പത്തുവർഷത്തെ കാത്തിരിപ്പും ആശ്വാസത്തിന്റെ ഓണക്കാലവും സർക്കാരിന്റെ നൂറാം ദിവസവും !!

image

കേരളം പത്തു കൊല്ലത്തിനുശേഷം മനസ്സമാധാനത്തോടെ ഓണം ആഘോഷിക്കുന്ന കാഴ്ചകൾ നാടെങ്ങും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ പത്തുകൊല്ലം ഓണം ഉണ്ടായിരുന്നു എങ്കിലും മാവേലിയുടെ ചരിത്രത്തിലെ ഏറ്റവും ഗതികെട്ട ഓണമായിരുന്നു കഴിഞ്ഞു പോയത്. രാജാക്കന്മാർ ദുഷ്ടന്മാർ ആകുമ്പോൾ പ്രജകളായിരിക്കും അതെല്ലാം അനുഭവിക്കുക എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു അതെല്ലാം.

വിട്ടൊഴിയാതെ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും കേരളത്തെ വിഴുങ്ങിയപ്പോൾ അതിന്റെയെല്ലാം തിക്തഫലങ്ങൾ അനുഭവിച്ചറിഞ്ഞത് സാധാരണക്കാരായ മലയാളികൾ ആയിരുന്നു. നിപ്പയും ഓഖിയും പ്രളയങ്ങളും കോവിഡ് മഹാമാരിയും അതുപോലെ വെഞ്ഞാറമ്മൂട് കൊലപാതകവും എല്ലാം ഉറഞ്ഞു തുള്ളിയപ്പോൾ പാവം മലയാളി എല്ലാം സഹിക്കുകയായിരുന്നു.

image

തള്ളലുകളും തട്ടിപ്പുകളും: അഴിമതിയിൽ സമൃദ്ധി കൊയ്ത പാർട്ടി 

വലിയ തള്ളി മറിച്ചിലുകളും കോവിഡ് റാണിയെന്ന പട്ടം കെട്ടലും വൈകീട്ടത്തെ പത്രസമ്മേളനങ്ങളും എല്ലാം കൊണ്ട് സമൃദ്ധമായിരുന്നു കേരളത്തിൽ കമ്മ്യുണിസ്റ്റ് അണികളിലും വീടുകളിലും അവർ സമൃദ്ധമായി ഓണം ആഘോഷിച്ചിരുന്നു. കാരണം കരുവന്നൂർ ബാങ്കിലെ പോലെ, പിഎസ്‌സി തട്ടിപ്പിലൂടെ ജോലി വാങ്ങിയവർ, മാർക്ക് ദാനത്തട്ടിപ്പുകൾ, ഇടതു അണികളുടെ കഞ്ചാവ് വിൽപ്പനകൾ, സ്വർണ്ണക്കടത്തുകാർ, സ്വർണ്ണം പൊട്ടിക്കുന്നവർ അങ്ങനെയങ്ങനെ അന്നത്തെ മുഖ്യമന്ത്രി മുതൽ ലോക്കൽ കമ്മിറ്റിയിലെ മെമ്പർമാർ വരെ പണം കൊയ്തു കൂട്ടിയ കാലഘട്ടം.

എന്നിട്ട് ടിവിക്കാരുടെ മുന്നിൽ വന്നിരുന്നു പറയും 'മടിയിൽ കനമുള്ളതും കനമില്ലാത്തതിന്റെയും വിശേഷങ്ങൾ'. കുറെ പാവങ്ങൾ അതൊക്കെ വിശ്വസിച്ചുകൂട്ടിയിരുന്നു. അതിന്റെ തിക്തഫലമായിരുന്നു തുടർഭരണം.

സിപിഎമ്മിന്റെ തണലിൽ വളർന്ന മാഫിയകളും സാമ്രാജ്യങ്ങളും 

കേരളത്തിലെ ഓരോരോ കവലകളിലെയും പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും സകലമാന കള്ളക്കടത്തുകാരും, കരിഞ്ചന്തക്കാരും, കഞ്ചാവ് വിൽപ്പനക്കാരും, ഗുണ്ടകളും, കൊലപാതകികളും, ലോക്കൽ കള്ളന്മാരും, അതുപോലെയുള്ള പോലീസുകാരും ഉദ്യോഗസ്ഥന്മാരും എല്ലാം ഇക്കഴിഞ്ഞ പത്തുകൊല്ലം അഭയം തേടിയത് സിപിഎം എന്ന പാർട്ടിയിലാണ്.

കേസുകൾ കൊണ്ട് പൊറുതിമുട്ടിയ നികേഷ് കുമാർ, മുട്ടിൽ മരം മുറി സഹോദരന്മാർ, പെണ്ണുകേസുകളിൽ പെട്ട ചാനൽ തൊഴിലാളികൾ, ചില മാധ്യമപ്രവർത്തകർ ഒക്കെ സിപിഐഎമ്മിൽ ചേക്കേറിക്കൊണ്ട് അവരുടെ സാമ്രാജ്യങ്ങൾ വികസിപ്പിച്ചെടുത്തു. 1996-2001 നായനാർ ഭരണം അഴിമതിയിൽ മുക്കി കുളിപ്പിച്ച പെണ്ണുപിടിയൻ ശശിയെ തന്നെ പിണറായി വിജയൻ കൂടെ കൂട്ടിയപ്പോൾ സിപിഎമ്മിന്റെ എല്ലാ വശവും അവർ കൊള്ളക്കാരാൽ നിറച്ചു.

image

ധാർഷ്ട്യത്തിന്റെ ഭരണം: തകർന്ന മൂല്യങ്ങളും കുറ്റവാസനയുള്ള ബാല്യങ്ങളും 

സിപിഎം എന്ന പാർട്ടി ബക്കറ്റ് പിരിവിന് ഇറങ്ങാതെയും, തിരഞ്ഞെടുപ്പ് ഫണ്ടിനായി ഇറങ്ങാതെയും കഴിഞ്ഞുപോയ ഒരു കാലമായിരുന്നു അത്. ടെണ്ടറില്ലാത്ത കോൺട്രാക്ടുകളും, ശബരിമലയിലെ ശാസ്താവിന്റെ വിഗ്രഹം വരെ അടിച്ചുമാറ്റിയ മന്ത്രിമാരും ദേവസ്വം വകുപ്പും കൈവെച്ചതിൽ എല്ലാം അടിച്ചുമാറ്റിയ നേതാക്കന്മാരുടെയും അവരുടെ ധാർഷ്ട്യത്തിന്റെയും കാലമായിരുന്നു കടന്നുപോയത്.

ചെറുപ്പക്കാരിലും സ്കൂൾ കുട്ടികളിലും അഹങ്കാരത്തിന്റെയും കുറ്റവാസനകളുടെയും ചിന്തകൾ കുമിഞ്ഞുകൂടിയത് ഈ കാലഘട്ടത്തിലായിരുന്നു. പതിമൂന്നു വയസ്സുകാരി മൊബൈൽ ഫോണിനുവേണ്ടി സ്വന്തം അപ്പൂപ്പനെ കൊല്ലുവാൻ ക്വട്ടേഷൻ കൊടുക്കുന്ന വാർത്തകൾ. പതിമൂന്നുകാരിക്ക് കൂട്ടായി പതിനാലും പതിനഞ്ചും വയസ്സുള്ള കൂട്ടുകാർ, ഇതെല്ലാം നടക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണെന്ന് ഓർക്കുക.

സോഷ്യൽ മീഡിയയിലെ വികല മാതൃകകളും പാർട്ടി നേതൃത്വവും 

അവർ കണ്ടുവളർന്നത്, സോഷ്യൽ മീഡിയയിൽ തെറിയും വളിപ്പും ധിക്കാരവും മാത്രം പറയുന്ന തൊപ്പി പോലുള്ള വിടുവായന്മാർ, പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് നായക പരിവേഷം കെട്ടുന്ന അർജുൻ ആയങ്കിമാർ, ആകാശ് തില്ലങ്കേരിമാർ, അവരെ സഹായിക്കുന്ന നേതാക്കന്മാർ ഒക്കെയാണ്. പത്തുവയസ്സുള്ള കുട്ടി സഖാവാണെന്നു പറഞ്ഞുകൊണ്ട് കൂട്ടുകാരെ കൂട്ടി സോഷ്യൽ മീഡിയയിൽ വീഡിയോ ഇറക്കുമ്പോൾ അവരെ കാണുവാൻ എത്തുന്നത് കേരളത്തിലെ ക്രിമിനലിസം വളർത്തിയ ജയരാജന്മാരും, പിണറായിവിജയനും റിയാസും ഒക്കെയാണ്.

ഇപ്പോൾ ആ കുട്ടികൾ അവരുടെ നാട്ടിലെ കുട്ടിനായകനായി മാറുന്നു. ഇത് കാണുമ്പൊൾ മറ്റുള്ള അച്ഛനമ്മമ്മാർ മക്കളെ അതുപോലെ വേഷം കെട്ടിക്കുവാൻ മുതിരുന്ന കാഴ്ചകൾ. റീൽസ് വൈറലാക്കുവാൻ അച്ഛനമ്മമ്മാർ മക്കളെ കൊണ്ട് രാഷ്ട്രീയം പറയിപ്പിക്കുന്ന വിഡിയോകൾ, വളിപ്പുകൾ മാത്രം എഴുന്നള്ളിക്കുന്ന വീഡിയോകൾ ഇതെല്ലാം ഇക്കഴിഞ്ഞ ഭരണത്തിന്റെ നേട്ടങ്ങളാണ്.

image

ലഹരി മാഫിയ, ഗുണ്ടായിസം, ഒപ്പം ഭരിക്കുന്നവർക്ക് മുന്നറിയിപ്പും 

മരട് അനീഷിനെ അറസ്റ്റ് ചെയ്തുകൊണ്ട് കാപ്പ ചുമത്തുമ്പോൾ, അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടിച്ചുകൊണ്ട് കാപ്പയടിക്കുമ്പോൾ, ജയിലിൽ തല്ലുണ്ടാക്കുന്ന കൊടി സുനിയെ ജയിൽ മാറ്റുമ്പോൾ ആയിരക്കണക്കിന് എംഡിഎംഎ ഉപയോക്താക്കളെ വട്ടമിട്ട് പിടിക്കുമ്പോൾ ഇപ്പോഴും വമ്പൻ സ്രാവുകൾ കേരളത്തിൽ വിലസിനടപ്പുണ്ട്.

മുഖ്യമന്ത്രിയുടെ കൂടെ വന്നുനിന്നു റീൽസ് ഉണ്ടാക്കിയ പെരുമ്പാവൂർ ടീമിനെ അറസ്റ്റ് ചെയുമ്പോൾ തൊടുപുഴയിലെ ഡിവൈഎഫ്ഐ പ്രവർത്തകനെ എംഎഡിഎംഎ യുമായി അറസ്റ്റ് ചെയ്യുമ്പോൾ സ്കൂളിലെ മൂന്ന് ടീച്ചർമാരെ മയക്കുമരുന്നിന് കൈവിലങ്ങ് അണിയിക്കുമ്പോൾ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ഒരു കാര്യം ഓർത്താൽ നന്ന്. കഴിഞ്ഞ പത്തുകൊല്ലത്തെ കേരളത്തിന്റെ വളർച്ചയാണ് ഈ കാണുന്ന മയക്കുമരുന്നും ഗുണ്ടായിസവും എല്ലാം. അത് വേരോടെ പിഴുതില്ലെങ്കിൽ കേരളം ബീഹാറാകുവാൻ അധികം കാലം വേണ്ടിവരില്ലായിരുന്നു.

സ്വാധീന തട്ടിപ്പുകളും ചാനലുകളുടെ ഇരട്ടത്താപ്പും 

അതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരും പറഞ്ഞുകൊണ്ടും, ആഭ്യന്തരമന്ത്രിയുടെ ആളാണെന്നു പറഞ്ഞുകൊണ്ടും കുറെ ആളുകൾ ജോലി ശരിയാക്കിത്തരാം, ട്രാൻസ്ഫർ ശരിയാക്കി തരാം എന്നൊക്കെയുള്ള രീതിയിൽ ചുറ്റിക്കറങ്ങി നടപ്പുണ്ട്. അവരെയൊക്കെ ആദ്യം കണ്ടെത്തിയാൽ പകുതി പണി ശരിയാകും.

മുഖ്യമന്ത്രി പത്രസമ്മേളനങ്ങളിൽ എല്ലാറ്റിനും ഇപ്പോൾ കാണിക്കുന്ന വിനീത വിധേയത്വത്തിന്റെ ആവശ്യകതയില്ല എന്നാണ് ജനങ്ങളുടെ അഭിപ്രായം. പഴയ എസ്എഫ്ഐ ചാവേറുകളെ ചാനലിൽ തിരുകിക്കയറ്റി റിപ്പോർട്ടറും കൈരളിയും ന്യൂസ് 18 നുമൊക്കെ കഴിക്കുന്ന ചീഞ്ഞ കളികളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. അവന്മാർ ആരും ശബരിമല വിഷയത്തെ കുറിച്ഛ് പിണറായി വിജയനോടോ ഗോവിന്ദൻ മാഷിനോടോ ഒരു വാർത്ത ചോദിച്ചിട്ടില്ല. വിഡി സതീശൻ ഭക്ഷണം പാചകം ചെയുന്ന അമ്മമാരെ കുറിച്ച് പറഞ്ഞപ്പോൾ അതൊരു വിഷയമാക്കാൻ അവർക്ക് വ്യഗ്രത കൂടുതൽ.

image

പൊടിതട്ടിയെടുക്കേണ്ട അഴിമതി-കൊലപാതക കേസുകളും നോ കോംപ്രമൈസും 

അതുപോലെ മൂന്നാം പിണറായി സർക്കാരിനുവേണ്ടി നുണകഥകൾ മാത്രം പ്രചരിപ്പിച്ചിരുന്ന റിപ്പോർട്ടർ ചാനലിനെപോലെയുള്ള ആളുകളെയും കേരളത്തിൽ നുണക്കഥകൾ പ്രചരിപ്പിക്കുവാനും വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിടുവാനും സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്ന നികേഷ് കുമാർ പോലുള്ള അവസരവാദികളെയും ഇനിയും വളരാൻ അനുവദിക്കാതെ എല്ലാറ്റിനെയും ഒരു പാഠം പഠിപ്പിക്കണം.

സിപിഎം വിഐപികൾ ഉൾപ്പെട്ട കിളിരൂർ കവിയൂർ കേസുകൾ, ടിപി വധക്കേസ്, പന്നിയാർ ദുരന്തം, മാവോയിസ്റ്റ് വേട്ടകൾ, വെഞ്ഞാറമ്മൂട് ഇരട്ടക്കൊല, ഷുക്കൂർ വധം, ശബരിമല സ്വർണ്ണക്കൊള്ള, കരുവന്നൂർ ബാങ്ക് കൊള്ള, പിഎസ്‌സി തട്ടിപ്പുകൾ, ബന്ധുനിയമനങ്ങൾ, ബഷീർ വാഹനാപകടം, സെക്രറ്ററിയേറ്റ് കത്തുപിടിക്കൽ, സോളാർ കേസ്, സ്വപ്നക്കേസ്, എസ്‌വി പ്രദീപ് അപകടമരണം, സംവിധായകൻ സച്ചി ദുരൂഹ മരണം എല്ലാം പൊടി തട്ടിയെടുത്തു അന്വേഷങ്ങൾക്ക് ഉത്തരവിട്ടാൽ ലവന്മാരുടെ ലേശം ശല്യം ഒഴിവാക്കുവാൻ സാധിക്കും. നോ കോമ്പ്രമൈസ് !!

കൊടുങ്ങല്ലൂരിലെ തകൃതോണം മുതൽ കേരളത്തിലെ നാനാഭാഗങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ജനങ്ങളുമായി സഹകരിച്ചുകൊണ്ട് ഓണമാഘോഷിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിർമ്മ !! എല്ലാം നല്ലതിന് !! എല്ലാവർക്കും ഓണാശംസകൾ !!

 ഈ നൂറു ദിവസങ്ങൾ തികയുന്ന ഈ നാളുകളിൽ , മലയാളി നന്നായി ഓണമാഘോഷിക്കുന്ന നാളുകളിൽ ഇനിയുള്ള ദിവസങ്ങൾ കേരളത്തിനായി പ്രവർത്തിക്കുവാൻ ഇവർക്കൊക്കെ ഊർജ്ജം ഉണ്ടാകട്ടെ !!

തൂഫാൻ കാർ പാവപ്പെട്ട ആളുകളെയല്ല മയക്കുമരുന്നിൽ പിടിക്കേണ്ടത്, വലിയവന്മാർ പെടുവാനായി കാത്തിരിന്നുകൊണ്ട് ദാസനും
മുഖ്യമന്ത്രിക്ക് ഭരിക്കുവാൻ ലേശം സമയം കൊടുക്കണം എന്നഭ്യർത്ഥിച്ചുകൊണ്ട് വിജയനും
image