പ്രവാസലോകം കാത്തിരുന്ന മഹാവിരുന്ന് നാളെ; ഓണമാമാങ്കം 2026 ഷാർജ എക്സ്പോ സെന്ററിൽ

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സന്ദർശിക്കുക:
- district.ae
- platinumlist.net
യുഎഇയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായ ‘ഓണമാമാങ്കം 2026’ (സീസൺ 5) സെപ്റ്റംബർ 6 ഞായറാഴ്ച ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്നു. പ്രമുഖ മീഡിയ സംരംഭകൻ ജൂബി കുരുവിള നേതൃത്വം നൽകുന്ന ഇക്വിറ്റി പ്ലസ് അഡ്വർടൈസിംഗും ഹിറ്റ് 96.7 എഫ്എമ്മും സംയുക്തമായാണ് ഈ മഹാമേള സംഘടിപ്പിക്കുന്നത്. റെമിറ്റ്ലി ടൈറ്റിൽ സ്പോൺസറായും മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റ്സ് പ്രസന്റിങ് സ്പോൺസറായും എത്തുന്ന ഈ സാംസ്കാരിക സംഗമം പ്രവാസികൾക്ക് ഗൃഹാതുരമായ പൂർണ്ണ ഓണാനുഭവമാണ് സമ്മാനിക്കുന്നത്.
താരനിരയും സംഗീത-വിനോദ വിരുന്നും
- മുഖ്യാതിഥി: മലയാളികളുടെ എക്കാലത്തെയും പ്രിയ നായകൻ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായി വേദിയിലെത്തുന്നു. താരത്തിനൊപ്പം സമയം ചെലവഴിക്കാനും ഓണസദ്യ പങ്കിടാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
- സംഗീത നിശ: മലയാളിയുടെ സിരകളിൽ റാപ്പ് സംഗീതത്തിന്റെ ആവേശം നിറച്ച റാപ്പർ വേടന്റെ തകർപ്പൻ ലൈവ് പെർഫോമൻസ് വേദിയിലെത്തും. ഒപ്പം സംഗീത വിസ്മയം തീർക്കുന്ന ശ്വേതാ മോഹൻ, ബെന്നറ്റ് ആൻഡ് ദ ബാൻഡ് എന്നിവരുടെ സംഗീത വിരുന്നും അരങ്ങേറും.
- വയലിൻ & നൃത്തം: വയലിൻ ഫ്യൂഷനിലൂടെ വിസ്മയം തീർക്കുന്ന ശബരീഷ് പ്രഭാകറിന്റെ പ്രകടനവും, ഡാൻസ് ഐക്കൺ കുക്കു, കെ സ്ക്വാഡ് എന്നിവർ അണിനിരക്കുന്ന ആകർഷകമായ നൃത്തവിരുന്നും ഉണ്ടായിരിക്കും.
- ഹാസ്യവും അവതരണവും: സുധീർ പറവൂർ അവതരിപ്പിക്കുന്ന ചിരിവിരുന്നിനൊപ്പം കല്ലു, മാത്തു, ആർജെ മിഥുൻ എന്നിവരും ഹിറ്റ് എഫ്എം ആർജെമാരും അവതാരകരായി വേദിയിലുടനീളം സജീവമായിരിക്കും.
27 വിഭവങ്ങളടങ്ങിയ കാലിക്കറ്റ് നോട്ട്ബുക്ക് മെഗാ സദ്യ
യുഎഇയിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റോറന്റാണ് തുമ്പിലയിൽ 27 ഇനം കൂട്ടുകറികളടങ്ങിയ പരമ്പരാഗത ഓണസദ്യ ഒരുക്കുന്നത്. വറുത്തയുപ്പേരി, ശർക്കരവരട്ടി, വിവിധയിനം അച്ചാറുകൾ, പുളിയിഞ്ചി, തോരൻ, പച്ചടി, പൈനാപ്പിൾ കിച്ചടി, ഓലൻ, കൂട്ടുകറി, അവിയൽ, സാമ്പാർ, രസം, മാമ്പഴ പുളിശ്ശേരി, പച്ചമോര്, കുറുക്കു കാളൻ, പാലട പായസം, പരിപ്പ് പ്രഥമൻ തുടങ്ങിയ സമൃദ്ധമായ വിഭവങ്ങൾ സദ്യയിലുണ്ടാകും.
ഭീമൻ ഊഞ്ഞാലും നാടൻ ഓണക്കളികളും
നാട്ടിലെ ഓണക്കാല സ്മരണകൾ ഉണർത്താനായി ഷാർജ എക്സ്പോ സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ ഭീമൻ ഊഞ്ഞാലാണ് മറ്റൊരാകർഷണം. കുടുംബങ്ങൾക്കും കുട്ടികൾക്കും ഊഞ്ഞാലാടാനും ചിത്രങ്ങൾ പകർത്താനും ഇവിടെ സൗകര്യമുണ്ടാകും. ഉറിയടി, ചാക്കിലോട്ടം, ലെമൺ സ്പൂൺ തുടങ്ങിയ പരമ്പരാഗത ഓണക്കളികളും ഒരുക്കിയിട്ടുണ്ട്.
ഓണമത്സരങ്ങളും വമ്പൻ സമ്മാനങ്ങളും
ഓഗസ്റ്റ് 29, 30 തീയതികളിൽ മാർക്ക് ആൻഡ് സേവ് ഔട്ട്‌ലെറ്റുകളിൽ (മുഹൈസിന, അൽ തല്ലാഹ് അജ്മാൻ) നടന്ന പൂക്കള മത്സരം, ഫാൻസി ഡ്രസ്, സിനിമാറ്റിക് ഡാൻസ്, തിരുവാതിര, പെയിന്റിങ്, പായസ പാചകം, മിസ്റ്റർ മലയാളി, മലയാളി മങ്ക, വടംവലി മത്സരങ്ങളിലെ വിജയികളെ കാത്തിരിക്കുന്നത് ഒരു ലക്ഷം ദിർഹം വരെയുള്ള മാർക്ക് ആൻഡ് സേവ് വൗച്ചറുകളാണ്. പൂക്കള മത്സര വിജയികൾക്ക് 10,000 ദിർഹം, വടംവലി ജേതാക്കൾക്ക് 10,000 ദിർഹമിന്റെ വൗച്ചർ, തിരുവാതിരക്കളി വിജയികൾക്ക് 9,000 ദിർഹം എന്നിങ്ങനെയാണ് പ്രധാന സമ്മാനങ്ങൾ.
ആർടിഎ ബസ് സ്പോട്ടിങ് പ്രമോഷൻ
ഓണമാമാങ്കത്തിന്റെ ഭാഗമായി ദുബായ് ആർടിഎ ബസുകളിൽ വിപുലമായ ബ്രാൻഡിങ് ക്യാംപെയിൻ നടന്നിരുന്നു. ദുബായ് നിരത്തുകളിൽ ഓടുന്ന ഈ ബസുകൾ സ്പോട്ട് ചെയ്ത് ചിത്രമോ വീഡിയോയോ പകർത്തി #onamamangam2026 ടാഗ് ചെയ്ത് പങ്കുവെച്ചവർക്ക് കുഞ്ചാക്കോ ബോബനൊപ്പം സദ്യ ആസ്വദിക്കാനുള്ള പ്രത്യേക ടിക്കറ്റുകൾ നേടാൻ അവസരമൊരുക്കിയിരുന്നു.
Partners & Sponsors
- Title Sponsor: Remitly
- Presenting Sponsor: Mark & Save Hypermarkets
- Brought to you by: Vatika Naturals
- Powered by: Cavin's
- Co-powered by: Gigi's Pens
- Taste Partner: Mother's Recipe
- Freshness Partner: Ujala
- Fragrance Partner: Sapil Perfumes
- Supporting Partners: Schick, N Plus Professional
- Sadya Partner: Calicut Notebook Restaurant
- Community Partners: Orma Dubai, Mmade Thrissur
- Security Partner: M-Sec Security Services
- Production Partners: Mediacraft, Adspeak Events
- Media Partners: Malayala Manorama, Manorama News, Mazhavil Manorama, ManoramaMAX
- Radio Partner: Gilli FM 106.5
- Digital Partners: UAE Vartha, Gulf Treat, Editorial, Thinck.org
ഓണമാമാങ്കം 2026-ലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം!
പ്രിയ പ്രവാസി സുഹൃത്തുക്കളെ,
ഇക്വിറ്റി പ്ലസ് അഡ്വർടൈസിംഗും ഹിറ്റ് 96.7 എഫ്എമ്മും ചേർന്ന് ഒരുക്കുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ ഓണക്കാഴ്ചയായ ‘റെമിറ്റ്ലി ഓണമാമാങ്കം 2026’-ലേക്ക് എല്ലാ മലയാളി കുടുംബങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- തിയതി: 2026 സെപ്റ്റംബർ 6 (ഞായറാഴ്ച)
- വേദി: ഷാർജ എക്സ്പോ സെന്റർ
- പ്രധാന ആകർഷണങ്ങൾ: കുഞ്ചാക്കോ ബോബനൊപ്പമുള്ള ഓണാഘോഷം, വേടന്റെ റാപ്പ് ഷോ, ശ്വേതാ മോഹൻ & ബെന്നറ്റ് ആൻഡ് ദ ബാൻഡ് ലൈവ് മ്യൂസിക്, ശബരീഷ് പ്രഭാകറിന്റെ വയലിൻ ഫ്യൂഷൻ, കുക്കു & കെ സ്ക്വാഡ് നൃത്തവിരുന്ന്, സുധീർ പറവൂരിന്റെ കോമഡി ഷോ, 27 വിഭവങ്ങളടങ്ങിയ കാലിക്കറ്റ് നോട്ട്ബുക്ക് മെഗാ സദ്യ, ഭീമൻ ഊഞ്ഞാൽ, നാടൻ ഓണക്കളികൾ.
നാടിന്റെ നന്മയും ഐശ്വര്യവും ഒത്തുചേരലും ആഘോഷിക്കാൻ നമുക്കൊരുമിക്കാം ഷാർജ എക്സ്പോ സെന്ററിൽ!
SHEMEER SHAH





