സുഗതന്റെയും ലതയുടെയും വിയോഗം:

പ്രവാസി സമൂഹത്തെ നടുക്കിയ ദുരൂഹ മരണം
രാസൽഖൈമയിൽ നാല്‍പത് വർഷത്തിലേറെയായി പ്രവാസജീവിതം നയിച്ചിരുന്ന സുഗതൻ യും ഭാര്യ ലത യും കേരളത്തിലെ കൊല്ലം കടയ്ക്കൽ അഞ്ചുമുക്കിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട സംഭവം പ്രവാസി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി. യുഎഇയിലേക്കുള്ള മടക്കയാത്രയ്ക്കായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് കാലത്തെ ബിസിനസ് തകർച്ചയും കുടുംബത്തെ ഗുരുതരമായി ബാധിച്ചിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
സുഗതൻ തൂങ്ങി മരിച്ച നിലയിലും ലത കിടക്കയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ആത്മഹത്യയോ കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. യുഎഇയിൽ താമസിക്കുന്ന രണ്ട് മക്കളെ വിട്ടാണ് ഇരുവരുടെയും ദാരുണ അന്ത്യം.
പണത്തിനപ്പുറമുള്ള മനസ്സമാധാനം: പരസ്പരം താങ്ങാകേണ്ടതിന്റെ അനിവാര്യത
പണം ജീവിതത്തിൽ സൗകര്യങ്ങൾ നൽകാം, പക്ഷേ മനസ്സമാധാനം വാങ്ങിക്കൊടുക്കാൻ അതിന് കഴിയില്ല എന്നത് നമ്മൾ പലപ്പോഴും മറക്കാറുണ്ട്. പ്രവാസജീവിതത്തിന്റെ തിരക്കുകളിലും ഉത്തരവാദിത്വങ്ങളിലുമെല്ലാം പെട്ട് പലരും ഉള്ളിലെ വേദനകളും മാനസിക സമ്മർദ്ദങ്ങളും ഒറ്റപ്പെടലുകളും ആരോടും പങ്കുവെക്കാതെ നിശബ്ദമായി സഹിക്കുകയാണ്. പുറത്തേക്ക് വിജയകരമായ ജീവിതം പോലെ തോന്നുന്ന പലരുടെയും ഉള്ളിൽ പറയാനാകാത്ത പോരാട്ടങ്ങൾ നടക്കാറുണ്ട്. അതുകൊണ്ട് ജീവിതത്തിൽ സമ്പാദ്യത്തിനും വിജയങ്ങൾക്കും ഒപ്പം മനസ്സമാധാനത്തിനും കുടുംബബന്ധങ്ങൾക്കും സുഹൃത്തുക്കളുടെ സാന്നിധ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകണം.
വിഷമങ്ങൾ ഉള്ളിൽ ഒതുക്കിവെക്കാതെ പ്രിയപ്പെട്ടവരോട് സംസാരിക്കാനും, സഹായം തേടാനും, മറ്റുള്ളവരുടെ വേദനകൾ കേൾക്കാനും നമ്മൾ തയ്യാറാകണം. ഒരു ഫോൺ കോൾ, ഒരു ആശ്വാസവാക്ക്, ഒരാളുടെ കൂടെയുണ്ടെന്ന വിശ്വാസം — ചിലപ്പോൾ ഒരു ജീവിതം തന്നെ രക്ഷിക്കാനാകുന്ന കാര്യങ്ങളാണ്. പ്രവാസലോകത്ത് പ്രത്യേകിച്ച്, നമ്മൾ പരസ്പരം ശ്രദ്ധിക്കാനും കൈത്താങ്ങാകാനും മറക്കരുത്. കാരണം അവസാനം മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് പണമല്ല, മനസ്സിലാക്കുന്ന മനുഷ്യരും മനസ്സമാധാനവുമാണ്.
കപ്പൽ ജോയിയുടെ ട്രാജഡി: ചതിക്കുഴികളും ബിസിനസ്സ് ബേയിലെ ദാരുണാന്ത്യവും
യു എ ഇ ലെ ഏറ്റവും വേദനാജനകമായ ആത്മഹത്യാ നമ്മുടെ കപ്പൽ ജോയിയുടേത് ആയിരുന്നു . കോവിഡിന്റെ മൂർദ്ധന്യ കാലത്ത് ബിസിനസ്സ് ബേയിലെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യാ ചെയ്ത ജോയിയെ ചതിച്ചത് പാർട്ണറായിരുന്ന വിദേശ പൗരൻ ആയിരുന്നു . ജനങ്ങൾക്ക് ഉപകാരം മാത്രം ചെയ്തിരുന്ന വയനാട്ടിലെ ജോയ് വിദേശരാജ്യവുമായി നടത്തിയ ഒരു ഇന്ധന ഇടപാടുകളും ഷാർജയിലെ റിഫൈനറി പ്രോജക്ടിലെ താളപ്പിഴകളും എല്ലാം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലായപ്പോൾ പാർട്ണർ അയാളുടെ സ്വന്തം കാര്യലാഭത്തിനായി സൃഷ്ടിച്ച നാടകം .
കമ്പനി ബെടക്കാക്കി തനിക്കാക്കുവാനായി പാർട്ണർ ജോയിയെ ഭയപ്പെടുത്തുകയും അറസ്റ്റ് വരെ സംഭവിക്കാം എന്ന രീതിയിൽ ഒരു നരേറ്റീവ് ഉണ്ടാക്കിയെടുക്കുകയും ചെയ്തപ്പോൾ ദുർബല ഹൃദയനായ ജോയ് സ്വന്തം മകന്റെ മുന്നിൽ വെച്ച് കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു .

'അറക്കൽ പാലസും' സോഷ്യൽ മീഡിയയും: അമിത ആഡംബരപ്രദർശനത്തിന്റെ കണ്ണേറുകൾ
ജോയി ചെയ്ത ഒരു മണ്ടത്തരം ഇതൊന്നുമായിരുന്നില്ല . കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ഒരു വീട് ' അറക്കൽ പാലസ് ' എന്നപേരിൽ 2019 ഇൽ മാനന്തവാടിയിൽ നിർമ്മിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു . കേരളത്തിൽ എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു വസ്തുത വീടൊക്കെ എത്രയും വലുതും ഭംഗിയിലും ഒക്കെ ആർക്കും നിർമ്മിക്കാം . പക്ഷെ അത് ടെലിവിഷൻ ചാനലുകളിലോ സമൂഹ മാധ്യമങ്ങളിലോ പ്രചരിപ്പിക്കുവാൻ വിട്ടു കൊടുക്കരുത് .
പല വമ്പന്മാരും അവരുടെ കച്ചവടങ്ങളിലോ ഉയർന്ന ജോലികളിൽ നിന്നോ വീണുപോയത് വീട് പണി നടക്കുമ്പോഴോ അല്ലെങ്കിൽ വീട് താമസം കഴിഞ്ഞതിനു ശേഷമോ വീണുപോയിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ് . വീട് എന്നത് ഏതൊരു പാവപ്പെട്ടവന്റെയും സ്വപ്നമാണ് . അതുകൊണ്ടാണ് വലിയ വീടുകൾ പണിയുമ്പോൾ ' എന്താടാ കരിങ്കണ്ണാ നോക്കുന്നത് ' എന്ന് അതിന്റെ മുന്നിൽ ബോർഡ് കെട്ടി തൂക്കുന്നത് . തമിഴന്മാർ ആണെങ്കിൽ ഒരു വലിയ കുമ്പളങ്ങയോ മത്തങ്ങയോ കുറെ കരിക്കട്ടകളും ഒക്കെ കെട്ടിത്തൂക്കിയിടുന്നത് .
ഡോക്ടർ സി ജെ റോയിയുടെ ആഡംബര ജീവിതവും സോഷ്യൽ മീഡിയയിലെ സാന്നിധ്യവും
അതുപോലെ നമ്മെ നടുക്കിയ മറ്റൊരു ആത്മഹത്യയാണ് ഈയിടെ ബംഗളുരുവിൽ വെച്ച് സ്വയം വെടിയുതിർത്ത് മരണപ്പെട്ട ഡോക്ടർ സി ജെ റോയ് എന്ന കോൺഫിഡന്റ് റോയിയുടേത് .ദുബായിലെ എമിറേറ്റ്സ് ഹിൽസ് എന്ന ആഡംബര ഭവന സമുച്ചയത്തിൽ താമസിച്ചിരുന്ന റോയ് തന്റെ ആഡംബര കാറുകളും വസതികളും റിസോർട്ടുകളും എല്ലാം അപ്പപ്പോൾ തന്നെ ജനങ്ങളിൽ എത്തിച്ചിരുന്നൂ .
ആദ്യമൊക്ക സോഷ്യൽ മീഡിയയിൽ തന്റെ കച്ചവട സംബന്ധമായ വിഷയങ്ങൾ അവതരിപ്പിക്കുവാൻ പ്രത്യക്ഷപ്പെട്ടിരുന്ന റോയ് പിന്നീട് അതിൽ നിന്നൊക്കെ മാറി സ്വന്തം വീടിന്റെയും കാറുകളുടെയും മക്കളുടെയും മഹത്വം ജനങ്ങളിൽ അറിയിക്കുവാൻ വേണ്ടിയായി മാത്രമാണ് സോഷ്യൽ മീഡിയയെ ഉപയോഗിച്ചിരുന്നത് . ഭാര്യയും മക്കളുമായുള്ള ബുഗാറ്റി യാത്രകളും റോൾസ് റോയ്‌സ് പരേഡുകളും കൊണ്ട് ദുബായിയെ യും ബെംഗളൂരുവിനെയും ഇളക്കിമറിച്ചുകൊണ്ട് റോയ് ജീവിതം തള്ളി നീക്കി .
ഈഗോയുടെ ഇര: സിനിമയെ വെല്ലുന്ന തർക്കങ്ങളും തോക്കുകൊണ്ടുള്ള കളിയും
അപ്പോഴും ആത്മഹത്യയുടെ കാരണം ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു . തോക്കുകൾ കൊണ്ട് കളിച്ചിരുന്ന ഒരാൾ തോക്കിനാൽ ഇല്ലാതായപ്പോൾ അക്ഷരാർത്ഥത്തിൽ കേരളം ഒന്നടങ്കം ഞെട്ടിപ്പോയിരുന്നു .
ഒരിക്കൽ അദ്ദേഹം നിർമ്മിച്ച കാസനോവ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ഒരു തർക്കത്തിൽ സംവിധായകനോടും കഥാകൃത്തിനോടും കോപിച്ച റോയ് , തന്റെ ബെംഗളൂരുവിലെ റിസോർട്ടിൽ വെച്ച് ചെടിച്ചട്ടിയിലേക്ക് മൂത്രമൊഴിക്കുകയും സ്വന്തം തോക്കെടുത്ത് ആ മൂത്രത്തിലേക്ക് നാല് റൌണ്ട് വെടി വെക്കുകയും ചെയ്തു . എന്നിട്ട് തോക്കിന്റെ കുഴൽ ഭാഗത്ത് ഊതിക്കൊണ്ട് പറഞ്ഞു ' ഇതെന്താണെന്നറിയാമോ , ഇതാണ് തോക്ക് ' .
ഈ സംഭവമായിരുന്നു പിന്നീട് ഇവിടം സ്വർഗമാണ് എന്ന സിനിമയിൽ ലാലു അലക്സിന്റെ ആലുവ ചാണ്ടി എന്ന റിയൽ എസ്റ്റേറ്റ് മുതലാളി കഥാപാത്രം അവതരിപ്പിച്ചത് . നിസ്സാര ഈഗോയുടെ പേരിലായിരുന്നു റോയ് സ്വയം തോക്കിനാൽ ജീവൻ അവസാനിപ്പിച്ചുകളഞ്ഞത് .
പ്രതിസന്ധികളിലെ അതിജീവനം: തുറന്നുപറച്ചിലുകളും ഒത്തുചേരലുകളുമാണ് പരിഹാരം
എന്തിനാണ് ഇവരൊക്കെ ഇത്രയും മനോഹരമായ ജീവിതം സ്വയം അവസാനിപ്പിച്ച് കളയുന്നത് എന്നത് ഒരു പിടുത്തവുമില്ല . സാമ്പത്തിക പ്രയാസങ്ങൾ ഒക്കെ കുറച്ചൊക്കെ നാളുകൾ പരിശ്രമിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണല്ലോ . ഇത്രയും പ്രശസ്തിയിലെത്തി അവർ ജീവൻ കളയുമ്പോൾ ശിഷ്ടകാലം അവരുടെ കുടുംബാംഗങ്ങളും മക്കളും ഒക്കെ അനുഭവിക്കേണ്ടി വരുന്ന തിക്താനുഭവങ്ങൾ നിസ്സാരമൊന്നുമല്ല.
ഇപ്പോൾ സംജാതമായിട്ടുള്ള ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ കമ്പനികൾ പ്രയാസങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നു എന്നത് സത്യം . ചരക്ക് നീക്കങ്ങൾ നടക്കാതെ വരുമ്പോഴുണ്ടാകുന്ന വൈഷമ്യങ്ങൾ നാം പ്രതീക്ഷിച്ചതിനേക്കാൾ കടുപ്പമാണ് . അങ്ങനയൊരു അവസ്ഥ സംജാതമാകുമ്പോൾ കൂട്ടുകാരോടും വേണ്ടപ്പെട്ടവരോടും ഒക്കെ കാര്യങ്ങൾ ബോധ്യപ്പെടുത്തി പ്രശ്നപരിഹാരങ്ങൾ കണ്ടെത്തണം . അല്ലാതെ സ്വയം ജീവനെടുക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുന്നതാണ് ബുദ്ധി .


#ExpatriateLife #MentalHealthMatters #FinancialCrisis #ExpatCommunity #KeralaNews #RasAlKhaimah #SuddenDemise #PeaceOfMind #OvercomingStress #SpeakUp #BreakTheSilence #BusinessFailure #KapalJoy #ArakkalPalace #DrCJRoy #ConfidentGroup #SocialMediaPressure #LifeLessons #EmotionalSupport #SuicidePrevention #SayNoToSuicide #FamilyFirst #TrueWealth #CommunitySupport #TogetherWeCan #ExpatStruggles #MentalWellbeing #FinancialAwareness #LifeOverMoney #EgoIsTheEnemy





