വോട്ടിന് പണം:

കരണക്കുറ്റി അടിച്ചുപൊട്ടിക്കുന്ന ഗുണ്ടികളും ഗുണ്ടകളും

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി വോട്ടർമാർക്ക് പണം നൽകുന്നു എന്ന ആരോപണം പാലക്കാട് ശക്തമാവുകയാണ്. മുംബൈയിൽ നിന്ന് ഈ ആവശ്യത്തിനായി മാത്രം എത്തിയ സുമി എന്ന യുവതി ഒരു വയോധികയ്ക്ക് 5,000 രൂപ നൽകുന്നതിനിടെ നാട്ടുകാർ പിടികൂടിയത് വലിയ സംഘർഷത്തിന് കാരണമായി. ഈ ദൃശ്യങ്ങൾ പകർത്തിയവരുടെ ഫോൺ തട്ടിപ്പറിക്കാനും അവരെ നേരിടാനും ബിജെപി സ്ഥാനാർത്ഥി തന്നെ രംഗത്തിറങ്ങിയത് വോട്ടർമാർക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ബിജെപിയെ ഇഷ്ടപ്പെടുന്ന പാലക്കാട്ടെ നന്മയുള്ള ജനങ്ങൾ ആകപ്പാടെ കൺഫ്യൂഷനിലാണ് ഈ വാർത്തകൾ കേൾക്കുമ്പോഴും കാണുമ്പോഴും .

കോടികളുടെ ഫണ്ട് ഒഴുക്ക്: ബംഗളുരു കണക്ഷൻ

കഴിഞ്ഞ ആഴ്ച ബംഗളുരുവിൽ നിന്നെത്തിയ സംഘം പാലക്കാട്ടേക്കും തൃശൂരിലേക്കുമായി കോടികണക്കിന് രൂപ എത്തിച്ചതായാണ് സൂചന. വോട്ടർമാരെ സ്വാധീനിക്കാനായി കൃത്യമായ പ്ലാനിങ്ങോടെയാണ് ഈ പണം വിതരണം ചെയ്യുന്നത്. കൊട്ടിക്കലാശത്തിന്റെ തിരക്കിനിടയിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ, നിശബ്ദമായി വോട്ടർമാരിലേക്ക് പണമെത്തിക്കുന്ന തന്ത്രമാണ് ബിജെപി പയറ്റിയതെന്ന് ആരോപിക്കപ്പെടുന്നു. അതുപോലെ മണലൂരിൽ കിറ്റ് വിതരണം ചെയ്യുവാനുള്ള ആസൂത്രണം പ്രതാപൻ കയ്യോടെ പിടികൂടുകയും ചെയ്തിരുന്നു .

വാടകയ്‌ക്കെടുത്ത സുന്ദരികൾ: കൊട്ടിക്കലാശത്തിലെ സാന്നിധ്യം

പാലക്കാട്ടെ ബിജെപി പ്രവർത്തകരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കൊട്ടിക്കലാശത്തിന് എത്തിയ നൂറുകണക്കിന് യുവതികൾ വൻ ചർച്ചയായിരിക്കുകയാണ്. ആലപ്പുഴയിൽ നിന്നും മറ്റും ട്രാവലറുകളിൽ എത്തിച്ച ഇവർക്ക് 5,000 രൂപ വീതം പ്രതിഫലം നൽകിയതായാണ് വിവരം. സിനിമ സെറ്റുകളിലേക്ക് ആളെ കൊണ്ടുപോകുന്ന മാതൃകയിൽ തൃശൂരിൽ വെച്ച് വസ്ത്രം മാറി കാവി സാരികൾ ധരിച്ചാണ് ഇവർ പാലക്കാട്ടെ പ്രകടനത്തിൽ പങ്കെടുത്തത്. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയെ വടക്കന്തറയിലെ ഒരു ഗുണ്ടി കൗൺസിലർ വഴിതടഞ്ഞതും നേരത്തെ വിവാദമായിരുന്നു

ഉത്തരേന്ത്യൻ മോഡൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ

കേരളത്തിലെ ബിജെപി നേതൃത്വത്തെ വിശ്വസിക്കാതെ കേന്ദ്ര നേതൃത്വം നേരിട്ടാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ബംഗളുരു ആസ്ഥാനമായുള്ള ഒരു മലയാളി ഗ്രൂപ്പിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ കേരളത്തിലും പരീക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈ കലാപരിപാടികൾ അധികവും നടത്തിയത് കൊട്ടിക്കലാശത്തിൽ സമയത്താണ് . അപ്പോൾ പിന്നെ രാഷ്ട്രീയ നേതാക്കളും അണികളും എല്ലാം അതിന്റെ പിന്നാലെ ആയിരിക്കുമല്ലോ ?

ക്രിമിനൽ പശ്ചാത്തലമുള്ള തിരഞ്ഞെടുപ്പ് മാനേജർമാർ

നിലവിൽ പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നവർ ഗൗരവകരമായ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കോയമ്പത്തൂരിലെ തട്ടിപ്പ് കേസിൽ ജയിൽവാസം അനുഭവിച്ച് നിലവിൽ ജാമ്യത്തിൽ കഴിയുന്നവരാണ് തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ടീമിലുള്ളതെന്ന വസ്തുത ബിജെപിക്കുള്ളിൽ തന്നെ അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്. എന്തായാലും സ്ഥാനാർത്ഥി പറയുന്നത് എല്ലാം ആരുടെയൊക്കെയോ തിരക്കഥകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് . പണം കൊടുത്തത് ആരും തുറന്നു പറയില്ലല്ലോ എന്ന് പ്രതിപക്ഷനേതാവും ആരോപിക്കുന്നു .

ഇരുണ്ട നാളുകൾ :