കാലം കാത്തുവെച്ച തിരിച്ചടി: ബിനാലെയിലെ കർമ്മഫലത്തിന്റെ പാഠങ്ങൾ

കനൽവഴികളിലെ തുടക്കം
കൊച്ചിയിലെ പഴയ ഗോഡൗണുകളിൽ അന്താരാഷ്ട്ര കലയുടെ വിത്തുപാകുമ്പോൾ ബോസ് കൃഷ്ണമചാരിക്കും റിയാസ് കോമുവിനും മുന്നിൽ വെല്ലുവിളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈവശമുള്ള സമ്പാദ്യവും വീടും സ്വർണ്ണവും വരെ പണയപ്പെടുത്തി, കടക്കെണിയിൽ മുങ്ങി അവർ ഈ പ്രസ്ഥാനത്തെ കെട്ടിപ്പടുത്തു. ലേശം കള്ളും പെണ്ണും കഞ്ചാവും കലർന്നതാണ് കലാകാരന്റെ ലോകമെന്ന പൊതുബോധത്തിനിടയിലും, കൊച്ചിയെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്താൻ ഇവർ നടത്തിയ അധ്വാനം വിസ്മരിക്കാനാവില്ല. ആലിൻപഴം പഴുത്തപ്പോൾ അത് ആസ്വദിക്കാൻ നിൽക്കാതെ അവർക്ക് പിന്തിരിയേണ്ടി വന്നത് വിരോധാഭാസമായി തുടരുന്നു.
റിയാസ് കോമുവിന്റെ വിടവാങ്ങലും ബോസിന്റെ മൗനവും
ബിനാലെ പച്ചപിടിച്ചു തുടങ്ങിയ കാലത്താണ് അജ്ഞാതമായ ഒരൊറ്റ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ റിയാസ് കോമു എന്ന സ്ഥാപകൻ വീഴ്ത്തപ്പെട്ടത്. മീറ്റൂ ആരോപണത്തിന്റെ പുകമറയിൽ ആ സൗഹൃദവും പങ്കാളിത്തവും തകർന്നു. അന്ന് തന്റെ കൂട്ടുകാരനെതിരെ ഉയർന്ന ആരോപണങ്ങളിൽ സത്യമുണ്ടോ ഇല്ലയോ എന്ന് നോക്കാതെ, ബോസ് കൃഷ്ണമചാരി പുലർത്തിയ മൗനം പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ആ സൗഹൃദത്തേക്കാൾ വലുത് ഫൗണ്ടേഷന്റെ പ്രതിച്ഛായയാണെന്ന് അന്ന് വ്യാഖ്യാനിക്കപ്പെട്ടു. റിയാസിനെക്കുറിച്ച് പിന്നീട് അവജ്ഞയോടെ സംസാരിച്ച ബോസ്, തന്റെ നില സുരക്ഷിതമാണെന്ന് വിശ്വസിച്ചിരിക്കാം.
അഹങ്കാരത്തിന്റെ പടിയിറക്കം
കലയുടെയും പ്രശസ്തിയുടെയും ഉച്ചിയിലെത്തുമ്പോൾ ചിലരിലെങ്കിലും അഹങ്കാരം തലയ്ക്ക് പിടിക്കാറുണ്ട്. ബിനാലെ എന്നാൽ താൻ തന്നെയാണെന്ന ബോധം ബോസ് കൃഷ്ണമചാരിയുടെ സമീപനങ്ങളിൽ പ്രകടമായിരുന്നു എന്ന് അദ്ദേഹത്തെ അറിയുന്നവർ പറയുന്നു. എന്നാൽ, റിയാസിന് ലഭിച്ച അതേ നാണയത്തിൽ തന്നെ ബോസിനും പണി കിട്ടി എന്നതാണ് ശ്രദ്ധേയം. ഒരു വനിതാ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതി അദ്ദേഹത്തിന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തി. മറ്റൊരാൾക്ക് കിട്ടിയ തിരിച്ചടിയിൽ മൗനം പാലിച്ചവർക്ക്, കാലം അതേ പാഠം തന്നെ തിരിച്ചു നൽകുന്ന കാഴ്ചയാണിത്.
നമ്മുക്ക് നാമേ പണിവത് നാകം...
"നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ" എന്ന വരികൾ ബിനാലെയുടെ ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. നമ്മൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും അതിന്റെ ഫലം തേടി വരും എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല. റിയാസ് കോമുവിനെതിരെ ഉണ്ടായ ആരോപണങ്ങളിൽ കൂടെ നിൽക്കാതെ ലാഭനഷ്ടങ്ങൾ കണക്കുകൂട്ടിയ ബോസ്, ഇന്ന് അതേ കുഴിയിൽ തന്നെ വീണിരിക്കുന്നു. അധികാരത്തിന്റെ ഗർവ്വും സഹപ്രവർത്തകരോടുള്ള അവഗണനയും ഒരാളെ എത്രത്തോളം താഴേക്ക് വീഴ്ത്തുമെന്ന് ഈ സംഭവം തെളിയിക്കുന്നു.
കർമ്മം എന്ന അദൃശ്യ നീതി
കലയുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ചവർ വ്യക്തിജീവിതത്തിലെ ധാർമ്മികതയിൽ പരാജയപ്പെടുന്നത് ഇന്ന് പതിവാകുകയാണ്. ഇതിനെ കർമ്മഫലം എന്നല്ലാതെ മറ്റെന്താണ് വിളിക്കുക? മറ്റൊരാൾക്ക് പണികിട്ടുമ്പോൾ അത് കണ്ട് ആസ്വദിക്കുന്നവർക്കും അവജ്ഞയോടെ പുച്ഛിക്കുന്നവർക്കും കാലം നൽകുന്ന മറുപടിയാണിത്. കൊച്ചി ബിനാലെ എന്ന വലിയ പ്രസ്ഥാനം ഇനിയും മുന്നോട്ട് പോകുമായിരിക്കും, പക്ഷേ അതിന്റെ ശില്പികൾ വിവാദങ്ങളുടെയും നാണക്കേടിന്റെയും പടിയിറങ്ങുമ്പോൾ അത് ഒരു വലിയ പാഠമായി അവശേഷിക്കുന്നു. ഏതു മഹാകലാകാരനും താൻ ചെയ്ത കർമ്മത്തിന്റെ ഫലം അനുഭവിക്കാതെ വയ്യ.
എല്ലാറ്റിനുമുപരി കേരളത്തിന്റെ തനതായ സ്വത്ത് കുശുമ്പ് തന്നെ എല്ലാറ്റിനും കാരണഭൂതൻ
കനകം മൂലം കാമിനി മൂലം കലാകാരൻമാർ പെട്ടുപോകരുതേ എന്നഭ്യർത്ഥനയുമായി ആർട്ടിസ്റ്റ് ദാസനും
ഈ പെണ്ണുങ്ങൾക്കൊന്നും വേറെ പണിയില്ലേ എന്ന് ചോദിച്ചുകൊണ്ട് ആർട്ടിസ്റ്റ്റ് മട്ടാഞ്ചേരി വിജയനും







