അവസരം കയ്യിൽ വന്നിരിക്കുന്നു . ഇപ്പോൾ 'NO COMPROMISE' കളിച്ചാൽ പ്രതിച്ഛായ ആഭ്യന്തരമന്ത്രിക്ക് വീണ്ടടുക്കാം !!

image

കോംപ്രമൈസോ നോ കോംപ്രമൈസോ അതോ ഇട്ടെറിഞ്ഞു പോണോ ?

പണ്ട് നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട് , ആനയെ കട്ടവൻ അടക്ക മോഷണത്തിൽ പിടിക്കപ്പെട്ടു എന്ന് . കുറച്ചുകൂടി പുരോഗമനപരമായ ഭാഷയിൽ പറഞ്ഞാൽ വിമാനം മോഷ്ടിച്ചവൻ സൈക്കിൾ മോഷണത്തിൽ ജയിലിൽ ആയെന്ന് . ആയിരക്കണക്കിന് കോടികൾ അടിച്ചുമാറ്റിയ ജയലളിതയും ശശികലയും ജയിലിൽ ആയത് നക്കാപ്പിച്ച ഒന്നൊന്നര കോടിയുടെ കേസിലായിരുന്നു .

അതുപോലെ ലോകചരിത്രത്തിൽ ഏറ്റവും അധികം മാറ്റിവെക്കപ്പെട്ടിട്ടുള്ള ലാവ്‌ലിൻ കേസിലെ 375 കോടിയും , മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ ആയിരക്കണക്കിന് കോടികളുടെ തിരിമറിയും ഒക്കെ അതിജീവിച്ച പിണറായി വിജയൻ ഇപ്പോൾ നായയെ കൊല്ലുന്ന കാശിന് കേസിൽ അകപ്പെട്ടിരിക്കുകയാണ് . ഒപ്പം പൊന്നുപോലെ നോക്കുന്ന മകളും വിശ്വസ്തനായ മരുമകനും .

ഇ ഡി വലിയ ബുദ്ധി ചെയ്തു . അവർ ആ മാൻഡ്രേക്കിന്റെ തല കേരളത്തിലെ പുതിയ മന്ത്രിസഭയ്ക്ക് വെച്ചുകൊടുത്തു . അവർക്ക് വേണേൽ പൂട്ടാം വെറുതെ അഴകൊഴമ്പൻ ആക്കി വിടാം . ഡിജിപി കേസ് വിജിലൻസിന് കൈമാറുന്നു . വിജിലൻസ് ഭരിക്കുന്നത് തൂഫാൻ നായകൻ രമേശ് ചെന്നിത്തല . ചെന്നിത്തലയെ കടകം പള്ളിയും വാസവനും സജി ചെറിയാനും ഒറ്റക്കൊറ്റക്ക് കാണുന്നു .

ഭരതം സിനിമയിലെ മോഹൻലാലിൻറെ അവസ്ഥയാണ് രമേശ് ചെന്നിത്തലയിപ്പോൾ . ഒരു ഭാഗത്ത് ചേട്ടൻ മരിച്ചു കിടക്കുന്നു . മറുഭാഗത്ത് കച്ചേരി . ഈ പിണറായി -മകൾ - മരുമകൻ വിഷയത്തിൽ എങ്ങാനും കോമ്പ്രമൈസ് നടത്തുവാൻ മുതിർന്നാൽ തൂഫാനിൽ ഉണ്ടാക്കിയ സൽപ്പേര് കരിമണലിൽ കളഞ്ഞുകുളിക്കും . നോ കോമ്പ്രമൈസ് എന്നാണ് അണികൾ ആവശ്യപ്പെടുന്നതും .

മുഖ്യമന്ത്രിയാണ് ബുദ്ധിമാൻ . ഈ വക കുരിശുകൾ ഒക്കെ മുൻകൂട്ടി മനസ്സിലാക്കി തന്നെയാണ് ആഭ്യന്തരം എന്ന മരക്കുരിശ് ചെന്നിത്തലക്ക് വെച്ചുകൊടുത്തത് . ഭരണം കിട്ടേണ്ടിയിരുന്നില്ല എന്ന തോന്നൽ ഇപ്പോൾ ചെന്നിത്തലയിൽ വന്നുകാണും . ഒരു ഭാഗത്ത് മെസിയുടെ പേരിൽ തന്നെ സ്നേഹിക്കുന്ന റിപ്പാർട്ടർ ചാനലുകാർ . മറുഭാഗത്ത് പഴയ ടിപികേസ് നായകൻ പിണറായി വിജയൻ . ഇടക്കിടക്ക് കുഞ്ഞാലിക്കുട്ടിയുടെ ഫോൺ കോളുകൾ . കോംപ്രമൈസിനായി നെട്ടോട്ടമോടുന്ന മുൻ മന്ത്രിമാർ . മുട്ടനാടുകളെ തമ്മിലടിപ്പിച്ചു രക്തം കാത്തിരിക്കുന്ന കേന്ദ്ര ഭരണ നേതാക്കൾ .

കേരളത്തിലെ കമ്മ്യുണിസ്റ്റ് ഭരണങ്ങളും പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റുകളും

കേരളം കണ്ടതിൽ വെച്ചേറ്റവും മോശം ഭരണം കാഴ്ച്ചവെച്ചത് 1996-2001 ഇകെ നായനാർ സർക്കാരായിരുന്നു . അന്ന് നായനാർ ചാനലിൽ പോയിരുന്നു തമാശകൾ പറയുവാൻ സമയം കണ്ടെത്തിയപ്പോൾ സഖാവ് പി ശശിയായിരുന്നു കേരളം ഭരിച്ചിരുന്നത് . കൈക്കൂലിയിൽ മുങ്ങിയ ഒരു ഭരണമായിരുന്നു അന്നത്തേത് . കമ്മ്യുണിസ്റ്റുകാരും ലീഗിലെ ചിലരും മെനഞ്ഞെടുത്ത ഐസ്ക്രീം കേസ് ഫയൽ മാറ്റുവാൻ തൃശൂർ കൈപ്പറമ്പിലെ ബഷീർ എന്ന ആൾ മുഖേന കൈപ്പറ്റിയത് അന്നത്തെ പതിനെട്ട് ലക്ഷം രൂപയായിരുന്നു . ഇന്നത്തെ സജി ചെറിയാന്റെ ഭാഷയിൽ പറഞ്ഞാൽ അതൊക്കെ എന്ത് ? .

ആ ഭരണത്തിലെ അഴിമതികൾ പാർട്ടിക്ക് ബോധ്യപ്പെട്ടതിനാൽ 2001നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിമാരായിരുന്ന എസ് ശർമ്മ മുതൽ ശിവദാസൻ നായർക്കും പോലെ പലർക്കും സീറ്റുകളും കൊടുത്തില്ല . ഈ അഴിമതി എല്ലാം അറിയായിരുന്ന ടിഎം ജേക്കബ് അന്നത്തെ മുഖ്യമന്ത്രി

എകെ ആന്റണിയെ സമീപിച്ചുകൊണ്ട് ഈ മന്ത്രിമാർക്കെതിരെ എല്ലാം അഴിമതിക്കേസിൽ കേസെടുക്കണം എന്ന് തെളിവുകൾ സഹിതം ഉപദേശിച്ചപ്പോൾ ആന്റണി പറഞ്ഞത് ' ഇപ്പോൾ തന്നെ യുവജനതയും സമൂഹവും രാഷ്ട്രീയക്കാരെ വെറുത്തുകൊണ്ടിരിക്കുകയാണ് , ഇനി നമ്മൾ സ്വയം പല്ലുകുത്തി മണപ്പിക്കരുത് ' എന്ന് .

അന്ന് തുടങ്ങിവെച്ച കോമ്പ്രമൈസ് പിന്നീട് നടന്നത് സഖാവ് ടിപിയെ 51 വെട്ടുകൾ വെട്ടി ഇല്ലാതാക്കിയപ്പോൾ , കേസന്വേഷിച്ച ഷൗക്കത്തലി മോഹനൻ മാഷെ കൊയിലാണ്ടിയിൽ റോഡിലിട്ട് ഓടിച്ചിട്ട് പിടിച്ചപ്പോൾ തിരുവഞ്ചൂരിനെ മാറ്റിനിർത്തി രമേശ് ചെന്നിത്തല ആഭ്യന്തരം ഏറ്റെടുത്തു

അന്ന് കുഞ്ഞാലിക്കുട്ടിയും കോടിയേരിയും നിർബന്ധിച്ചപ്പോൾ ആണെന്ന് തോന്നുന്നു ആ അറസ്റ്റോടെ ടിപികേസിലെ കൊമ്പൻ സ്രാവുകൾ പിന്നെയും കേരളത്തിൽ വിലസി . പത്തുകൊല്ലം മുഖ്യമന്ത്രി വരെയായി എന്നതും കേരളം മറന്നിട്ടില്ല .

പക്ഷെ ആ സ്ഥാനത്ത് മുപ്പത്തിയഞ്ചു കൊല്ലത്തെ അഴിമതിയാരോപണത്തിന്റെ പേരിലാണ് സഖാവ് വിഎസ് , ബാലകൃഷ്ണപിള്ളയെ പിടിച്ചു അകത്തിട്ടത് . അതും സീനിയറായ ഒരു നേതാവിനെ കേരളത്തിൽ ജയിലിൽ അടക്കുന്നത് ആദ്യം .ടികെ രാമകൃഷ്ണനെ പോലെ അതിനേക്കാൾ അഴിമതികൾ നടത്തിയ സിപിഎം മുൻ മന്ത്രിമാർ വിലസി നടക്കുന്ന സമയത്ത് . അങ്ങനെ അറസ്റ്റ് ചെയ്യാമെങ്കിൽ 1987 , 1996 ഇടതു ഭരണത്തിലെ ഒരു ഡസനോളം മന്ത്രിമാരെ അറസ്റ്റ് ചെയുവാനുള്ള അത്രേം അഴിമതികൾ അവർ അറിഞ്ഞും അറിയാതെയും ശശിമാരും ഒക്കെ നടത്തിയിരുന്നു .

കമ്മ്യുണിസ്റ്റ് നേതാക്കളുടെ ഇരട്ടത്താപ്പുകൾ

ഒരു പാർട്ടി എംഎൽഎയുടെ മകൾ ജോലി അന്വേഷിച്ചു വന്നപ്പോൾ പാർട്ടി ഓഫീസിലിട്ടു പീഡിപ്പിച്ച ശശിയും , കൊച്ചിയിലെ പാർട്ടി ഓഫീസിൽ ഒളികാമറയിൽ കുടുങ്ങിയ ഗോപി കോട്ടമുറിക്കലും ഷൊർണൂരിൽ ശ്രീമതിയും ബാലനും പീഡന അളവ് കോലുമായി എത്തിയ മറ്റൊരു ശശിയും

സെക്രട്ടറിയേറ്റിൽ ഐഎഎസ് ഓഫീസർമാരായ വനിതകളെ പീഡിപ്പിക്കാൻ ശ്രമിച്ച കണ്ണൂർ ജില്ലാ സെക്രട്ടറിയും അതുപോലെ പീഡനം ഒരു കലയാക്കി മാറ്റിയ നൂറുകണക്കിന് ഡിവൈഎഫ്ഐ - എസ്എഫ്ഐ നേതാക്കൾ വിഹരിക്കുന്ന ഈ കേരളത്തിൽ കോവളം കൊട്ടാരം അശോക ഹോട്ടൽ വിഷയത്തിനെ എതിർത്തതിന്റെ പേരിൽ പീഡനമാരോപിച്ചുകൊണ്ട് അറസ്റ്റ് ചെയ്ത എം വിൻസെന്റിനെ നാം ഓർത്തുപോകുന്നു .

ഏറ്റവും ദയനീയമായ അറസ്റ്റ് നടത്തി വേദനിപ്പിച്ചത് , പാലാരിവട്ടം പാലത്തിന്റെ പേരിൽ ആ പാവപ്പെട്ട മന്ത്രി ഇബ്രാഹിം കുഞ്ഞിനെയാണ് . ക്യാൻസർ രോഗിയായിരുന്ന ആ മനുഷ്യനെയാണ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ എറിയാട്ടുകാരനായ ഒരു കള്ള കോൺട്രാക്ടർ കൊടുത്ത വിജിലൻസ് കേസിന്റെ പേരിൽ കേരളത്തിലെ കമ്മ്യുണിസ്റ്റ് സർക്കാർ ജയിലിലടച്ചു പീഡിപ്പിച്ചത് . എത്രയോ എൽഡിഎഫ് പാലങ്ങളാണ് തലശ്ശേരിയിലും കുണ്ടന്നൂരുമൊക്കെയായി അതിനുശേഷം നിലം പൊത്തിയത് എന്നതും ഓർക്കണം . കേരളത്തിൽ ഈ കഴിഞ്ഞ പത്തുകൊല്ലം അഴിമതി നടത്താത്ത , കൈക്കൂലി വാങ്ങാത്ത , ബന്ധു നിയമനം നടത്താത്ത , പിഎസ്‌സി തട്ടിപ്പുകൾ നടത്താത്ത ഒരു സഖാവ് കുഞ്ഞും ഇല്ലെന്നിരിയ്ക്കേ ആ ഇബ്രാഹിം കുഞ്ഞിന്റെ വേദന പിണറായി വിജയൻ അനുഭവിക്കും .

അതുപോലെ എത്രയെത്ര യൂത്ത് കോൺഗ്രസുകാർ , കെപിസിസി പ്രസിഡണ്ട് ആയിരുന്ന കെ സുധാകരൻ , ശബരീനാഥ്‌ , കെഎം അഭിജിത്ത് ,അലോഷ്യസ് സേവ്യർ , ഫർസീൻ മജീദ് അതുപോലെ എത്രയെത്ര ആളുകളെയാണ് അനാവശ്യമായി ജയിലിൽ അടച്ചു പീഡിപ്പിച്ചത് . അവരൊക്കെ നല്ല രീതിയിൽ മെഡിക്കൽ ചെക്കപ്പുകൾ നടത്തുന്നത് നല്ലതായിരിക്കും . കാരണം ടിപി കേസിലെ കുഞ്ഞനന്തനും , സിഎച് അശോകനും മരണപ്പെട്ടത് ജയിലിൽ കിടന്നായിരുന്നു . കിളിരുർ കേസിലെ ശാരി എസ് നായർക്ക് എന്തോ അനാവശ്യ മരുന്നോ വിഷമോ കുത്തിവെച്ചായിരുന്നു മരണപ്പെടുത്തിയത് . ഇപ്പോൾ സരിത നായരും അതുപോലെ എന്തൊക്കെയോ ചതിയിൽ പെട്ടിരിക്കുന്നു .

image

ആർ. ബാലകൃഷ്ണപിള്ളയുടെ അറസ്റ്റും ജയിൽവാസവും (2011 - വി.എസ്. അച്യുതാനന്ദൻ ഭരണകാലം):

കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു മുൻ മന്ത്രി അഴിമതിക്കേസിൽ വിചാരണ നേരിട്ട് ജയിലിലടയ്ക്കപ്പെട്ട ആദ്യ സംഭവമായിരുന്നു കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയുടെ തടവുശിക്ഷ. 1980-കളിലെ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ, ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ പവർ ടണലും സർജ്ജ് ഷാഫ്റ്റും നിർമ്മിക്കുന്ന കരാർ ഉയർന്ന നിരക്കിൽ സ്വകാര്യ കോൺട്രാക്ടർക്ക് നൽകിയതിലൂടെ കെ.എസ്.ഇ.ബിക്ക് രണ്ടു കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നതായിരുന്നു കേസ്.

2004-ൽ കേരള ഹൈക്കോടതി ബാലകൃഷ്ണപിള്ളയെ കുറ്റവിമുക്തനാക്കിയെങ്കിലും, സി.പി.ഐ(എം) നേതാവ് വി.എസ്. അച്യുതാനന്ദൻ വ്യക്തിപരമായി സുപ്രീം കോടതിയിൽ ഹർജി നൽകി ദീർഘകാല നിയമപോരാട്ടം നടത്തി. തുടർന്ന് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2011 ഫെബ്രുവരി 10-ന് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയും ബാലകൃഷ്ണപിള്ളയ്ക്ക് ഒരു വർഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയും വിധിക്കുകയും ചെയ്തു.

2011 ഫെബ്രുവരി 18-ന് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ കീഴടങ്ങിയ അദ്ദേഹത്തെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. പിന്നീട് 2011 നവംബറിൽ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടി സർക്കാർ ഭരണഘടനയുടെ 161-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാന രൂപീകരണ വാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഇളവ് നൽകിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

image

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആശുപത്രി അറസ്റ്റ് (2020 - ഒന്നാം പിണറായി വിജയൻ ഭരണകാലം):

2020 നവംബർ 18-ന് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ (VACB) അറസ്റ്റ് ചെയ്തു. 2011-2016 കാലഘട്ടത്തിലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച കൊച്ചി പാലാരിവട്ടം മേൽപ്പാലത്തിൽ കമ്മീഷൻ ചെയ്ത് മൂന്ന് വർഷത്തിനകം വിള്ളലുകൾ രൂപപ്പെടുകയും മേൽപ്പാലം ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത സംഭവത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം നടപടിയുണ്ടായത്.

ഔദ്യോഗിക ചട്ടങ്ങൾ കാറ്റിൽപ്പറത്തി സ്വകാര്യ നിർമ്മാണക്കമ്പനിക്ക് പലിശയിളവോടെ 25 കോടി രൂപ മുൻകൂർ അഡ്വാൻസ് തുകയായി അനുവദിക്കാൻ മന്ത്രി ഇടപെട്ടു എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് സംഘം ആശുപത്രി മുറിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് പ്രത്യേക കോടതി അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ആശുപത്രി കിടക്കയിൽ തന്നെ പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തു. പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് കോടതി അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയാണുണ്ടായത്.

image

കെ. സുധാകരന്റെ അറസ്റ്റും വിട്ടയക്കലും (2023 - രണ്ടാം പിണറായി വിജയൻ ഭരണകാലം):

2023 ജൂൺ 23-ന് കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ എം.പിയുമായ കെ. സുധാകരനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത് കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കി. വ്യാജ പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാ കേസിലാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ച് നടപടിയെടുത്തത്.

വിദേശ ബാങ്കുകളിലെ സാങ്കേതിക തടസ്സങ്ങൾ മാറ്റാൻ പണം നൽകിയാൽ വലിയ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിൽ നിന്ന് പത്തുകോടി രൂപയോളം തട്ടിയെടുത്തതിൽ സുധാകരനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു ആരോപണം. സുധാകരന്റെ സാന്നിധ്യത്തിൽ വെച്ച് മോൻസന് പരാതിക്കാർ 25 ലക്ഷം രൂപ കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റം (IPC 420), ക്രിമിനൽ ഗൂഢാലോചന (IPC 120B) എന്നീ വകുപ്പുകൾ ചുമത്തി രണ്ടാം പ്രതിയാക്കി.

കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ അറസ്റ്റിന് തൊട്ടുമുമ്പ് തന്നെ കേരള ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യ സംരക്ഷണ ഉത്തരവ് നേടിയിരുന്നതിനാൽ, 50,000 രൂപയുടെ ബോണ്ടിലും ആൾജാമ്യത്തിലും അന്നു രാത്രി തന്നെ അദ്ദേഹത്തിന് ജാമ്യത്തിൽ പുറത്തിറങ്ങാൻ സാധിച്ചു.

image

എം. വിൻസെന്റ് എം.എൽ.എയുടെ അറസ്റ്റും 34 ദിവസത്തെ ജയിൽവാസവും (2017 - ഒന്നാം പിണറായി വിജയൻ ഭരണകാലം):

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് ഒരു സിറ്റിംഗ് എം.എൽ.എ ആദ്യമായി അറസ്റ്റിലാകുന്നത് 2017 ജൂലൈ 22-ന് കോവളം എം.എൽ.എ എം. വിൻസെന്റിന്റെ അറസ്റ്റോടെയാണ്. ബാലരാമപുരം സ്വദേശിയായ 51-കാരിയായ വീട്ടമ്മ ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിലാണ് എം.എൽ.എ തന്നെ നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയെന്നും വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തെന്നും പരാതിപ്പെട്ടത്.

എം.എൽ.എ അഞ്ചു മാസത്തിനിടെ പരാതിക്കാരിയെ 900-ലധികം തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ വിവരങ്ങൾ (CDR) പോലീസ് ശാസ്ത്രീയ തെളിവായി ഹാജരാക്കി. തിരുവനന്തപുരത്തെ എം.എൽ.എ ഹോസ്റ്റലിൽ വെച്ച് മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബലാത്സംഗം (IPC 376), പിന്തുടർന്ന് ശല്യപ്പെടുത്തൽ (IPC 354D), ആത്മഹത്യാ പ്രേരണാശ്രമം (IPC 306 r/w 511) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വിൻസെന്റിനെ അറസ്റ്റ് ചെയ്തു.

നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത അദ്ദേഹം 34 ദിവസം സബ് ജയിലിൽ കഴിഞ്ഞ ശേഷമാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് വ്യവസ്ഥകളോടെ ജാമ്യം നേടി പുറത്തിറങ്ങിയത്.

image

എം.സി. കമറുദ്ദീൻ എം.എൽ.എയുടെ അറസ്റ്റും ഫാഷൻ ഗോൾഡ് തട്ടിപ്പും (2020 - ഒന്നാം പിണറായി വിജയൻ ഭരണകാലം):

2020 നവംബർ 7-ന് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മഞ്ചേശ്വരം എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായ എം.സി. കമറുദ്ദീനെ കാസർകോട് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കമറുദ്ദീൻ ചെയർമാനായിരുന്ന 'ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ' എന്ന ജ്വല്ലറി ശൃംഖലയുടെ പേരിൽ എണ്ണൂറോളം വ്യക്തികളിൽ നിന്നായി നൂറ്റമ്പത് കോടിയിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തി എന്നതായിരുന്നു കേസ്.

നിക്ഷേപകർക്ക് വാഗ്ദാനം ചെയ്ത മാസ ലാഭവിഹിതം മുടങ്ങുകയും ജ്വല്ലറി ശാഖകൾ പൂട്ടുകയും ചെയ്തതോടെ രജിസ്റ്റർ ചെയ്ത നൂറിലധികം കേസുകളിലായിരുന്നു നടപടി. വഞ്ചനാക്കുറ്റം (IPC 420), ക്രിമിനൽ വിശ്വാസവഞ്ചന (IPC 406, 409), കേന്ദ്ര ബഡ്സ് ആക്ട് (BUDS Act) എന്നിവ പ്രകാരമായിരുന്നു അറസ്റ്റ്. മൂന്ന് മാസത്തിലേറെ കണ്ണൂർ, കാസർകോട് സബ് ജയിലുകളിൽ റിമാൻഡിൽ കഴിഞ്ഞ കമറുദ്ദീന് 2021 ഫെബ്രുവരിയിലാണ് ഹൈക്കോടതിയിൽ നിന്നും മറ്റ് വിചാരണ കോടതികളിൽ നിന്നുമായി എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങാനായത്.

image

കെ.എസ്. ശബരിനാഥൻ മുൻ എം.എൽ.എയുടെ അറസ്റ്റ് (2022 - രണ്ടാം പിണറായി വിജയൻ ഭരണകാലം):

2022 ജൂലൈ 19-ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ അരുവിക്കര എം.എൽ.എയുമായ കെ.എസ്. ശബരിനാഥനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നിൽ ആസൂത്രണം നടത്തിയത് ശബരിനാഥനാണെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ശബരിനാഥൻ നിർദ്ദേശിച്ചതിന്റെ ഡിജിറ്റൽ സ്ക്രീൻഷോട്ടുകൾ പുറത്തുവന്നതാണ് കേസിന് ആധാരമായത്. വധശ്രമം (IPC 307), ക്രിമിനൽ ഗൂഢാലോചന (IPC 120B) എന്നീ കടുത്ത വകുപ്പുകൾ ചുമത്തി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ വെച്ചായിരുന്നു അറസ്റ്റ്.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടിരിക്കെ പോലീസ് തിടുക്കത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും, പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയ കോടതി 50,000 രൂപയുടെ ബോണ്ടിൽ അന്നു വൈകുന്നേരം തന്നെ ശബരിനാഥന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

image

മാത്യു കുഴൽനാടൻ എം.എൽ.എയുടെയും മുഹമ്മദ് ഷിയാസിന്റെയും അർദ്ധരാത്രി അറസ്റ്റ് (2024 - രണ്ടാം പിണറായി വിജയൻ ഭരണകാലം):

2024 മാർച്ച് 4-ന് അർദ്ധരാത്രി കോതമംഗലം ടൗണിൽ വെച്ച് മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനെയും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും എറണാകുളം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയായ ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി വന്യജീവി ശല്യത്തിനെതിരെ കോതമംഗലം ടൗണിൽ കോൺഗ്രസ് നടത്തിയ വൻ ജനകീയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.

താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ബലമായി പുറത്തെടുത്ത് പൊതുവഴിയിൽ വെച്ച് ഉപരോധം തീർത്തുവെന്നും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് പോലീസ് രണ്ട് ജാമ്യമില്ലാ കേസുകൾ രജിസ്റ്റർ ചെയ്തു. പോലീസിനെ ആക്രമിക്കൽ (IPC 353), മൃതദേഹത്തോട് അനാദരവ് കാണിക്കൽ (IPC 297), പൊതുമുതൽ നശിപ്പിക്കൽ (PDPP Act), ആശുപത്രി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സത്യഗ്രഹ പന്തലിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ മജിസ്ട്രേറ്റ് കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും പിന്നീട് ഹൈക്കോടതി അറസ്റ്റ് നടപടികൾ നീട്ടിവെച്ച് സംരക്ഷണം നൽകുകയും ചെയ്തു.

image

ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ എന്നിവരുടെ വിമാനത്തിലെ പ്രതിഷേധവും അറസ്റ്റും (2022 - രണ്ടാം പിണറായി വിജയൻ ഭരണകാലം):

2022 ജൂൺ 13-ന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത ഇൻഡിഗോ വിമാനത്തിൽ കയറി പ്രതിഷേധിച്ച മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ്, ജില്ലാ ഭാരവാഹി ആർ.കെ. നവീൻ കുമാർ എന്നീ യൂത്ത് കോൺഗ്രസ് നേതാക്കളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.

വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഇരുവരും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തപ്പോൾ വിമാനത്തിലുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഇവരെ തള്ളിമാറ്റിയത് കയ്യാങ്കളിക്ക് കാരണമായി. വിമാനത്തിനുള്ളിൽ സുരക്ഷാ ഭീഷണിയുണ്ടാക്കിയെന്നും മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും ആരോപിച്ച് വധശ്രമം (IPC 307), വ്യോമയാന സുരക്ഷാ നിയമലംഘനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. പിന്നീട് ഹൈക്കോടതി ഇവർക്ക് regular ജാമ്യം നൽകിയെങ്കിലും, ഫർസീൻ മജീദിനെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ 'കാപ്പ' (KAAPA) ചുമത്തി കരുതൽ തടങ്കലിലാക്കാൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശുപാർശ നൽകിയത് വലിയ ജനാധിപത്യ-നിയമപരമായ സംവാദങ്ങൾക്ക് വഴിവെച്ചു.

image

രാഹുൽ മാങ്കൂട്ടത്തിലിന്റെ പുലർച്ചെയുള്ള അറസ്റ്റും ജയിൽവാസവും (2024 - രണ്ടാം പിണറായി വിജയൻ ഭരണകാലം):

2024 ജനുവരി 9-ന് പുലർച്ചെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട അടൂരിലെ വസതിയിൽ വെച്ച് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തു. നവകേരള സദസ്സ് പര്യടനത്തിനിടെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും സി.പി.ഐ(എം) പ്രവർത്തകരും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് 2023 ഡിസംബർ 20-ന് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമം (PDPP Act), പോലീസുകാരെ ആക്രമിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ (IPC 353), കലാപമുണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തത്.

ജയിലിൽ കഴിയവേ സെക്രട്ടേറിയറ്റിന് മുന്നിലെ മറ്റ് സംഘർഷങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ കൂടി കന്റോൺമെന്റ് പോലീസ് പ്രൊഡക്ഷൻ വാറണ്ട് വഴി രാഹുലിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി. ജാമ്യം ലഭിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് സി.പി.ഐ(എം) സംസ്ഥാന നേതൃത്വം ആരോപിച്ചതും മെഡിക്കൽ ബോർഡ് പരിശോധന നടത്തിയതും വിവാദങ്ങൾക്ക് ആക്കം കൂട്ടി. ഒരാഴ്ചയിലധികം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് കോടതികളിൽ നിന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ച് മോചിതനായത്.

image

കെ.എം. അഭിജിത്തിന്റെ സമരങ്ങളും അറസ്റ്റുകളും (2019 - ഒന്നാം പിണറായി വിജയൻ ഭരണകാലം):

2019 ജൂലൈ മാസത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കൾ സഹപാഠിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിലും പി.എസ്.സി പരീക്ഷാ ഹാളിലെ തട്ടിപ്പുകളിലും പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

തുടർന്ന് സെക്രട്ടേറിയറ്റിലേക്കും ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേക്കും കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചുകൾ പോലീസുമായി വൻ തെരുവ് യുദ്ധത്തിലാണ് കലാശിച്ചത്. പോലീസിന്റെ ലാത്തിച്ചാർജ്ജിലും ഗ്രനേഡ്-ജലപീരങ്കി പ്രയോഗത്തിലും അഭിജിത്ത് ഉൾപ്പെടെയുള്ള നേതാക്കൾക്ക് തലയ്ക്ക് ഉൾപ്പെടെ സാരമായ പരിക്കേറ്റു. നിരാഹാര പന്തൽ തകർത്ത് പോലീസ് അഭിജിത്തിനെ നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റുകയും അന്യായമായി സംഘം ചേരൽ, പോലീസിനെ ആക്രമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

അലോഷ്യസ് സേവ്യറിന്റെ അറസ്റ്റുകളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും (2023–2024 - രണ്ടാം പിണറായി വിജയൻ ഭരണകാലം):

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ നടന്ന നിരവധി വിദ്യാഭ്യാസ പ്രക്ഷോഭങ്ങളിൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്റ്റ് തിരിമറി, എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് വിഷയങ്ങൾ എന്നിവ ഉയർത്തി നടത്തിയ സമരങ്ങളിൽ അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസെടുത്തു.

2023 ഡിസംബറിൽ പെരുമ്പാവൂരിൽ നവകേരള സദസ്സിന്റെ വാഹനവ്യൂഹത്തിന് നേരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവത്തിൽ വധശ്രമത്തിന് (IPC 307) കേസെടുത്തതിനെതിരെ കെ.എസ്.യു നടത്തിയ സമരങ്ങൾ രൂക്ഷമായി. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാർച്ച്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഉപരോധം എന്നിവയ്ക്കിടെ പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ചതുൾപ്പെടെയുള്ള സംഭവങ്ങളിൽ അലോഷ്യസ് സേവ്യറിനെയും മറ്റ് സംസ്ഥാന ഭാരവാഹികളെയും പോലീസ് നേരിട്ട് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.

അന്വേഷണ ഏജൻസികളുടെ പങ്കും ജുഡീഷ്യറിയുടെ ഇടപെടലുകളും:

വിജിലൻസ്, ക്രൈംബ്രാഞ്ച് തുടങ്ങിയ പ്രത്യേക അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കാൻ ഫലപ്രദമായി ഉപയോഗിക്കുന്ന രീതിയും വർദ്ധിച്ചു. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് ഇടമലയാർ കേസിൽ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചത് ദീർഘകാലത്തെ അഴിമതിവിരുദ്ധ കോടതി വ്യവഹാരങ്ങളുടെ പരിസമാപ്തിയായിരുന്നെങ്കിൽ, പിണറായി സർക്കാരുകളുടെ കാലത്ത് വി.കെ. ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ കയറി വിജിലൻസ് അറസ്റ്റ് ചെയ്തതും കെ. സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തതും ഭരണകൂട ഏജൻസികളുടെ വേഗതയേറിയ ഇടപെടലുകൾ തെളിയിക്കുന്നു. അതേസമയം, ഇത്തരം എല്ലാ സന്ദർഭങ്ങളിലും ഭരണകൂടത്തിന്റെ പോലീസ് അതിക്രമങ്ങൾക്കെതിരെ ഭരണഘടനാ കോടതികൾ ശക്തമായ തിരുത്തൽ ശക്തിയായി വർത്തിച്ചു. കെ.എസ്. ശബരിനാഥൻ, മാത്യു കുഴൽനാടൻ, കെ. സുധാകരൻ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരുടെ കാര്യത്തിൽ മണിക്കൂറുകൾക്കകമോ ഏതാനും ദിവസങ്ങൾക്കകമോ കോടതികൾ ഇടപെട്ട് ജാമ്യം നൽകുകയും മുൻകൂർ സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തത് പ്രതിപക്ഷ രാഷ്ട്രീയ അവകാശങ്ങൾക്ക് നിയമപരമായ സുരക്ഷ ഉറപ്പാക്കി.

image

പൂട്ടേണ്ടത് തൂഫാനിലെ പാവങ്ങളെയല്ല , കൊമ്പൻ സ്രാവുകളെയാണ്

അറസ്റ്റുകൾ മുന്നിൽ കണ്ടുകൊണ്ട് പഴയ ആയുധങ്ങൾ മൂർച്ച കൂട്ടുന്ന തിരക്കിലാണ് പിണറായി ഭക്തർ , കണ്ണൂരുകാർ ലേശം പിൻവലിഞ്ഞിട്ടുണ്ട് ,ബാലനും ജയരാജന്മാരും നിശബ്ദമാണ് . ഗോവിന്ദനോട് മിണ്ടി പോകരുതെന്ന് ശ്യാമളയും ആജ്ഞാപിച്ചിട്ടുണ്ട് . ഇപ്പോൾ മൂർച്ച കൂട്ടുന്നത് ആലപ്പുഴയിലും കോട്ടയത്തും ഒക്കെയാണ് . അതിന്നായി എസ്എഫ്ഐ പൊട്ടന്മാരെ പ്രത്യേകം സജ്ജമാക്കി നിർത്തിയിട്ടുണ്ട് .

ടികെ ഗോവിന്ദനും , കുഞ്ഞികൃഷ്ണനും , ജി സുധാകരനും , പിവി അൻവറും , ഐഷ പോറ്റിയും ഒക്കെ പടക്കവുമായി കാത്തിരിപ്പാണ് . ഏറ്റവും സന്തോഷിക്കുന്നത് പിണറായി വിജയൻ വേദനിപ്പിച്ചു വിട്ട ആ പാവം വക്കീൽ ആണ് , വീണയുടെ മുൻ ഭർത്താവ് സുനീഷ് ഇപ്പോൾ

കർമ്മഫലം വിശ്വസിക്കുന്നുണ്ടാകും . ഇ ഡി കേസിൽ കുറെ പൊട്ടന്മാർ കാറുകൾ തകർത്തതിനാൽ പ്രായമുള്ള അണികൾക്ക് തലയിൽ ലേശം വെളിച്ചം വന്നിട്ടുണ്ട് .

പണം മാറ്റിയ വിഷയം വന്നപ്പോൾ ഗൾഫുമായി ബന്ധമുള്ള ബ്രിട്ടാസും , ഡീൽ മേക്കർമാരായ സജി ചെറിയാനും , വാസവനും , കടകം പള്ളിയും തലങ്ങും വിലങ്ങും പായുന്നുണ്ട് .

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രി പദം നഷ്ടപ്പെടുവാൻ മുഖ്യകാരണമായത് ടിപി കേസിലെ കോമ്പ്രമൈസ് തന്നെയാണ് . അന്ന് അതിലെ ആസൂത്രകന്മാരെ പൂട്ടിയിരുന്നെങ്കിൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രി ആവില്ലായിരുന്നു . പിണറായിയുടെ വരവിൽ പെട്ട് പോയത് ചെന്നിത്തലയാണ് . ഏറ്റവും അവകാശപ്പെട്ട മുഖ്യമന്ത്രിസ്ഥാനം 2021 തിരഞ്ഞെടുപ്പിൽ അടപടലം ഇല്ലാതായപ്പോൾ 2026 ആയപ്പോഴേക്കും അദ്ദേഹം ക്ഷീണിതനായി .

ആയതിനാൽ അന്ന് നഷ്ടപ്പെട്ട ആ പ്രതിച്ഛായ അണികളുടെ മുന്നിലും കേരളസമൂഹത്തിന് മുന്നിലും തിരിച്ചു പിടിക്കണെമെങ്കിൽ ഇപ്പോൾ തൂഫാനിൽ പാവപ്പെട്ട കുറേയെണ്ണത്തിനെ അറസ്റ്റ് ചെയ്തു കൂട്ടിട്ട് യാതൊരു പ്രയോജനവുമില്ല . ശരിക്കും ഇപ്പോൾ കയ്യിൽ കിട്ടിയിരിക്കുന്ന കൊമ്പൻ സ്രാവുകളെ തന്നെ പൂട്ടാൻ ചങ്കൂറ്റം കാണിക്കണം .

'മാറ്റാറുണ്ട് എൽഡിഎഫ് അല്ലാതെ '

ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്ന് സഖാവ് ദാസനും
മടിയിൽ കനമില്ലാത്തവർക്ക് ഉള്ളിൽ ഭയം വന്നു തുടങ്ങിയെന്ന് സഖാവ് വിജയനും
image