ഉശിരൻ കൊട്ടിക്കലാശങ്ങളും യുവതയുടെ സ്ഥാനാർത്ഥികളും

2026 കേരളം ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഉറക്കച്ചടവിലാണ് . കേരളത്തിനകത്തും പുറത്തുമുള്ള യുവത ഏറ്റവുമധികം സ്ക്രോൾ ചെയ്തത് വിവിധ പ്രദേശങ്ങളിൽ അരങ്ങേറിയ ഉശിരൻ കൊട്ടിക്കലാശങ്ങളാണ് . അക്കാര്യത്തിൽ മലബാറിനെ വെല്ലാൻ ആർക്കുമായില്ല . ഇത്തവണ യുവത ഏറ്റെടുത്ത സ്ഥാനാർത്ഥി പേരാമ്പ്രയിലെ ഫാത്തിമ തഹ്‌ലിയ തന്നെ . ഒട്ടനവധി വേദികളിൽ കേരളത്തിലെ ബിഗ് ബോസ് താരങ്ങളും എൻഡിഎ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ആഘോഷിച്ചപ്പോൾ പ്രിയങ്ക നായരും , ശ്രീനാദേവി കുഞ്ഞമ്മയും വളരെ കൂളായി പ്രചാരണങ്ങളിൽ പങ്കെടുത്തു . ചാണ്ടി ഉമ്മൻ വ്യത്യസ്തങ്ങളായ പ്രചാരണ ശൈലികളുമായി യുവതയുടെ മനം കവർന്നു . ആകെ മൊത്തം ഷാഫി തന്നെ താരം .

എഐ പോസ്റ്ററുകളും സോഷ്യൽ മീഡിയയിലെ താരപ്പോരാട്ടവും

എ ഐ സഹായത്താലും നല്ല ചെറുപ്പം പിള്ളേർ ഡിസൈനുകൾ ചെയ്തു തുടങ്ങിയപ്പോൾ അടിപൊളി പോസ്റ്ററുകളും റീലുകളും ഓരോരോ സ്ഥാനാർത്ഥിക്കും ആത്മവിശ്വാസം വർദ്ധിപ്പിച്ചു . അവിടെയും മലബാറിലെ പോസ്റ്ററുകളായിരുന്നു മുൻപന്തിയിൽ . ഏറ്റവും ശ്രദ്ധേയനായ സ്ഥാനാർത്ഥി രമേഷ് പിഷാരടി തന്നെ . പാലക്കാട് മണ്ഡലമായിരുന്നു ഇത്തവണത്തെ വാർത്താപ്രാധാന്യം കിട്ടിയ മണ്ഡലം . ശ്രദ്ധിക്കപ്പെടാതെ പോയവർ പിറവത്ത് ആനൂപ് ആന്റണിയും താനൂരിൽ പികെ നവാസും ആയിരുന്നു . തൊടുപുഴയിൽ അപു ജോസഫ് മാന്യമായി പ്രചാരണം നയിച്ചു . ചക്ക ചിഹ്നമായി കിട്ടിയ സ്ഥാനാർത്ഥി പരമാവധി സോഷ്യൽ മീഡിയയിൽ അതുപയോഗിച്ചു . അഖിൽ മാരാർ കുറെ ബഹളം വെച്ചു . എൽഡിഎഫിന്റെ ഏറ്റവും ചെറുപ്പക്കാരനായ സ്ഥാനാർത്ഥി എകെ ശശീന്ദ്രൻ രണ്ടോ മൂന്നോ ആളുകളുടെ സഹായത്തോടെ നടന്നുനീങ്ങി .

യുവതരംഗ ഫലങ്ങൾ: യുഡിഎഫിന് പ്രവചിക്കപ്പെടുന്ന വൻ മുന്നേറ്റം

യുഡിഎഫ് വ്യക്തവും ശക്തവുമായ ഭൂരിപക്ഷത്തിൽ കേരളം ഭരിക്കും എന്ന് തന്നെയാണ് യുവതയുടെ അഭിപ്രായം . തിരഞ്ഞെടുപ്പിന് തൊട്ടു മുൻപത്തെ അഭിപ്രായപ്രകടനങ്ങളിൽ 102 സീറ്റു മുതൽ 105 വരെ നേടിയേക്കാം എന്ന് തന്നെയാണ് 70 ശതമാനത്തോളം യുവത അഭിപ്രായപ്പെട്ടത് . 2026 ജനുവരി മുതൽ ഏപ്രിൽ ആദ്യവാരം വരെ അഞ്ചു തവണകളിൽ എടുത്ത അഭിപ്രായങ്ങളിൽ 555 ഗ്രാമങ്ങളും 5555 സോഷ്യൽ മീഡിയ അക്കൗണ്ടുകളും 55555 യുവതീ യുവാക്കളെയും പങ്കെടുപ്പിച്ചതിൽ നിന്നുമാണ് ഈ അഭിപ്രായം കിട്ടിയത് . അവരിൽ 70 ശതമാനം പേരും മുഖ്യമന്ത്രിയാകാൻ ഇഷ്ടപ്പെടുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പേര് തന്നെയാണ് നിർദ്ദേശിച്ചത് . 30 ശതമാനം പേര് പിണറായിയുടെ ഒപ്പം നിന്നിരുന്നു .

മുഖ്യമന്ത്രി പദം: സീറ്റ് നിലയും രാഷ്ട്രീയ സമവാക്യങ്ങളും

തിരഞ്ഞെടുപ്പിന് ശേഷം 140 മണ്ഡലങ്ങളിലെ 1400 സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും നേരിട്ടും 14000 പേരുടെ അഭിപ്രായ പ്രകാരം യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ , അതും 75 + സീറ്റുകൾ ലഭിക്കുകയാണെങ്കിൽ ഭൂരിഭാഗം യുവതീ യുവാക്കളും അഭിപ്രായപ്പെടുന്നത് വിഡി സതീശൻ മുഖ്യമന്ത്രി ആകണം എന്ന് തന്നെയാണ് . 75 നു മുകളിൽ സീറ്റുകൾ ലഭിച്ചാൽ അതിന്റെ മുഖ്യ കാരണക്കാരൻ വിഡി സതീശൻ ആണെന്നും ഒരു നല്ല ഭരണം കാഴ്ചവെക്കുവാനാകും എന്ന് തന്നെയാണ് അവർ ഉറപ്പിച്ചു പറയുന്നത് . 71 മുതൽ 75 സീറ്റുകൾ വരെ മാത്രമേ യുഡിഎഫിന് ലഭിക്കുന്നുള്ളൂ എങ്കിൽ ശശി തരൂർ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരിൽ ഒരാളെ മുഖ്യമന്ത്രിയാക്കിയാലും വിരോധമില്ല എന്നാണവരുടെ അഭിപ്രായം .

യുവജനപക്ഷ നിലപാടുകളും ഭരണമാറ്റത്തിനായുള്ള ആഗ്രഹങ്ങളും

ഇപ്പോഴത്തെ കണക്ക് പ്രകാരം വിഡി സതീശന് 55.7 ശതമാനം യുവതീ യുവാക്കൾ പിന്തുണ നൽകുമ്പോൾ ശശി തരൂരിനെ 18.3 ശതമാനം പേര് പിന്തുണക്കുന്നു . രമേഷ് ചെന്നിത്തലക്ക് 14.1 ശതമാനം പേരുടെ പിന്തുണ കിട്ടുമ്പോൾ കെസി വേണുഗോപാലിന് 12 ശതമാനം പേര് പിന്തുണക്കുന്നു . ഏറ്റവും ആകർഷകമായ പ്രസ്താവനയായി അവർ കാണുന്നത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ വിഷയമാണ് . അവരൊക്കെ മനസുകൊണ്ട് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളായിരുന്നു അതൊക്കെ . അതുപോലെ അവരുടെ ഏറ്റവും വലിയ അഗ്രങ്ങളിൽ ഒന്ന് പുതുവർഷം കേമമായി ആഘോഷിക്കുവാൻ സാധിക്കാത്തതും അമ്പലങ്ങളിലും പള്ളികളിലും നല്ലതുപോലെ ഗാനമേളകൾ നടത്തുവാൻ പോലീസ് അനുമതി നിഷേധിക്കുന്നതും ഒക്കെ അവരിൽ അവമതിപ്പുളവാക്കിയിട്ടുണ്ട് . അതിനൊക്കെ മാറ്റം വരുത്തണം എന്നുതന്നെയാണ് നിർദ്ദേശങ്ങൾ .