ക്ലാ ക്ലാ ക്ലാ ക്ലി ക്ലി ക്ലി , സുരേഷ് തിരിഞ്ഞു നോക്കി , അതാ മുറ്റത്തൊരു മൈന ..
ഇതൊക്കെ കണ്ടിട്ടും കാണാത്ത ഭാവത്തിൽ രണ്ടു പേർ എകെജി സെന്ററിലെ വാർ മുറിയുടെ അരികിലുള്ള ചായ്പ്പിന് മുന്നിലെ വരാന്തയിൽ കുനിഞ്ഞു കൂടി ഇരുന്നു കൊണ്ട് അവരുടെ ഇനിയുള്ള ഭാവിയെ കുറിച്ചുള്ള ആത്മഗതങ്ങൾ പിച്ചും പേയും പറയുന്നു .. …

കന്നാസ്: (നെടുവീർപ്പിട്ടുകൊണ്ട്) എടാ കടലാസേ, ഈ മലയാളി ഇത്രയ്ക്ക് 'ക്വാളിറ്റി' ഇല്ലാത്തവനാണെന്ന് നീ കരുതിയോ? പടക്കം വാങ്ങിയ കാശൊക്കെ വെറുതെയാകുമോ? നമ്മളോട് ഈ ചെറ്റത്തരം കാണിക്കുമോ അവന്മാർ?
കടലാസ്: എന്ത് പറയാനാ കന്നാസേ... പ്രിയദർശൻ സാറും ലാലേട്ടനും കൂടി ഉണ്ടാക്കിയ 'കുഞ്ഞാലി മരക്കാരെ' കാലുമടക്കി തൊഴിച്ചവരാണീ വർഗ്ഗം. സിനിമ കാണാൻ കയറിയവനെ കൊണ്ട് ക്ലൈമാക്സിൽ കരയിപ്പിച്ച നാട്ടുകാരാ, നമ്മളെ കരയിപ്പിക്കാൻ അവർക്ക് വല്ല പാടുമുണ്ടോ?
കന്നാസ്: അതോർക്കുമ്പോഴാ എന്റെ ചങ്ക് പുകയുന്നത്! എത്രയെത്ര ഹോർഡിങ്ങുകൾ, പത്രത്തിലെ ഫുൾ പേജ് ഐശ്വര്യം, പിആർ ഏജൻസികൾക്ക് കൊടുത്ത കോടികൾ... സോഷ്യൽ മീഡിയയിൽ നമ്മൾ ഉണ്ടാക്കിയ കുത്തിത്തിരുപ്പുകൾക്ക് കൈയും കണക്കുമില്ല. ചാനലുകാരെ കൊണ്ട് 'തള്ളിച്ച' തള്ളലുകൾക്ക് ഡിസ്‌കൗണ്ട് പോലും ചോദിച്ചില്ല. എന്നിട്ടും അവർ നമ്മളെ ഇങ്ങനെ ചതിക്കണമായിരുന്നോ?
കടലാസ്: നീ പഴയ സിബിഐ ഡയറിക്കുറിപ്പ് നാലാം ഭാഗം ഓർക്കുന്നുണ്ടോ? മമ്മൂക്കയുടെ 'നേരറിയാൻ സിബിഐ' എട്ടുനിലയിൽ പൊട്ടിയത് അതിൽ കുത്തിനിറച്ച പരസ്യം കാരണമാണെന്നാ സിനിമാക്കാരുടെ ഇടയിലെ ടോക്ക്. നമ്മുടെ അവസ്ഥയും അതുതന്നെ. നമ്മൾ തള്ളിയ തള്ളലിൽ ജനം സൈലന്റ് ആയിപ്പോയി. സൈലന്റ് തരംഗം എന്ന് പറഞ്ഞാൽ ഇത്രയും സൈലന്റ് ആകുമെന്ന് കരുതിയില്ല!
കന്നാസ് : നമ്മൾ തള്ളി മറിച്ച മന്ത്രിമാർ ഒക്കേം എട്ടുനിലയിൽ പൊട്ടുമെന്നാണല്ലോ അവരുടെയൊക്കെ നാട്ടിലുള്ളവർ പറയണത് ?
കടലാസ് : വീണ മൂന്നാം സ്ഥാനത്തേക്ക് പോകുമത്രേ !! , രാജേഷും രാജീവും രാജനും വാസവനും അബ്ദുറഹ്മാനും ഉറപ്പിച്ചു കഴിഞ്ഞു , എന്തോ കളികൾ ബേപ്പൂരിൽ നടന്നിട്ടുണ്ട് . മരുമോൻ ചിലപ്പോൾ കേറി പ്പോരും !!
കന്നാസ് : ധർമ്മടത്തെ അവസ്ഥ എന്തായിരിക്കും ? മുഖ്യമന്ത്രിക്ക് ഒരു മൗനം കാണുന്നുണ്ടോ എന്നൊരു സംശയം ?
കടലാസ് : ധർമ്മടം തട്ടി മുട്ടി ജയിക്കും . എല്ലാം നമ്മുടെ കപ്പിത്താന് നേരത്തെ അറിയാമായിരുന്നു . അതുകൊണ്ടാണ് ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും സീറ്റ് കൊടുക്കാതെ മാറ്റി നിർത്തിയത് . അവരെയൊക്കെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നേർച്ചയാക്കി വെച്ചിരിക്കുവാ ..
കന്നാസ്: ജനം ചതിച്ച സ്ഥിതിക്ക് നമുക്ക് അടുത്ത ഐറ്റം ഇറക്കണ്ടേ? കയ്യിലുള്ള കൂലിയെഴുത്തുകാരും സർവ്വേക്കാരും ഇപ്പോൾ പെട്ടിരിക്കുവാണ്. അവന്മാരെ കൊണ്ട് 'അടുത്ത മുഖ്യമന്ത്രി ആര്' എന്നൊരു പുകമറ സൃഷ്ടിച്ചാലോ? പ്രതിപക്ഷത്ത് പാര വെക്കാൻ വേറെ എന്ത് വേണം!
കടലാസ്: അതിന് സതീശൻ തന്നെയല്ലേ താരം? സതീശനെ നോക്കിയല്ലേ ജനം ഇത്തവണ കൈപ്പത്തിക്ക് കുത്തിയത്? രമേശിന് ഒരു ചാൻസ് കൊടുത്തിട്ട് ജനം 'നോ' എന്ന് പറഞ്ഞതല്ലേ?
കന്നാസ്: അവിടെയാണ് നമ്മുടെ ബുദ്ധി! സതീശനെതിരെ വിഷം ചീറ്റണം. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പാരപ്പണികൾ ഇവിടെ എടുത്തു പ്രയോഗിക്കാം. അവരെ തമ്മിലടിപ്പിക്കാം.
കടലാസ്: എടാ, ഇപ്പോഴത്തെ പിള്ളേർ പഴയ പോലെയല്ല. സോഷ്യൽ മീഡിയ ഒന്നടങ്കം സതീശൻ ഫാൻസ് ആണ്. പഴയ സിപിഎം അണികളുടെ വീറും വാശിയുമാണ് ഇപ്പോഴത്തെ കോൺഗ്രസ് ഗ്രൂപ്പുകളിൽ. അവന്മാർ തിരിച്ചടിച്ചാൽ നമ്മൾ ഫേസ്ബുക്കിൽ പോലും ഉണ്ടാവില്ല.
കന്നാസ്: എങ്കിൽ നമുക്ക് കെ.സി. യെ ഇറക്കാം. കപ്പലണ്ടി തിന്നുന്ന ലാഘവത്തിൽ എഐസിസി ഇരിക്കുന്നത് കണ്ടാൽ അങ്ങേർക്കും ഒരു മോഹം വരില്ലേ? കണ്ണൂരുകാരാണ് ഇത്രയും കാലം കേരളം ഭരിച്ചതെന്ന 'സെന്റി' അടിച്ചാലോ?
കടലാസ്: അതിന് ഡൽഹിയിൽ ഹൈക്കമാൻഡിന് പഴയ പോലെ 'കെ.സി. പ്രേമം' ഇല്ലെന്നാ കേൾക്കുന്നത്. എല്ലാവരും കാര്യങ്ങൾ വാച്ച് ചെയ്യുന്നുണ്ട്. അതുപോലെ അവർക്കാവശ്യം അടുത്ത ലോക്സഭാ സീറ്റുകളാണ്. അത് വിട്ട് അവർ വേണ്ടാധീനം ചെയ്യുമെന്ന് തോന്നുന്നില്ല.
കന്നാസ് : സതീശൻ വന്ന് ആ കസേരയിൽ എങ്ങാനും ഇരുന്നാൽ നമ്മുടെ റേഷൻ കട്ടാകുമെന്ന് ഉറപ്പാണ്. കൂടെ ആ വയനാടൻ ഷാജി കൂടി വന്നാൽ പിന്നെ പറയുകയും വേണ്ട. നമ്മുക്ക് മുങ്ങിയാലോ ?
കടലാസ് : എങ്ങോട്ട് മുങ്ങാൻ , കണ്ണൂരിൽ ചെന്നാൽ അവിടെയൊക്കെ ആകെ മാറി . പാർട്ടി സഖാക്കൾ തന്നെയല്ലേ അവിടെ പാർട്ടിക്കെതിരായത്. ബംഗാളിൽ പോയി മമതയ്ക്ക് വോട്ട് വേണേൽ പിടിക്കാം !!
കന്നാസ്: അതാ എനിക്കും പേടി. നുണക്കഥകൾ ഇറക്കിയ ചാനലുകാരെയും, പിആർ കാർഡുകൾ ഇറക്കിയ നമ്മളെയും, പഴയ സോളാർ ടീമിനെയും, മുട്ടിൽ മരംമുറിക്കാരെയും ഒന്നും അവർ വെറുതെ വിടില്ല. ശബരമലയിലെ സ്വർണ്ണം മോഷ്ടിച്ച നേതാക്കളും, യൂത്തന്മാരുടെ തല തല്ലിപ്പൊളിച്ച പോലീസുകാരും മൗനവ്രതത്തിൽ ആണത്രേ .
കടലാസ്: പണ്ട് സെക്രട്ടേറിയറ്റിൽ തീ പിടിച്ച പോലെ, ഈ വോട്ടിങ് മെഷീനുകൾ ഒക്കെ ഒന്ന് സെക്രട്ടേറിയറ്റിൽ സൂക്ഷിച്ചിരുന്നെങ്കിൽ ഒരു വിദ്യ കാണിക്കാമായിരുന്നു. 'ഷോർട്ട് സർക്യൂട്ട്' ആയി എല്ലാം കത്തിച്ചേനെ!
കന്നാസ്: ആ ദുഷ്ടചിന്ത മാറ്റെടാ... വേറെ വല്ല വഴിയുമുണ്ടോ എന്ന് നോക്ക്. രമേശ് ആയിരുന്നെങ്കിൽ നമുക്ക് വല്ല 'കോംപ്രമൈസും' പറയാമായിരുന്നു. ഇത് സതീശൻ ആയതുകൊണ്ട് ഒരു ഗുമ്മും കിട്ടുന്നില്ല.
കടലാസ്: നമ്മുടെ ഇരട്ടച്ചങ്കനോട് വല്ല വഴിയും ചോദിച്ചാലോ? പക്ഷെ മൂപ്പർ ഇപ്പോൾ നമ്മുടെ ഫോൺ പോലും എടുക്കുന്നില്ല. റിക്കോർഡുകൾ നശിപ്പിക്കാൻ വല്ല ഡിസ്ക് ഷ്രെഡ്ഡറിലും തിരുകി വെച്ചിരിക്കുകയാകും. ഊരാളുങ്കലും ഇല്ല, അയ്യപ്പ സംഗമക്കാരും ഇല്ല. എല്ലാവരും മുങ്ങി! ഒടുവിൽ കരിമണൽ കർത്തയോട് വല്ല ലോണും ചോദിക്കേണ്ടി വരും.
കന്നാസ്: ആകെയുള്ള മെച്ചം നമ്മളായിട്ടുണ്ടാക്കിയ കടങ്ങളൊക്കെ വീട്ടാൻ പറ്റി. എന്നാലും ഒരു പേടി ഇല്ലാതില്ല . ഇനി പഴയ പണിക്ക് പോയാൽ ആരെങ്കിലും നമ്മളെ വിശ്വസിക്കുമോ? ഇനിയെന്ത് ചെയ്യും എന്റെ ചെഗുവേര മുത്തപ്പാ?
കടലാസ്: (തകർന്നുപോയ സ്വരത്തിൽ) ഒരു വഴിയേയുള്ളൂ കന്നാസേ... വോട്ട് എണ്ണിക്കഴിഞ്ഞാൽ നേരെ സതീശന്റെയും ഷാജിയുടെയും കാൽക്കൽ ചെന്ന് വീഴാം. സാഷ്ടാംഗം പ്രണമിക്കാം. 'ഞങ്ങൾ ചെയ്തത് പിആർ വർക്ക് ആയിരുന്നു സാറേ, ഞങ്ങളെ വിട്ടേക്ക്' എന്ന് പറഞ്ഞ് കരയാം. അതല്ലാതെ ഇനി രക്ഷയില്ല!
കന്നാസ് : അപ്പോൾ സതീശൻ തന്നെ ആകും അല്ലേ ?
കടലാസ് : സംശയമില്ല മൈന തന്നെ !!







