പിണറായി 3.0 മുതൽ 110 സീറ്റുകൾ വരെ: കേരള രാഷ്ട്രീയത്തിലെ അട്ടിമറി നാൾവഴികൾ

സെപ്റ്റംബർ 20: 'പിണറായി 3.0' എന്ന പി.ആർ അടിച്ചേൽപ്പിക്കൽ

സെപ്റ്റംബർ 20-ഓടെ ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തിൽ കേരളസർക്കാരും സർക്കാരിന്റെ പി.ആർ.ഡി വകുപ്പും കേരളത്തിലെ സകലമാന ചാനലുകാരും സോഷ്യൽ മീഡിയയും ഓൺലൈൻ പത്രക്കാരും ഒരേ പോലെ അണിയിച്ചൊരുക്കി കേരളജനതയുടെ മേൽ 'പിണറായി 3.0' എന്ന ആ മഹദ് വചനം അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നത്തെ കണക്കുകൂട്ടലിൽ എൽ.ഡി.എഫിന് 90 നും 100 നും ഇടക്ക് സീറ്റുകൾ, യു.ഡി.എഫ് 30 നും 40 നും ഇടക്ക് സീറ്റുകൾ, ബി.ജെ.പിക്ക് 5 സീറ്റുകൾ എന്ന പ്രകാരമായിരുന്നു നുണ ഫാക്ടറിക്കാർ പ്രചരിപ്പിച്ചിരുന്നത്. അവിടന്നങ്ങോട്ട് മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങുകൾ, ദാരിദ്ര്യ നിർമ്മാർജ്ജന സദസ്സുകൾ, രാഹുൽ മാങ്കൂട്ടം വിഷയത്തിലെ പ്രൊപ്പഗണ്ടകൾ, എന്നും ഉദ്ഘാടനങ്ങൾ, വെള്ളാപ്പള്ളിയുടെ ഐശ്വര്യപൂർണ്ണമായ കാർ യാത്ര അങ്ങനെ അങ്ങനെ കുറെ തോന്ന്യാസങ്ങൾ അരങ്ങേറി.

ഒക്ടോബർ 6: ഹൈക്കോടതി ഇടപെടലും ശബരിമല സ്വർണ്ണക്കൊള്ളയും

ഒക്ടോബർ 6-ന് ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയത്തെ ഏഷ്യാനെറ്റ് ചാനൽ ബ്രേക്കിംഗ് ന്യൂസ് ആക്കിയപ്പോൾ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ഹൈക്കോടതി ഇടപെട്ടുകൊണ്ട് എസ്.ഐ.ടി (SIT) യെ രൂപീകരിക്കുകയും പിന്നീടങ്ങോട്ട് ചറ പറ അറസ്റ്റുകൾ അരങ്ങേറുകയും ചെയ്തു. കേരളം ഭരിക്കുന്ന പാർട്ടിയുടെ ദേവസ്വം മന്ത്രി വാസവനും, മുൻ ദേവസ്വം മന്ത്രി കടകംപള്ളിയും, ദേവസ്വം ബോർഡ് പ്രസിഡണ്ട് പ്രശാന്തും നോട്ടപ്പുള്ളികളാകുന്നു. സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലയിലെ പിണറായി വിജയന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും പത്മകുമാറും മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ. വാസുവും മുരാരി ബാബുവും ശങ്കർദാസും വിജയകുമാറും ഒക്കെ അകത്താകുന്നു. അപ്പോൾ പി.ആർ.ഡി ക്കും പി.ആർ ഏജൻസികൾക്കും മുന്നിൽ പിണറായി 3.0 എന്നതിൽ ലേശം വിട്ടുവീഴ്ചകൾക്ക് തയ്യാറായി എങ്കിലും 75 സീറ്റ് എൽ.ഡി.എഫിനും 70 സീറ്റ് യു.ഡി.എഫിനും 5 സീറ്റ് എൻ.ഡി.എക്കും കൊടുക്കാൻ മറന്നില്ല.

ഡിസംബർ 13: പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലവും 'കടക്കൂ പുറത്ത്' വിളിയും

ഡിസംബർ 13-ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേരളചരിത്രത്തിലാദ്യമായി ഒരു പാരഡി ഗാനത്തിലൂടെ കേരളജനത 'കടക്കൂ പുറത്ത്' എന്ന് എൽ.ഡി.എഫിനോട് പറഞ്ഞു. അടപടലം സി.പി.എം തകർന്നടിഞ്ഞപ്പോൾ എ.കെ.ജി സെന്ററിലെ നുണഫക്ടറിക്കും പാലക്കാട്ടെ നുണയെഴുത്തുകാർക്കും ബമ്പർ ലോട്ടറിയടിച്ചു. പിന്നീടങ്ങോട്ട് കിഫ്ബിയും വയനാട് ഫണ്ടും പഴയ പ്രളയഫണ്ടും ഒക്കെ വടിച്ചുകൂട്ടി കേരളം മുഴുവനും ഫ്ലക്സ് ബോർഡുകളും കെ.എസ്.ആർ.ടി.സി ബസ്സുകളിലും ചാനലുകളിലും പത്രങ്ങളിലും സോഷ്യൽ മീഡിയകളിലും കോടികൾ ഒഴുകി. നുണഫാക്ടറിക്കാരുടെ ആസ്ഥാന ചാനലായ റിപ്പോർട്ടർ ടി.വിക്ക് മാത്രം പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇതുവരെ കിട്ടിയിട്ടില്ല. അവരും പറഞ്ഞു പിണറായി 3.0. പക്ഷെ ഒരു എഴുപത്തി ഒന്ന് എഴുപത്തി രണ്ട് സീറ്റുകളിലേക്ക് ചുരുക്കാൻ തയ്യാറായി. സോണിയാഗാന്ധിയെയും അടൂർ പ്രകാശിനെയും ശബരിമലയിലേക്ക് വലിച്ചിഴക്കുവാൻ നുണഫാക്ടറിക്കാർ ആവോളം ശ്രമിച്ചു. വെളുപ്പിക്കൽ മത്സരം തുടർന്നുകൊണ്ടിരുന്നു.

2026 ജനുവരി 25: വെള്ളാപ്പള്ളി-സതീശൻ യുദ്ധം

ജനുവരി 25-ന് യു.ഡി.എഫ് അടുത്തകാലത്തൊന്നും കേരളത്തിൽ അധികാരത്തിൽ വരാൻ പോകില്ലെന്നും അഥവാ വന്നാൽ ലീഗോ ജമാഅത്ത് ഇസ്ലാമിയോ മലപ്പുറമോ ആയിരിക്കും കേരളം ഭരിക്കുക എന്നുള്ള ജൽപ്പനങ്ങൾ ഉണ്ടായി. അതേറ്റുപിടിച്ചുകൊണ്ട് അളവുകോൽ ബാലനും ഗോവിന്ദനും സജി ചെറിയാനും ഏറ്റെടുത്തപ്പോൾ കേരളത്തിലെ സകലമാന കൂലിപ്പടയാളികളും അതിൽ കയറി പിടിച്ചു. എൻ.എസ്.എസ് നേതാവ് സുകുമാരൻ നായരുമായി കൈ കോർക്കാൻ വെള്ളാപ്പള്ളി തീരുമാനിച്ചു. അപ്പോൾ എൽ.ഡി.എഫിന് വീണ്ടും 80 സീറ്റുകൾ കിട്ടുമെന്ന് റിപ്പോർട്ടർ ചാനലുകാരും ന്യൂസ് 18 ചാനലുകാരും ഉറപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സുകുമാരൻ നായർ പാലം വലിച്ചപ്പോൾ 80 സീറ്റുകൾ 75 ആയി ചുരുങ്ങി.

2026 ഫെബ്രുവരി 6: പുതുയുഗ യാത്രയുടെ തേരോട്ടം

ഫെബ്രുവരി 6-ന് വി.ഡി. സതീശന്റെ പുതുയുഗയാത്രയും വെള്ളാപ്പള്ളിയുമായുള്ള വെല്ലുവിളികളും സജി ചെറിയാന്റെ മാപ്പും സർക്കാർ യു ടേണുകളും എല്ലാം കൂടിയായപ്പോൾ പിണറായി 3.0 എന്നത് ക്രമേണ കുറഞ്ഞുവന്നു. പക്ഷെ ഹോർഡിങ്ങുകളിൽ തള്ളുകൾ കൂടി വന്നുകൊണ്ടിരുന്നു. അപ്പോഴത്തെ കണക്കുകൾ പ്രകാരം കേരളത്തിന്റെ ആസ്ഥാന കള്ളനായ മരംമുറി മുതലാളി വീണ്ടും 71 സീറ്റുകൾ എൽ.ഡി.എഫിന് കൊടുത്തു. സതീശൻ എങ്ങനെ ശ്രമിച്ചിട്ടും 70 സീറ്റുകൾ കടക്കുവാൻ ആയിരുന്നില്ല. എന്നാലും പുതുയുഗയാത്ര തുടർന്ന് കൊണ്ടിരുന്നു. കാസർഗോട് കണ്ണൂർ കടന്നപ്പോൾ 75 സീറ്റുകളിൽ യു.ഡി.എഫ് വരുമെന്നായി. അങ്ങനെ മെല്ലെ യു.ഡി.എഫ് ഗ്രാഫ് കയറുമ്പോൾ കുറ്റ്യാടിയിലെ സ്റ്റേജിൽ ഷാഫി പറമ്പിൽ തള്ളിമാറ്റിയപ്പോൾ 75 പിന്നെയും 70 ആയി.

ഫെബ്രുവരി 22: പുതുയുഗയാത്ര എറണാകുളം

ഫെബ്രുവരി 22-ന് പുതുയുഗയാത്ര എറണാകുളത്ത് എത്തിയപ്പോഴേക്കും ഗോവിന്ദൻമാഷിന്റെ വികസനമുന്നേറ്റ യാത്രയും ആ പാവത്തിനെ കൊണ്ട് മൊയ്തീന് പണം കൊടുത്തു സ്റ്റേജിൽ കയറ്റിയതും ശൈലജ ടീച്ചറുടെ ഓണം തള്ളുകളും എല്ലാം സ്വന്തം ആസനത്തിലേക്ക് തിരിച്ചു കയറി തുടങ്ങി. എം.എ. ബേബി പാത്രം കഴുകാൻ പോയതുപോലെ, വീടുകയറിയുള്ള ന്യായീകരണ ജോലി ചീറ്റിപ്പോയത് പോലെ എല്ലാം ഒന്നൊന്നായി താകർന്നടിഞ്ഞു. എറണാകുളത്ത് പുതുയുഗയാത്ര എത്തിയപ്പോൾ ടീം യു.ഡി.എഫ് 80 സീറ്റുകളിൽ എത്തിയിരുന്നു. അപ്പോഴും റിപ്പാർട്ടറും ന്യൂസ് 18 നും മാതൃഭൂമിയും എൽ.ഡി.എഫ് 75 എന്ന നിലയിൽ ഉറച്ചുനിന്നു. അതിനിടക്ക് വീണ ജോർജ്ജും കത്രികയും കരിങ്കൊടിയും കഴുത്തുളുക്കലും ഒക്കെ ചേർന്ന് യു.ഡി.എഫ് വീണ്ടും 80 സീറ്റുകളിൽ എത്തിയിരുന്നു.

മാർച്ച് 6: പുതുയുഗയാത്ര സമാപനം

മാർച്ച് 6-ന് കേരളം കണ്ടതിൽ വെച്ചേറ്റവും ജനകീയ യാത്രയെന്ന് ജനം വിധിയെഴുതിയ യാത്ര തലസ്ഥാനത്ത് സമാപിച്ചപ്പോൾ എൽ.ഡി.എഫ് ഗ്രാഫ് വളരെ താഴ്ന്നുപോയിരുന്നു. അതിന്നിടയിൽ സി.പി.എം സാഹിത്യകാരന്മാർ പിണറായി 3.0 ഒരിക്കലും വരാൻ പാടില്ല എന്ന് പറഞ്ഞതും ഒക്കെ ചേർന്ന് വി.ഡി. സതീശന്റെ ടീം യു.ഡി.എഫ് 90-95 സീറ്റുകളിൽ എത്തുമെന്ന് പിണറായി വിജയന് വരെ പിടുത്തം കിട്ടി. അപ്പോഴും ചാനൽ സർവേകൾ തുടർന്നുകൊണ്ടിരുന്നു. മാതൃഭൂമിയും ന്യൂസ് 18 നും റിപ്പോർട്ടറും പിണറായി 3.0 എന്നതിൽ നിന്നും താഴേക്ക് എത്തിയില്ല. 72-75 സീറ്റുകളിൽ ഞെങ്ങി ഞെരുങ്ങി വരുമെന്നാണ് അവർ മനസ്സില്ലാ മനസ്സോടെ പറഞ്ഞുകൊണ്ടിരുന്നത്. കൈരളി മാത്രം ഒന്നും പറഞ്ഞില്ല, കാരണം അവർക്ക് ശമ്പളം മാത്രമേ കിട്ടുന്നുള്ളൂ. അതിന്റെയിടയിൽ തള്ളുകൾ താങ്ങാനാവാതെ കുറെ പേര് ചാനലുകൾ മാറിക്കൊണ്ടിരുന്നു.

മാർച്ച് 12: വെള്ളാപ്പള്ളി യുഗാവസാനവും വി.ഡി. സതീശന്റെ 100-ഉം

മാർച്ച് 12-ന് കേരളം ഏറ്റവും അധികം സന്തോഷിച്ച ആ വിധിയോടെ വി.ഡി. സതീശൻ തന്റെ ലക്ഷ്യമായ 100 തികച്ചു. സ്ഥാനാർത്ഥി നിർണ്ണയം എല്ലാം പൂർത്തിയാക്കി തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനായി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ എൽ.ഡി.എഫ് കിടുങ്ങി. വിസ്മയങ്ങൾ തുടർക്കഥയായി മാറിക്കൊണ്ടിരുന്നു, ഐഷാപോറ്റിയും ജി. സുധാകരനും പ്രേംകുമാറും ടി.കെ. ഗോവിന്ദനും കുഞ്ഞിക്കണ്ണനും 100 എന്നുള്ളത് 105-110 ലെവലിൽ എത്തിച്ചു. ഈ സമയം എ.കെ.ജി സെന്ററിൽ കൂട്ടനിലവിളികൾ ഉയർന്നു. മോഹൻലാൽ അഭിമുഖം എട്ടുനിലകളിൽ പൊട്ടിയതിന്റെ ദേഷ്യം പിണറായി നികേഷിന് കൊടുത്തു. തനിക്ക് ഈ പണി ചേർന്നതല്ല പഴയ പണിയാണ് നല്ലത് എന്ന് പറഞ്ഞ് അനുഗ്രഹിക്കുകയും ചെയ്തു. കോളടിച്ചത് പരസ്യക്കമ്പനിക്കാരനും ചാനലുകാർക്കും ഹോർഡിങ് കമ്പനിക്കാർക്കും. ആർക്കും വേണ്ടാത്ത സ്ഥലത്ത് 15 ഹോഡിങ്ങുകൾ എക്സ്ട്രാ ഉണ്ടെന്നു പറഞ്ഞപ്പോൾ പരസ്യക്കമ്പനി കണ്ണടച്ച് സമ്മതിച്ചു. അവർക്ക് വേണ്ടത് പണമാണല്ലോ പിണറായി 3.0 വന്നാലെന്ത് വന്നില്ലെങ്കിൽ എന്ത്. മുട്ടിൽ കാട്ടിലെ തടി തേവരുടെ ആന വലിയോ വലി.

മാർച്ച് 15: തിരഞ്ഞെടുപ്പ് പ്രഖ്യാപനം

മാർച്ച് 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ പഴയ വീഞ്ഞുകൾ പുതിയ കുപ്പികളിലാക്കി ബിനോയ് വിശ്വം കേരളത്തെ ഞെട്ടിച്ചു. സ്ഥാനാർത്ഥികളുടെ പെർഫോമൻസോ ചെയ്തികളോ നോക്കാതെയായിരുന്നു സി.പി.ഐ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ഗുരുതര ആരോപണങ്ങൾ നേരിടുന്ന കൊടുങ്ങല്ലൂർ എം.എൽ.എ ക്ക് ബി.ജെ.പി യുമായുള്ള ജില്ലയിലെ ഡീലിന് സി.പി.എം നിർബന്ധത്തിൽ സീറ്റ് കൊടുത്തതും തനിക്ക് മേലെ ഉയരും എന്ന് തോന്നിയ ടൈസൺ മാഷെ പറവൂരിലേക്ക് ഉഴിഞ്ഞു വെച്ചതും നാട്ടികയിൽ ഗീത ഗോപിക്ക് സീറ്റ് കൊടുത്തതിലൂടെ ഒരു എം.എൽ.എ മുകുന്ദനെ ബി.ജെ.പിക്ക് ഫ്രീയായി കൊടുക്കുകയും ചെയ്തു. ഗോവിന്ദന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കാരായി രാജനിൽ തുടങ്ങി കെ.ടി. ജലീലിൽ അവസാനിച്ചു. പാലക്കാട് സീറ്റ് സഖ്യകക്ഷിയായ ബി.ജെ.പിക്ക് വിട്ടുകൊടുത്തു. അപ്പോഴും യു.ഡി.എഫ് 100-105 നിലനിർത്തിയിരുന്നു.

മാർച്ച് 17: യു.ഡി.എഫ് ദൽഹി ചർച്ചകൾ

മാർച്ച് 17-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ വി.ഡി. സതീശന്റെ ഗ്രാഫ് ആരാധകർക്കിടയിൽ ലേശം ഇടിഞ്ഞു. 105 എത്തിനിന്നിരുന്ന സീറ്റുകൾ 95 ലേക്ക് താഴ്ന്നു. കണ്ണൂരിലെ ഗർജ്ജിച്ചിരുന്ന സിംഹം കെ. സുധാകരനെ കൂടെ നിൽക്കുന്നവർ ചാട്ടിന്മേൽ കയറ്റി വെടി പൊട്ടിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ യു.ഡി.എഫും ഇപ്പോഴത്തെ ഭരണം അവസാനിപ്പിക്കാൻ കാത്തിരിക്കുന്ന നിഷ്പക്ഷരും കിടുങ്ങി. 95 ലേക്ക് താഴ്ന്ന സീറ്റുകൾ വീണ്ടും 80 ലേക്ക് കൂപ്പുകുത്തി. റിപ്പോർട്ടർ വിഷുവും വലിയപെരുന്നാളും ഒന്നിച്ചാഘോഷിച്ചു. 33 ബ്രേക്കിംഗ് ന്യൂസുകൾ പടച്ചുവിട്ടു. എ.കെ.ജി നുണഫാക്ടറിക്ക് വീണ്ടും ജീവൻവെച്ചു. അതിന്നിടയിൽ പാലക്കാട്ടെ സരിൻ തമിഴന്മാരെ ഇറക്കി യു.ഡി.എഫ് നേതാക്കൾക്കെതിരെ പോസ്റ്ററുകൾ ഒട്ടിക്കാൻ തുടങ്ങി, സോഷ്യൽ മീഡിയയിൽ സ്ഥിരം ഊളത്തരങ്ങളും. കെ. സുധാകരന്റെ തീരുമാനം നല്ല മെയ്‌വഴക്കോടെ ഖാർഗെ പരിഹരിച്ചപ്പോൾ, അത് കഴിഞ്ഞു വി.ഡി. സതീശൻ പത്രക്കാരെ കണ്ടപ്പോൾ 80 സീറ്റുകൾ വീണ്ടും 95 ആയി ഉയർന്നു. പക്ഷെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനാവശ്യ ഇടപെടലുകൾ വന്നപ്പോൾ പിന്നെയും എണ്ണം കുറഞ്ഞു 85 ആയി. ജി. സുധാകരനും ടി.കെ. ഗോവിന്ദനും പി.കെ. ശശിയും ഐഷാപോറ്റിയും കുഞ്ഞിക്കണ്ണനും സന്ദീപ് വാര്യരും പിഷാരടിയും ഒക്കെ ലിസ്റ്റിൽ വന്നപ്പോൾ എണ്ണം 90 ആയി.

മാർച്ച് 20: പാലക്കാട് ഡീൽ

മാർച്ച് 20-ന് സി.പി.എം ഉരുക്കുകോട്ടയായിരുന്ന പാലക്കാട് അസംബ്ലി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയെ ജയിപ്പിച്ചു കൊടുത്തുകൊണ്ട് പകരം തൃത്താല, ഒറ്റപ്പാലം, ഷൊർണ്ണൂർ സീറ്റുകളിൽ സി.പി.എമ്മിന് കരകയറുവാൻ റോഡ് വക്കിൽ നിന്നിരുന്ന ഒരാളെ പിടിച്ച് സ്ഥാനാർത്ഥിയാക്കി എന്ന വിഷയവും, ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളായ കൊടുങ്ങല്ലൂരിലും തൃപ്പൂണിത്തുറയിലും കോന്നിയിലും ഏറ്റുമാനൂരും ശബരിമല അയ്യപ്പന്റെ ആസ്ഥാനമായ റാന്നിയിലും ട്വന്റി-ട്വന്റിക്ക് സീറ്റ് കൊടുക്കുകയും അവിടത്തെ വാസവനെയും പ്രമോദ് നാരായണനെയും വീണാ ജോർജ്ജിനെയും ജയിപ്പിച്ചാൽ പകരം നേമവും വട്ടിയൂർക്കാവും കൊടുക്കാമെന്ന ഡീലുകളും കാസർഗോട്ടും മഞ്ചേശ്വരത്തും സി.പി.എം വോട്ട് കൊടുത്താൽ പകരം സന്ദീപ് വാര്യരെ പോലുള്ളവരെ തോൽപ്പിച്ചു കൊടുക്കാമെന്നുള്ള ഗ്യാരണ്ടികളുമാണ് അരങ്ങേറുന്നത്. ഡീൽ ഓർ നോ ഡീൽ വെളിയിൽ വിട്ടപ്പോൾ വി.ഡി. യുടെ സ്വപ്നം പൂവണിഞ്ഞു. 100 എന്ന സംഖ്യയിൽ എത്തി.

മാർച്ച് 23: 'വീട്ടിൽ പോയി ചോദിക്ക്'

മാർച്ച് 23-ന് പി.ആർ കമ്പനികൾ പൂട്ടിയിട്ട് വെളുപ്പിച്ച് വെളുപ്പിച്ച് കൊണ്ടുവന്നിരുന്ന പിണറായി വിജയന്റെ പൂട്ടി, ബിഗ് ന്യൂസിലെ സുജയ്യ പാർവതിയുടെ പൂട്ടിയേക്കാൾ മോശമായി ഒലിച്ചിറങ്ങിയ നാളുകളാണ് ഈ ആഴ്ചയിൽ. കേരളം കണ്ടതിൽ വെച്ചേറ്റവും നല്ല കമ്മ്യുണിസ്റ്റുകാരനെ ''ചെറ്റത്തരം'' എന്ന് പറഞ്ഞതും കടുത്ത പിണറായി ആരാധകനായ കോന്നിയിലെ ദാസ് പി. ജോർജ്ജിനെ 'വീട്ടിൽ പോയി ചോദിക്ക്' എന്ന ചീത്തവിളിയിലൂടെ ഇതുവരെ കിഫ്‌ബി ഫണ്ടുപയോഗിച്ചുണ്ടാക്കിയ പരസ്യക്കോട്ടകൾ ഒന്നടങ്കം തകർന്നടിഞ്ഞു. ഇനിയിപ്പോൾ പാർട്ടി അടപടലം തകർന്നടിയുമ്പോൾ പി.ആർ കമ്പനിക്ക് ചൂണ്ടിക്കാണിക്കാൻ കാരണം പിണറായി തന്നെ വെച്ച് വിളമ്പിക്കൊടുത്തു. ഇപ്പോഴത്തെ അവസ്ഥയിൽ റിപ്പോർട്ടർ ചാനൽ പിണറായി മുഖ്യമന്ത്രി എന്നുള്ളത് പറച്ചിൽ നിർത്തി തത്ക്കാലം അപ്പുറത്തെ നേതാക്കളെ തമ്മിൽ തല്ലിക്കാനുള്ള പഴയ സ്കൂൾ തന്ത്രങ്ങൾ പയറ്റുകയാണ്. എന്തായാലും ശരി വി.ഡി. സതീശന്റെ 100 നെ കടത്തിവെട്ടുവാൻ പിണറായി വിജയൻ പത്തു സീറ്റു കൂടി വിട്ടുകൊടുത്തു.

ഇപ്പോഴത്തെ നില: യു.ഡി.എഫ് 110 - എൽ.ഡി.എഫ് 26 - എൻ.ഡി.എ 4.

തുറന്ന് പറച്ചിൽ :

—————————————