എന്തിനായിരുന്നു ആ സമരം എന്ന് എസ് എഫ് ഐ ക്കാർക്ക് വരെ പിടുത്തമില്ല:

എ. എ. റഹീമും പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രങ്ങളും
ഈ റഹീം എന്ന ആളെ പിണറായി വിജയൻ കൂടെ കൂട്ടിയിട്ടുള്ളത് രാഷ്ട്രീയത്തിനല്ല എന്നത് വെഞ്ഞാറമ്മൂട്ടിലെ ഇരട്ട കൊല പോലത്തെ പുകമറ സംഭവവികാസങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ ഒരാളെന്ന നിലയിലാണ്. അല്ലാതെ നേരെ ചൊവ്വേ ഒരു സ്റ്റേജിൽ പ്രസംഗിക്കാനോ ഒരു നല്ല പത്രസമ്മേളനം നടത്തുവാനോ ഒന്നുമല്ലെങ്കിലും ഒരു മുദ്രാവാക്യം അക്ഷരം തെറ്റാതെ വിളിക്കുവാനോ അറിയാത്ത ഒരാളെ എന്തിനാണ് പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നു എന്നതിനുള്ള മറുപടിയാണ് ഇന്നലെ നാം തലസ്ഥാനത്ത് കണ്ടത്. ഇംഗ്ലീഷിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം.
ചുമ്മാ വണ്ടികയറി ബെംഗളൂരുവിൽ പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കുവാൻ നോക്കിയപ്പോൾ ഒരു പത്രക്കാരി ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചുകൊണ്ട് ആട്ടിപ്പായിച്ചത് കേരളം ഇന്നും ഓർക്കുന്നു. എന്നിട്ടും ഈ വക ആളുകൾക്കാണ് ഒരു നല്ല രാജ്യസഭാ സീറ്റ് നൽകി ആദരിച്ചത്.
സമുദായ വോട്ടുകളും സിപിഎമ്മിന്റെ നേതൃത്വ പ്രതിസന്ധിയും
കേരളത്തിൽ കഴിഞ്ഞ പത്തുവര്ഷക്കാലത്ത് അരങ്ങേറിയ ഒട്ടേറെ പുകമറ സംഭവങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് ഈ റഹീം ആയിരുന്നു. മുസ്ലിം വോട്ടുകൾ പാർട്ടിക്ക് പിന്നിൽ പിടിച്ചുനിർത്തുവാൻ പിണറായി വിജയൻ കണ്ടെത്തിയത് വടക്കൻ കേരളത്തിൽ നിന്നും ഷംസീറും കോഴിക്കോട് നിന്ന് റിയാസും മലപ്പുറത്ത് സുനീറും സാനുവും പാലക്കാട് നിന്ന് ആർഷോയും തെക്കൻ ജില്ലയിൽ നിന്നും റഹീമും ഒക്കെയായിരുന്നു.
പക്ഷെ ഇവർക്കൊന്നും പിന്നിൽ അണിനിരക്കുവാൻ ആളുകളെ കിട്ടാതെ വന്നതാണ് സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഗതികേട്. ഒരൊറ്റ എണ്ണത്തിനും ഒരു ടി വി ചാനലിൽ വന്നിരുന്ന് മര്യാദയായി സംസാരിക്കുവാൻ ആകാത്തതാണ് അണികൾക്ക് ഇല്ലാതെ പോയത്. റഹീമും വസീഫും ആർഷോയുമൊക്കെ ടി വിയിൽ വന്നാൽ ആളുകൾ ചാനൽ മാറ്റുന്ന സ്ഥിതിവിശേഷമായി.
ആർഷോയുടെ മർദ്ദനവും എസ്എഫ്ഐയുടെ അകാല സമരങ്ങളും
ഞങ്ങളുടെ കുട്ടികളെ തൊട്ടാൽ ഒരൊറ്റ എണ്ണത്തിനേം വെറുതെ വിടില്ലെന്ന് വീരവാദം മുഴക്കിയ റഹീം കഴിഞ്ഞ വര്ഷം, ഭരണം കയ്യിലുള്ളപ്പോൾ പാലക്കാട്ടെ ഒരു ആണും പെണ്ണും കെട്ടവന്റെ കയ്യിൽ നിന്നും മോന്തക്ക് അടികിട്ടിയ ആർഷോ യുടെ കാര്യം മറന്നുപോയോ. അന്നൊക്കെ ഈ റഹീമിന്റെ ഉള്ളിലെ പുരുഷനെ എവിടെ പണയം വെച്ചിരിക്കുകയായിരുന്നു. അല്ലെങ്കിൽ പിന്നെ ആർഷോക്ക് രണ്ടെണ്ണം കിട്ടട്ടെ എന്ന് മറ്റുള്ള ഇടത് ആൺപുലികൾ എന്ന് കരുതുന്നവർ വിചാരിച്ചുകാണും.
ഇന്നലത്തെ എസ്എഫ്ഐ സമരവും റഹീമിന്റെ ആക്രോശവും ലേശം നേരത്തെ ആയില്ലേ എന്ന തോന്നൽ പിണറായി സഖാവിന് വരെയുണ്ട്. ശരിക്കും പറഞ്ഞാൽ ഇപ്പോൾ മരിച്ചുകിടക്കുന്ന എസ് എഫ് ഐ എന്ന സംഘടനാ അടുത്ത അദ്ധ്യയന വർഷത്തിൽ എങ്കിലും ജീവൻ വെച്ചോട്ടെ എന്ന് കരുതിയാണ് ഇപ്പോൾ തന്നെ അടി വാങ്ങിച്ചു തുടങ്ങിയിരിക്കുന്നത്.
ക്യാമ്പസുകളിലെ രാഷ്ട്രീയ മാറ്റവും അണികളുടെ കുറവും
അവർക്ക് ഇപ്പോൾ ആവശ്യം നഷ്ടപ്പെട്ടുപോയ പിള്ളേർ ടീമിനെ വീണ്ടും പാർട്ടിയിലേക്ക് അടുപ്പിക്കുക എന്നത് തന്നെയാണ്. ഇക്കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി കേരളത്തിലെ ഒട്ടുമിക്ക യുണിവേഴ്സിറ്റികളും കോളജുകളും പ്രൊഫഷണൽ കോളേജുകളും കെ എസ് യു - എം എസ് എഫ് സഖ്യം പിടിച്ചെടുത്തിരുന്നു. അതിന്റെ പ്രതിഫലനമായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ചെറുപ്പക്കാരുടെ ഒരു വലിയ സഹായം യുഡിഎഫിന് കിട്ടിയിരുന്നു.
അവരുടെ ആ മേൽക്കോയ്‌മ ആയിരുന്നു ഇപ്പോഴത്തെ ഈ വിജയങ്ങളെല്ലാം. എസ് എഫ് ഐ - ഡി വൈ എഫ് ഐ പിള്ളേരൊക്കെ പണമുണ്ടാക്കി വിലസുവാനുള്ള തിരക്കിലുമായിരുന്നു. കഴിഞ്ഞ പത്ത് കൊല്ലം അവർക്ക് വേറെ പണികൾ ഉണ്ടായിരുന്നില്ല. ഇനിയിപ്പോൾ പണ്ടത്തെ പോലെ മനുഷ്യ ചങ്ങല, മനുഷ്യ കോട്ട എന്നൊക്കെ പറഞ്ഞാൽ ആളെ കിട്ടാത്ത അവസ്ഥയുമാണ്.
പി. വി. ശ്രീനിജന്റെ പരാജയവും യൂണിവേഴ്സിറ്റി കോളേജ് മാറ്റവും
കുന്നത്തുനാട്ടിലെ പിവി ശ്രീനിജൻ എന്തോ ഒരു ഊഡായിപ്പ് സമരവുമായി വന്നപ്പോൾ നാട്ടുകാർ തന്നെ കൂവി വിട്ടത് നമ്മളെല്ലാം കണ്ടതാണ്. ഈ കളി റഹീം ഇങ്ങനെ തുടർന്നാൽ റഹീമിനും പിസി ജോർജ്ജിന്റെ ഗതി വരുമെന്നത് ഉറപ്പ്. ഈ സർക്കാർ ആദ്യം ചെയ്യണ്ടത് തലസ്ഥാനത്തെ ആ യൂണിവേഴ്സിറ്റി കോളേജിനെ അവിടെ നിന്നും മാറ്റി കഴക്കൂട്ടത്തോ വെഞ്ഞാറമ്മൂട്ടിലോ ഒക്കെ വെച്ചിരുന്നെങ്കിൽ സിപിഎമ്മിന്റെ ഇനിയുള്ള സമരങ്ങളെ മുളയിലേ നുള്ളുവാൻ സാധിക്കും.
1866 ഇൽ പാളയത്ത് പതിനൊന്ന് ഏക്കറിൽ സ്ഥാപിതമായ ആ കോളജിനെ ഒരു നല്ല ലൈബ്രറിയോ ആർട്ട് ഗാലറിയോ ആക്കി മാറ്റിയാൽ ഇപ്പോഴത്തെ സർക്കാരിന് തലവേദനകൾ അധികം ഇല്ലാതെ അഞ്ചുകൊല്ലം ഭരിക്കുവാനാകും. ഇന്നിപ്പോൾ എസ്എഫ്ഐ എന്ന സംഘടനയെ വളർത്തുവാനും ഡിവൈഎഫ്ഐക്കാർക്ക് സമയം ചിലവഴിക്കുവാനുമുള്ള ഒരു സങ്കേതമാണ് ആ കോളേജ്. ആ കോളേജിൽ നിന്നുമാണ് കേരളത്തിലെ കമ്പ്യുട്ടർ വിപ്ലവ സമരം മുതൽ എല്ലാ സമരങ്ങളും അരങ്ങേറിയത്.
സൈബർ സഖാക്കളുടെ ഉണർവും റഹീമിന്റെ പുതിയ 'ക്വട്ടേഷനും'
ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാലും സകലമാന എസ് എഫ് ഐ - ഡിവൈഎഫ്ഐ സൈബർ അണികളിൽ ഒരു ജീവൻ വെച്ചുവരുന്നത് കാണാം. കഴിഞ്ഞ പത്തുകൊല്ലം ഇവന്മാരൊക്കെ ചെഗുവേരയുടെ നാട് കാണാനും ആമസോൺ കാടുകൾ കാണുവാനും പോയിരിക്കുകയായിരുന്നു. അവർ ഈ കേരളത്തിൽ നടന്ന സ്വർണ്ണക്കടത്തും സ്വർണ്ണക്കൊള്ളയും അയ്യപ്പവേട്ടയും ഒന്നും അറിഞ്ഞുകാണില്ല.
അവർക്ക് ഇപ്പോൾ മുഖ്യമന്ത്രി ഗുരുവായൂരിൽ പോയതും അമ്മാളു അമ്മയെ കെട്ടിപ്പിടിച്ചതും ഒക്കെയാണ് വിഷയങ്ങൾ. ഇപ്പോഴത്തെ ഈ വിചിത്ര സമരങ്ങൾ എന്തിനാണെന്ന് വെച്ചാൽ സമരങ്ങൾ മറന്നുപോയ അണികളിൽ ഒരു വാം അപ്പ് നൽകുക മാത്രമാണ്. പത്തുകൊല്ലത്തെ പല കേസുകളും പിടിക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോൾ അണികളിൽ ഉണർവ്വ് പകർന്ന് അവരെ വലിയ വലിയ സമരങ്ങളിലേക്ക് തള്ളി വിടുവാനുള്ള ക്വട്ടേഷൻ ആണ് റഹീം ഏറ്റെടുത്തിരിക്കുന്നത്. അല്ലാതെ നാട് നന്നാക്കുവാൻ ഒന്നുമല്ല !!
രണ്ടുമൂന്നു മാസമെങ്കിലും കാത്തിരുന്നിട്ട് പോരെ ഈ വക പേക്കൂത്തുകൾ എന്ന് സഖാക്കൾ വരെ ചോദിച്ചുതുടങ്ങിയിരിക്കുന്നു. നിങ്ങൾ തോറ്റമ്പിയത് ജനം മറക്കുവാനാണ് ഇങ്ങനെയൊക്കെ കാണിച്ചുകൂട്ടുന്നത് എന്നത് അണികൾക്ക് മനസ്സിലായാൽ മത്യാർന്നു !!
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ:


#AARahim #PinarayiVijayan #KeralaPolitics #VenjaramooduDoubleMurder #CPMCrisis #RajyaSabha #Shamseer #KMRiyas #PMArsho #SFI #DYFI #KSU #MSF #CampusPolitics #UniversityCollegeTrivandrum #PVSreenijan #Kunnathunad #PCGeorge #CyberComrades #GoldSmugglingCase #AyyappaDevotees #PoliticalProtests #KeralaNews





