കാലിഫോർണിയയിലെ മിൽപിറ്റാസ് ഇരട്ടക്കൊലപാതകം: ഓണാഘോഷത്തിന് പിന്നാലെ പ്രവാസി സമൂഹത്തെ നടുക്കിയ ദുരന്തം !!

2026 ഓഗസ്റ്റ് 28-ന് കാലിഫോർണിയയിലെ മിൽപിറ്റാസ് നഗരം ആഗോള മലയാളി സമൂഹത്തെ ഒന്നാകെ നടുക്കിയ ഒരു വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ചു.
കേരളത്തിൽ നിന്നുള്ള പ്രവാസി വനിതകളായ അഞ്ജന ഹരി, ആൻ മേരി മാത്യു എന്നിവർ അവരുടെ അടുത്ത സുഹൃത്തും മറ്റൊരു മലയാളി യുവതിയുമായ അനിലയാൽ അതിക്രൂരമായി കൊല്ലപ്പെട്ടു. സിലിക്കൺ വാലി മേഖലയിലെ സൗത്ത് ഏഷ്യൻ ഐടി പ്രൊഫഷണലുകൾക്കിടയിൽ ഏറെ പരിചിതമായ ഡിക്സൺ ലാൻഡിംഗ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലാണ് ഈ സംഭവം നടന്നത്.
കൊല്ലപ്പെട്ടവരും പ്രതിയും തമ്മിലുള്ള അടുത്ത സൗഹൃദവും, കൊലപാതകത്തിന് തൊട്ടുതലേദിവസം ഇവർ ഒരുമിച്ച് ഓണം ആഘോഷിക്കുകയും സിനിമ കാണാൻ പോവുകയും ചെയ്തു എന്നതുമാണ് ഈ ഇരട്ടക്കൊലപാതകത്തെ കൂടുതൽ നടുക്കുന്നതാക്കുന്നത്.
ഓഗസ്റ്റ് 28-ന് രണ്ട് വ്യത്യസ്ത രീതികളിലാണ് ഈ കൊലപാതകങ്ങൾ നടന്നത്. ആദ്യത്തേത് അപ്പാർട്ട്മെന്റിനുള്ളിൽ വെച്ചുള്ള കത്തിക്കുത്തായിരുന്നുവെങ്കിൽ, രണ്ടാമത്തേത് പാർക്കിംഗ് ഏരിയയിൽ വെച്ച് കാറിടിപ്പിച്ചുള്ള (ഹിറ്റ് ആൻഡ് റൺ) കൊലപാതകമായിരുന്നു. മിൽപിറ്റാസ് പോലീസ് പ്രതിയെ ഉടനടി അറസ്റ്റ് ചെയ്തു. ഇരകളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്. പ്രവാസ ജീവിതത്തിലെ മാനസികാരോഗ്യ പ്രശ്നങ്ങളും, തൊഴിൽ നഷ്ടം പോലെയുള്ള പ്രതിസന്ധികളും ഒരു വ്യക്തിയെ എങ്ങനെ കൊടിയ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാം എന്നതിൻ്റെ ഉദാഹരണമാണ് ഈ സംഭവം.
ശാന്ത സ്വഭാവവും അദൃശ്യമായ മാനസിക സംഘർഷങ്ങളും: അണുകുടുംബങ്ങളിലെ പുതിയ വെല്ലുവിളികൾ
ഇത്തരം അപ്രതീക്ഷിതവും ക്രൂരവുമായ കൊലപാതകങ്ങൾ ചെയ്യുന്നവരിൽ പലരും പുറമെ വളരെ ശാന്ത സ്വഭാവക്കാരായിരിക്കും. തികച്ചും അന്തർമുഖരായ (Introverts) ഇവരുടെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് കണ്ടുപിടിക്കാൻ ഏറ്റവും അടുത്ത ആളുകൾക്ക് പോലും എളുപ്പമല്ല. മിക്ക കുടുംബങ്ങളിലും ഭാര്യ-ഭർതൃ വഴക്കുകൾ ഉണ്ടാകുമ്പോൾ, കുടുംബാംഗങ്ങളും സമൂഹവും പലപ്പോഴും സ്ത്രീയുടെ പക്ഷത്ത് നിൽക്കുന്നത് അവരുടെ ഈ ശാന്ത സ്വഭാവം കണ്ടിട്ടാണ്.
എന്നാൽ യഥാർത്ഥ പ്രശ്നങ്ങൾ എന്താണെന്ന് അവർക്ക് ഒപ്പം ജീവിക്കുന്നവർക്ക് മാത്രമേ അറിയാൻ സാധിക്കൂ. 'കൂടെ കിടന്നവനേ രാപ്പനി അറിയൂ' എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്നതാണ് പല ഭർത്താക്കന്മാരുടെയും ഇത്തരം അവസ്ഥകൾ. പുറമെ കാണുന്ന ശാന്തതയ്ക്ക് പിന്നിൽ പുകയുന്ന മാനസിക സംഘർഷങ്ങൾ പങ്കാളിക്ക് മാത്രമേ പലപ്പോഴും മനസ്സിലാകൂ.
ഇന്നത്തെ കാലഘട്ടത്തിൽ അണുകുടുംബങ്ങളിൽ നടക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങൾക്ക് ഇത്തരം സ്വഭാവസവിശേഷതകൾ വലിയൊരു കാരണമാകുന്നുണ്ട്. 'ഒറ്റ കുട്ടി' അല്ലെങ്കിൽ 'രണ്ടു മക്കൾ' എന്ന പുതിയ സംസ്കാരത്തിൽ വളർന്നുവരുന്ന പലർക്കും പ്രതിസന്ധികളെയും പരാജയങ്ങളെയും എങ്ങനെ നേരിടണമെന്ന് അറിയില്ല. എല്ലാ ആഗ്രഹങ്ങളും സാധിച്ചുകിട്ടി വളരുന്ന ഇവർക്ക് മറ്റുള്ളവരുമായി കാര്യങ്ങൾ പങ്കുവെക്കാനോ വിട്ടുവീഴ്ചകൾ ചെയ്യാനോ ഉള്ള മാനസിക വളർച്ച പലപ്പോഴും ഉണ്ടാകാറില്ല.
പുറമെ ശാന്തരായി കാണപ്പെടുമ്പോഴും, ഉള്ളിൽ സ്വരുക്കൂട്ടിവെക്കുന്ന ദേഷ്യവും നിരാശയും വൈരാഗ്യവും ഒരു പരിധി കഴിയുമ്പോൾ അനിയന്ത്രിതമായി പുറത്തുചാടുന്നു. അവരാണ് പിന്നീട് ഇത്തരം കടും കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നത്. പെട്ടെന്നുള്ള ഒരു പ്രകോപനത്തിൽ ഇവർ എന്തും ചെയ്യാൻ മടിക്കാത്തവരായി മാറുന്നു.
ഇന്ന് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പങ്കാളികളിലൊരാളുടെ, പുറമെ കാണുന്ന ഈ ശാന്തസ്വഭാവത്തിന് പിന്നിലൊളിപ്പിച്ച ഇത്തരം അപകടകരമായ മാനസികാവസ്ഥകൾ തന്നെയാണ്. ഈ അമേരിക്കൻ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലും ഇത്തരം മാനസിക-സാമൂഹിക ഘടകങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.
കുറ്റകൃത്യത്തിന്റെ സ്വഭാവം: ക്രിമിനോളജിക്കൽ വിശകലനം
രണ്ട് വ്യത്യസ്ത രീതികളിലാണ് പ്രതി ഈ കൊലപാതകങ്ങൾ നടത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്. ആൻ മേരിയെ കൊലപ്പെടുത്താൻ കത്തിയാണ് ഉപയോഗിച്ചത്. വളരെ അടുത്തുനിന്ന് ശാരീരിക ബലം ഉപയോഗിച്ച് ചെയ്യേണ്ട ഒരു കൃത്യമാണിത്. എന്നാൽ അഞ്ജനയെ കൊലപ്പെടുത്താൻ വാഹനം ഒരു ആയുധമായി ഉപയോഗിച്ചു.ആദ്യത്തെ കൊലപാതകത്തിന് ശേഷം ശാരീരികമായി ക്ഷീണിച്ച പ്രതി, കൂടുതൽ എളുപ്പത്തിൽ രണ്ടാമത്തെ കൊലപാതകം നടത്താനും പെട്ടെന്ന് രക്ഷപ്പെടാനും വേണ്ടിയാകാം വാഹനം തിരഞ്ഞെടുത്തത്. ഇരകളുടെ പൂർണ്ണമായ വിശ്വാസം ചൂഷണം ചെയ്താണ് അനില ഈ കൃത്യങ്ങൾ നടപ്പിലാക്കിയത്.
അടുത്ത സൗഹൃദങ്ങളിലെ വൈകാരിക സംഘർഷങ്ങളും മറഞ്ഞുകിടക്കുന്ന ചിന്താഗതികളും
സ്ത്രീകളുടെ അടുത്ത സൗഹൃദങ്ങൾക്കിടയിൽ ഉടലെടുക്കുന്ന അതിരുവിട്ട പൊസസീവ്നെസ്സ് (Possessiveness) ഇത്തരം കുറ്റകൃത്യങ്ങൾക്ക് കാരണമാകാം എന്ന പുതിയ നിരീക്ഷണങ്ങളും ഈ കാലഘട്ടത്തിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇന്നത്തെ സമൂഹത്തിലെ ചില സ്ത്രീകളിൽ, അവർ പോലും തിരിച്ചറിയാത്ത തരത്തിലുള്ള ബൈസെക്ഷ്വൽ (Bisexual) അല്ലെങ്കിൽ ലെസ്ബിയൻ (Lesbian) ചിന്താഗതികളോ ആകർഷണങ്ങളോ മറഞ്ഞുകിടക്കുന്നുണ്ടാകാം എന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കാറുണ്ട്.
ഇത്തരം വൈകാരിക തലങ്ങളുള്ള വ്യക്തികൾ തങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരികളോട് കടുത്ത ഉടമസ്ഥതാബോധം കാണിക്കാറുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട കൂട്ടുകാരി മറ്റ് സ്ത്രീകൾക്കൊപ്പം കൂടുതൽ സമയം ചിലവിടുന്നതോ അവരുമായി അടുപ്പം കാണിക്കുന്നതോ ഇവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. തന്റെ സുഹൃത്ത് മറ്റൊരാളുമായി ചിരിച്ചു സംസാരിക്കുന്നതും കളിക്കുന്നതും കാണുമ്പോൾ ഇവർക്ക് കടുത്ത മാനസിക പിരിമുറുക്കവും അസൂയയും അനുഭവപ്പെടുന്നു.
ഇത് കേവലം സാധാരണ സൗഹൃദത്തിനപ്പുറമുള്ള ഒരുതരം വൈകാരിക സംഘർഷമാണ്. ഇത്തരം ബന്ധങ്ങളിൽ താൻ അവഗണിക്കപ്പെടുന്നു എന്ന തോന്നലോ കൂട്ടുകാരികൾ തമ്മിലുള്ള അടുപ്പം കൂടുമ്പോഴുണ്ടാകുന്ന അരക്ഷിതാവസ്ഥയോ താങ്ങാൻ കഴിയാതെ വരുമ്പോൾ, ആ കോപം കൊലപാതകം പോലെയുള്ള കടുംകൈകൾ ചെയ്യാൻ അവരെ പ്രേരിപ്പിച്ചേക്കാം. അമേരിക്കയിലെ ഈ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ സമാനമായ എന്തെങ്കിലും വൈകാരിക സംഘർഷങ്ങളോ വിദ്വേഷങ്ങളോ പ്രതിയെ സ്വാധീനിച്ചിട്ടുണ്ടോ എന്നതും വിശദമായി അന്വേഷിക്കേണ്ട ഒരു കാര്യമാണ്.
മനഃശാസ്ത്രപരമായ കാരണങ്ങൾ: തൊഴിൽ നഷ്ടം, വിഷാദരോഗം
അമേരിക്കയിലെ വിസ ചട്ടങ്ങൾ പ്രകാരം തൊഴിൽ നഷ്ടപ്പെടുക എന്നത് ഒരു പ്രവാസിയെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധിയാണ്. പുതിയ ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ രാജ്യം വിട്ടുപോകേണ്ടി വരും. അനില നേരിട്ട ഈ തൊഴിൽനഷ്ടം അവരിൽ കടുത്ത വിഷാദരോഗം ഉണ്ടാക്കിയതായി കരുതപ്പെടുന്നു. തനിക്ക് ചുറ്റുമുള്ള സുഹൃത്തുക്കൾ മികച്ച രീതിയിൽ ജീവിക്കുമ്പോൾ, തനിക്ക് മാത്രം എല്ലാം നഷ്ടപ്പെടുന്നു എന്ന തോന്നൽ (Relative Deprivation) അവരിൽ വലിയ വിദ്വേഷം സൃഷ്ടിച്ചിരിക്കാം. സിസ്റ്റത്തിനോട് പ്രതികരിക്കാൻ കഴിയാത്ത അവരുടെ കോപം ഏറ്റവും അടുത്ത സുഹൃത്തുക്കൾക്ക് നേരെ തിരിയുകയായിരുന്നു.
പോലീസിന്റെ പ്രാഥമിക നിഗമനങ്ങളിൽ തൊഴിൽ നഷ്ടവും വിഷാദരോഗവുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും കൊലപാതകത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതിലേക്ക് നയിച്ചേക്കാവുന്ന മറ്റ് ചില സാധ്യതകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ഭർത്താക്കന്മാർ ഉൾപ്പെട്ട എന്തെങ്കിലും അവിഹിത ബന്ധങ്ങൾ ഇതിന് പിന്നിലുണ്ടോ എന്ന സംശയം ഇതിലൊന്നാണ്. കൂടാതെ, സുഹൃത്തുക്കളുടെ മികച്ച ജീവിതസാഹചര്യങ്ങൾ കണ്ട് അസൂയയിൽ നിന്നും ഉത്ഭവിച്ച എന്തെങ്കിലും വൈരാഗ്യങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തപ്പെടുന്നു.പ്രവാസി സമൂഹത്തിൽ തങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ നിലവാരം മറ്റുള്ളവരെ കാണിക്കാനുള്ള പൊങ്ങച്ചം കൂടുമ്പോൾ വ്യക്തികളിൽ ഉണ്ടാകുന്ന കടുത്ത മാനസിക പിരിമുറുക്കങ്ങളും ഇത്തരമൊരു ദുരന്തത്തിന് കാരണമായിട്ടുണ്ടാകാം എന്ന് കരുതപ്പെടുന്നു.
കുടുംബജീവിതത്തിലെ താളപ്പിഴകൾ: ലഹരിയും വഴിവിട്ട ബന്ധങ്ങളും
ഇന്നത്തെ കാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന കടുത്ത നൈരാശ്യത്തിനും മാനസിക തകർച്ചയ്ക്കും പിന്നിൽ ഭർത്താക്കന്മാരുടെ ചില വഴിവിട്ട ജീവിതശൈലികളും കാരണമാകുന്നുണ്ടെന്ന് സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പുറമെ സന്തോഷകരമെന്ന് തോന്നുന്ന പല കുടുംബങ്ങളിലും വലിയ താളപ്പിഴകൾ ഒളിഞ്ഞുകിടപ്പുണ്ട്.
ഭർത്താക്കന്മാരിലെ അതിരുവിട്ട മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവ കുടുംബത്തിന്റെ സമാധാനം കെടുത്തുന്ന പ്രധാന വില്ലന്മാരാണ്. കൂടാതെ, നീല ചിത്രങ്ങളോടുള്ള അഡിക്ഷൻ (Porn addiction), പരസ്ത്രീ ബന്ധങ്ങൾ തുടങ്ങിയവ പങ്കാളികളിൽ വലിയ വൈകാരിക ആഘാതമാണ് സൃഷ്ടിക്കുന്നത്.
ഇതുകൂടാതെ, ചില ആധുനിക സൗഹൃദവലയങ്ങൾക്കിടയിൽ രഹസ്യമായി നടക്കുന്ന 'കപ്പിൾ സ്വാപ്പിങ്' (Couple swapping) പോലെയുള്ള പ്രവണതകളും കുടുംബജീവിതത്തിന്റെ പവിത്രത തകർക്കുകയും പങ്കാളികളിൽ കടുത്ത മാനസിക സമ്മർദ്ദവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ ജീവിതപങ്കാളിയിൽ നിന്നുള്ള ഇത്തരം വികലമായ താത്പര്യങ്ങളും വഞ്ചനകളും പല സ്ത്രീകളിലും കടുത്ത നിരാശയും വെറുപ്പും വളർത്തുന്നു.
പുറത്തുപറയാൻ കഴിയാത്ത ഇത്തരം മാനസികാവസ്ഥകൾ അവരെ കടുത്ത വിഷാദരോഗത്തിലേക്ക് തള്ളിവിടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ശ്വാസംമുട്ടി ജീവിക്കുന്നവർക്ക് ചിലപ്പോൾ സമനില നഷ്ടപ്പെടുകയും, ആ പ്രതിസന്ധികൾ ഇത്തരം ക്രൂര കൃത്യങ്ങൾ ചെയ്യാൻ അവരുടെ മനസ്സിനെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. പ്രവാസി സമൂഹത്തിൽ നടക്കുന്ന ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ പുറത്തറിയാത്ത ഈ കുടുംബപ്രശ്നങ്ങളോ അവിഹിത ബന്ധങ്ങളോ കാരണമായിട്ടുണ്ടോ എന്നതും ഈ കാലഘട്ടത്തിൽ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.
നാർസിസിസ്റ്റിക് സ്വഭാവം (Narcissistic Behavior): പുതിയ കാലത്തെ ചില മാനസിക വെല്ലുവിളികൾ
ഇക്കാലത്ത് ഇത്തരം ക്രൂരതകളിലേക്ക് നയിക്കുന്നതിന് പിന്നിൽ ചില വ്യക്തികളിൽ കണ്ടുവരുന്ന 'നാർസിസിസ്റ്റിക്' (Narcissistic) സ്വഭാവരീതികളും കാരണമാകാറുണ്ടെന്ന് പലരും വിലയിരുത്തുന്നു. മറ്റുള്ളവരെ പരിഗണിക്കാതെ സ്വന്തം കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന, അഹന്ത നിറഞ്ഞ ഒരു മാനസികാവസ്ഥയാണിത്. ഇങ്ങനെയുള്ള വ്യക്തികൾ പങ്കാളിയോടും അവരുടെ കുടുംബത്തോടും സുഹൃത്തുക്കളോടും കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
- അമിതമായ സ്വാർത്ഥത (Extreme Selfishness): തങ്ങളുടെ ആവശ്യങ്ങൾക്കും താത്പര്യങ്ങൾക്കും മാത്രമാണ് ഇവർ എപ്പോഴും മുൻഗണന നൽകുന്നത്. മറ്റുള്ളവരുടെ സമയത്തിനോ വികാരങ്ങൾക്കോ യാതൊരു വിലയും കൽപ്പിക്കില്ല. തനിക്ക് ഒരു കാര്യം നേടണമെന്നുണ്ടെങ്കിൽ അതിനായി മറ്റുള്ളവരെ എത്രത്തോളം ബുദ്ധിമുട്ടിക്കാനും ഇവർ മടിക്കില്ല. ലോകം തനിക്ക് ചുറ്റുമാണ് കറങ്ങേണ്ടത് എന്ന മിഥ്യാധാരണയിലാണ് ഇവർ ജീവിക്കുന്നത്.
- സഹതാപമില്ലായ്മ (Lack of Empathy): നാർസിസിസ്റ്റുകളുടെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മയാണിത്.പങ്കാളിക്കോ കുടുംബാംഗങ്ങൾക്കോ എന്തെങ്കിലും അസുഖം വന്നാലോ പ്രതിസന്ധികൾ ഉണ്ടായാലോ, അതിൽ ആത്മാർത്ഥമായി വിഷമിക്കാനോ അവരെ ആശ്വസിപ്പിക്കാനോ ഇവർക്ക് സാധിക്കില്ല. മറ്റുള്ളവരുടെ വേദനകൾ ഇവർക്ക് മനസ്സിലാകില്ല എന്ന് മാത്രമല്ല, അത്തരം സാഹചര്യങ്ങളിലും തനിക്ക് എന്ത് നേട്ടമുണ്ടാക്കാം അല്ലെങ്കിൽ തനിക്ക് എങ്ങനെ ശ്രദ്ധ പിടിച്ചുപറ്റാം എന്നതിലാകും ഇവരുടെ പൂർണ്ണമായ ചിന്ത.
- എപ്പോഴും കുറ്റപ്പെടുത്തൽ (Blame Shifting): സ്വന്തം തെറ്റുകൾ അംഗീകരിക്കുക എന്നത് ഇവർക്ക് അസാധ്യമായ കാര്യമാണ്. കുടുംബത്തിലോ സുഹൃദ്‌വലയത്തിലോ എന്ത് പ്രശ്നമുണ്ടായാലും അതിന്റെ മുഴുവൻ ഉത്തരവാദിത്തവും പങ്കാളിയുടെയോ മറ്റുള്ളവരുടെയോ തലയിൽ ഇവർ വിദഗ്ദ്ധമായി കെട്ടിവെക്കും. 'നീ കാരണം മാത്രമാണ് ഇത് സംഭവിച്ചത്' എന്ന് നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. താൻ എപ്പോഴും ശരിയാണെന്ന് വരുത്തിത്തീർക്കാൻ ഇവർ ഏതറ്റം വരെയും പോകും.
- നിയന്ത്രിക്കാനുള്ള ശ്രമം (Controlling Nature): പങ്കാളിയുടെ ജീവിതത്തിന്റെ പൂർണ്ണ നിയന്ത്രണം തങ്ങളുടെ കൈയിലായിരിക്കണം എന്ന് ഇവർ ആഗ്രഹിക്കുന്നു. പങ്കാവിയോ സുഹൃത്തുക്കളോ അവരുടെ സ്വന്തം വീട്ടുകാരുമായോ മറ്റ് ആളുകളുമായോ അടുപ്പം കാണിക്കുന്നത് ഇവർക്ക് സഹിക്കാൻ കഴിയില്ല. അതിൽ കടുത്ത അസൂയയും അരക്ഷിതാവസ്ഥയും അനുഭവപ്പെടുന്ന ഇവർ, പങ്കാളിയെ മറ്റെല്ലാവരിൽ നിന്നും അകറ്റി നിർത്താനും ഒറ്റപ്പെടുത്താനും നിരന്തരം ശ്രമിക്കും. ഇത് ബന്ധങ്ങളിൽ വലിയ വിള്ളലുകൾ സൃഷ്ടിക്കുന്നു.
- അപകർഷതാബോധവും ദേഷ്യവും (Narcissistic Rage): പുറമെ വലിയ അഹങ്കാരം കാണിക്കുമെങ്കിലും,ഉള്ളിന്റെയൊള്ളിൽ വലിയ അപകർഷതാബോധം പേറുന്നവരാണിവർ. അതുകൊണ്ടുതന്നെ ചെറിയ വിമർശനങ്ങളെപ്പോലും ഇവർക്ക് താങ്ങാൻ കഴിയില്ല. സ്വന്തം വിചാരങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും സംസാരിച്ചാൽ അല്ലെങ്കിൽ സ്വന്തം തെറ്റുകൾ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ ഇവർക്ക് കടുത്ത ദേഷ്യവും അനിയന്ത്രിതമായ പ്രതികരണങ്ങളും (Narcissistic Rage) ഉണ്ടാകും. ഇത്തരം സന്ദർഭങ്ങളിൽ ഇവർ അക്രമസ്വഭാവം വരെ കാണിച്ചേക്കാം.
- നാടകീയത (Creating Drama): ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഇവർക്ക് പെട്ടെന്ന് മടുക്കും.എപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ തന്നിലായിരിക്കാൻ വേണ്ടി ചെറിയ പ്രശ്നങ്ങളെപ്പോലും വലുതാക്കി കാണിച്ച് വലിയ നാടകങ്ങൾ ഇവർ സൃഷ്ടിക്കും. കുടുംബത്തിൽ എപ്പോഴും ഒരുതരം സംഘർഷാവസ്ഥ നിലനിർത്താൻ ഇവർ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കും. മറ്റുള്ളവർ പരസ്പരം വഴക്കടിക്കുന്നതിൽ ഇവർ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.
ഈ സ്വഭാവരീതികൾ എത്രത്തോളം ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന് വ്യക്തമാക്കുന്നതിനായി ഒരു ഉദാഹരണം നോക്കാം. ഒരിക്കൽ ദുബായിൽ വെച്ച് ഒരു മലയാളി കുടുംബം നടത്തിയ വിവാഹവാർഷിക പാർട്ടിയിൽ ഇത്തരത്തിലൊരു സംഭവമുണ്ടായി. അവിടെ ചില വിനോദ മത്സരങ്ങൾ നടന്നപ്പോൾ ഏറ്റവും നല്ല മുടിക്കും, നടപ്പിനും ഉള്ള മത്സരങ്ങളിൽ ഒരാളുടെ ഭർത്താവിന്റെ കൂട്ടുകാർ മറ്റ് സ്ത്രീകൾക്ക് വോട്ട് നൽകി. അ
പ്പോൾ തന്നെ പാർട്ടിയിൽ ഈ സ്ത്രീയുടെ ഭാഗത്തുനിന്ന് പല മുറുമുറുപ്പുകളും ഉണ്ടായെങ്കിലും ആരും അത് കാര്യമാക്കിയില്ല. എന്നാൽ, പാട്ട് മത്സരത്തിൽ മറ്റൊരു സ്ത്രീയെ എല്ലാവരും ഒന്നാമതായി തിരഞ്ഞെടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ആ സ്ത്രീ അവിടെയുണ്ടായിരുന്ന ഒരു കുപ്പിയെടുത്ത് സ്വന്തം ഭർത്താവിനെ അടിച്ചു. കൂടാതെ, ഏറ്റവും നല്ല മുടിക്ക് സമ്മാനം കിട്ടിയ സ്ത്രീയുടെ മുടി പിടിച്ചു വലിക്കുകയും പാർട്ടിയുടെ സമാധാനപരമായ അന്തരീക്ഷം ആകെ കുഴപ്പത്തിലാക്കുകയും ചെയ്തു.
നാർസിസിസ്റ്റിക് സ്വഭാവമുള്ള വ്യക്തികൾക്ക് മറ്റുള്ളവർക്ക് ലഭിക്കുന്ന അംഗീകാരങ്ങളോ ശ്രദ്ധയോ ഉൾക്കൊള്ളാൻ കഴിയില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി കാര്യങ്ങൾ നടക്കുമ്പോൾ അവർക്കുണ്ടാകുന്ന നിയന്ത്രണമില്ലാത്ത ദേഷ്യം (Narcissistic Rage) എത്രത്തോളം അപകടകരമാണെന്ന് ഇത് കാണിക്കുന്നു.
ഇതുപോലെ നൂറു നൂറു സംഭവങ്ങൾ സുഹൃത്തുക്കൾക്കിടയിലും അവരുടെ കൂട്ടായ്മകളിലും പാർട്ടികളിലും നിത്യേന നടക്കുന്നുണ്ട്. പലരും പോലീസിനെ അറിയിക്കാതെയും പ്രശ്നം വഷളാക്കാതെയും ഒതുക്കിത്തീർക്കുന്നു എന്ന് മാത്രം. എന്നാൽ ഇത്തരം പ്രവണതകൾ അവഗണിക്കുന്നത് ഭാവിയിൽ വലിയ കുറ്റകൃത്യങ്ങളിലേക്കോ ദുരന്തങ്ങളിലേക്കോ നയിച്ചേക്കാം. ഈ കേസിൽ പ്രതിയായ വനിതയുടെ ഇത്തരം മാനസികാവസ്ഥകൾ കൊലപാതകത്തിന് പ്രേരണയായിട്ടുണ്ടോ എന്നതും അന്വേഷണവിധേയമാക്കേണ്ടതുണ്ട്.
ആർത്തവവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനങ്ങൾ: ചില ഊഹാപോഹങ്ങൾ
ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ വരാത്തതിനാൽ, ആർത്തവചക്രത്തിന്റെ തുടക്കത്തിൽ ചില സ്ത്രീകൾക്ക് അനുഭവപ്പെടാറുള്ള അമിതമായ മാനസിക അസ്വാസ്ഥ്യങ്ങൾ പ്രതിയെ സ്വാധീനിച്ചിട്ടുണ്ടോ എന്ന വാദങ്ങളും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ആർത്തവ ദിനങ്ങളോട് അനുബന്ധിച്ച് കടുത്ത മാനസിക പിരിമുറുക്കവും പെരുമാറ്റ വ്യതിയാനങ്ങളും ഉണ്ടാകാമെന്നും, അത്തരമൊരു അവസ്ഥയിലൂടെയാകാം ഈ സംഭവ സമയത്ത് പ്രതിയും കടന്നുപോയത് എന്നുമാണ് ഈ വാദം. എന്നിരുന്നാലും, ലഭ്യമായ വാർത്താ റിപ്പോർട്ടുകളിലോ പോലീസിന്റെ പ്രാഥമിക നിഗമനങ്ങളിലോ ഇത്തരം ശാരീരിക-മാനസിക പ്രശ്നങ്ങളെക്കുറിച്ച് യാതൊരു പരാമർശവുമില്ല. നിലവിൽ, കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ പോലീസിന്റെ വിശദമായ അന്വേഷണം നടക്കുകയാണ്.
ഇരകളുടെയും പ്രതിയുടെയും പശ്ചാത്തലം
കൊല്ലപ്പെട്ടവരുടെയും പ്രതിയുടെയും വ്യക്തിവിവരങ്ങൾ പരിശോധിക്കുമ്പോൾ സമാനമായ സാമൂഹിക-സാമ്പത്തിക ചുറ്റുപാടിൽ നിന്നുള്ളവരാണിവർ എന്ന് വ്യക്തമാകുന്നു. ഒന്നാമത്തെ ഇരയായ അഞ്ജന ഹരി (35) തൃശൂർ മണ്ണുത്തി മുടിക്കോട് സ്വദേശിനിയാണ്. പാണഞ്ചേരി തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകളായ ഇവർ യുഎസിൽ സ്കൂൾ അധ്യാപികയായും സ്വകാര്യ സ്ഥാപന ജീവനക്കാരിയായും ജോലി ചെയ്തു വരികയായിരുന്നു.
സോഫ്റ്റ്‌വെയർ എൻജിനീയറായ വിജീഷ് ആണ് ഭർത്താവ്, ഇവർക്ക് വാമിക എന്ന ആറു വയസ്സുകാരിയായ ഒരു മകളുണ്ട്. ഏകദേശം എട്ടു വർഷമായി (ചില റിപ്പോർട്ടുകൾ പ്രകാരം 2021 മുതൽ) ഇവർ കാലിഫോർണിയയിലുണ്ട്. 2023 ലാണ് അഞ്ജന അവസാനമായി നാട്ടിൽ വന്നത്. പാർക്കിംഗ് ഏരിയയിൽ വെച്ച് അതിക്രൂരമായി വാഹനം ഇടിച്ചാണ് അഞ്ജന കൊല്ലപ്പെട്ടത്.
രണ്ടാമത്തെ ഇരയായ ആൻ മേരി മാത്യു (40) തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയും കംപ്യൂട്ടർ അധ്യാപികയുമാണ്. ജിജി മാത്യുവിൻ്റെയും പരേതയായ ബെസ്സിയുടെയും മകളായ ഇവർ വിവാഹം കഴിച്ചിരിക്കുന്നത് കോട്ടയം ചിങ്ങവനം സ്വദേശിയായ ജേക്കബിനെയാണ്. ഇവർക്ക് 12 ഉം 5 ഉം വയസ്സുള്ള രണ്ടു പെൺമക്കളുണ്ട്. ജൂൺ അവസാനവാരം പിതാവിന്റെ 70-ാം ജന്മദിനം ആഘോഷിക്കാൻ കേരളം സന്ദർശിച്ച ശേഷമാണ് ഇവർ യുഎസിലേക്ക് മടങ്ങിയത്. തൻ്റെ സ്വന്തം അപ്പാർട്ട്മെന്റിനുള്ളിൽ വെച്ചാണ് ആൻ മേരിക്ക് മാരകമായി കുത്തേറ്റത്.
ഈ ക്രൂരകൃത്യം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതിയായ അനില (30-32 വയസ്സ്) കോട്ടയം മൂന്നിലവ് സ്വദേശിനിയാണ്. മിൽപിറ്റാസിൽ താമസിച്ചിരുന്ന ഇവർ അടുത്തിടെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടുത്ത വിഷാദരോഗത്തിലായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദവും നൈരാശ്യവും അവരെ കടുത്ത മാനസിക വിഭ്രാന്തിയിലേക്കും കൊലപാതകത്തിലേക്കും നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
ഓഗസ്റ്റ് 28-ലെ സംഭവങ്ങളുടെ സമയക്രമം
ഓഗസ്റ്റ് 28 വെള്ളിയാഴ്ച നടന്ന സംഭവങ്ങളുടെ സമയക്രമം പരിശോധിച്ചാൽ വളരെ ആസൂത്രിതമായാണ് കൊലപാതകങ്ങൾ നടന്നതെന്ന് വ്യക്തമാകും. രാവിലെ അല്ലെങ്കിൽ ഉച്ചയ്ക്ക് മുൻപായിട്ടാണ് ആദ്യ കൊലപാതകം നടന്നത്. ലിൻഡാ വിസ്റ്റ സ്ട്രീറ്റിലെ / മിൽ ക്രീക്ക് അപ്പാർട്ട്മെന്റിൽ പ്രവേശിച്ച അനില ആൻ മേരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം അവിടെ നിന്നും രക്ഷപ്പെട്ടു. അടുത്ത സുഹൃത്തായതിനാൽ യാതൊരു സംശയവുമില്ലാതെയാണ് ആൻ മേരി വാതിൽ തുറന്നു നൽകിയത്.
തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ അനില അഞ്ജനയെ ഫോണിൽ വിളിച്ച് മിൽ ക്രീക്ക് അപ്പാർട്ട്മെൻ്റിൻ്റെ പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി. 12:00 - 12:01 ഇടയിലുള്ള സമയത്ത് അഞ്ജനയുടെ മേൽ അതിവേഗത്തിൽ നീല എസ്‌യുവി കാർ ഇടിച്ചു കയറ്റിയ ശേഷം അനില അവിടെ നിന്നും കടന്നുകളഞ്ഞു. അപകടം നടന്നയുടനെ (12:01 PM) മിൽപിറ്റാസ് പോലീസിന് 911 കോളുകൾ വഴി വിവരം ലഭിച്ചു. ഉടനടി സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഗുരുതരമായി പരിക്കേറ്റ അഞ്ജനയുടെ മരണം സ്ഥിരീകരിച്ചു.
ഇതിനിടയിൽ, സംഭവം അറിഞ്ഞ വിജീഷ് ഉടൻ തന്നെ സുഹൃത്തായ ജേക്കബിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ജേക്കബ് ആൻ മേരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 2 മണിയോടെ ജേക്കബിന്റെ അഭ്യർത്ഥന പ്രകാരം പോലീസ് അപ്പാർട്ട്മെന്റിലെത്തി പരിശോധിച്ചപ്പോഴാണ് ആൻ മേരിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്നു വൈകുന്നേരത്തോടെ തന്നെ സമീപത്തെ മറ്റൊരു പാർക്കിംഗ് ഏരിയയിൽ നിന്നും മുൻഭാഗം തകർന്ന നിലയിൽ നീല കാർ കണ്ടെത്തുകയും 32-കാരിയായ അനിലയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
സാമൂഹിക-സാംസ്കാരിക പശ്ചാത്തലം: കാലിഫോർണിയയിലെ മലയാളി പ്രവാസി സമൂഹം
ഈ ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങൾ മനസ്സിലാക്കാൻ, ഇവർ ജീവിച്ചിരുന്ന സാമൂഹിക പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. സാന്താ ക്ലാര കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന മിൽപിറ്റാസ്, സിലിക്കൺ വാലിയിലെ ആയിരക്കണക്കിന് പ്രവാസി പ്രൊഫഷണലുകളുടെ ഒരു പ്രധാന താമസകേന്ദ്രമാണ്. ഇവരിൽ ഭൂരിഭാഗവും H-1B വിസയിലോ മറ്റ് ഡിപ്പൻഡൻ്റ് വിസകളിലോ ആണ് ഇവിടെ കഴിയുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ അമേരിക്കയിലെ ജീവിതം പൂർണ്ണമായും അവരുടെ തൊഴിലിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
വിദേശ രാജ്യങ്ങളിൽ ജീവിക്കുമ്പോൾ മലയാളി സമൂഹം വളരെ ശക്തമായ സൗഹൃദവലയങ്ങൾ രൂപീകരിക്കാറുണ്ട്. മിൽ ക്രീക്ക് അപ്പാർട്ട്മെന്റിലെ താമസക്കാരായിരുന്ന അഞ്ജന, ആൻ മേരി, അനില എന്നിവരും ഇത്തരത്തിൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. നാട്ടിലെ ബന്ധുക്കൾക്ക് പകരമായി പ്രവാസികൾക്കിടയിൽ സുഹൃത്തുക്കൾ മാറുന്ന ഇത്തരം ചുറ്റുപാടുകളിൽ ഉണ്ടാകുന്ന ഒറ്റപ്പെടലുകൾ വലിയ ആഘാതങ്ങൾ സൃഷ്ടിക്കാറുണ്ട്. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, സ്വന്തം കഴിവില്ലായ്മയെക്കുറിച്ചുള്ള അപകർഷതാബോധം അമേരിക്കൻ സ്വപ്നങ്ങളുടെ തകർച്ചയായി പലരും കാണുന്നു.
കൊലപാതകത്തിന് തൊട്ടുതലേദിവസമാണ് ഇവർ മൂവരും ചേർന്ന് ഓണം ആഘോഷിച്ചതും നിവിൻ പോളി നായകനായ പുതിയ മലയാളം സിനിമ കാണാൻ പോയതും. മാനസികമായി കടുത്ത പ്രതിസന്ധി നേരിടുന്ന ഒരു വ്യക്തി, പുറമെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ ആഘോഷങ്ങളിൽ പങ്കെടുത്തത് അവരുടെ മാനസികാവസ്ഥയുടെ സങ്കീർണ്ണതയെയാണ് സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര പ്രതിസന്ധിയും നയതന്ത്ര ഇടപെടലുകളും
ഈ സംഭവം കേരളത്തിലെ തൃശൂർ, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വളരെ സങ്കീർണ്ണമാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും മറ്റ് നിയമപരമായ രേഖകളും ലഭിക്കാൻ രണ്ടാഴ്ചയിലധികം സമയമെടുത്തേക്കാം എന്ന് ആൻ മേരിയുടെ പിതാവ് ജിജി വ്യക്തമാക്കിയിരുന്നു.
പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന നോർക്ക (NORKA), സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. മുഖ്യമന്ത്രി വി.ഡി. സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും അവർക്ക് സർക്കാരിന്റെ എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് എന്ന് ഇവർ ഇരകളുടെ കുടുംബങ്ങളെ അറിയിച്ചു.
കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു
അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന ഈ ദാരുണമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട അഞ്ജന ഹരിയുടെയും ആൻ മേരി മാത്യുവിന്റെയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ജീവിതത്തിന്റെ പാതിവഴിയിൽ അപ്രതീക്ഷിതമായി പൊലിഞ്ഞുപോയ ഈ യുവതികളുടെ വിയോഗം അവരുടെ മാതാപിതാക്കൾക്കും ഭർത്താക്കന്മാർക്കും ചെറിയ മക്കൾക്കും താങ്ങാവുന്നതിലും അപ്പുറമാണ്.
തൃശൂരിലെയും തിരുവനന്തപുരത്തെയും കോട്ടയത്തെയും അവരുടെ പ്രിയപ്പെട്ടവർക്ക് ഈ വലിയ വേദനയെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനും അവസാനമായി ഒരു നോക്ക് കാണാനുമുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് വേഗത്തിൽ സഫലമാകട്ടെ. ഈ തീരാദുഃഖത്തിൽ ആഗോള മലയാളി സമൂഹവും അവരോടൊപ്പം പങ്കുചേരുന്നു.
മേനോൻ സൗപർണിക : അന്വേഷണം






