വാഴ 1 -ഗോവിന്ദൻ മാസ്റ്ററുടെ തിരോധാനവും വിജയന്റെ കാഞ്ഞ ബുദ്ധിയും

ഇവിടെ നമ്മുടെ ഗോവിന്ദൻ മാഷ്, കുറച്ചു ദിവസങ്ങളായി ആ നല്ല മനുഷ്യനെ കാണാനില്ലല്ലോ. കോടിയേരിക്ക് ശേഷം വിജയരാഘവനെ പിണറായിക്ക് ബോധിക്കാതെ വന്നപ്പോൾ ജയരാജന്മാർ തന്റെ തലയ്ക്ക് മേലെ കയറി ഇരിക്കും എന്ന ബോധ്യമുള്ളതുകൊണ്ട് സെക്രട്ടറിയായി ഒരു വാഴയെ പിണറായി വിജയൻ അവരോധിക്കുകയായിരുന്നു. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന പിണറായിയുടെ കാഞ്ഞ ബുദ്ധിയായിരുന്നു ഗോവിന്ദനിലൂടെ പ്രാവർത്തികമാക്കിയത്.

പാർട്ടിയിലെ വീഴ്ചയും മടങ്ങിപ്പോയ ജയരാജന്മാരും

പിണറായിക്ക് ആ തീരുമാനം മുതൽകൂട്ടായി എങ്കിലും പാർട്ടിക്ക് അതൊരു വീഴ്ചയായിരുന്നു. കേന്ദ്രത്തിൽ ബേബിയും കേരളത്തിൽ ഗോവിന്ദനും. ഗോവിന്ദൻ ആ സീറ്റിൽ കയറി ഇരുന്നപ്പോൾ ജയരാജന്മാർ ഒന്നടങ്കം പിന്നോട്ട് വലിഞ്ഞു. പി കെ ബാലനും ഇപ്പോൾ എവിടെയുണ്ടെന്ന് അളവുകോൽ വെച്ച് നോക്കേണ്ടിവരും. ഗോവിന്ദൻ മാഷ് നല്ല മനുഷ്യൻ ആയതുകൊണ്ട് ജയരാജന്മാരുടെ പോക്രിത്തരങ്ങളും ഗുണ്ടായിസവും ഒന്നും പരിചയമില്ല. പിന്നേം ഭേദം സ്വന്തം ഭാര്യ ശ്യാമള തന്നെ, കാരണം പുള്ളിക്കാരി കാരണം ഒരു മനുഷ്യൻ ആത്മഹത്യ എങ്കിലും ചെയ്തിട്ടുണ്ടല്ലോ. ഗോവിന്ദനെ കൊണ്ട് ഒരു പെരുച്ചാഴിയെ വരെ കൊല്ലാനാകില്ല.

വീണ ജോർജ്ജിന്റെ കഴുത്തുളുക്കൽ നാടകവും പ്രശാന്തിന്റെ അനുകരണവും

ഇപ്പോൾ ഇക്കഴിഞ്ഞ പത്തു പതിനഞ്ച് ദിവസങ്ങളിലായി ഈ പാവപ്പെട്ട ഗോവിന്ദനെ മുഖ്യധാരയിൽ നിന്നും കാണ്മാനില്ല. ഈ വീണ ജോർജ്ജിനെ ന്യായീകരിക്കാൻ അഭിനയിച്ചു കാണിച്ചതിന് ശേഷം ആ മനുഷ്യനെ ഒരു പ്രശാന്ത് എന്നയാൾ അനുകരിച്ചു കാണിച്ചിരുന്നു. അവൻ കയറി വൈറലായി പക്ഷെ ഗോവിന്ദൻ വീട്ടിലിരുപ്പുമായി. വീണ ജോർജ്ജിന്റെ കഴുത്തുളുക്കൽ നാടകം അഭിനയിച്ചു കാണിച്ചതിന് ശേഷം വേറൊരു മരക്കുരിശ് ഭാര്യയുടെ രൂപത്തിൽ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകണം എന്ന് ഒച്ച വെച്ച് വീട്ടിൽ ബഹളം ഉണ്ടാക്കിയപ്പോൾ ഗോവിന്ദൻ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി. അന്ന് മൂളിയത് മാത്രമേ ഓർമ്മയുള്ളൂ, പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. പാർട്ടിയുടെ മാനിഫെസ്റ്റോ പ്രകാശനം ചെയ്യുമ്പോൾ പിണറായിയുടെ കൂടെ ഉണ്ടായിരുന്നത് ആന പാപ്പാന്റെ പോലെയിരിക്കുന്ന ടി പി രാമകൃഷ്ണൻ മാത്രം.

പുന്നാര മകന്റെ ബിഗ് ബോസ് ബന്ധവും രഞ്ജിത്തിന്റെ അറസ്റ്റും

മറ്റൊരു ഗോവിന്ദൻ നമ്മുടെ ഗോവിന്ദൻ മാഷിന്റെ അണ്ണാക്കിൽ പിരിവെട്ടിക്കൊണ്ട് പാർട്ടിയെ ഞെട്ടിച്ചു. ശ്യാമളക്കെതിരെ തളിപ്പറമ്പിൽ അങ്കം വെട്ടുവാൻ ഇറങ്ങിയപ്പോൾ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മുൻപിൽ ഗോവിന്ദൻ പതറി. അങ്ങനെ ഇരിക്കുമ്പോഴായിരുന്നു ഗോവിന്ദന്റെ മകന്റെ ബിഗ് ബോസിനെ പോലീസ് ഓടിച്ചിട്ട് പിടിക്കുന്നത്. രഞ്ജിത്തിന്റെ അസിസ്റ്റന്റും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു ഗോവിന്ദന്റെ മകൻ. അവനായിരുന്നു രഞ്ജിത്തിനായി കോഴിക്കോട് സീറ്റ് വാഗ്ദാനം ചെയ്തതും അത് കോഴിക്കോട്ടുകാർ സമ്മതിക്കാതെ വന്നപ്പോൾ സർക്കാർ ചിലവിൽ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആക്കുകയായിരുന്നു. രഞ്ജിത്തിന്റെ അറസ്റ്റിനെ ഒരാഴ്ച മുൻപ് പിണറായി വിജയനും ഇരയും തമ്മിലുള്ള കൂടിക്കാഴ്ച തൃശൂരിൽ വെച്ച് ഒപ്പിച്ചു കൊടുത്തതും ഗോവിന്ദന്റെ പുന്നാര മകനായിരുന്നു.

വാഴ 2 എം സ്വരാജെന്ന അവതാരവും - ശബരിമല സ്വർണ്ണക്കൊള്ളയും

ഇപ്പോൾ പിണറായി വിജയനും ഉപദേശക മണ്ടന്മാരും ചേർന്ന് രംഗത്തിറക്കിയിരിക്കുന്ന മറ്റൊരു വാഴയാണ് എം സ്വരാജ്. ജീവിതത്തിൽ ജനങ്ങളോടും കോടതികളോടും ഏറ്റുമുട്ടി സമസ്ത മേഖലകളിലും പരാജയപ്പെട്ട് ഇരിക്കുമ്പോഴായിരുന്നു ഇപ്പോഴത്തെ ദൗത്യം ഏൽപ്പിച്ചുകൊടുത്തത്. ശബരിമല സ്വർണ്ണക്കൊള്ളയിലും അല്ലാതുള്ള സകലമാന കൊള്ളകളിലും തകർന്നടിഞ്ഞു കിടക്കുന്ന സിപിഎമ്മിന് കോടികൾ ചിലവാക്കിക്കൊണ്ട് പരസ്യം ചെയ്യുവാൻ ഏൽപ്പിച്ചിരിക്കുന്നവരുടെ പരാജയവും താങ്ങാനാനാവാതെ വന്നപ്പോൾ കണ്ടെത്തിയ ഒരു മാർഗ്ഗമായിരുന്നു എം സ്വരാജിനെ.

സോഷ്യൽ മീഡിയയിലെ വാഴപ്പിണ്ടി വിളി

പക്ഷെ സോഷ്യൽ മീഡിയയിൽ സ്വരാജിന് കിട്ടുന്ന വരവേൽപ്പ് ഇന്നിപ്പോൾ സരിനേക്കാൾ വളരെ മേലെയാണ്. ഒരക്ഷരം മിണ്ടിയാൽ പിന്നെ കമന്റോട് കമന്റ്. അച്ചടിഭാഷയിൽ വളരെ കാർക്കശ്യ സ്വഭാവത്തോടെ ശവം തൂക്കികൾ എന്നൊക്കെ പറയുമ്പോൾ സ്വരാജിന് വരുന്ന കമന്റുകൾ വാഴ, വാഴപ്പിണ്ടി എന്നൊക്കെയാണ്. എന്തായാലും കമ്മ്യൂണിസ്റ്റ് പാർട്ടി ആറ്റുനോറ്റ് വളർത്തി വലുതാക്കിയ ഈ വക വാഴകൾ ഒക്കെ ഇത്തവണ വെറും വാഴപ്പിണ്ടികൾ ആകുന്ന കാഴ്ചകൾ ആണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

മേയർ വാഴപ്പിണ്ടിയും കിടപ്പറ തപ്പുന്ന മരവാഴ നികേഷും

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ വളർത്തി വലുതാക്കി അതിപ്പോൾ ആർക്കും വേണ്ടാത്ത വാഴപ്പിണ്ടിയായി വീട്ടിൽ കുട്ടിയെയും കളിപ്പിച്ചു ഇരുപ്പാണ്. മറ്റൊരു വാഴപ്പിണ്ടിയായിരുന്നു ചിന്ത ജെറോം. കേരളത്തിൽ ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിയും പ്രസംഗിക്കാൻ പോകരുത് എന്നാണ് തലപ്പത്തെ ഓർഡർ. ജെയ്ക്കിനെയും അർഷോയെയും വേണ്ടായെന്ന് സ്ഥാനാർത്ഥികൾ അഭ്യർത്ഥിക്കുന്നു. വസീഫിനെയും ഷംസീറിനെയും മഷിയിട്ട് നോക്കിയാൽ കാണാനില്ല. ഏറ്റവും വലിയ മരവാഴയായ നികേഷിനെ കൂടെ കൂട്ടിയപ്പോൾ തന്നെ ഈ ഗതി വരുമെന്ന് ബുദ്ധിയുള്ളവർ പിണറായിയെ ഉപദേശിച്ചതാണ്. അയാളിപ്പോൾ മറ്റുള്ള പാർട്ടിയിലെ ആളുകളുടെ കിടപ്പറകൾ തപ്പി നടക്കുകയാണ്, ഏപ്രിൽ ഒമ്പതിന് മുൻപായി എന്തെങ്കിലും സ്‌കൂപ്പ് വീണുകിട്ടുമോ എന്നറിയാൻ.

ചാനൽ മരവാഴകളുടെ സർവ്വേ നാടകങ്ങൾ

അങ്ങനെ വാഴ ഒന്നും വാഴ രണ്ടും മറ്റുള്ള വാഴപ്പിണ്ടികളും ഒക്കെ ചേർന്ന് സിപിഎം എന്ന പാർട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ ഗതികേടിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഇവരാണ് കിഫ്ബിയുടെ പണം വീശി ചാനലുകളിലൂടെ തുടർഭരണം ഉറപ്പാക്കുന്നത്. മൂന്നു മാസം മുൻപ് 100 സീറ്റുകൾക്ക് മേലെ എൽഡിഎഫിന് പ്രവചിച്ചിരുന്നു ചാനൽ വാഴകൾ ഒരു മാസം മുൻപ് 85 സീറ്റുകൾ വരെ എത്തിയിരുന്നു. ഇപ്പോൾ മരവാഴകൾ എല്ലാം ചേർന്ന് 72-78 സീറ്റുകൾ പിണറായിക്ക് പ്രവചിക്കുന്നു. ഈ മരവാഴകളാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ശ്രീകണ്ഠനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടതും വടകരയിൽ ടീച്ചറമ്മയ്ക്ക് ഒരു ലക്ഷം ഭൂരിപക്ഷം പ്രവചിച്ചതും ഹൈബിയെയും ശശി തരൂരിനെയും തോൽപ്പിച്ചു കളഞ്ഞതും. ഈ മരവാഴകളോട് ഒരു ചോദ്യം, ഈ ചാനൽ തൊഴിൽ കഴിഞ്ഞാൽ റിസൾട്ട് വന്നു കഴിഞ്ഞാൽ പിന്നെ എങ്ങനെ നിങ്ങൾ നാട്ടുകാരുടെ മുഖത്ത് നോക്കുന്നു?

പാച്ചുവും കോവാലനും :