ഇരട്ടക്കുഴൽ തോക്ക് പോലെ
ഇരട്ടച്ചങ്കന്റെ ഇരട്ടത്താപ്പുകൾ
ഇരുട്ടത്തെ ഡീലുകൾ;

നവകേരളസദസ്സിലെ വോട്ട് കച്ചവടം!

കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുകയാണ്. ഭരണത്തുടർച്ചയ്ക്കായി എൽ.ഡി.എഫ് സർക്കാരും മുഖ്യമന്ത്രിയും പയറ്റുന്ന തന്ത്രങ്ങൾ വെറും രാഷ്ട്രീയമല്ല, മറിച്ച് പച്ചയായ അവസരവാദത്തിന്റെ പുതിയ അധ്യായങ്ങളാണ്. കോടിക്കണക്കിന് രൂപ മുടക്കിയുള്ള പി.ആർ. വർക്കുകൾക്കും പരസ്യ ബോർഡുകൾക്കും പിന്നിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ആ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.

വോട്ടിലെ ‘വിശുദ്ധിയും’ ‘അശുദ്ധിയും’

മുന്നണിക്ക് പുറത്തുള്ള എസ്.ഡി.പി.ഐ - പി.ഡി.പി വോട്ടുകൾ ഉറപ്പാക്കാൻ പിൻവാതിലിലൂടെ ചർച്ചകൾ നടക്കുമ്പോൾ അതൊന്നും വർഗീയതയല്ല! ഇ.പി. ജയരാജനും, എ. വിജയരാഘവനും, വി. ശിവൻകുട്ടിയുംആരുടെയും വോട്ട് വേണ്ടെന്നു പറയില്ല. എസ്.ഡി.പി.ഐ എന്ന് ഉച്ചത്തിൽ നാവനക്കരുതെന്നേയുള്ളു, വോട്ട് നിശബ്ദമായി വാങ്ങാം. എന്നാൽ ഇതേ വോട്ടുകൾ പ്രതിപക്ഷത്തിന് ലഭിച്ചാൽ അത് ജനാധിപത്യത്തിന് ഭീഷണിയാകും. തങ്ങൾക്ക് കിട്ടുന്ന വോട്ട് പുണ്യവും മറ്റുള്ളവർക്ക് കിട്ടുന്നത് പാപവുമാകുന്ന ഈ 'വിശുദ്ധീകരണ' പ്രക്രിയയാണ് ഇപ്പോഴത്തെ പുരോഗമന രാഷ്ട്രീയം.

സദാചാരവും അധികാരത്തിന്റെ സ്റ്റേറ്റ് കാറും

ഇവിടെ നീതി നടപ്പാക്കുന്നത് ആൾരൂപം നോക്കിയാണ്. പെണ്ണുകേസുകളിൽ പെട്ടവർക്ക് ഭരണത്തിൽ മന്ത്രിയാകാം, ഭാര്യയെ തല്ലിയവർക്ക് മന്ത്രിയാകാം, എം.എൽ.എ ആകാം, അതുമല്ലെങ്കിൽ മകളുടെ ഭർത്താവുമാകാം! സ്വന്തം നേതാവിന്റെ മകളെ പീഡിപ്പിച്ചവർക്ക് പോലും ഇവിടെ പൊളിറ്റിക്കൽ സെക്രട്ടറിയാകാം. അവർക്ക് നിയമത്തിന്റെ പരിരക്ഷയിൽ സ്റ്റേറ്റ് കാറിൽ വിലസി നടക്കാം. എന്നാൽ ഇപ്പുറത്ത് രാഷ്ട്രീയ എതിരാളികളെ നട്ടപ്പാതിരയ്ക്ക് പോലീസിനെ വിട്ട് അറസ്റ്റ് ചെയ്യിക്കാം. ലളിതമായി പറഞ്ഞാൽ, നമ്മളിട്ടാൽ ബർമുഡ, മറ്റവൻ ഇട്ടാൽ കളസം!ഇതാണ് ഇരട്ടച്ചങ്കൻ കേരളത്തിന് നൽകുന്ന സമത്വ സുന്ദരമായ നീതി.

ഫണ്ട് മുക്കലും 'വെട്ടിവിഴുങ്ങൽ' രാഷ്ട്രീയവും

ജനങ്ങളുടെ കണ്ണീരൊപ്പാൻ സ്വരൂപിക്കുന്ന നിധികളിൽ പോലും കൈയിട്ടുവാരാൻ മടിയില്ലാത്തവരായി ഇവർ മാറിയിരിക്കുന്നു. പ്രളയഫണ്ട് മുക്കി കട്ടൻ ചായയും ബണ്ണും മുക്കി അടിക്കുന്നവർ, പാവപ്പെട്ട രക്തസാക്ഷികളുടെ കുടുംബത്തിന് നൽകേണ്ട ഫണ്ട് മുക്കി പൊറോട്ടയും ബീഫും വെട്ടി വിഴുങ്ങുന്നവർ, ചൂരൽമല ദുരന്തബാധിതർക്കുള്ള ഫണ്ട് മുക്കി ബിരിയാണി വിളമ്പുന്നവർ... ഇവരാണ് പുരോഗമനത്തിന്റെ വക്താക്കൾ! ശബരിമല അയ്യപ്പന്റെ സ്വർണ്ണം പോലും മുക്കി പായസം വെച്ചവർ ഇപ്പോൾ വയനാട് ഫണ്ടിന്റെ പേരും പറഞ്ഞ് അവസാന അടവുകൾ പയറ്റുകയാണ്. ദുരന്തങ്ങളെപ്പോലും ലാഭകരമായ കച്ചവടമാക്കുന്ന ഈ രീതി കേരളത്തിന് അപമാനമാണ്.

ആർ.എസ്.എസ് ചട്ടുകമാകുന്ന ഭരണകൂടം

ന്യൂനപക്ഷ വിരുദ്ധത കെട്ടഴിച്ചുവിട്ടും സാമുദായിക സംഘർഷത്തിന്റെ വിത്തുകൾ പാകിയും ആർ.എസ്.എസ് അജണ്ടകൾക്ക് സംസ്ഥാനത്ത് കളമൊരുങ്ങുകയാണ്. ആർ.എസ്.എസ് ചട്ടുകമായ വെള്ളാപ്പള്ളി നടേശന്റെ മുസ്ലീംവിരുദ്ധ വായ്ത്താരികൾക്ക് താളമിടാൻ ഭരണകൂടം തയ്യാറാകുന്നു. ആർ.എസ്.എസ് പഠിപ്പിച്ച അതേ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഷയിലാണ് ഭരണപക്ഷത്തെ 'അടിമനാവുകൾ' ഇപ്പോൾ കോറസ് പാടുന്നത്. ഒരുകാലത്ത് ജമാഅത്തെ ആപ്പീസിൽ പോയി വണങ്ങി എം.പി സ്ഥാനം വാങ്ങിയവർ തന്നെ ഇന്ന് അവരെ തള്ളിപ്പറഞ്ഞ് യു.ഡി.എഫിനെ കുരുക്കുന്നത് ഹീറോയിസമായി ആഘോഷിക്കപ്പെടുന്നു.

അഴിമതിയുടെ ‘വാഷിംഗ് മെഷീൻ’ രാഷ്ട്രീയം

മുമ്പ് സാമുദായിക പാർട്ടിയെന്ന് പറഞ്ഞ് അകറ്റിനിർത്തിയ ഐ.എൻ.എല്ലും, പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറയാത്തതിനാൽ പുറത്തുനിർത്തിയ കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ഇന്ന് ഇടത് മുന്നണിയുടെ പ്രിയപ്പെട്ടവരാണ്. അഴിമതിക്കേസിൽ ജയിലിൽ പോയ ഏക നേതാവിന്റെ പാർട്ടിയായ ആർ. ബാലകൃഷ്ണപിള്ളവിഭാഗത്തെയും ഇന്ന് നെഞ്ചേറ്റുന്നു. കാരണം അവരെല്ലാം പുതിയ രക്ഷകന്റെ കാൽക്കൽ വീണ് ക്ഷമയിരന്നു! അഴിമതിക്കാരും വർഗീയവാദികളും ‘ക്യാപ്റ്റന്റെ’ കാൽക്കൽ വീണതോടെ പരിശുദ്ധരായി മാറി.

മൂന്നാമത്തെ കാലടിക്ക് ശിരസ്സ് താഴ്ത്തണോ?

ഭരണത്തിനെതിരെ വോട്ട് ചെയ്യാൻ വരുന്നവർ കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവരെ തോൽപ്പിക്കാൻ പറ്റുന്നവർക്ക് വോട്ട് ചെയ്യും. എന്നാൽ പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നത് തെറ്റാണെന്നും അത് വർഗീയമാണെന്നും വരുത്തിത്തീർക്കാൻ സോഷ്യൽ മീഡിയയിൽ കൂലംകുത്തിച്ചാടുകയാണ് പി.ആർ. ഏജൻസികൾ. തങ്ങൾക്ക് അനുകൂലമായതെല്ലാം ഭൂഷണമായി കാണുന്ന ഈ അധികാരമോഹത്തിന് മുന്നിൽ കേരളം ഇനിയും ശിരസ്സ് താഴ്ത്തിക്കൊടുക്കണോ എന്നതാണ് 2026-ലെ പ്രധാന ചോദ്യം.

ഇരുണ്ട നാളുകൾ :