കേരളത്തിൽ അരങ്ങേറുന്ന 'സിജെപി' ഡീൽ: അണിയറയിലെ ഗൂഢാലോചനകൾ

കേരളത്തിൽ മറ്റൊരു സിജെപി ഡീലിന് കൂടി കളമൊരുങ്ങുന്നു . കേരളം ഇതുവരെ അനുഭവിക്കാത്ത ഒരു പ്രത്യേക ഗൂഢാലോചനയാണ് അകത്തളങ്ങളിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത് . എന്ത് വിധേനയും ഭരണം നില നിർത്തേണ്ടത് എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഘടകമാണ് . അഥവാ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ പഴയതുപോലെ കോമ്പ്രമൈസ് രാഷ്ട്രീയം ഇനി വിലപ്പോവില്ല എന്ന തിരിച്ചറിയൽ ആണ് എൽഡിഎഫിനും , അവർക്കായി വിടുപണി ചെയ്തുകൊണ്ടിരിക്കുന്ന ഉപദേശകന്മാർക്കും പി ആർ കമ്പനിക്കാർക്കും ചാനൽ മേധാവികൾക്കും ഒരു വൃത്തികെട്ട കളി തിരഞ്ഞെടുപ്പിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഇറക്കി വിടേണ്ടി വരുന്നത് .

രഞ്ജിത്തിന്റെ അറസ്റ്റ്: സജി ചെറിയാൻ പറയാതെ പറഞ്ഞു

അതിന്റെ ആദ്യപടിയെന്നോണം ആദ്യത്തെ അറസ്റ്റ് കടുത്ത ഇടത് അനുകൂലിയായ പഴയ എസ്എഫ്ഐ നേതാവുമായ സംവിധായകൻ രഞ്ജിത്തിലൂടെ അവർ കേരളത്തിന്റെ മുന്നിലേക്ക് ഇട്ടത് .കേവലം ഒരാഴ്ച മാത്രം മാറ്റിവെച്ചാൽ മതിയായിരുന്നു ആ അറസ്റ്റ് നാടകം പെട്ടെന്ന് രാത്രി തന്നെ ഓടിച്ചിട്ട് പിടികൂടിയതും വരാൻ പോകുന്ന മറ്റൊരു അറസ്റ്റിനെ ന്യായീകരിക്കുന്നതിന് വേണ്ടിയായിരുന്നു . മന്ത്രിയുടെ പെട്ടെന്നുള്ള പ്രസ്താവനയിൽ തന്നെ ആ ഗൂഢ ഉദ്ദേശം നിഴലിക്കുന്നുണ്ടായിരുന്നു . ഇനിയും പരാതിയുള്ള അതിജീവിതമാർക്ക് സർക്കാരിനെ സമീപിക്കാം എന്നുള്ള ആ പ്രസ്താവനയിൽ എല്ലാം ഉറപ്പിച്ചിരുന്നു .

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ദുരൂഹതകളും

ഇക്കഴിഞ്ഞ ആഴ്ചയിൽ മുഖ്യമന്ത്രി രഞ്ജിത്തിനെയും കൂട്ടാളിയെയും കണ്ടതിന് ശേഷവും ഈ നടത്തിയ അറസ്റ്റ് നാടകത്തിൽ ഒട്ടേറെ ദുരൂഹതകൾ ഇല്ലാതെയില്ല . ഒന്നുകിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ കേൾക്കാതെ ഭരണമാറ്റം മുന്നിൽ കണ്ടുകൊണ്ട് പോലീസ് നടത്തിയ നാടകീയ നീക്കമാവാനും സാദ്ധ്യതകൾ കാണുന്നുണ്ട് . മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന എന്ത് വിഷയം വന്നാലും പുകമറകൾ സൃഷ്ടിക്കുവാൻ അപാര കഴിവാണ് . പത്രസമ്മേളനത്തിൽ ജയശങ്കറിന്റെ ചോദ്യത്തിലും പ്രതിപക്ഷ നേതാവിന്റെ സംവാദ വിഷയത്തിലും മുഖ്യമന്ത്രിയുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു . ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ അതൊന്നും കാണുന്നില്ല , എല്ലാം രഞ്ജിത്ത് മയമാണ് . ചിലപ്പോൾ രഞ്ജിത്തിനെ ബലിയാടാക്കിയതാവാനും സാദ്ധ്യതകൾ തള്ളിക്കളയുവാനാവില്ല !!

ജനകീയ നേതാക്കളെ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ

മലബാറിൽ നിന്നുള്ള ഒരു നേതാവിനെതിരെ ഇന്നലെ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപി സ്ഥാനാർത്ഥി നടത്തിയ ആരോപണം ഈ സംഭവങ്ങളുടെ ഒരു തുടക്കം മാത്രമാണ് . ജനകീയരായ നേതാക്കളെ തിരഞ്ഞുപിടിച്ചുകൊണ്ട് അവർക്കെതിരെ അതിജീവിതമാരെ പണം എറിഞ്ഞു സൃഷ്ടിച്ചുകൊണ്ടുള്ള 2006 തിരഞ്ഞെടുപ്പ് തന്ത്രമാണ് പാലക്കാട് കേന്ദ്രീകരിച്ചുള്ള സിജേപി ഗൂഢാലോചനക്കാർ മെനയുന്നത് . ഒപ്പം തന്നെ മധ്യകേരളത്തിലെ ഒരു യുഡിഎഫ് എംഎൽഎ യുടെ പേരിലും ഇതുപോലെ അതിജീവിതമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു .ഈ രണ്ടുപേരും യുഡിഎഫ് അണികൾക്കിടയിൽ വളരെ ക്രൗഡ് പുള്ളർ ആയ വ്യക്തിത്വങ്ങളാണ് .

കൊട്ടിക്കലാശം തടയാനുള്ള പോലീസ് നീക്കം

അങ്ങനെ ഒരു അറസ്റ്റ് സംഭവിച്ചാൽ മലബാർ മേഖലയിലെ യുഡിഎഫ് അണികൾ തെരുവിലിറങ്ങുമെന്നും വൻ പ്രതിഷേധം രൂപപ്പെടും എന്നത് ഈ ഗൂഢാലോചനക്കാർക്ക് നന്നായറിയാം . അങ്ങനെ സംഭവിച്ചാൽ സാമൂഹിക സുരക്ഷയുടെ ഭാഗമായി വരാനിരിക്കുന്ന കൊട്ടിക്കലാശങ്ങൾ നിർത്തിവെപ്പിക്കുവാൻ കേരളത്തിലെ ഭരണക്കാരുടെ പോലീസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുകയും കൊട്ടിക്കലശങ്ങൾ ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പിനെ കേരളം അഭിമുഖീകരിക്കേണ്ടി വന്നേക്കും . അവിടെയാണ് ഗൂഢാലോചനക്കാരുടെ ലക്ഷ്യം പ്രവർത്തികമാവുന്നത് .

പോറ്റിയെ കേറ്റിയെ , സ്വർണ്ണം കട്ടത് ആരപ്പാ സഖാക്കളാണ് അയ്യപ്പാ'

അവരുടെ ആവശ്യം ഈ തിരഞ്ഞെടുപ്പിൽ ആ 'പോറ്റിയെ കേറ്റിയെ , സ്വർണ്ണം കട്ടത് ആരപ്പാ സഖാക്കളാണ് അയ്യപ്പാ' ; എന്ന ഗാനവും കൂടാതെ യുഡിഎഫ് അണിയറയിൽ തയ്യാറാക്കിവെച്ചിട്ടുള്ള ഗാനങ്ങളും കേരളത്തിൽ കേൾക്കാൻ പാടില്ല എന്നത് തന്നെയാണ് . അങ്ങനെവന്നാൽ ബാക്കിയുള്ള വോട്ടുകൾ സിജെപി ഡീലിലൂടെ കരസ്ഥമാക്കി നേരിയ മാർജിനിൽ എങ്കിലും കടന്നുകൂടാമെന്ന തിരിച്ചറിവാണ് . ചാനലുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ പത്രക്കാരും വാട്സ്ആപ്പ് ഗ്രൂപ്പുകാരും എല്ലാം അതിന്നായി തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു . അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി പതിവിന് വിപരീതമായി എല്ലാ ദിവസവും പത്രസമ്മേളനങ്ങളുമായി മുന്നോട്ട് പോകുന്നതും .

ദേശീയ തലത്തിലെ അട്ടിമറികളും കേരളത്തിലെ 'ബി ടീം' രാഷ്ട്രീയവും

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി പ്രസിഡണ്ടും , തലസ്ഥാനത്തെ ഒരു സ്ഥാനാർത്ഥിയും പത്രസമ്മേളനങ്ങളിൽ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു . നിങ്ങളൊന്നും പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും ഇവിടെ കാണാം എന്നാണ് അവരുടെ ഭാഷയിൽ നിന്നും പുറത്തു വന്നത് .വളരെ ഉറപ്പ് പ്രതീക്ഷിച്ചിരുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും ബീഹാറിലുമൊക്കെ അവസാന നിമിഷങ്ങളിൽ നടന്നത് അട്ടിമറികളാണ് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ് . അതുകൊണ്ട് തന്നെയാണ് ശബരിമലയിൽ തൊടാതെ പ്രധാനമന്ത്രി പോലും ഒരു വാർഡിലെ പെണ്ണ് കേസ് വിഷയമാക്കി പ്രസംഗിച്ചത് . കൂടാതെ അവിടത്തെ ഒരു കൗൺസിലറുടെ മേൽ ചുമത്തപ്പെട്ട ആരോപണത്തിൽ വടകര എംപിയെ വലിച്ചിഴക്കുന്നതും ഈ അന്തർ നാടകക്കാരുടെ ആസൂത്രണങ്ങളാണ് .

യുഡിഎഫ് പ്രവർത്തകർക്ക് നേതാക്കന്മാരുടെ ജാഗ്രതാ നിർദ്ദേശം

ആയതിനാൽ ഈ തിരഞ്ഞെടുപ്പ് ഇതുവരെ നടന്ന ഒരു തിരഞെടുപ്പായിരിക്കും എന്നാരും തെറ്റിദ്ധരിക്കേണ്ട . പല ഗൂഢാലോചനകളും അണിയറയിൽ നടക്കുന്നുണ്ട് . ഏത് നിമിഷവും ഒരു ബ്രേക്കിങ് ന്യൂസ് കേരളത്തിൽ പൊട്ടിപ്പുറപ്പെടാം . യുഡിഎഫ് നേതാക്കന്മാരും അണികളും വളരെ ജാഗരൂകരായി നേരിടേണ്ടിവരുന്ന പല പ്രശ്നങ്ങളും ഉരുത്തിരിഞ്ഞേക്കാം . എല്ലാറ്റിനും തയ്യാറായി ഇരിക്കുക . എൽഡിഎഫ് ഈ ഭരണം നിലനിർത്താൻ ഏതറ്റവും വരെ പോകാം . ബിജെപിയെ സംബന്ധിച്ചിടത്തോളം അവരുടെ ബി ടീം അധികാരത്തിൽ എത്തിയാൽ മാത്രമേ കോൺഗ്രസ്സ് മുക്തഭാരതം എന്ന സങ്കൽപ്പങ്ങൾ പൂർത്തിയാവുകയുള്ളൂ .

വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ :