പതർച്ചയിൽ നിന്ന് പിആർ തന്ത്രങ്ങളിലേക്ക്

കേരളത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ നേരിട്ട വൻ പരാജയത്തിന് ശേഷം മെല്ലെ മെല്ലെ ജനങ്ങളിലേക്ക് ഇറങ്ങിവന്ന എൽഡിഎഫ് വീണ്ടും കളം പിടിച്ചുവന്നപ്പോൾ , യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് നേരിട്ട കാലതാമസവും മുഖ്യമന്ത്രി ആരായിരിക്കും എന്ന സംശയങ്ങളും ജനങ്ങളിൽ വീണ്ടും വന്നു ചേർന്നപ്പോൾ പിണറായി 3.0 എന്ന ചിന്ത പിആർ ഏജൻസികളിൽ വന്നു . പിന്നെ അവരുടെ അവസാന അടവുകളായ പരസ്യങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന ആശയം ഉടലെടുത്തു . കേരളത്തിൽ ഉടനീളം ചറപറ പരസ്യബോർഡുകൾ ഉയർത്തി . ഒരു കിലോമീറ്ററിനുള്ളിൽ അഞ്ചോളം പരസ്യങ്ങൾ നാം കാണുന്നു .

എറിഞ്ഞുടച്ച പ്രതിച്ഛായയും പ്രതിരോധത്തിലായ ഉപദേശകരും

പക്ഷെ എല്ലാം തകിടം മറിച്ചു കൊണ്ട് ഇപ്പറഞ്ഞ പിണറായി വിജയൻ തന്നെ എറിഞ്ഞുടച്ചപ്പോൾ പിആർ ഏജൻസികളും ഉപദേശകരും വീണ്ടും പ്രതിരോധത്തിലായി . ഇത്രേം പണിപ്പെട്ട് ഉണ്ടാക്കിയ എല്ലാ പ്രതിച്ഛായകളും '' വീട്ടിൽ പോയി ചോദിക്ക് '' എന്ന ഒറ്റ വാക്കിൽ തീർത്തുകളഞ്ഞു . ഒപ്പം തന്നെ തലമുതിർന്ന ഒരു നല്ല കമ്മ്യുണിസ്റ്റുകാരനായ ജി സുധാകരനെ ' ചെറ്റ' എന്ന് വിളിച്ചപ്പോൾ അത് പൂർത്തിയാവുകയും ചെയ്തു .അതോടൊപ്പം ജയ്ശങ്കർ എന്ന പത്രപ്രവർത്തകൻ പിണറായി വിജയനെ ചോദ്യം ചെയ്തപ്പോൾ പാർട്ടിയും പിണറായിയും വീണ്ടും തകർന്നടിഞ്ഞു .

എം. സ്വരാജിന്റെ രംഗപ്രവേശനവും പുതിയ അജണ്ടകളും

അവരുടെ തീരുമാനത്തിൽ പാർട്ടി സെക്രട്ടറിയെ തത്ക്കാലം മാറ്റിനിർത്തിക്കൊണ്ട് എം സ്വരാജ് പോലുള്ള ഒരു പാർട്ടി ബുദ്ധിജീവിയെ മുന്നിലേക്ക് കൊണ്ടുവരുവാൻ . എൽഡിഎഫിന്റെ മാനിഫെസ്റ്റോ പ്രകാശനച്ചടങ്ങിൽ നിന്ന് വരെ ഗോവിന്ദൻ മാഷിനെ മാറ്റി നിർത്തിയത് കേരളം ശ്രദ്ധിച്ചു . പാർട്ടി പ്രതിരോധത്തിലാവുമ്പോൾ അണികൾക്ക് എറിഞ്ഞുകൊടുക്കുവാനുള്ള എല്ലിൻ കഷ്ണം ഇട്ടുകൊടുക്കുവാൻ തീരുമാനിച്ചു . അങ്ങനെ ഉടലെടുത്ത ആശയമായിരുന്നു ' വയനാട് വീടുവെക്കാനുള്ള യുഡിഎഫ് ഫണ്ടിനെ കുറിച്ചുള്ള ചോദ്യങ്ങൾ. അതിന്നായി ദേശാഭിമാനി , കൈരളി പോലുള്ള ചാനലുകളിലെ ചാവേറുകളെ ചട്ടുകമാക്കി . പ്രതിപക്ഷ നേതാവും കെസി വേണുഗോപാലും സണ്ണി ജോസഫും പത്രസമ്മേളനങ്ങൾ നടത്തുമ്പോൾ ഒരുമിച്ചുള്ള ആക്രമണങ്ങളാണ് ഇവർ ആസൂത്രണം ചെയ്തത് . ഏറെ കുറെ അക്കാര്യത്തിൽ അവരുടെ സൂത്രം വിജയിക്കുകയും ചെയ്തിരുന്നു .

കള്ളസർട്ടിഫിക്കറ്റ് വിവാദങ്ങളും രാഷ്ട്രീയ ഒപ്പിക്കലുകളും

പരീക്ഷ കോപ്പിയടി യിലും കള്ള സർട്ടിഫിക്കേറ്റിലും സഖാക്കൾ ഒന്നടങ്കം പിടിക്കപ്പെട്ടപ്പോൾ ഒരു പാവപ്പെട്ട കെ എസ് യു ക്കാരനായ അൻസിൽ ജലീലിനെ ബികോം സർട്ടിഫിക്കേറ്റിന്റെ പേരിൽ അറസ്റ്റ് ചെയ്തതുപോലെ യുള്ള ഒപ്പിക്കൽ കളികൾ . പിന്നീട് കോടതി അൻസിലിനെ നിരപരാധി എന്ന് തെളിഞ്ഞു വിട്ടയക്കുകയും ചെയ്തിരുന്നു . പക്ഷെ അന്ന് ഉടലെടുത്ത നാറ്റക്കേസുകൾ തുടച്ചുമാറ്റാൻ എസ്എഫ്ഐക്ക് സാധിച്ചിരുന്നു . ശബരിമല സ്വർണ്ണക്കൊള്ള കേസ് രൂക്ഷമായപ്പോൾ സോണിയാഗാന്ധിയുടെ പേരും അടൂർ പ്രകാശിന്റെ പേരും വലിച്ചിഴച്ചത് മനപ്പൂർവമായിരുന്നു . അണികളെ പിടിച്ചുനിർത്തുവാനും അവർക്ക് ക്യാപ്സ്യൂൾ ഉണ്ടാക്കുവാനും ഏറെക്കുറെ സാധിച്ചിരുന്നു . ഇപ്പോഴാണ് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എംഎ ബേബി തന്നെ പറഞ്ഞത് ' സോണിയാഗാന്ധിയുടെ പേര് സ്വർണ്ണക്കൊള്ളയിൽ വലിച്ചിഴക്കരുത് എന്ന് . '

പാർട്ടിയുടെ പോരാളിമാർ എല്ലാം വിട്ടുനിൽക്കുന്ന കാഴ്ചകൾ

ഇക്കഴിഞ്ഞ രണ്ടു അസംബ്ലി തിരഞ്ഞെടുപ്പുകളിലും 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും 2020 ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും പണമൊന്നും മോഹിക്കാത്ത ഒട്ടനവധി പോരാളിഷാജിമാർ ഇടതിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു . പ്രത്യേകിച്ച് പെൺകുട്ടികൾ ധൈര്യസമേതം പിണറായി വിജയനും എൽഡിഎഫിനും വേണ്ടി അഹോരാത്രം പണിയെടുത്തിരുന്നു . ആയിരക്കണക്കിന് സോഷ്യൽ മീഡിയ പേജുകളും ഗ്രൂപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും ഇടതിനെ സഹായിക്കാൻ രംഗത്ത് വന്നിരുന്നു . പക്ഷെ ഇത്തവണ അവരെയൊന്നും മഷിയിട്ട് നോക്കിയാൽ പോലും കാണുന്നേയില്ല . ആകെയുള്ളത് ഫേക്ക് ഐഡികളിൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്ന കുറെ ആളുകളെയാണ് . അവർക്കൊന്നും വോട്ടില്ലല്ലോ !!!

ക്യാപ്സ്യൂൾ നിർമ്മാണവും സ്വർണ്ണക്കടത്ത് വിവാദവും

ഈ വയനാട് വിഷയം വീണ്ടും വീണ്ടും ചോദിച്ചുകൊണ്ട് ജനങ്ങളിൽ സംശയം ഉണ്ടാക്കുവാനുള്ള സൂത്രപ്പണി പിആർ ഏജൻസികൾ ഉണ്ടാക്കിയതല്ല . അതിന്റെ പിന്നിൽ സ്വരാജിന്റെ കുടില തന്ത്രമായിരുന്നു . സ്വരാജ് എന്നാൽ പിണറായിയും ഗോവിന്ദനും ചേർന്ന മിശ്രിതമാണ് . ഒരു ഭാഗത്ത് ധാർഷ്ട്യത്തിന്റെ മൂർത്തീഭാവവും മറ്റൊരു ഭാഗത്ത് പൊട്ടത്തരങ്ങളുടെ സംസ്ഥാന സമ്മേളനവും .

മാധ്യമ ഉപദേശക റോളിലേക്ക് സ്വരാജ്?

ഇവരുടെ ഈ നെറിവുകേടുകൾ അതിപ്രസരമായപ്പോഴാണ് മമ്മുട്ടി പോലുള്ള ഇടതുസഹയാത്രികർ എൽഡിഎഫിൽ നിന്നും അകലം പാലിക്കുന്നത് എന്നതാണ് വസ്തുതകൾ എന്ന് പിണറായി വിജയനും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നികേഷിനെയും കൂട്ടരെയും പടിയടച്ച് പിണ്ഡം വെച്ചുകൊണ്ട് സ്വരാജിനെ മാധ്യമ ഉപദേഷ്ടാവാക്കാനുള്ള ശ്രമത്തിലാണ് സിപിഎം പാർട്ടി ആലോചിക്കുന്നത് . ജോൺ ബ്രിട്ടാസിന്റെ ആവശ്യപ്രകാരം പിണറായി വിജയനും മൗനാനുവാദം നൽകിയെന്നാണ് ഉന്നതവൃത്തങ്ങളിൽ സംസാരം .

ആരൊക്കെ വന്നാലും നുണ പറയുന്നവരെ സൂക്ഷിക്കണം എന്ന ഉപദേശവുമായി സഖാവ് ദാസനും
ഇനിയൊരു തിരിച്ചുവരവ് അത്ര എളുപ്പമായിരിക്കില്ല എന്ന ഉപദേശത്തിൽ സഖാവ് വിജയനും