വിവരദോഷിയുടെ പരസ്യക്കോടികളും 'കടക്കൂ പുറത്ത്' കാത്തിരിക്കുന്ന കേരളവും
ഒരു ദിവസത്തിൽ രണ്ടു വ്യത്യസ്ത മുഖങ്ങളുമായി കേരളം ഭരിക്കുന്ന 'വിവരദോഷിയെ' കണ്ടപ്പോൾ, എന്തിനാണ് അവർ ഇത്രയും കോടികൾ തുലച്ചുകൊണ്ട് ഈ ഹോർഡിങ്ങുകളും മുഴുവൻ പേജ് പരസ്യങ്ങളും സോഷ്യൽ മീഡിയയിലെ ഓരോ ചാനലിന്റെ കാർഡിനടിയിലും ഈ 'കുലംകുത്തിയുടെ' മോന്ത കാണിച്ചുകൊണ്ട് ''മാറ്റാറുണ്ട്'' എന്നൊക്കെ പരസ്യം ചെയ്യുന്നത്? അതിനെല്ലാം ചിലവാക്കുന്ന കോടികൾ ഒരൊറ്റ ഡയലോഗിൽ ഇല്ലാതായി പോയില്ലേ?
"വീട്ടിൽ പോയി ചോദിച്ചാൽ മതി": മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം'
"സിയെമ്മേ ഒരു ചോദ്യം" എന്ന് കടുത്ത പിണറായി ഭക്തനായ ദാസ് പി ജോർജ്ജ് ചോദിച്ചപ്പോൾ, ''അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതി'' എന്ന് പറയുന്ന പരനാറിയെയാണ് കേരളത്തിലെ മുഖ്യമന്ത്രിയായി വീണ്ടും വീണ്ടും ചില ചാനലുകാർ പടച്ചുവിടുന്ന സർവേയിൽ പ്രചരിപ്പിക്കുന്നത്. ഈ 'കുലംകുത്തിയെ' എങ്ങനെയെങ്കിലും ഒന്ന് ഇറക്കിവിടുവാനായി സഖാക്കൾ അടക്കമുള്ള പൊതുസമൂഹം കാത്തിരിക്കുമ്പോൾ റിപ്പോർട്ടർ ചാനലും, ന്യൂസ് 18, മാതൃഭൂമിക്കാർക്കും മാത്രം സർവേയിൽ പങ്കെടുത്തു എന്ന് പറയുന്നവർ വോട്ട് ചെയ്തത്രേ. എന്നാൽ കൈരളി ചാനലിൽ ഒരാളും ഈ 'നികൃഷ്ടജീവി' മൂന്നാമതും വരുമെന്ന് പറയുന്നില്ല; കാരണം അവർക്ക് സാധാരണ കിട്ടുന്ന ശമ്പളം മാത്രമേ കിട്ടുന്നുള്ളൂ.
കൂലി ചാനലുകാരും മാധ്യമ സിൻഡിക്കേറ്റും
''അതങ്ങ് വീട്ടിൽ പോയി പറഞ്ഞാൽ മതി'' എന്നുള്ള 'ചെറ്റത്തര' വർത്തമാനം കേരളത്തിലെ മറ്റുള്ള പാർട്ടികളിലെ സതീശനോ, സുരേന്ദ്രനോ, കുഞ്ഞാലിക്കുട്ടിയോ ഒക്കെയാണ് പറഞ്ഞിരുന്നതെങ്കിൽ ഈ പറയുന്ന കൂലി ചാനലുകാർ സുധാകരനെ നിർത്തി പൊരിച്ചതുപോലെ 33 ബ്രേക്കിങ് ന്യൂസുകൾക്ക് മേലെ അടിച്ചു കയറ്റിയേനെ. റോഷിപാലാണ് മുഖ്യമന്ത്രിയുടെ ആ 'ചെറ്റത്തരം' ആദ്യം കേട്ടത് എന്ന് പ്രത്യേക കാർഡ് ഇറക്കിയേനെ. എത്ര പണം കിട്ടിയാലും ഈ 'മാധ്യമ സിണ്ടിക്കേറ്റുകാർ', ഏഷ്യാനെറ്റും മനോരമയുമടക്കം ഈ വക 'ചെറ്റത്തരങ്ങൾക്ക്'കൂട്ടുനിൽക്കാൻ പാടില്ലായിരുന്നു എന്നാണ് നല്ല സഖാക്കളുടെ മനസ്സിനുള്ളിൽ.
വേവലാതി മാറിയ പ്രതിപക്ഷം
പ്രതിപക്ഷനേതാവ് ഇപ്പോൾ ഈ 'പരനാറിയുടെ' കാർഡുകൾ ഓരോരോ ചാനലിന്റെ പേജിലും കാണുമ്പോൾ സന്തോഷിക്കുകയാണ്. അദ്ദേഹം ആദ്യമൊക്കെ 100 സീറ്റുകളുമായി അധികാരത്തിൽ എത്തുമെന്ന് പറയുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വേവലാതി ഉണ്ടായിരുന്നു. ഇന്നിപ്പോൾ ആ വേവലാതിയൊക്കെ മാറിയിരിക്കുന്നു. കാരണം കേരളത്തിലെ ഓരോ സഖാവും ഈ 'പരനാറിയുടെ' മോന്ത വീണ്ടും വീണ്ടും കാണുമ്പോൾ എത്രയും പെട്ടെന്ന് ഏപ്രിൽ ഒമ്പതാവാൻ കാത്തിരിക്കുകയാണ്; ഇയാൾക്ക് 'കടക്കൂ പുറത്ത്' എന്ന കാർഡ് അടിച്ചു നൽകാൻ.
ഇമ്മിണി ബിഗ് വാർത്തക്കാരും 'പിപ്പിടി വിദ്യകളും'
വലിയ വാർത്തകളുമായി വന്ന പുതിയ ചാനലിന്റെ മേധാവി അനിൽ അയിരൂർ ഈ 'പരനാറിയോട്' നന്ദി പറഞ്ഞിരിക്കുന്നു, അവരുടെ ചാനലിൽ വന്നിരുന്ന് അഭിനയിച്ചതിന്. ഇപ്പോൾ ഈ 'കുലംകുത്തി' ക്കാണ് ചാനലുകാരെ വേണ്ടത് എന്ന് അവർക്കറിയില്ലല്ലോ. അത്രയ്ക്കും 'പിപ്പിടി വിദ്യകൾ' പഠിച്ചയാളാണ് ഈ 'നികൃഷ്ടജീവി' എന്നവർ മനസ്സിലാക്കുവാൻ മെയ് 4 വരെ കാത്തിരിക്കേണ്ടി വരും.
'ബക്കറ്റിലെ വെള്ളത്തിന്റെ' കഥയും 'ബോഡി വേസ്റ്റുകളും'
'ഊരിപ്പിടിച്ച വാളുകൾ' ക്കിടയിലൂടെ 'പ്രത്യേക എക്ഷനുമായി' ഇപ്പോഴും നടക്കേണ്ടിയിരുന്ന ഈ 'വിവരദോഷി', അന്നൊക്കെ 'ബക്കറ്റിലെ വെള്ളത്തിന്റെ' കഥകൾ കേരളത്തിലെ പാവപ്പെട്ടവനെ പറഞ്ഞുപറ്റിച്ചാണ് 'അതുക്കും മേലേക്ക്' എത്തിച്ചേർന്നത്. "എട്ടുമുക്കാലട്ടി വെച്ച പോലെ" യുള്ള ആളുകളും, പാവപ്പെട്ട കുറെ 'അട്ടം പരതികളും', കണ്ണൂരിലെ മണ്ടന്മാരായ 'തടിയന്മാരും' ചേർന്ന് കണ്ണടച്ച് ചിന്തിക്കാതെ വോട്ട് ചെയ്തതുകൊണ്ടാണ് ഈ വക 'ബോഡി വേസ്റ്റുകൾ' ഇപ്പോൾ കേരളമെന്ന സുന്ദരഭൂമി ഭരിച്ചു നശിപ്പിച്ചത് !!
സഖാക്കളുടെ 'നല്ല നമസ്കാരം'
കേരളത്തിലെ സഖാക്കൾ 'ഉഷാഉതുപ്പിന്റെ' ഗാനമേളക്ക് പോകുന്നത് പോലെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഈ 'വിവരദോഷിക്ക്' വോട്ടു ചെയ്യാൻ പോയത്. ഇന്നിപ്പോൾ അവരൊക്കെ 'എടോ പിണറായി വിജയാ കടക്കൂ പുറത്ത്' എന്ന് മനസ്സിനുള്ളിൽ കുറിച്ചിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് വേളയിൽ ഈ 'പരനാറിയോട്' ചോദ്യം ചോദിക്കുവാൻ എണീറ്റ കട്ട സഖാവായ ദാസ് പി ജോർജ്ജിന് 'നല്ല നമസ്കാരം'!!





