തിരഞ്ഞെടുപ്പ് ഫലവും സ്ഥാനാർത്ഥി നിർണ്ണയവും:

ഒരു പൊതുവിശകലനം
നമ്മൾ നിരവധി തവണ പറഞ്ഞതുപോലെ തന്നെ 102 സീറ്റുകളിൽ യുഡിഎഫ് തിളക്കമാർന്ന വിജയം കൈവരിച്ചുവെങ്കിലും ഒന്നുകൂടി നല്ല സ്ഥാനാർത്ഥി നിർണ്ണയം നടത്തിയിരുന്നുവെങ്കിൽ 112 ആകുവാൻ എളുപ്പമായിരുന്നു . ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രത്യേകത ജയിക്കേണ്ടവർ ജയിച്ചു തോൽക്കേണ്ടവർ തോറ്റു . മലയാളിയെ അങ്ങനെയൊന്നും എല്ലാക്കാലവും പറ്റിക്കുവാനാവില്ല എന്ന ഒരു മെസേജ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു . ജനം വോട്ട് ചെയ്യുവാൻ തയ്യാറായിരുന്നു . പക്ഷെ സ്ഥാനാർത്ഥിയെ നോക്കി മാത്രമായിരുന്നു അവരുടെ വോട്ടുകൾ അവർ രേഖപ്പെടുത്തിയത് . ആരെയെങ്കിലുമൊക്കെ പാർട്ടി ചിഹ്നത്തിൽ അവതരിപ്പിച്ചാൽ ജയിക്കുമെന്ന വ്യാമോഹം എല്ലാം എല്ലാ രാഷ്ട്രീയനേതാക്കളും ഇതോടെ അവസാനിപ്പിക്കണം എന്നുള്ള വ്യക്തമായ കാഴ്ചപ്പാട് .
പയ്യന്നൂരിലെ മിന്നുന്ന താരം: വി. കുഞ്ഞികൃഷ്ണന്റെ ഐതിഹാസിക വിജയം
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും നല്ല വിജയം പയ്യന്നൂരിലെ പഴശ്ശിരാജ വി കുഞ്ഞികൃഷ്‌ണേട്ടന്റെതാണ് . 'മിന്നുന്ന വിജയം' , 'ഞെട്ടുന്ന വിജയം' എന്നൊക്കെയുള്ള സ്ഥിരം വാക്കുകൾക്ക് ഉപരിയായി ഒരു വാക്ക് കുഞ്ഞികൃഷ്‌ണേട്ടനായി നാം കണ്ടെത്തേണ്ടിയിരിക്കുന്നു . ഒരു മനുഷ്യൻ ഒറ്റയാൾ പോരാട്ടം നടത്തിക്കൊണ്ട് പയ്യന്നൂർ പോലുള്ള പാർട്ടി ഗ്രാമത്തിൽ കൂട്ടിന് ആൾബലമില്ലാതെ വളരെ സൗമ്യനായി ജനങ്ങളെ സമീപിച്ചപ്പോൾ ആ ജനം രണ്ടും കയ്യും നീട്ടി സ്വീകരിച്ചത് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കുള്ള ശക്തമായ താക്കീതായിരുന്നു . രക്തസാക്ഷി ഫണ്ട് വിഷയം അവതപ്പിച്ച നാൾ മുതൽ ആ പാവം മനുഷ്യനെ സിപിഎം ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു . കൂടെയുണ്ടായ ആളിന്റെ ബൈക്ക് കത്തിച്ചതും ഭീഷണികളും ജനം ഓർമ്മിച്ചുവെച്ചു . ഇനി കുഞ്ഞികൃഷ്ണൻ എംഎൽഎ വാഹനത്തിൽ അങ്ങോട്ട് ചെല്ലുമ്പോൾ ഫണ്ട് മുക്കിയവനും നക്കിയവനും പാർട്ടി ഓഫീസിൽ ഇരുന്ന് കട്ടൻ ചായയും പരിപ്പുവടയും അടിച്ചുകൊണ്ട് ഭാവി കുനുഷ്ടുകൾ ആസൂത്രണം ചെയ്യുകയായിരിക്കും .
മണലൂരിലെ പതനം: ടി.എൻ. പ്രതാപന് ഏറ്റ തിരിച്ചടി
അതുപോലെ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും മനോഹരമായ തോൽവി മണലൂരിന്റെ ടി എൻ പ്രതാപന്റേതാണ് . മുഖംമൂടി മാത്രം മുഖമുദ്രയായ ഒരു നേതാവിന്റെ അങ്ങേയറ്റത്തെ പതനമാണ് മണലൂരിൽ കണ്ടത് . കേരളം ഒന്നടങ്കം യുഡിഎഫ് കാറ്റ് വീശിയപ്പോഴും മണലൂർ പോലുള്ള യുഡിഎഫ് മണ്ഡലത്തിൽ ഒരു സാധാരണക്കാരനായ വ്യക്തിയോട് തോൽക്കേണ്ടി വന്നത് പ്രതാപനെ പോലെ ജയിക്കുവാനറിയുന്ന ആളിന്റെ കളികൾക്കുള്ള ദൈവത്തിന്റെ ശിക്ഷയാണ് . വെറും 126 വോട്ടുകൾക്ക് പ്രതാപൻ കെട്ട് കെട്ടിയപ്പോൾ ഒരു അയ്യപ്പന്റെ മകൻ മറ്റൊരു പ്രതാപൻ 184 വോട്ട് പിടിച്ചുകൊണ്ട് പ്രതാപന്റെ രാഷ്ട്രീയഗുരുവായ സുധീരന് ആലപ്പുഴയിൽ സംഭവിച്ച അതേ അപര ദുരന്തം സംഭവിച്ചു . പ്രതാപൻ ജയിച്ചിരുന്നുവെങ്കിൽ മന്ത്രിസഭയിൽ അംഗമാകുമായിരുന്നു . കൂടാതെ പ്രതാപനെ കൊണ്ടുള്ള ഗ്രൂപ്പ് കളി ശല്യം അങ്ങേയറ്റം പാർട്ടിക്ക് ദോഷം ചെയ്യുമായിരുന്നു . എന്തായാലും ജനങ്ങൾ നല്ല തീരുമാനമെടുത്തു . ഒപ്പം അപരന് നന്ദിയും . ആക്രാന്തരാഷ്ട്രീയത്തിനേറ്റ ഒരു കനത്ത തിരിച്ചടികൂടിയാണ് പ്രതാപന്റെത് .
കൽപ്പറ്റയിലെ കരുത്ത്: ടി. സിദ്ദിഖിന്റെ ജനകീയ വിജയം
അടുത്ത ഏറ്റവും മിന്നും ജയം കൽപ്പറ്റയിലെ ടി സിദ്ധിഖിന്റേതാണ് . കഴിഞ്ഞ തവണത്തെ 5470 ഭൂരിപക്ഷത്തിൽ നിന്നും 45031 വോട്ടുകൾ നേടി ജയിച്ചപ്പോൾ അതിൽ 25000 വോട്ടുകൾ നൽകിയത് സിപിഎം കാർ തന്നെയാണ് . അന്ന് ആ പൊതുപരിപാടിയിൽ പാർട്ടി സിപിഎം സെക്രട്ടറിയുടെ ആഹ്വനപ്രകാരം സിദ്ധിക്കിനെ കൂവി വിളിച്ചപ്പോൾ തന്നെ സിദ്ധിഖ് ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല . നല്ല ഒരു അദ്ധ്വാനി കൂടിയാണ് . അന്നത്തെ പ്രളയത്തിൽ സിദ്ധിഖ് ആദ്യനാൾ മുതൽ കയ്യും മെയ്യും മറന്നുകൊണ്ട് അവിടെ നിറസാന്നിദ്ധ്യമായിരുന്നു . വീട് നഷ്ടപ്പെട്ടവർക്കും കച്ചവടങ്ങൾ നഷ്ടപ്പെട്ടവർക്കും ഒരു കൈത്താങ്ങായി പ്രവർത്തിച്ച സിദ്ധിഖ് ജനങ്ങളിൽ ഇറങ്ങി ചെന്നിരുന്നു . ലോക്സഭാ തിരഞ്ഞെടുപ്പുകൾ വരുമ്പോൾ അണികൾക്കിടയിൽ നിന്ന് കൊണ്ട് മുദ്രാവാക്യം വിളിക്കാനും സിദ്ധിഖ് മുൻപന്തിയിൽ ഉണ്ടാകുമായിരുന്നു . അതെല്ലാം വോട്ടാക്കുവാൻ സിദ്ധിഖിന് സാധിച്ചു എന്ന് വേണം പറയുവാൻ .
കെ.ടി. ജലീലിന്റെ പരാജയവും രാഷ്ട്രീയ പാഠങ്ങളും
ശരിക്കും പറഞ്ഞാൽ ഏറ്റവും അർഹിച്ച തോൽവി അൽപ്പനായ കെ ടി ജലീലിന്റേതാണ് . ഇതുപോലെയുള്ള രാഷ്ട്രീയക്കാരാണ് കേരളരാഷ്ട്രീയത്തെ കുറെയൊക്കെ മലീമസമാക്കിയിരുന്നത് . കുറ്റിപ്പുറം അങ്ങാടിയിൽ നിന്നും നൂറു രൂപക്ക് മത്തി വാങ്ങി ടൗണിലൂടെ മീൻപൊതി ജനങ്ങൾ കാണുന്നതിനായി ഒന്ന് രണ്ടു റൌണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് വീട്ടിലേക്ക് പോകുന്ന വഴിയേ റെയിൽവേ ബ്രിഡ്ജിനു താഴേക്ക് എറിഞ്ഞു കളഞ്ഞിരുന്ന ഒരു രാഷ്ട്രീയക്കാരനാണ് കെ ടി ജലീൽ . തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ റോഡ്‌വക്കിൽ ന്യൂസ് പേപ്പർ വിരിച്ചുകൊണ്ട് നിസ്കരിക്കുന്ന പോലുള്ള തട്ടിപ്പുകളുടെ സംസ്ഥാന നേതാവ് ഇന്നിപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു . മുസ്ലിം നേതാക്കളെ കൂട്ടുപിടിച്ചും മുസ്ലിം വോട്ടുകൾ സമാഹരിച്ചും ജയിച്ചുപോന്നിരുന്ന ജലീൽ ഒരു ക്രിസ്ത്യാനിയായ സ്ഥാനാർത്ഥിയെ മുസ്ലിംങ്ങൾ സഹായിച്ചപ്പോൾ ഞെട്ടിത്തരിച്ചിരിക്കുന്നു . ഇനി വീട്ടിലിരുന്ന് ഫേസ്‌ബുക്കിൽ കുത്തിത്തിരുപ്പുകൾ ഉണ്ടാക്കുവാൻ സമയം കണ്ടെത്താം .
തളിപ്പറമ്പും ആലപ്പുഴയും: കണ്ണൂർ രാഷ്ട്രീയത്തിലെ ചലനങ്ങൾ
മറ്റൊരു വൻ വിജയം തളിപ്പറമ്പിൽ ടി കെ ഗോവിന്ദന്റെതാണ് . അതും പാർട്ടി സെക്രട്ടറിയുടെ ഭാര്യ ശ്യാമളയെ 12551 (+ 735 അപരൻ ടികെ ഗോവിന്ദൻ ) വോട്ടുകൾക്ക് തകർത്തെറിഞ്ഞപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ആന്തൂരിലെ ആ സാജന്റെ ആത്മാവായിരിക്കും . കണ്ണൂർ ജില്ല തന്നെ അടപടലം തകരുവാൻ കാരണമായത് തളിപ്പറമ്പിലെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം തന്നെയാണ് . ആലപ്പുഴയിൽ ജി സുധാകരനെ വാശി കയറ്റി മത്സരിപ്പിച്ചതും പാർട്ടി സെക്രട്ടറിയുടെ ബുദ്ധിയില്ലായ്മ തന്നെയാണ് . ജി സുധാകരന്റെ ആലപ്പുഴയിലെ വിജയം 27935 വോട്ടുകൾ ആയത് ഗോവിന്ദൻ മാഷിനും പിണറായിയുടെ ചെറ്റത്തരങ്ങൾക്കും കിട്ടിയ മറുപടിയാണ് . സുധാകരനും കുഞ്ഞികൃഷ്ണനും ഗോവിന്ദനും രമവും ഒക്കെ എത്തുന്ന നിയമസഭയിലേക്ക് പിണറായി വിജയൻ പോകാതിരിക്കുന്നതാണ് ഉചിതം . ഈ ഒരു അവസരത്തിൽ പിണറായി തന്നെ ചിന്തിച്ചു കാണും ആ റഷീദ് തന്നെ ജയിച്ചാൽ മത്യാർന്നു എന്ന് , ശരിക്കും പറഞ്ഞാൽ ധർമ്മടത്ത് റഷീദ് ജയിച്ചുകഴിഞ്ഞിരിക്കുന്നു .
ശോഭ സുരേന്ദ്രന്റെ തിരിച്ചടിയും പാലക്കാട്ടെ ജനവിധിയും
തോൽവിയിൽ ഏറ്റവും ആഹ്ലാദിക്കുന്ന തോൽവികൾ പാലക്കാട്ടെ ശോഭ സുരേന്ദ്രന്റെയും അരുവിക്കരയിലെ ശിവകുമാറിന്റേതും ആറന്മുളയിലെ വീണ ജോർജ്ജിന്റെയും പത്തനപുരത്തെ ഗണേഷിന്റേയുമാണ് . ശോഭ സുരേന്ദ്രൻ കാരണം പാലക്കാട് തോറ്റത് മാത്രമല്ല , പാർട്ടിയുടെ അഞ്ച് ശതമാനം വോട്ടുകൾ കുറയുവാനും അത് കാരണമായി . പണം കൊടുത്തത് ബിജെപി നേതൃത്വം ആണെങ്കിലും ആ വിഡിയോ എടുത്ത പയ്യനെ പരസ്യമായി ശോഭ മർദ്ദിക്കുവാൻ പാടില്ലായിരുന്നു . ആർക്ക് വോട്ട് ചെയ്യണമെന്ന അവസ്ഥയിൽ നിന്നിരുന്ന ഒട്ടനവധി ബിജെപി അനുഭാവികൾ ശോഭ സുരേന്ദ്രന്റെ പ്രവർത്തിയിൽ മാറി ചിന്തിച്ചു . ജനം എട്ടുനിലകളിൽ പൊട്ടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല .
അരുവിക്കരയിലെ പരീക്ഷണവും വി.എസ്. ശിവകുമാറിന്റെ പരാജയവും
അതുപോലെ സീറ്റ് കിട്ടിയില്ലെങ്കിൽ അങ്ങനെയാക്കും ഇങ്ങനെയാക്കും എന്നൊക്കെ പറഞ്ഞു നേതൃത്വത്തെ പേടിപ്പിച്ചിരുന്ന സുകുമാരൻനായരുടെയും കെസിയുടെയും അനുഗ്രഹമുള്ള വിഎസ് ശിവകുമാർ അരുവിക്കര പോലുള്ള ഒരു ഉറച്ച മണ്ഡലത്തിൽ തോറ്റത് പാർട്ടിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഉപകാരപ്പെട്ടേക്കാം . ജയിച്ചാൽ മന്ത്രിയാകുവാൻ തീരുമാനിച്ചുറച്ചിരുന്ന വിഎസ് ശിവകുമാറിന് പകരമായി ശബരീനാഥനോ , വൈഷ്‌ണ സുരേഷോ , വീണ നായരോ മത്സരിച്ചിരുന്നുവെങ്കിൽ ആ സീറ്റ് ജയിച്ചുപോന്നേനെ . ശിവകുമാർ നേമത്ത് മത്സരിക്കണമായിരുന്നു . കെ സി വേണുഗോപാലിന്റെ മറ്റൊരു ദുരന്ത തീരുമാനം .
പത്തനാപുരം: ഗണേഷ് കുമാറിന് ജനങ്ങൾ നൽകിയ മറുപടി
പത്തനാപുരത്തെ ഗണേഷ്‌കുമാർ പണ്ടേ തോൽക്കണമായിരുന്നു . ആദ്യമേ മോശക്കാരനായിരുന്ന ഗണേഷിനെ ഇത്രേം വഷളനാക്കിയതിൽ നാട്ടുകാരുടെ പങ്ക് നിസ്സാരമായിരുന്നില്ല . ഓരോരോ തവണയും വിജയിച്ചു വിജയിച്ചു കയറുമ്പോൾ തന്നിൽ കയറിയ ജിന്ന് അഥവാ ചെകുത്താൻ പല പെണ്ണുങ്ങളുടെയും ദേഹത്ത് കയറി നിർവീര്യമാക്കുവാൻ ശ്രമിച്ചപ്പോൾ എല്ലാം ചേർന്ന് അയ്യായിരം കടന്നുവെന്ന് ഗണേഷ് തന്നെ പ്രഖ്യാപിക്കുമ്പോൾ ജനം ഇങ്ങനെ തിരിച്ചടിക്കുമെന്ന് മനസ്സിൽ കരുതിക്കാണില്ല . ആ നല്ലവനായിരുന്ന ഉമ്മൻചാണ്ടിയുടെ മനസിനേറ്റ മുറിവിന് കാരണക്കാരൻ ഗണേഷ് ആയിരുന്നു .
ആറന്മുളയിലെ വീണ ജോർജ്ജും അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയും
കേരളത്തിലേക്ക് കപ്പലും കപ്പിത്താനും കൊണ്ടുവന്ന വീണ ജോർജ്ജ് തോൽക്കുമെന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്നും ഉറപ്പായിരുന്നു . വീണക്കെതിരെ കത്രിക വിവാദത്തിലെ സമരങ്ങൾ ആരംഭിച്ചപ്പോൾ ആദ്യദിവസം പ്രവർത്തകന്മാർ വീട്ടിൽ കയറി കരിങ്കൊടി കാണിച്ചതിന് പിന്നാലെ റോട്ടിലിറങ്ങി വെല്ലുവിളിക്കുന്നത് നാം കണ്ടു . അതുകഴിഞ്ഞു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കരിങ്കൊടി വിവാദത്തിൽ വീണയും ഐസിയുവും കഴുത്തുളുക്കും എല്ലാം ചേർന്നപ്പോൾ ജനം തീരുമാനിച്ചുറപ്പിച്ചിരുന്നു . അതുകഴിഞ്ഞു ആ അബിൻ വർക്കിയുമായി പരസ്യ സംവാദം നടത്തിയപ്പോൾ അബിന്റെ ഭൂരിപക്ഷം പതിനെട്ടായിരത്തിൽ എത്തുവാൻ അതിനൊക്കെ സാധിച്ചു . എന്തായാലും ആ അഹങ്കാരം കെട്ടടങ്ങി .
പിണറായിയെ വിറപ്പിച്ച റഷീദ്
കേവലം 38 വോട്ടിന്റെ ഭൂരിപക്ഷത്തെ 32438 ആക്കി മാറ്റിയ പെരിന്തൽമണ്ണയിലെ നജീബ് കാന്തപുരം പിണറായി വിജയൻറെ ബോഡി ഷെയിമിങ്ങിനു വിധേയമായിട്ടുണ്ട് . എപ്പോൾ വിളിച്ചാലും ആര് വിളിച്ചാലും ഫോണെടുക്കുന്ന നജീബ് ജനകീയ മാതൃകയാണ് . തൃക്കരിപ്പൂരിലെ സന്ദീപ് വാര്യറും കോങ്ങാട്ടെ തുളസിയും അഭിനന്ദനമർഹിക്കുന്നു . അതുപോലെ ജയിക്കാൻ സാധിച്ചില്ലെങ്കിലും പോരാട്ട വീര്യം നിലനിർത്തിയ ധർമ്മടത്തെ അബ്ദുൽ റഷീദിനും കൂത്തുപറമ്പിലെ ജയന്തി രാജനും പുതുക്കാട്ടെ ബാബുരാജനും മട്ടന്നൂരിലെ ചന്ദ്രൻ തില്ലങ്കേരിയും അഭിനന്ദനം അർഹിക്കുന്നു .കോൺഗ്രസ്സ് പാർട്ടിയും യുഡിഎഫും ഒന്നുകൂടി ഈ വക മണ്ഡലങ്ങളിൽ സധൈര്യം ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചിരുന്നുവെങ്കിൽ എളുപ്പത്തിൽ കടന്നുപോരാമായിരുന്നു .
ഭാവി കേരളം: വി.ഡി. സതീശനായുള്ള കാത്തിരിപ്പ്
കേരളം കണ്ടതിൽ വെച്ചേറ്റവും നല്ല ജനവിധിയാണ് നാം കണ്ടത് . ജയിക്കേണ്ടവർ ജയിച്ചു തോൽക്കേണ്ടവർ തോറ്റു . ഇനിയുള്ളത് കേരളം കാത്തിരുന്ന ഒരു നല്ല മുഖ്യമന്ത്രിയെയാണ് . അതിന്നർഹൻ വിഡി സതീശനാണ് എന്നാണ് കേരളജനത ഒന്നടങ്കം പറയുന്നത് . മറിച്ചാണ് സംഭവിക്കുന്നത് എങ്കിൽ കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് എ ഐ സി സി സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് കേരളത്തിലുടനീളം ജനങ്ങൾ ആഹ്വാനം ചെയ്യുന്നത് .
നമ്മുടെ കുഞ്ഞികൃഷ്‌ണേട്ടന് നൂറുനൂറു ചുവപ്പൻ അഭിവാദ്യങ്ങളുമായി സഖാവ് ദാസനും
പ്രതാപന്റെ വിമതനു ആശംസകൾ നേർന്നുകൊണ്ട് ഡിസിസി വിജയനും


#KeralaElectionResults2026 #UDFWave #VDSatheesan #KeralaPolitics #Payyannur #VKunhikrishnan #Kalpetta #TSiddique #Manalur #Aranmula #Thavanur #ElectionAnalysis #KeralaElection2026 #PoliticalShift #UDFVictory #Janavidhi2026 #MalayalamPolitics #CPMvsINC #PoliticalLessons #NewKeralaCM #AbinVarkey #VSJoy #DemocraticVerdict #KeralaElections #VDSatheesanForCM #PoliticalCritique #PeoplePower #KeralaVerdict





