കേരളം കത്തുന്നു: കെ.സി. വേണുഗോപാലിനെ അടിച്ചേൽപ്പിക്കരുത്..

എ.ഐ.സി.സിക്ക് ജനങ്ങളുടെ അന്ത്യശാസനം

കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനം ഇന്ന് സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനവികാരം തമസ്കരിച്ചുകൊണ്ട് ഡൽഹി കേന്ദ്രീകരിച്ച് നടത്തുന്ന അധികാരക്കളി പാർട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന വസ്തുതകൾ ഹൈക്കമാൻഡിന്റെ അടിയന്തര ശ്രദ്ധയ്ക്കായി സമർപ്പിക്കുന്നു.

തെരുവിലെ വിചാരണ: മാത്യു കുഴൽനാടന്റെയും അഭിജിത്തിന്റെയും അനുഭവം

കെ.സി. വേണുഗോപാലിന് വേണ്ടി വക്കാലത്തുമായി ഇറങ്ങിയ മാത്യു കുഴൽനാടൻ എം.എൽ.എയെ സ്വന്തം നാട്ടുകാർ റോഡിൽ തടഞ്ഞ് വാഹനത്തിൽ നിന്നിറക്കിയ സംഭവം ഒരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പിൽ ജയിച്ചത് ഈശോമിശിഹാ നേരിട്ട് വന്ന് വോട്ട് ചെയ്തതാണെന്ന അഹങ്കാരത്തിൽ നടന്നവർക്ക് ജനങ്ങൾ നൽകിയ താക്കീതാണിത്. നാദാപുരത്ത് കെ.എം. അഭിജിത്തിന് നേരിട്ട പ്രതിഷേധവും സൂചിപ്പിക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയത്തോടുള്ള അണികളുടെ അടക്കാനാവാത്ത അമർഷമാണ്. പണം വാങ്ങി ഓശാന പാടുന്നവർക്ക് കേരളത്തിന്റെ മണ്ണിൽ ഇനിയും 'എട്ടിന്റെ പണി' കിട്ടിക്കൊണ്ടിരിക്കും.

ഡൽഹിയിലെ ചതിക്കുഴികളും വി.ഡി. സതീശനെന്ന പ്രതീക്ഷയും

ജനരോഷം തണുപ്പിക്കാനായി വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും ഡൽഹിക്ക് വിളിപ്പിച്ചത് കെ.സി. വേണുഗോപാലിന്റെ മറ്റൊരു കൗശലമായി മാത്രമേ കാണാൻ കഴിയൂ. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് കേരളം ഇപ്പോൾ ശാന്തമായിരിക്കുന്നത്. ഈ ഇടവേളയിൽ കുതന്ത്രങ്ങളിലൂടെ കെ.സി. കേരളത്തിൽ മുഖ്യമന്ത്രിയായി എത്താൻ ശ്രമിച്ചാൽ, ആ വിമാനത്തിന്റെ സമയം രഹസ്യമാക്കി വെക്കുന്നതാകും അദ്ദേഹത്തിന് നല്ലത്. കാരണം, വിമാനത്താവളം മുതൽ അദ്ദേഹം നേരിടാൻ പോകുന്നത് ജനകീയ വിചാരണയായിരിക്കും.

ഷാഫി പറമ്പിലിനും യുവരക്തങ്ങൾക്കും ഒരു താക്കീത്

ദീപ ദാസ് മുൻഷിയുടെ കണ്ണിറുക്കലിൽ ഭയന്ന് നട്ടെല്ല് പണയപ്പെടുത്തിയ യുവ എം.എൽ.എമാർ ചരിത്രപരമായ തെറ്റാണ് ചെയ്യുന്നത്. ഷാഫി പറമ്പിൽ പാണക്കാട് തറവാട്ടിൽ ദൂതനായി കയറിയിറങ്ങി നടത്തുന്ന നീക്കങ്ങൾ കേരളീയ മനസ്സാക്ഷിയെ ബാലത്സംഗം ചെയ്യുന്നതിന് തുല്യമാണ്. മാത്യുവിനും അഭിജിത്തിനും നേരിട്ടത് നാളെ ഷാഫിക്കും നേരിടേണ്ടി വരും. അണികളില്ലാത്ത നേതാവിന് വേണ്ടി വാദിക്കുന്നവർ സ്വന്തം രാഷ്ട്രീയ ശവക്കുഴി തോണ്ടുകയാണ്.

ഇത് യുപിയോ ബീഹാറോ അല്ല; ഇത് കേരളമാണ്!

പ്രതിഷേധങ്ങൾ ഒരാഴ്ച കൊണ്ട് കെട്ടടങ്ങുമെന്നാണ് കെ.സിയും കൂട്ടരും കരുതുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇത് യുപിയോ ബീഹാറോ അല്ല. രാഷ്ട്രീയ ബോധമുള്ള കേരളത്തിൽ ഇത്തരം മുറിവുകൾ ഉണങ്ങാൻ വർഷങ്ങൾ വേണ്ടിവരും. അനാവശ്യമായ ഉപദേശങ്ങൾ കേട്ട് കെ.സി. കേരളത്തിലേക്ക് വണ്ടി കയറേണ്ടതില്ല. പണിയെടുത്തവന് കൂലി നൽകുക എന്നതാണ് നീതി. അല്ലാത്തപക്ഷം, എം.എൽ.എമാർക്ക് സ്വന്തം വീടുകളിൽ പോലും സമാധാനമായി ഉറങ്ങാൻ കഴിയാത്ത സാഹചര്യം സംജാതമാകും.

പണവെറിയന്മാരും ഏറാന്മൂളികളും: കെ.സിക്ക് പിന്നിലെ അവിശുദ്ധ കൂട്ടുകെട്ട്

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായി വരണമെന്ന് ആഗ്രഹിക്കുന്ന ഒരു നല്ല വ്യക്തി പോലും കേരളത്തിലില്ല എന്നതാണ് യാഥാർത്ഥ്യം. പണവെറി പിടിച്ച ചില രാഷ്ട്രീയക്കാരും, കെ.സിയുടെ പണം പറ്റി സുഖിക്കുന്ന ചില അലവലാതി കൂലിയെഴുത്തുകാരും, സ്വയം അന്തസ്സ് പണയപ്പെടുത്തിയ ചില ഏറാന്മൂളികളായ ആരാധകരും മാത്രമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. രാഷ്ട്രീയ മര്യാദയോ ജനങ്ങളോട് പ്രതിബദ്ധതയോ ഉള്ള ആരും ഈ ആത്മഹത്യാപരമായ നീക്കത്തെ പിന്തുണയ്ക്കില്ല.

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ എം.എൽ.എമാരോട് ഒറ്റയ്ക്കൊറ്റയ്ക്ക് അഭിപ്രായം ചോദിച്ചാൽ, കൂറുമാറാൻ തയ്യാറായ മൂന്നോ നാലോ പേരൊഴികെ മറ്റാരും കെ.സിയെ അനുകൂലിക്കില്ല എന്നത് പകൽപോലെ വ്യക്തമാണ്. പാർട്ടിയുടെ ആദർശങ്ങളെക്കാൾ ഉപരിയായി പണക്കൊഴുപ്പിനെ വിശ്വസിച്ചു നീങ്ങുന്ന ഇക്കൂട്ടർ കേരളത്തിലെ കോൺഗ്രസിന്റെ കുഴിതോണ്ടുകയാണ് ചെയ്യുന്നത്.

വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :

#SaveKeralaCongress #AICC #KCVenugopal #VDSatheesan #KeralaPolitics #CongressCrisis #PublicOutrage #NoToKC #StandWithWorkers #MathewKuzhalnadan #ShafiParambil #DemocraticValues #JusticeForWorkers #HighCommandWarning #KeralaMandate #PoliticalAccountability #SaveCongress #GrassrootsPower #KeralaNews #CongressRevolt #LeadershipCrisis #VoiceOfKerala #AntiCorruption #NoToLobbyPolitics #SaveUDF #KeralaDemandsSatheesan #PeoplePower #RestoreIntegrity #PoliticalStability #CongressYouthRevolt