ചീറ്റുന്ന പിആർ പടക്കങ്ങളും എകെജി സെന്ററിലെ 'അരശുംമൂട്ടിൽ അപ്പുക്കുട്ടന്മാരും'!
കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് പിആർ ഏജൻസികൾ എഴുതിക്കൊടുക്കുന്ന തിരക്കഥയിൽ അഭിനയിച്ചു തളരുന്ന ഒരു ഭരണകൂടത്തെയാണ്. പാലക്കാട്-നിലമ്പൂർ ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം സടകുടഞ്ഞെഴുന്നേറ്റ 'പാലക്കാട് ലോബി' സോഷ്യൽ മീഡിയയിലെ കൂലിപ്പടയാളികളെയും ചില ചാനൽ തൊഴിലാളികളെയും കൂട്ടുപിടിച്ച് നടത്തിയ അഭ്യാസങ്ങൾ ഓരോന്നായി പൊളിഞ്ഞടുങ്ങുകയാണ്. പിണറായിയുടെ പടം വെച്ചുള്ള ഓരോരോ ബോർഡും ജനങ്ങൾ കാണുമ്പോൾ സിപിഎമ്മിന് പതിനായിരം വോട്ടുകൾ വെച്ചാണ് കുറഞ്ഞുകൊണ്ടിരിക്കുന്നത് എന്നതാണ് നഗ്ന സത്യം !!
യോദ്ധയിലെ അപ്പുക്കുട്ടന്മാരും ഇടതിന്റെ യുവനിരയും
ഇന്നിപ്പോൾ കേരളത്തിലെ ഇടത് യുവനിരയെ നോക്കിയാൽ 'യോദ്ധ' സിനിമയിലെ അരശുംമൂട്ടിൽ അപ്പുക്കുട്ടനെ ഓർമ്മ വരും. നികേഷും, സരിനും, റഹീമും, രാജേഷും, സ്വരാജും, ജലീലും, റിയാസും, വസീഫും കൂടെ കുറേ അലവലാതികളും ചേർന്ന് ഓരോ പരീക്ഷണങ്ങൾ നടത്തി സ്വയം കുഴിയിൽ ചാടുകയാണ്. എന്ത് വിഷയം എടുത്താലും അത് ബൂമറാങ്ങ് പോലെ തിരിച്ചു വന്ന് അടിക്കുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ ചിലവാക്കിയ മുന്നൂറു കോടിയുടെ പിആർ വർക്കുകൾ വെറും ഇരുപതിനായിരം രൂപയുടെ "പോറ്റിയെ കേറ്റിയെ" എന്ന ഒരൊറ്റ ഗാനം കൊണ്ട് തകർത്തെറിഞ്ഞ ചരിത്രം ഈ അപ്പുക്കുട്ടന്മാർ ഓർക്കുന്നത് നന്നായിരിക്കും.
ഊരാളുങ്കൽ ബുദ്ധിയും കട്ടിളപ്പാളി ഇളകിയ അയ്യപ്പസംഗമവും
ശബരിമലയിലെ അയ്യപ്പകോപം മാറ്റാൻ ഏതോ ഒരു ഉപദേശി കണ്ടുപിടിച്ച 'ആഗോള അയ്യപ്പസംഗമം' ഒടുവിൽ സർക്കാരിന് തന്നെ വിനയായി. കർണ്ണാടകത്തിൽ നിന്നുള്ള വിജയ് മല്യയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് ശബരിമലയിൽ നടത്തിയ 'കണ്ടെത്തലുകൾ' ഹൈക്കോടതി വരെ എത്തിയതോടെ പിആർ ടീം പതറി. ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങൾ ഈ വിഷയം കൃത്യമായി റിപ്പോർട്ട് ചെയ്തതുകൊണ്ട് മാത്രം ശബരിമലയിലെ കട്ടിളപ്പാളികൾ ബാക്കിയായി എന്ന് പറയേണ്ടി വരും. റിപ്പോർട്ടറോ ന്യൂസ് 18-ഓ ആയിരുന്നെങ്കിൽ ഇന്ന് അവിടെ ആ മല മാത്രമേ ബാക്കിയുണ്ടാകുമായിരുന്നുള്ളൂ.
പാവപ്പെട്ടവന്റെ പേരിൽ ഇവന്റുകളും അവാർഡ് മാമാങ്കങ്ങളും
അതിദാരിദ്ര്യ നിർമ്മാർജ്ജനം എന്ന പേരിൽ നടത്തിയ ഇവന്റുകൾ കണ്ട് ദരിദ്രർ പോലും അമ്പരന്നു പോയി. മോഹൻലാലിന് അവാർഡ് നൽകാൻ മൂന്ന് കോടി രൂപ ഊരാളുങ്കലിന് നൽകിയ വിചിത്ര നടപടിയും നാം കണ്ടു. അഞ്ചു കോടി പൊട്ടിച്ച ലോക കേരള സഭയാകട്ടെ, കുറച്ച് പ്രാഞ്ചിയേട്ടന്മാരുടെയും അമേരിക്കയിലെ ചില വക്ക് പൊട്ടിയ അമ്മായിമാരുടെയും സംഗമമായി മാറി. ഇതിനെ 'യൂസഫലി ലോക്സഭ' എന്ന് വിളിക്കുന്നതാകും ഉചിതം. എട്ട് കോടി മുടക്കി നടത്തിയ 'ഇരുണ്ട കാലം' ക്യാമ്പയിൻ ആകട്ടെ, കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിന്റെ ദുരന്തകാലമാണ് ജനങ്ങളെ ഓർമ്മിപ്പിച്ചത്.
ഫേസ്‌ബുക്ക് വേട്ടയും മെറ്റാ പൂട്ടി കെട്ടിയ 'അയർലണ്ട്' കമ്പിത്തിരിയും
പ്രതിപക്ഷ നേതാവിനെ നുണയനായി ചിത്രീകരിക്കാൻ അയർലണ്ടിലെ ഒരു ഫേസ്‌ബുക്ക് പേജ് വിലയ്ക്കെടുത്ത സഖാക്കളുടെ ബുദ്ധി സമ്മതിക്കണം. പക്ഷേ മെറ്റാ ആ പേജ് തന്നെ പൂട്ടി കെട്ടിയതോടെ പിആർ ടീം 'ഊമ്പിത്തിരിയും കമ്പിത്തിരിയുമായി' നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. മോഹൻലാലും പിണറായിയും ഒരു പട്ടിയും ചേർന്നുള്ള ഇന്റർവ്യൂ എന്നും പറഞ്ഞ് എഴുന്നള്ളിച്ചതൊന്നും ജനങ്ങൾ കണ്ടില്ല. വയനാട് വീട് താക്കോൽ കൈമാറ്റം കഴിഞ്ഞപ്പോൾ മമ്മുട്ടി വെറുതെ അവിടെപ്പോയി . പാർട്ടി സെക്രട്ടറിക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ അതും ചീറ്റി .പാവപ്പെട്ടവരുടെ വികാരങ്ങളെ വെച്ച് പിആർ പണിയെടുക്കാൻ നോക്കിയവർക്ക് കിട്ടിയ വലിയ തിരിച്ചടിയായിരുന്നു അത്. ആരോഗ്യമന്ത്രിയുടെ കഴുത്തുളുക്കൽ നാടകം കഴിഞ്ഞപ്പോൾ ആ മന്ത്രി മൂന്നാം സ്ഥാനത്തായി .
വയനാട് ഫണ്ടും സ്വരാജിന്റെ പുതിയ ദൗത്യവും
പ്രളയ ഫണ്ട് മുക്കി 2019-ൽ വിലസിയവർ ഇപ്പോൾ വയനാട് ദുരന്ത ഫണ്ടുമായി പുതിയ നരേറ്റീവ് ഇറക്കുകയാണ്. ഇതിനായി ഇപ്പോൾ എഴുന്നള്ളിച്ചിരിക്കുന്നത് എം. സ്വരാജിനെയാണ്. ശബരിമല വിഷയവും പാലക്കാട്ടെ 'ഡീൽ' കഥകളും മറയ്ക്കാൻ വയനാട് ഫണ്ട് വെച്ച് യുഡിഎഫിനെ അക്രമിക്കാനാണ് നീക്കം. കൊടുങ്ങല്ലൂരിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെതിരെ ആസൂത്രണം ചെയ്ത 'ചൂൽ പ്രയോഗം' പോലും സ്വന്തം എംഎൽഎയുടെ അവിഹിത കഥകൾ പുറത്തുവരുമെന്ന പേടിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്ത് ചെയ്താലും ഒന്നും അങ്ങോട്ട് ഏശുന്നില്ല എന്നതാണ് നിലവിലെ അവസ്ഥ.





