടിച്ചമച്ചതായിരുന്നു . അന്നത്തെ കത്തിൽ ശക്തമായി വി ഡി ക്കൊപ്പം എന്ന് പറഞ്ഞ ഉദുമ എം എൽ എ നീലകണ്ഠന്റെ പേരിനു നേരെ വി ഡി എന്ന് മാർക്ക് ചെയ്യാത്തത് ശ്രദ്ധയിൽ പെട്ടിരുന്നു . ഇപ്പോഴത്തെ കണക്കുകൾ പ്രകാരം വി ഡി സതീശന് 32 എം എൽ എ മാരും കെ സി വേണുഗോപാലിന് 22 എം എൽ എ മാരും രമേശ് ചെന്നിത്തലക്ക് 6 എം എൽ എ മാരും , ഹൈക്കമാൻഡിന്റെ അഭിപ്രായം പോലെ തീരുമാനിക്കാൻ 3 എം എൽ എ മാരും ആയിരുന്നു .
പക്ഷെ ബിഗ് ടി വി പോലുള്ള മാധ്യമങ്ങൾ 42 ഉം 46 ഉം എം എൽ എ മാരുടെ പേരുകൾ ഉയർത്തി കാണിച്ചത് വെറും തട്ടിപ്പുകളായിരുന്നു . ദീപ ദാസ് മുൻഷി , കെ സി വേണുഗോപാലിന് വേണ്ടി എം എൽ എ മാരുടെ കണ്ണുകളിൽ നോക്കി പേടിപ്പിച്ചില്ലായിരുന്നുവെങ്കിൽ വി ഡി സതീശന് 42 പേരുടെ പിന്തുണ കിട്ടിയിരുന്നേനെ . ഇതെല്ലം എ ഐ സി സി ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു . കെ സി യുടെ വാതിലുകൾ അടയുന്നതിന് ഇതും ഒരു കാരണമായേക്കാം .
രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത തീരുമാനങ്ങൾ
ഇനിയിപ്പോൾ കേരളത്തിലെ ഈ മൂന്നുപേരുകളെ മാറ്റി നിർത്തിക്കൊണ്ട് ഒരു വനിതാ മുഖ്യമന്ത്രിയെ രാഹുൽഗാന്ധി പ്രഖ്യാപിച്ചാൽ ഒട്ടും അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ല. നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ ആരുമറിയാതിരുന്ന ആനന്ദി ബെൻ പട്ടേലിനെ മുഖ്യമന്ത്രി ആക്കിയതുപോലെ രാഹുൽഗാന്ധി ആരുടെയെങ്കിലും പേരുകൾ നിർദേശിച്ചാൽ രണ്ടുകയ്യും നീട്ടി സ്വീകരിക്കുയെ നിർവാഹമുള്ളൂ. ഖാർഗെയുടെ വീട്ടിലെ ചർച്ചകൾക്കൊടുവിൽ ഇറങ്ങിവന്ന മൂന്നു പേരുടെയും മുഖത്ത് ദുഖവും വിഷമവും ദേഷ്യവും തളം കെട്ടി നിന്നിരുന്നു.
കെ സി വേണുഗോപാലിന്റെ മുഖവും ഭാവവും കണ്ടാൽ അയൽവക്കത്തെ പറമ്പിലെ തേങ്ങാ മോഷ്ടിച്ച് പിടിക്കപ്പെട്ട ആളിന്റെ അവസ്ഥയിലായിരുന്നു. ദീപാദാസ് മുൻഷിക്ക് ശേഷം വി ഡി സതീശൻ പത്രക്കാരെ അഭിസംബോധന ചെയ്തപ്പോൾ കെ സി അത് കഴിഞ്ഞായിരുന്നു സംസാരിച്ചത്. കെ സിയായിരുന്നു മുഖ്യമന്ത്രി എങ്കിൽ ഇന്നലെ തന്നെ ഖാർഗെ പ്രഖ്യാപിക്കുമായിരുന്നു. ഇപ്പോൾ എല്ലാവർക്കും നല്ലനടപ്പിന് അവസരം കൊടുത്തിരിക്കുകയാണ്.
ആഹ്ലാദപ്രകടനങ്ങൾ നഷ്ടപ്പെടുത്തിയ നേതൃത്വം
ഈ പ്രശ്നമൊന്നും ഇത്രേം വഷളാക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. ഏകദേശം എൺപത്തിയഞ്ചിന് മേലെ സീറ്റുകൾ കിട്ടുമെന്ന് ഉറപ്പാക്കിയ സ്ഥിതിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞു കിട്ടിയ ആ ഇരുപത്തിയഞ്ചോളം ദിവസങ്ങളിൽ ഒരു നല്ല ഫോർമുല കണ്ടെത്താമായിരുന്നു. ഇതിപ്പോൾ ഇത്രേം വലിയ ഒരു വിജയം കിട്ടിയിട്ടും ഒരു നല്ല ആഹ്ലാദപ്രകടനങ്ങൾ വരെ നടത്തുവാൻ അണികൾക്കും മെനക്കെട്ടവർക്കും സാധിച്ചില്ല എന്നത് ദുഖകരമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കിട്ടിയ ആ ആവേശമൊന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ എവിടെയും കണ്ടില്ല.
അതിന്റെ മുഖ്യകാരണക്കാരൻ ആർത്തി മൂത്ത കെ സി വേണുഗോപാൽ തന്നെയാണ് എന്നദ്ദേഹം മനസ്സിലാക്കണം. തനിക്ക് ശേഷം പ്രളയം എന്നാണ് കെ സി കരുതുന്നത്. കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. കടുത്ത കെ സി ഭക്തനും രാഷ്ട്രീയ ആർത്തിയുടെ സംസ്ഥാന നേതാവുമായ ടി എൻ പ്രതാപന്റെ ദയനീയ തോൽവി മാത്രം ഉദാഹരണമായി കണ്ടാൽ മതിയായിരുന്നു.
ഹൈക്കമാൻഡിലെ ഭിന്നതകളും കെ സി വേണുഗോപാലും
കേന്ദ്രത്തിൽ മല്ലികാർജ്ജുന ഖാർഗെക്ക് കെ സിയോട് കടുത്ത അതൃപ്തിയാണ്. അദ്ദേഹത്തിന് കഴിഞ്ഞ കർണ്ണാടക സംസ്ഥാന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ആയാൽ കൊള്ളാമെന്നുണ്ടായിരുന്നു. അല്ലെങ്കിൽ സാധ്യത ഡി കെ ശിവകുമാറിനായിരുന്നു. പക്ഷെ സിദ്ധരാമയ്യയെ അവരോധിച്ചത് കെ സിയുടെ നല്ല സമയത്തായിരുന്നു.
പ്രിയങ്കഗാന്ധിയെ സംബന്ധിച്ചിടത്തോളം പഞ്ചാബ് തിരഞ്ഞെടുപ്പിൽ കെ സി പ്രിയങ്കയെ ഉപയോഗിച്ചുകൊണ്ട് അമരീന്ദർ സിംഗിനെ വെട്ടി മാറ്റിയതും ഹരിയാനയിലെ സ്ഥാനാർഥികളിൽ നിന്നും പണം വാങ്ങിയ വിഷയത്തിലും ബീഹാറിലും പണം വാങ്ങി സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ പ്രിയങ്കഗാന്ധിയെ എയർപോർട്ടിൽ വെച്ച് നല്ല കോൺഗ്രസ്സുകാർ പ്രതിഷേധം അറിയിച്ചതിലും കടുത്ത അമർഷത്തിലാണ്. അതിനു ശേഷം പ്രിയങ്കഗാന്ധി കെ സി വേണുഗോപാലുമായി സംസാരിക്കാറില്ല എന്നാണറിയുന്നത്. അക്കാരണത്താൽ രാഹുലുമായും മൂന്നു നാലു മാസം പ്രിയങ്ക സ്വരച്ചേർച്ചയില്ലായ്മയിൽ ആയിരുന്നു.
സോണിയ ഗാന്ധിയുടെ നിലപാടുകളും വി ഡി സതീശനും
സോണിയ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഏ കെ ആന്റണി, വി എം സുധീരൻ, ശശി തരൂർ, പാണക്കാട് സാദിഖലി തങ്ങൾ എന്നിവരുടെ വാക്കുകൾ മുഖവിലക്കെടുക്കുന്ന മനസ്സാണ്. ഇവരെല്ലാം വി ഡിക്ക് അനുകൂലമായാണ് അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നത്. കെ സിക്ക് വേണ്ടി വാദിക്കുന്നവർ ആർക്കും വേണ്ടാത്ത പി ജെ കുര്യനും, എന്താണ് താൻ പറയുന്നത് എന്നത് നിശ്ചയമില്ലാത്ത കെ സുധാകരനും, സംസ്ഥാനത്തിന്റെ പൊതുശല്യമായ വെള്ളാപ്പള്ളിയും, സ്വന്തം വീട്ടിൽ പോലും സ്ഥാനമില്ലാത്ത സുകുമാരൻ നായരും, അവസരവാദത്തിന്മേൽ ഉടുപ്പണിഞ്ഞ കാന്തപുരം ഒക്കെയാണ്.
കേരളത്തിൽ മര്യാദ നന്മ എന്നൊക്കെയുള്ള കാര്യങ്ങൾ ലേശം ബാക്കി നിൽക്കുന്ന ഒരാളും, അത് കോൺഗ്രസ്സ് ആയാലും, ലീഗ് ആയാലും, നല്ല കമ്മ്യുണിസ്റ്റുകൾ ആയാലും ഒരാളും കെ സി ക്ക് അനുകൂലമായി സംസാരിക്കാത്തത് കെ സി യുടെ പോരായ്മയാണ്.
വർഗീയ പ്രചാരണങ്ങളും കള്ളക്കഥകളും
കൂടാതെ ഈ വിഷയത്തെ വർഗീയമായി തിരിച്ചുവിടുവാൻ കെ സി യുമായി ബന്ധപ്പെട്ടവർ നടത്തിനോക്കുന്ന പ്രചാരണങ്ങൾ രാഹുൽഗാന്ധിക്ക് ലഭിച്ചു കഴിഞ്ഞിരിക്കുന്നു. കെ സി ക്ക് വേണ്ടി തെരുവിൽ ഇറങ്ങുന്നവർ ഗൾഫിൽ നിന്നും പണം പറ്റിക്കൊണ്ട് ജമാഅത്തെ ഇസ്ലാമി, ലീഗ്, പിഡിപി, എസ്ഡിപിഐ വിഭാഗക്കാരാണ് എന്നുള്ള നരേറ്റീവ് മാധ്യമപ്രവർത്തകരെക്കൊണ്ട് സൃഷ്ടിച്ചുകൊണ്ട് വോട്ട് ചെയ്ത ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും വി ഡി യിൽ നിന്നും അകറ്റി നിർത്തുവാൻ കാണിച്ചുകൂട്ടുന്ന പോക്രിത്തരങ്ങൾ ഡൽഹിയിൽ തെളിവുകളോടെ ലഭിച്ചുകഴിഞ്ഞിരിക്കുന്നു.
കൂടാതെ വി ഡി സതീശൻ മംഗലാപുരത്തേക്ക് സ്വാകാര്യ വിമാനത്തിൽ പോയി ബിജെപി സഖ്യ കക്ഷി നേതാക്കളെ കണ്ടു എന്നതും പ്രചരിപ്പിക്കുമ്പോൾ ആ വീട്ടിൽ പോകാത്തവരായി ആരുമില്ലെന്നുള്ള ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.
ഗുരുതരമായ ആരോപണങ്ങളും വടക്കേ ഇന്ത്യയിലെ പരാജയങ്ങളും
കെ സി യെ കുറിച്ച് ഗുരുതരമായ ആരോപണങ്ങൾ വടക്കേ ഇന്ത്യൻ മാധ്യമങ്ങളിലും, കേരളത്തിലും വൻ തോതിൽ പ്രചരിച്ചിരുന്നത് ജനം വീണ്ടും ഓർമ്മപ്പെടുത്തുന്നുണ്ട്. ബി ജെ പി യുടെ ഏജന്റാണ് കെ സി യെന്നും, പണത്തിനോട് അതിയായ ആർത്തിയുള്ളതിനാൽ പണം വാങ്ങിയാണ് കോൺഗ്രസ്സ് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിക്കെതിരായുള്ള തീരുമാനങ്ങൾ കൈക്കൊണ്ടുകൊണ്ട് രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നിവിടങ്ങിലെ ഭരണം ഇല്ലായ്മ ചെയ്‌തെന്നുമുള്ള ആരോപണങ്ങൾ ശരിവെക്കുന്നു.
ഉദാഹരണമായി ഹരിയാനയിലെ തോൽവിക്ക് കാരണം എന്താണെന്ന് അവിടത്തെ ഒരു കോൺഗ്രസുകാരനായ ഗൗരവ് കുമാർ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ കേരളത്തിൽ കാണിച്ചുകൊണ്ടിരിക്കുന്ന വൃത്തികേടുകൾ കാണുമ്പൊൾ ഇപ്പറഞ്ഞതൊക്കെ ശരിയാകാനാണ് സാധ്യത എന്നാർക്കെങ്കിലും തോന്നിപ്പോയാൽ അത്ഭുതംമില്ല.
ജനഹിതവും രാഹുൽ ഗാന്ധിയുടെ തീരുമാനവും
രാഹുൽഗാന്ധിയെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒരു തീരുമാനമാണ് ഈ ദിവസങ്ങളിൽ എടുക്കേണ്ടത്. തളർന്നുപോയ പാർട്ടിയെ രക്ഷിച്ച കേരളത്തിലെ ജനങ്ങളോട് നീതി പുലർത്തും എന്നതുതന്നെയാണ് ഏതൊരു മലയാളിയുടെയും ആഗ്രഹം.
ആരുടെയും പി ആർ പണം കൈപ്പറ്റിയല്ല ഈ ലേഖനങ്ങൾ എഴുതുന്നത് എന്ന്, വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :


#CongressCrisis #KeralaPolitics #RahulGandhi #VDSatheesan #KCVenugopal #PoliticalTurmoil #CongressLeadership #HighCommandDecision #KeralaElectionResult #LeadershipStruggle #PriyankaGandhi #SoniaGandhi #MallikarjunKharge #SaveCongress #KeralaChiefMinister #PoliticalDrama #UnityInCongress #DemocraticValues #JusticeForKerala #VictoryTurnedCrisis #PoliticalIntrigue #CleanPolitics #StateLeadership #CongressWorkers #RahulGandhiDecision #KeralaFirst #InternalDemocracy #PoliticalAccountability #FutureOfCongress #KeralaMandate





