മന്ത്രിപ്പടയെ രക്ഷിക്കാൻ പിണറായിയുടെ 'ഡീൽ' രാഷ്ട്രീയം; കേരളം ഉറ്റുനോക്കുന്ന തീപാറുന്ന പോരാട്ടങ്ങൾ

അവിശുദ്ധ കൂട്ടുകെട്ടുകളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും

ആരൊക്കെ തോറ്റാലും വിരോധമില്ല, കഴിഞ്ഞ പത്തു വർഷത്തെ മന്ത്രിമാർ ആരും തോറ്റു പോകരുത് എന്ന ഒരൊറ്റ കാര്യത്തിലാണ് പിണറായി വിജയൻ നാടുനീളെ ഈ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതും ഒരിക്കലും ചേരാൻ പാടില്ലാത്ത ബിജെപിയുമായി ഡീൽ ഉറപ്പിക്കുന്നതും ഇവർ ഇടക്കിടക്ക് തള്ളിപ്പറയുന്ന പിഡിപി - എസ്ഡിപിഐ പാർട്ടിയിലെ ചില നേതാക്കന്മാർക്ക് പണം വീശി അവരുടെ സഹായം തേടുന്നത്.

വീണ ജോർജിന്റെ പതനവും ആറന്മുളയിലെ ജനവികാരവും

പിണറായി വിജയന്റെ ജീവിതത്തിൽ ഏറ്റവും സുഖം നൽകിയ ആ കപ്പലും ആ കപ്പിത്താനും സൃഷ്ടിച്ച വീണ ജോർജ് എന്ത് വിധേനയും ജയിക്കണം എന്ന് തന്നെയാണ് പിണറായിയുടെയും കുടുംബത്തിന്റെയും ആഗ്രഹം. വീണയോടുള്ള മമതയും സ്നേഹവുമാണ് വീണാജോർജിന് വീണുകിട്ടിയത്. പക്ഷെ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ പരാജയം നുണയാൻ പോകുന്നത് വീണയായിരിക്കും എന്നുതന്നെയാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു കഴിഞ്ഞു എന്നാണ് ആറന്മുളയിലെ ജനസംസാരം. അതിന്റെ മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ വരെ സ്ക്രൂട്ട് ആയിരിക്കുന്നു. വീണയുടെ ഈ പതനത്തിന് മുഖ്യ ആസൂത്രകൻ നികേഷ് ആണെന്നാണ് വീണയുടെ അടുത്ത വൃത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്. അത് മുൻകൂട്ടി മനസ്സിലാക്കിക്കൊണ്ട് സ്ത്രീകൾ നയിക്കുന്ന ഒരു സോഷ്യൽ മീഡിയ പിആർ കമ്പനിയാണ് വീണയെ വെളുപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും ആ വെടിയൊച്ച തീർന്നിരിക്കുന്നു.

വാസവന്റെ അഴിമതിക്കുരുക്കും തിരുവനന്തപുരത്തെ വോട്ട് കച്ചവടവും

പിണറായി വിജയന്റെ അടുത്ത ഉന്നം വി എൻ വാസവനിലാണ്. പാർട്ടിയുടെ സകലമാന കൊള്ളകൾക്കും കൂട്ടുനിൽക്കുന്ന വാസവൻ ഇപ്പോൾ വലിയ ഒരു കുടുക്കിൽ പോയി പെട്ടിരിക്കുകയാണ്. സഹകരണ ബാങ്കിലെ സോഫ്റ്റ് വെയർ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അഴിമതിയിൽ 700 കോടിയാണ് ദിനേശ് ബീഡിക്കാർക്ക് കൊടുത്തിരിക്കുന്നത്. കൂടാതെ വിഴിഞ്ഞം പോർട്ടിലെ അഴിമതിയും ക്യുവിലുണ്ട്. ശബരിമലയിൽ അടുത്ത ചോദ്യം ചെയ്യലിനായി വാസവനും ക്യുവിലാണ്. വാസവനും പ്രമോദ് നാരായണനും പി എസ് പ്രശാന്തുമാണ് ഏറ്റവും വലിയ കൊള്ളകൾക്ക് പിന്നിലെന്നാണ് ശബരിമലയുമായി ബന്ധപ്പെട്ടവരുടെ അടക്കം പറച്ചിലുകൾ. ഇത്തവണ എങ്ങനെയെങ്കിലും വാസവൻ ജയിക്കാനായി പിണറായി വിജയൻ നേമവും കഴക്കൂട്ടവും ബിജെപിക്ക് താലത്തിൽ വെച്ചുകൊടുക്കുവാൻ ധാരണയായിട്ടുണ്ട്, പക്ഷെ ജയം കണ്ടറിയണം. അഥവാ ജയിച്ചാൽ കേരളം തീർന്നു. വട്ടിയൂർക്കാവിൽ ശ്രീലേഖ വിജയിക്കുന്നതിൽ ബിജെപി നേതാക്കൾക്ക് താല്പര്യമില്ലാത്തതിനാൽ അവിടെ തിരിച്ചും കുത്തും.

തൃത്താലയിലെയും തൃശൂരിലെയും പാലക്കാട് ഡീൽ

പിന്നെ പിണറായി വിജയന് ഏറ്റവും ആവശ്യം തൃത്താലയിൽ എം ബി രാജേഷും, ആർ ബിന്ദുവും ജയിക്കണമെന്നാണ്. രാജേഷിനുവേണ്ടിയാണ് പാലക്കാട് ഡീലിൽ ഒപ്പുവെച്ചത്. പാലക്കാട് സീറ്റ് ബിജെപിക്ക് കൊടുക്കുമ്പോൾ പകരം തൃത്താലയിൽ രാജേഷും തവനൂരിൽ ജലീലും ബിജെപിയുടെ വോട്ടുകൾ നൽകി ജയിപ്പിക്കണം. കൂടാതെ പിഡിപി, എസ്ഡിപിഐ എന്നിവരുടെ വോട്ടുകൾ കൂടിയാകുമ്പോൾ മൊയ്തീനും ജലീലും ഈസി വാക്കോവർ എന്നാണ് നുണഫാക്ടറിക്കാർ കൊടുത്തിരിക്കുന്ന റിപ്പോർട്ടുകൾ. തൃശൂർ സീറ്റ് ബിജെപിക്ക് തീറെഴുതി കൊടുക്കുമ്പോൾ പകരം മണലൂരിൽ സി രവീന്ദ്രനാഥിനെയും ഇരിഞ്ഞാലക്കുടയിൽ മന്ത്രി ബിന്ദുവും കുന്നംകുളത്ത് കരുവന്നൂർ നായകൻ എസി മൊയ്തീനും ജയിക്കണം. എന്തായാലും ജയിക്കാൻ ലേശം സാധ്യത ആർ ബിന്ദുവിന് മാത്രമാണ്. തൃശൂർ നഷ്ടപ്പെടുന്ന സിപിഐ യെ സുഖിപ്പിക്കാൻ കൊടുങ്ങല്ലൂരിൽ ബിജെപി വോട്ടുകൾ കച്ചവടം ചെയ്തുകൊടുത്തിരിക്കുകയാണ് സിപിഎം

വർഗീയ പ്രചാരണവും സൈബർ ആക്രമണങ്ങളും: കളമശ്ശേരിയിലെയും കൊട്ടാരക്കരയിലെയും പ്ലാനുകൾ

കളമശ്ശേരിയിൽ രാജീവിനെ ജയിപ്പിക്കുവാൻ വർഗീയത പ്രചാരണായുധമാക്കാനാണ് നുണഫാക്ടറിയുടെ ഉപദേശം. ഒച്ചത്തിലല്ലാതെ വീടുകളിൽ കയറി മുസ്‌ലിംലീഗ് കേരളം വിഴുങ്ങുമെന്ന തരത്തിലുള്ള വെള്ളാപ്പള്ളി വചനങ്ങൾ ബിജെപിയിലൂടെ പ്രചരിപ്പിച്ചുകൊണ്ട് സൂത്രത്തിൽ രാജീവിനെ ജയിപ്പിക്കാം എന്നാണ് ഉപദേശം. കൊട്ടാരക്കരയിൽ ഐഷാപോറ്റിക്കെതിരെ സൈബർ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടാണ് പ്ലാനുകൾ ചെയ്തിരിക്കുന്നത്. കൂടാതെ അവർക്കെതിരെ വേറെ ഇല്ലാകഥകളും ചില കുനിഷ്ട് ആരോപണങ്ങളും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇറക്കാൻ സാധ്യതകൾ കാണുന്നു. പിന്നെയുള്ളത് ചെങ്ങന്നൂരിൽ സജി ചെറിയാനാണ്. ചെങ്ങന്നൂർ ഒരു യുഡിഎഫ് കുത്തക മണ്ഡലമായിരുന്നു. പിസി വിഷ്ണുനാഥ്‌ മണ്ഡലം ശ്രദ്ധിക്കാതെ വന്നപ്പോൾ കൈവിട്ടു പോയതാണ്. സജി ചെറിയാന്റെ കാര്യം ഏറെ പരുങ്ങലിൽ ആണ്.

മരുമകന്റെ പതനവും അപരന്മാരുടെ കളിയും: ബേപ്പൂരിലെ അൻവർ പ്രഭാവം

പിണറായി വിജയന്റെ ഏറ്റവും വലിയ തകർച്ച മരുമകനിലൂടെ ബേപ്പൂരിൽ പ്രായോഗികമാകും എന്നാണ് ബേപ്പൂരിൽ നിന്നും ലഭിക്കുന്നത്. അതിന്റെ മുന്നോടിയായാണ് മരുമോൻ റിയാസ് നാല് അപരന്മാരെ അൻവറിനെതിരായി കണ്ടെത്തിയത്. ഏകദേശം മൂന്നു കോടിയോളം ചിലവാക്കിയാണ് അപരന്മാരെ കണ്ടെത്തിയിരിക്കുന്നത്. അതിന്നായി കഴിഞ്ഞ ആറുമാസമായി ആളുകളെ തപ്പിനടക്കുകയായിരുന്നു. അതും ഒരു ഏജൻസിയാണ് എല്ലാം ചെയ്തുകൊടുത്തത്. ബുദ്ധിമാനായ അൻവർ ഇന്നത്തെ ജനങ്ങളുടെ ഇഷ്ടവിഭവമായ ഗ്യാസ് കുറ്റി തന്നെ കണ്ടെത്തിയപ്പോൾ ഞെട്ടിയത് റിയാസ് ആയിരുന്നു. റിയാസിന് ഇനി വീണയുടെ കുട്ടിയെ താരാട്ടി വീട്ടിൽ ഇരിക്കാം എന്നാണ് അൻവറിന്റെ ഭാഷ്യം. പക്ഷെ അവസാന നിമിഷ അറസ്റ്റ് നാടകങ്ങളോ വെളിപ്പെടുത്തലുകളോ അൻവറിനെതിരെയും പ്രതീക്ഷിക്കാം. അതിന്നായി ചാനലുകാരോട് തയ്യാറായി ഇരുന്നോളാൻ ഓർഡർ കൊടുത്തിട്ടുമുണ്ട്.

ശിവൻകുട്ടിയുടെ ബലിയാടും കഴക്കൂട്ടത്തെ അന്ത്യവും

പിണറായി ജീവിതത്തിൽ ത്രിശങ്കു സ്വർഗത്തിൽ നിൽക്കുന്നത് നേമത്തെ ശിവൻകുട്ടിയുടെ കാര്യത്തിലും കഴക്കൂട്ടത്തെ കടകംപള്ളിയുടെ കാര്യത്തിലുമാണ്. കടകംപള്ളി ശബരിമല കൊള്ളയിൽ നേരിട്ട് പങ്കുണ്ട് എന്നറിഞ്ഞിട്ടു കൂടി അങ്ങേരെ മത്സരിപ്പിച്ചത് അതോടുകൂടി ആ യുഗം അവസാനിക്കാനാണ്. അവിടെ കടകം പള്ളി മൂന്നാം സ്ഥാനത്തു പോയാൽ മാത്രമാണ് പിണറായിക്ക് ആശ്വാസമാവുകയുള്ളൂ. എന്തായാലും കടകംപള്ളി തീർന്നു പക്ഷെ നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കാതെ വി മുരളീധരൻ കഴക്കൂട്ടത്ത് ജയിച്ചാൽ അതും വലിയ ചർച്ചാവിഷയമാകും. നേമത്ത് രാജീവിനെ വിജയിപ്പിച്ചാൽ ശിവൻകുട്ടിയെ ബലികൊടുക്കേണ്ടിവരും. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പ് തോറ്റാൽ പാർട്ടി പിണറായിയുടെ കയ്യിൽ നിന്നും എന്നെന്നേക്കുമായി നഷ്ടപ്പെടും. ഭരതം സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയിലാണ് പിണറായി. ആര് ജയിച്ചാലും കെകെ ശൈലജ തോൽക്കണം എന്നാണ് പാർട്ടിസെക്രട്ടറിക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം.

റോഷി അഗസ്റ്റിന്റെ മൗനവും മുന്നണിയിലെ ഗതികേടും

മന്ത്രി റോഷി അഗസ്റ്റിനെ വലിയ ഒരു കമ്മീഷൻ കുരുക്കിൽ പെടുത്തിയിരിക്കുകയാണ് പിണറായി. അതിനാൽ എൽഡിഎഫ് വിടാൻ റോഷിക്ക് ആഗ്രഹമുണ്ടായിരുന്നു എങ്കിലും മണൽ മാഫിയ കൂട്ടുകെട്ടിലും, ടെട്രാ വിഷയത്തിലും, ജലസേചന പൈപ്പിലും വന്ന അഴിമതികഥകളിൽ മൗനം വിദ്വാന് ഭൂഷണം എന്ന നിലയിലാണ് കാര്യങ്ങൾ. എലത്തൂരിൽ എകെ ശശീന്ദ്രൻ വോട്ട് ചെയ്യാൻ പോകാൻ നാലാള് പിടിച്ചുകൊണ്ടു പോകേണ്ട അവസ്ഥയാണ്. കടന്നപ്പള്ളിയും ശശീന്ദ്രനും മത്സരിക്കുമ്പോൾ എന്തൊരു ഗതികേടാണ് ഈ നാടിന്റെത് എന്നോർത്തുപോകുന്നു. ഏറ്റവും വിഷമം ആ ജെട്ടി മന്ത്രി ആന്റണിരാജുവിനെ മത്സരിപ്പിക്കുവാൻ കോടതിവിധിക്കായി കാത്തിരുന്നവരാണ് എൽഡിഎഫ്. അതുപോലെ ഗണേഷ്‌കുമാർ മത്സരിക്കുന്നത് ഇനി പ്രതിപക്ഷത്ത് എൽഡിഎഫ് ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ പെണ്ണുകേസുകൾ കൊണ്ടുവന്ന് സമരം നടത്താമല്ലോ എന്നോർത്താണ്.

ചിഞ്ചുറാണിയും അബ്ദുറഹ്മാനും: ജനങ്ങൾ കൈവിട്ട മന്ത്രിമാർ

ഉള്ളതിൽ ഏറ്റവും പാഴായ മന്ത്രി ചിഞ്ചുറാണി തന്നെ. ആ പേര് പോലെത്തന്നെ ഒരു വസ്‌തുവിനും കൊള്ളാത്ത മന്ത്രിയെ ഇന്നലെ നാട്ടുകാർ തടഞ്ഞപ്പോൾ തന്നെ ഏകാദശം തീരുമാനമായിക്കഴിഞ്ഞു. നമ്മുടെ നാട്ടിൽ സുന്നത്ത് കല്യാണത്തിന് മൗല്യാർ വരുമ്പോൾ പിള്ളേർ ഓടി ഒളിക്കുന്നത് പോലെ താനൂരിലെ മെസ്സി അബ്ദുറഹ്മാൻ ഒളിക്കാൻ നോക്കിയെങ്കിലും പിണറായി ഓടിച്ചിട്ടു പിടിച്ചു. അഹമ്മദ് ദേവർകോവിൽ വള്ളിക്കുന്നിലേക്കുള്ള സ്ഥാനാർത്ഥിയെ തപ്പിനടന്നു ഇപ്പോൾ കിട്ടിയോ ആവോ? രാജൻ ഒല്ലൂരിൽ മൃഗശാലയും പൊക്കിപ്പിടിച്ച് നടപ്പാണ്. കേളുവും ജി ആർ അനിലും പ്രസാദുമൊക്കെ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും. പാവം ചിഞ്ചുറാണിക്ക് നാട്ടിലിറങ്ങി നടക്കാൻ വയ്യാതായി. പേരുപോലെതന്നെ പാഴായ ഒരു ജന്മം.

ധർമ്മടത്തെ ആശങ്കയും ജയരാജന്മാരുടെ മുന്നറിയിപ്പും

പിണറായി ഭരണത്തിൽ മന്ത്രിമാരുടെ പേരുകൾ ഒന്നും ഓർമയിൽ വരുന്നില്ല. ഇനിയിപ്പോൾ ധർമ്മടത്തെ കാര്യം കണ്ടറിയണം. ഇങ്ങനെ റോഡ് നീളെ ബോർഡുകൾ വെച്ച് വെറുപ്പിച്ചാൽ ധർമ്മടത്തും കയറാൻ പറ്റാതാകും എന്നാണ് ജയരാജന്മാർ പറയുന്നത്. ശൈലജ ടീച്ചറും.

കണ്ണൂരിൽ നിന്ന് ഇത്തവണ ഞെട്ടുന്ന വാർത്തകൾ കേൾക്കാമെന്ന് സഖാവ് ദാസനും
ധർമ്മടത്തെ തൊട്ട് കാത്തോളണമേ എന്ന പ്രാർത്ഥനയോടെ സഖാവ് വിജയനും.