ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകൾ:

കേരളം വോട്ട് കച്ചവടത്തിലേക്ക് വീഴുമ്പോൾ
കേരളത്തിലെ 2026 നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക വികസന ചർച്ചകളുടെ പേരിലല്ല, മറിച്ച് മുമ്പെങ്ങുമില്ലാത്ത വിധം നടന്ന വോട്ട് കച്ചവടത്തിന്റെയും അട്ടിമറി ശ്രമങ്ങളുടെയും പേരിലായിരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര നേതൃത്വവും തമ്മിലുള്ള ശീതയുദ്ധം ഒരു വശത്ത് കൊടുമ്പിരിക്കൊള്ളുമ്പോൾ, മറുവശത്ത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള 'അവിശുദ്ധ ധാരണകൾ' ജനാധിപത്യത്തെ തന്നെ പരിഹാസ്യമാക്കുകയാണ്.
രാഷ്ട്രീയ ചരിത്രം: സ്വതന്ത്രനിൽ നിന്ന് ബിജെപിയിലേക്ക്
രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ ജീവിതം പരിശോധിച്ചാൽ അദ്ദേഹം എന്നും ഒരു 'സ്വതന്ത്ര' പദവി നിലനിർത്താൻ ശ്രമിച്ചതായി കാണാം. 2006-ൽ ആദ്യമായി കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹം ബിജെപിക്കൊപ്പം ജനതാദൾ (സെക്കുലർ) - JD(S) പാർട്ടിയുടെയും പിന്തുണയോടെയാണ് വിജയിച്ചത്. 2018-ൽ ഔദ്യോഗികമായി ബിജെപിയിൽ ചേർന്ന അദ്ദേഹം, ഇപ്പോൾ വീണ്ടും പഴയ 'സ്വതന്ത്ര' നിലപാടിലേക്ക് മടങ്ങുകയാണോ എന്ന് രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നു.
റിപ്പബ്ലിക് ടിവിയുടെ അപ്രതീക്ഷിത 'യൂ-ടേൺ'
ഏഷ്യാനെറ്റ് ന്യൂസ് എക്കാലത്തും സ്വതന്ത്രമായ ഒരു നിലപാട് അവകാശപ്പെടുമ്പോഴും, റിപ്പബ്ലിക് ടിവി അതിന്റെ തുടക്കം മുതൽ കടുത്ത 'മോദി അനുകൂല' നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്തായി റിപ്പബ്ലിക് നെറ്റ്‌വർക്കിൽ ദൃശ്യമാകുന്ന മാറ്റങ്ങൾ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിക്കുന്നതാണ്:
- അദാനി ഗ്രൂപ്പിനെതിരെയുള്ള കടന്നാക്രമണം: ഒരുകാലത്ത് അദാനി ഗ്രൂപ്പിന്റെ ഏറ്റവും ശക്തമായ പ്രതിരോധ ശബ്ദമായിരുന്ന അർണബ് ഗോസ്വാമി, ഇപ്പോൾ ആരാവല്ലി മലനിരകളിലെ ഖനനവുമായിബന്ധപ്പെട്ട് അദാനിക്കെതിരെ തിരിഞ്ഞത് വലിയ ചർച്ചയായിട്ടുണ്ട്. അദാനി ഗ്രൂപ്പ് എൻഡിടിവി ഏറ്റെടുത്തതോടെ ഉണ്ടായ ബിസിനസ്സ് മത്സരമാണ് ഈ ശത്രുതയ്ക്ക് പിന്നിലെ ഒരു പ്രധാന ഘടകമായി കരുതപ്പെടുന്നത്.
- ഭരണവിരുദ്ധ വാർത്തകളുടെ പ്രക്ഷേപണം: റിപ്പബ്ലിക് ടിവി ഇപ്പോൾ തങ്ങളെ 'ജനപക്ഷത്ത്' നിൽക്കുന്നവരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെ പല നയങ്ങളെയും മുൻപത്തേക്കാൾ കടുത്ത ഭാഷയിൽ അവർ വിമർശിക്കുന്നു.
- രാഹുൽ ഗാന്ധിക്ക് ലഭിക്കുന്ന പ്രൊമോഷൻ: ഒരുകാലത്ത് രാഹുൽ ഗാന്ധിയെ നിശിതമായി വിമർശിച്ചിരുന്ന ഈ മാധ്യമങ്ങൾ ഇപ്പോൾ അദ്ദേഹത്തിന് നൽകുന്ന പോസിറ്റീവ് കവറേജുകൾ ബിജെപി നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനുള്ള ഒരു തന്ത്രമാണെന്നും പറയപ്പെടുന്നു. താൻ ആരുടെയും ആജ്ഞാനുവർത്തിയല്ലെന്നും ഒരു 'ഡിസെന്റർ' ആയി മാറാൻ തനിക്ക് മടിയോ ഭയമോ ഇല്ലെന്നും അർണബ് അടുത്തകാലത്തായി സൂചിപ്പിച്ചിരുന്നു.
അണിയറയിലെ '5:25' വോട്ട് കച്ചവടം
"സിപിഎമ്മുമായി ഒത്തുതീർപ്പില്ല" എന്ന് വീമ്പിളക്കിയാണ് രാജീവ് ചന്ദ്രശേഖർ അധ്യക്ഷ കസേരയിലെത്തിയത്. എന്നാൽ പ്രവൃത്തിയിൽ കണ്ടത് 5:25 എന്ന നാണംകെട്ട വോട്ട് കച്ചവടമാണ്.
- ഡീൽ ഇപ്രകാരം: 5 മണ്ഡലങ്ങളിൽ സിപിഎം ബിജെപിയെ സഹായിക്കുമ്പോൾ, പകരമായി 25 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ സിപിഎമ്മിന് മറിച്ചു നൽകും.
- കാസർഗോഡ് ബിജെപി ജയിച്ചേക്കാം എന്ന് സിപിഎം തന്നെ പരസ്യമായി പ്രസ്താവിച്ചത് ഈ ഒത്തുകളിയുടെ ഭാഗമാണ്. ഡൽഹിയിൽ നിന്ന് ഒഴുകിയെത്തുന്ന കോടിക്കണക്കിന് രൂപയുടെ തിരഞ്ഞെടുപ്പ് ഫണ്ട് പങ്കിട്ടെടുക്കാൻ തിരഞ്ഞെടുപ്പിനെ ഒരു വിൽപനച്ചരക്കാക്കി മാറ്റുകയാണ് ബിജെപി നേതൃത്വം ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലെ പാളിച്ചകൾ
ബിജെപിയുടെ ഔദ്യോഗിക ലൈനിന് വിരുദ്ധമായ പല നീക്കങ്ങളും ഈ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്ത് നിന്നുണ്ടായി.
- ട്വന്റി-20 സഖ്യം: കിറ്റെക്സ് ഗ്രൂപ്പുമായി ഉണ്ടാക്കിയ സഖ്യം കേവലം കച്ചവട താൽപ്പര്യങ്ങൾ മാത്രമാണെന്ന് ബിജെപിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു.
- സ്ഥാനാർത്ഥി നിർണ്ണയം: ഗുരുവായൂരിലെ എംഎൽഎയുടെ കാര്യത്തിൽ വർഗീയ പരാമർശം നടത്തിയ അദ്ദേഹം, റാന്നിയിൽ ഒരു പെന്തക്കോസ്ത് വിഭാഗക്കാരനെ എൻഡിഎ സ്ഥാനാർത്ഥിയാക്കിയത് രാഷ്ട്രീയ വിരോധാഭാസമായി വിലയിരുത്തപ്പെടുന്നു.
തിരഞ്ഞെടുപ്പ് അട്ടിമറിയും ദുരൂഹമായ നാല് ദിവസങ്ങളും
ഏപ്രിൽ 9-ന് പോളിംഗ് കഴിഞ്ഞിട്ടും അന്തിമ വോട്ട് ശതമാനം പുറത്തുവിടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നാല് ദിവസത്തോളം വൈകിയത് ദുരൂഹമാണ്. ഈ സമയത്തിനുള്ളിൽ വോട്ടിങ് പാറ്റേണിലോ മെഷീനുകളിലോ അട്ടിമറി നടന്നോ എന്ന് പ്രതിപക്ഷം ചോദിക്കുന്നു.
- ഉത്തർപ്രദേശിൽ നിന്നുള്ള അജ്ഞാതർ: പാലക്കാട്, നേമം, മഞ്ചേശ്വരം, കാസർഗോഡ് തുടങ്ങിയ മണ്ഡലങ്ങളിൽ ഉത്തർപ്രദേശിൽ നിന്നെത്തിയ തിരിച്ചറിയാൻ കഴിയാത്ത ആളുകൾ തമ്പടിച്ചത് വോട്ടിങ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. വോട്ടിങ് മെഷീനുകളിൽ കൃത്രിമം നടത്താനോ കള്ളവോട്ട് ചെയ്യാനോ സിപിഎം പിന്തുണയോടെയാണ് ഈ 'ഗൂണ്ടാ സംഘങ്ങൾ' എത്തിയതെന്ന് ആരോപിക്കപ്പെടുന്നു.
നേതൃത്വത്തിന്റെ പരാജയവും നാണംകെട്ട പ്രചാരണവും
നരേന്ദ്ര മോദിയെയും ശിവരാജ്സിങ് ചൗഹാനെയും പോലുള്ള അതികായന്മാർ പാലക്കാട് പോലുള്ള മണ്ഡലങ്ങളിൽ പ്രചാരണത്തിന് വന്നിട്ടും വോട്ടിനായി അയ്യായിരം രൂപയും കുമാരേട്ടന്റെ കടയിലെ സാരിയും വിതരണം ചെയ്യേണ്ടി വന്നത് ബിജെപിയുടെ ഗതികേടാണ്.
- മോദിയുടെ മൗനം: കേരളത്തിലെ ഹിന്ദു വോട്ടുകളെ സ്വാധീനിക്കാൻ സാധിക്കുന്ന ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ പോലും തൊടാതെ മോദിയെക്കൊണ്ട് സംസാരിപ്പിച്ചത് നേതൃത്വത്തിന്റെ വലിയ പരാജയമാണ്.
- മെഴുകുന്ന ശോഭ സുരേന്ദ്രൻ: വോട്ടിന് പണം നൽകുന്നത് കൈയ്യോടെ പിടിക്കപ്പെട്ടിട്ടും ചാനലുകൾക്ക് മുന്നിൽ വന്ന് ഉരുണ്ടുകളിച്ച ശോഭ സുരേന്ദ്രന്റെ നടപടി ബിജെപിയിൽ കടിഞ്ഞാണില്ലാത്ത അവസ്ഥയാണെന്ന് തെളിയിക്കുന്നു.
- യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗിന് ആറ് മന്ത്രിസ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും കൊടുത്തുകൊണ്ട് കേരളത്തെ ഒരു ഇസ്ലാമിക സംസ്ഥാനമാക്കി മാറ്റും എന്നൊക്കെയുള്ള വർഗീയ പ്രചാരണങ്ങൾ ഏൽക്കാതെ വരുന്നതും രാജീവിനെ പോലെ വിദ്യാഭ്യാസമുള്ള ഒരാൾ ഇത്തരം പ്രസ്താവനകൾ ഇളക്കിവിടുന്നത് ആ പദവിക്ക് യോചിച്ചതല്ല എന്നതാണ് ബിജെപിയെ ഇഷ്ടപ്പെടുന്നവരുടെ ഇടയിലെ അഭിപ്രായം . സിപിഎമ്മിന്റെ നാവ് കടമെടുക്കേണ്ട ആവശ്യമില്ല എന്നും വികസനം സംസാരിക്കാതെ വർഗീയത സംസാരിക്കുന്നത് കേരളം സംസ്കാരത്തിന് നല്ലതല്ല എന്നതുമാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
വോട്ട് വിഹിതത്തിലെ ഇടിവ്
കണക്കുകൂട്ടലുകൾ പ്രകാരം ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തിൽ അഞ്ച് ശതമാനത്തോളം ഇടിവ് സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ പാളിച്ചകളും, ജനകീയ വിഷയങ്ങളിൽ നിന്ന് മാറി നിന്നുള്ള പ്രസ്താവനകളും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപിയുടെ വോട്ട് ബാങ്കിൽ വിള്ളലുണ്ടായത് കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നത്.
വരാനിരിക്കുന്ന സ്ഫോടനം
തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബിജെപിക്ക് അഞ്ച് ശതമാനത്തോളം വോട്ട് കുറയുമെന്നാണ് കണക്കുകൂട്ടലുകൾ. പണ്ട് ജെഡിഎസിന്റയും ബിജെപിയുടെയും പിന്തുണയോടെ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച രാജീവ് ചന്ദ്രശേഖർ ഇപ്പോൾ സ്വന്തം മാധ്യമങ്ങളെ ഉപയോഗിച്ച് ബിജെപിയെ തന്നെ വെല്ലുവിളിക്കുകയാണ്.
"ഒന്നുകിൽ രാജീവ് ചന്ദ്രശേഖർ ബിജെപി ബന്ധം അവസാനിപ്പിക്കും, അല്ലെങ്കിൽ ബിജെപി രാജീവിനെ മൊഴി ചൊല്ലും." ഇതാണ് രാഷ്ട്രീയ ഇടനാഴികളിലെ സജീവ ചർച്ച. മാധ്യമ ഉടമ എന്ന നിലയിലുള്ള തന്റെ ശക്തി ഉപയോഗിച്ച് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന രാജീവ് ചന്ദ്രശേഖറിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണ്.
കേരളത്തിലെ ജനാധിപത്യ പ്രക്രിയയെ വോട്ട് കച്ചവടത്തിലൂടെയും അന്യസംസ്ഥാന ഗുണ്ടാ സംഘങ്ങളിലൂടെയും അട്ടിമറിക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി മെയ് 4-ന് രാജ്യം കാണാനിരിക്കുകയാണ്.
വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ :







