മലബാറിലെ രാഷ്ട്രീയ ഗൂഢാലോചനകൾ:

സി.പി.എം ശൈലികളുടെ വിശകലനം
കൗമും കാഫിറും മാഷാ അള്ളായും മലബാറിലെ സിപിഎം വിശ്വഹിന്ദു പരിഷത്തിനേക്കാൾ തരം താഴ്ന്ന കളികളാണ് കളിക്കുന്നത് .നാം ഒരു കാലത്ത് സ്ഥിരമായി കേട്ടിരുന്ന നാദാപുരം കലാപങ്ങളും പഴയ തലശ്ശേരി കലാപവും അതുപോലെയുള്ള പല കൊലപാതകങ്ങളും ആസൂത്രണത്തിന് പിന്നിൽ ഈ സിപിഎം ലോബി തന്നെ . രണ്ടു കേസുകളിൽ മാത്രമാണ് അവർക്ക് തല കുടുങ്ങിപ്പോയത്.. ടി പി വധക്കേസിൽ ഏതാണ്ടൊക്കെ കൊമ്പൻ സ്രാവിൽ എത്തിയതായിരുന്നു . കൊയിലാണ്ടിയിൽ ഹൈവേയിൽ മോഹനനെ ഓടിച്ചിട്ട് പിടിച്ച ഷൗക്കത്തലി നല്ല രീതിയിലാണ് അന്വേഷണം നടത്തിയത് . പക്ഷെ അപ്പോഴേക്കും അത് കോമ്പ്രമൈസ് ചെയ്യപ്പെട്ടു .
ടി.പി. ചന്ദ്രശേഖരൻ വധവും കുഞ്ഞനന്തന്റെ ദൗത്യവും
വടകര പ്രദേശത്തെ ഒരു കല്ല്യാണ വീട്ടിലെ സൽക്കാരത്തിൽ കേരളത്തിലെ സമുന്നതനായ നേതാവ് മുതൽ കുഞ്ഞനന്തൻ വരെയുള്ളവർ മുൻ നിരയിലായി ഇരിക്കുമ്പോൾ ടി പി കല്യാണ വേദിയിലേക്ക് കടന്നു വന്നു . ടി പിയെ കണ്ടപ്പോൾ തന്നെ ആ സമയത്ത് ഉന്നതൻ കുഞ്ഞനന്തനെ ഒരു നോട്ടം നോക്കി . ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു . പിന്നെ അവിടന്ന് അങ്ങോട്ട് കുഞ്ഞനന്തൻ തന്റെ പണികൾ തുടങ്ങി . ഈ കേസിൽ ഒറ്റപ്പെടാതിരിക്കാൻ പ്രദേശത്തെയും കോഴിക്കോട്ടെയും നേതാക്കളെയും പല രീതിയിൽ പങ്കാളികളാക്കി . ആ നോട്ടം കുഞ്ഞനന്തന് മാത്രമേ അറിയുകയുണ്ടായിരുന്നുള്ളൂ . അതുകൊണ്ടുതന്നെയാണ് ജയിലിൽ കിടന്ന് ദുരൂഹ സാഹചര്യത്തിൽ മരിക്കേണ്ടി വന്നത്
കോടിയേരിയുടെ ഓർഡർ കാരായിമാർക്കും കൊടിസുനിക്കും
തലശ്ശേരിയിലെ അസംബ്ലി മണ്ഡലത്തിൽ എന്നും 20000 വോട്ടുകൾ ഭൂരിപക്ഷം സിപിഎമ്മിന് ഉണ്ടായിരുന്നു . പക്ഷെ കോടിയേരി ബാലകൃഷ്ണൻ മത്സരിച്ചപ്പോൾ ഭൂരിപക്ഷം വളരെ കുറവായിരുന്നു . അതിന്റെ കാരണമന്വേഷിച്ചപ്പോൾ ഫസൽ എന്നൊരു ഇടത് സഹയാത്രികൻ എസ്ഡിപിഐ (എൻഡിഎഫ് ) എന്ന പാർട്ടി യിൽ ചേരുകയും അവരുടെ പത്രം തലശ്ശേരിയിൽ ഇടുന്ന ജോലി ഏറ്റെടുക്കുയും ചെയ്തു . വളരെ ശാന്തസ്വഭാവിയായിരുന്ന ഫസൽ തലശ്ശേരിയിലെ പല പ്രദേശങ്ങളിലും പാർട്ടി വളർത്തി . സിപിഎം വോട്ടുകളാണ് ചോരുന്നത് എന്ന് മനസ്സിലാക്കിയ കോടിയേരി കാര്യങ്ങൾ ഭംഗിയാക്കുവാൻ തിരുവങ്ങാട് സിപിഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ഏൽപ്പിച്ചു .
ഫസൽ വധക്കേസും വർഗീയ കലാപശ്രമവും
കൊടി സുനിയും പൂച്ചട്ടി ബിജുവും കോടിയേരിയുടെ ഗുണ്ടയായിരുന്ന ജിത്തുവും ഫസലിനെ സൈദാർ പള്ളിക്ക് സമീപം വെച്ച് പത്രവിതരണത്തിനിടെ വെട്ടി കൊലപ്പെടുത്തി . എന്നിട്ട് രക്തം പുരണ്ട തൂവാല ആർഎസ്എസ് കാര്യവാഹ് ഓഫീസിനടുത്തുള്ള ഒരു ആർഎസ്എസ് പ്രവർത്തകന്റെ വീടിനു മുന്നിൽ കൊണ്ടിട്ടു . പോലീസ് നായ നേരെ ചെന്നത് ആ വീട്ടിലേക്കായിരുന്നു . ഒരു ആർഎസ്എസ് - മുസ്ലിം കലാപമുണ്ടാക്കാനുള്ള ആ തന്ത്രം കാരായി സഹോദരന്മാരുടെ ബുദ്ധിയിൽ നിന്നും ഉദിച്ചതാണ് . അതിന്റെ ഉപകാര സ്മരണയായി സിപിഎം കാരായി രാജന് തലശ്ശേരി സീറ്റ് തന്നെ കൊടുത്തിരിക്കുകയാണ് .
സാക്ഷികളെയും വിവരദാതാക്കളെയും ഇല്ലാതാക്കൽ
ചോരപുരണ്ട തൂവാല വിഷയം ആ ആർഎസ്എസ് നേതാവ് ഫസലിന്റെ വീട്ടിലെത്തി ഭാര്യയോടും ഉമ്മയോടും പറയുന്നു . ഇവിടെയാണ് ട്വിസ്റ്റ് ആരംഭിക്കുന്നത് . ആർഎസ്എസുകാർ ഫസലിനെ കൊന്നു എന്നാണ് സിപിഎം നാടുനീളെ പറഞ്ഞുപരത്തിയിരുന്നത് . പക്ഷെ കേസന്വേഷിച്ചിരുന്ന തലശ്ശേരി ഡിവൈഎസ്പി രാധാകൃഷ്ണൻ കുറ്റക്കാരെ കണ്ടെത്താൻ തുടങ്ങിയിരുന്നു . കേസിന്റെ പതിനൊന്നാം ദിവസം തന്നെ സിപിഎം ആണ് കൊലക്ക് പിന്നിൽ എന്ന് ആഭ്യന്തര മന്ത്രി കോടിയേരിയെ അറിയിച്ചപ്പോൾ കേസന്വേഷണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു . പെട്ടെന്ന് തന്നെ ഡിഎസ്പി സാലിയുടെ നേതൃത്വത്തിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് കുറ്റാന്വേഷണം ഏറ്റെടുത്തു .
സാക്ഷികളെയും വിവരദാതാക്കളെയും ഇല്ലാതാക്കൽ
കേസിൽ നിന്നും ഒഴിവാക്കപ്പെട്ട ഡിവൈഎസ്പി രാധാകൃഷ്ണനെ 2006 ഡിസംബറിൽ ഒരു കൂട്ടം സിപിഎം ഗുണ്ടകൾ തല്ലി നട്ടെല്ലൊടിച്ചു ,ഒരു വർഷം കിടപ്പിലായ രാധാകൃഷ്ണനെ കാണുവാനായി വന്ന ബന്ധു രാജേഷിനെ അറുപതോളം വരുന്ന സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചു.പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം രാജേഷ് മരണത്തിന് കീഴടങ്ങി . ആ ആക്രമണത്തിൽ മാരകമായി പരിക്കേറ്റ രാധാകൃഷ്ണന്റെ ഡ്രൈവർ രാമചന്ദ്രൻ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒരു വർഷത്തിനുള്ളിൽ അന്തരിച്ചു.
ആർഎസ്എസ് ആണെന്ന് തത്കാലം പറയുവാൻ ഷിനിലിനോട്
കൂടാതെ, പാർട്ടി ഇടപെടലിനെക്കുറിച്ച് പോലീസിന് രഹസ്യവിവരം നൽകിയ മുൻ സി.പി.എം 'ആക്ഷൻ ടീം' അംഗം പഞ്ചാര ഷിനിൽ 2007-ൽ റെയിൽവേ ട്രാക്കിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഷിനിലിനോട് താൻ മുന്നേ സിപിഎം വിട്ട് ആർഎസ്എസ് അംഗമായി എന്നും കൊല ചെയ്തത് ആർഎസ്എസ് ആണെന്നും പറയുവാൻ സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു .അഞ്ചു ലക്ഷം രൂപയായിരുന്നു ഓഫർ . അത് തിരസ്കരിച്ചുകൊണ്ട് പോലീസിൽ ഈ വിവരം പറഞ്ഞതിനാണ് സിപിഎം ഷിനിലിനെ കൊന്ന് റെയ്ൽവേട്രാക്കിൽ ഇട്ടത് .
മധ്യപ്രദേശ് വ്യാപം കേസിനെ വെല്ലുന്ന കൊലപാതക പരമ്പര
സി.പി.എം നേതാക്കളുടെ പങ്കിനെക്കുറിച്ച് വിവരങ്ങൾ നൽകിയ ബി.ജെ.പി നേതാവും അഭിഭാഷകനുമായ വത്സരാജ കുറുപ്പ് വെട്ടേറ്റു കൊല്ലപ്പെട്ടതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്; ബ്ലേഡ് മാഫിയയാണ് ഇതിന് പിന്നിലെന്ന് ഔദ്യോഗികമായി പറയപ്പെടുമ്പോഴും, ഈ കൊലപാതകത്തിന് പിന്നിൽ നിഗൂഢതയുണ്ടെന്ന് രാധാകൃഷ്ണൻ പരസ്യമായി ആരോപിച്ചിട്ടുണ്ട്.ഫസലിന്റെ ഭാര്യയുടെ ആവശ്യപ്രകാരം കേസ് സിബിഐ ഏറ്റെടുത്തപ്പോൾ സംസ്ഥാന ക്രൈം ബ്രാഞ്ച് ഫയലുകൾ നൽകാൻ തയ്യാറായിരുന്നില്ല . സിബിഐ രാധാകൃഷ്ണന്റെ മൊഴി എടുത്തപ്പോൾ തന്നെ കാരായി മാരും കൂട്ടാളികളും പ്രതികളായി .
ഡിവൈഎസ്പിയോട് വൈരാഗ്യം കൂടിയപ്പോൾ പെണ്ണുകേസും കെട്ടിച്ചമച്ചു
ഈ വൈരാഗ്യം തീരാതെ സിപിഎം ഗുണ്ടകൾ ഡിവൈഎസ്പി രാധാകൃഷ്ണനെ വീണ്ടും ആക്രമിച്ചു. ക്വർട്ടേഴ്സിലേക്ക് ഒരു പെണ്ണിനെ അയച്ച് സിപിഎം കാരുടെ കുലത്തൊഴിലായ പെണ്ണുകേസും കൂട്ടി ചേർത്തു . വർഷങ്ങളോളം നീണ്ട സർവീസ് പീഡനങ്ങൾക്കൊടുവിൽ, 2021-ൽ വിരമിച്ച അദ്ദേഹത്തിന്റെ പെൻഷനും ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെച്ചു. കുടുംബം പുലർത്താൻ നിവൃത്തിയില്ലാതെ ഒരു സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യേണ്ടി വന്ന അദ്ദേഹത്തിന്റെ അവസ്ഥ, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥർ നേരിടുന്ന അതിഭീകരമായ അവസ്ഥയുടെ നേർച്ചിത്രമാണ്.
ആത്മഹത്യയെങ്കിൽ ' എന്നാൽ പിന്നെ അങ്ങനെയാവട്ടെ എന്ന് പിണറായി
സത്യസന്ധമായ അന്വേഷണം നടത്തിയതിന്റെ പേരിൽ ഡി.വൈ.എസ്.പി കെ. രാധാകൃഷ്ണൻ നേരിട്ട വേട്ടയാടലുകൾ ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനകരമാണ്. വിരമിച്ച ശേഷവും പെൻഷൻ പോലും ലഭിക്കാതെ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. കുടുംബം പുലർത്താൻ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യേണ്ടി വന്ന അദ്ദേഹത്തിന്റെ അവസ്ഥയും, നട്ടെല്ലിനേറ്റ പരിക്കും സാമ്പത്തിക പ്രതിസന്ധിയും വേട്ടയാടുമ്പോഴും, നീതിക്കുവേണ്ടിയുള്ള തന്റെ നിയമപോരാട്ടം അദ്ദേഹം ഇന്നും തുടരുകയാണ്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് തന്റെ ദയനീയാവസ്ഥ വിവരിച്ചപ്പോൾ (ആത്മഹത്യയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ) "എന്നാൽ പിന്നെ അങ്ങനെയാകട്ടെ" എന്ന മറുപടിയാണ് ലഭിച്ചതെന്ന് അദ്ദേഹം കണ്ണീരോടെ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു .
യഥാർത്ഥ കേരളസ്റ്റോറി നടന്നത് ഫസലിന്റെ കൊലപാതക അന്വേഷണത്തിൽ
ഫസൽ വധത്തിൽ, അന്ന് ആ ആർഎസ്എസ് നേതാവിന് ഫസലിന്റെ വീട്ടിൽ പോകാൻ തോന്നിയതും കാര്യങ്ങൾ വിശദീകരിക്കുവാൻ തോന്നിയതുമാണ് യഥാർത്ഥ കേരളസ്റ്റോറി . അന്നത് ചെയ്തില്ലായിരുന്നുവെങ്കിൽ മറ്റൊരു തലശ്ശേരി കലാപത്തിന് വഴിവെക്കുമായിരുന്നു .സിപിഎം ഭരിക്കുമ്പോൾ കേരളത്തിൽ കലാപങ്ങൾ ഒന്നും ഉണ്ടായില്ല എന്ന് പറയുന്നതിന്റെ കാരണം കള്ളന്റെ കയ്യിലാണ് താക്കോൽ . യുഡിഎഫ് ഭരിക്കുമ്പോൾ സിപിഎം ഉണ്ടാക്കിയ കലാപങ്ങളായിരുന്നു ഒട്ടുമിക്കതും .
പൂന്തുറ കലാപവും വിഴിഞ്ഞം കലാപവും ബീമാപ്പള്ളി വെടിവെപ്പും എന്തിന് വേണ്ടിയായിരുന്നു ?
1991 ലീഗ് 22 സീറ്റിൽ മത്സരിച്ച് 19 സീറ്റിൽ ജയിച്ചുകയറിയപ്പോൾ സിപിഎം പൂന്തുറസിറാജിനെ ഉപയോഗിച്ചുകൊണ്ട് ബാബരി മസ്ജിദിന്റെ തകർച്ചയുടെ ആ ഗ്യാപ്പിൽ മുസ്ലിം ധ്രുവീകരണത്തിനായി ഒരു പുതിയ പാർട്ടിക്ക് രൂപം കൊടുക്കുവാനും ആളെ കൂട്ടുവാനും ഉണ്ടാക്കിയ കലാപമായിരുന്നു പൂന്തുറ കലാപം . 1995 മെയ് 30 തിരൂരങ്ങാടി ഉപതിരഞ്ഞെടുപ്പിൽ ക്രിസ്ത്യാനിയായ എകെ ആന്റണിയെ ഒരു ക്രിസ്ത്യൻ വോട്ടർ പോലും ഇല്ലാതിരുന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മണ്ഡലത്തിൽ തോൽപ്പിക്കുവാൻ ആസൂത്രണം ചെയ്തതാണ് മെയ് 14 ഇലെ വിഴിഞ്ഞത്തെ ക്രിസ്ത്യൻ മുസ്ലിം കലാപം . ക്രിസ്ത്യാനികൾ മുസ്ലിങ്ങളായ മൗലാ കണ്ണിനെയും അബ്ദുൽ ഹമീദിനെയും കൊന്നുകളഞ്ഞു എന്നായിരുന്നു മണ്ഡലത്തിൽ സിപിഎം പ്രചരിപ്പിച്ചിരുന്നത് . 2009 ദയനീയ തോൽവി അണികളിൽ മറച്ചുവെക്കാനായിരുന്നു ബീമാപ്പള്ളി വെടിവെപ്പ് .
മലബാറിലെ കൊലപാതകങ്ങളിൽ ഒരു ഭാഗത്ത് എപ്പോഴും സിപിഎം
അന്ന് ഫസൽ കേസിലും പിന്നീട് മാഷാ അള്ളാ കേസിലും , കാഫിർ സ്‌ക്രീൻ ഷോട്ടിലും , ഇപ്പോഴത്തെ കൗമ് പ്രചാരണത്തിൽ നിന്നും അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാക്കാം . കേരളത്തിൽ ആർഎസ്എസും മുസ്ലിമും ക്രിസ്ത്യാനിയും തമ്മിൽ യാതൊരു പ്രശ്നങ്ങളില്ല .മലബാറിലെ കൊലപാതകങ്ങൾ എടുത്തു നോക്കിയാൽ ഒരു ഭാഗത്ത് ആർഎസ്എസ് ബിജെപി കോൺഗ്രസ്സ് , മുസ്ലിം ലീഗ് , എസ്ഡിപിഐ എന്നാൽ മറുഭാഗത്ത് ഒരേ ഒരു പാർട്ടി മാത്രം . അത് സിപിഎം തന്നെ . സിപിഐ പോലുമില്ല . അതിനർത്ഥം സിപിഎം മലബാറിൽ പിടിച്ചു നിൽക്കുന്നത് ഈ വിരട്ടൽ രാഷ്ട്രീയം കൊണ്ട് മാത്രമാണ് . ഉശിരുള്ള ചെറുപ്പക്കാർ മറ്റുള്ള പാർട്ടികളിൽ വരുമ്പോൾ ജനത്തിന് ധൈര്യം വെച്ചുകൊണ്ട് അവർ വോട്ട് ചെയുമ്പോൾ സിപിഎം തോൽക്കുന്നു .
ഇനിയും അട്ടിമറികൾ പ്രതീക്ഷിക്കാം . സിപിഎം അണിയറയിൽ എന്തൊക്കെയോ മെനഞ്ഞു കൂട്ടുന്നുണ്ട് . ചെറുപ്പക്കാർ ജാഗ്രതൈ !!!
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :






