റിപ്പോർട്ടർ ടിവി: ചതിയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും മാധ്യമ ചരിത്രം

മലയാള ദൃശ്യമാധ്യമ രംഗത്ത് വലിയ അവകാശവാദങ്ങളുമായി എത്തിയ റിപ്പോർട്ടർ ടിവി, തുടക്കം മുതൽക്കേ വിവാദങ്ങളുടെയും നിയമലംഘനങ്ങളുടെയും നിഴലിലായിരുന്നു. മുൻ അമരക്കാരൻ എം.വി. നികേഷ് കുമാറിന്റെ അവസരവാദപരമായ നിലപാടുകളും നിക്ഷേപകരെ വഞ്ചിച്ചതും ചാനലിനെ ഇന്നത്തെ തകർച്ചയിലേക്ക് എത്തിച്ച പ്രധാന കാരണങ്ങളാണ്.

വിശ്വാസ്യത തകർത്ത ഫോൺ കോളും നിക്ഷേപകരുടെ തിരിച്ചടിയും

ആർ. ബാലകൃഷ്ണപിള്ള ജയിലിലായിരുന്ന സമയത്ത് നികേഷ് കുമാർ നടത്തിയ ഒരു ഫോൺ കോൾ മാധ്യമ ധർമ്മത്തിന് നിരക്കാത്തതായിരുന്നു. അച്ഛനുമായുള്ള സൗഹൃദത്തിന്റെ പേരിൽ ജയിലിലുള്ള പിള്ളയെ വിളിച്ച നികേഷിനോട്, ഇത് നിയമവിരുദ്ധമായ കോളാണെന്നും ചാനലിൽ പ്രക്ഷേപണം ചെയ്യരുത് എന്നും അദ്ദേഹം പ്രത്യേകം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ ലാഭത്തിനായി നികേഷ് അത് അന്നുതന്നെ ബ്രേക്കിംഗ് ന്യൂസ് ആക്കി. ഉമ്മൻചാണ്ടി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ നികേഷ് ചെയ്ത ഈ ചതി മനസ്സിലാക്കിയതോടെ ചാനലിൽ വലിയ തുക നിക്ഷേപിച്ചിരുന്ന തൃശൂർക്കാരൻ ദുബായിൽ നിന്ന് നാട്ടിലെത്തുകയും നികേഷിനോട് ഷെയർ രേഖകളും മറ്റുള്ള കണക്കുകളും ആവശ്യപ്പെട്ടപ്പോൾ നികേഷ് തനിനിറം കാണിച്ചു തുടങ്ങി , അതിൽ പിന്നെ അസ്വാരസ്യങ്ങൾ തുടങ്ങുകയും ചെയ്തു.

ഷെയർ തട്ടിപ്പും ചെന്നൈ കമ്പനി കോടതിയിലെ തിരിച്ചടിയും

ലാലി വിൻസെന്റ്, മൻസൂർ, കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് ഉടമ എന്നിവർക്ക് കമ്പനിയിൽ യാതൊരുവിധ ഔദ്യോഗിക രേഖകളും നൽകിയിരുന്നില്ല. കമ്പനിയുടെ 51% ഓഹരികൾ നികേഷിന്റെ പേരിലും 2% ഭാര്യ റാണിയുടെ പേരിലുമായിരുന്നു. തന്റെ ഭാര്യ പിണങ്ങിപ്പിരിഞ്ഞാൽ പോലും ഭൂരിഭാഗം ഓഹരികൾ തന്റെ പക്കൽ ഭദ്രമായിരിക്കണം എന്ന തന്ത്രപരമായ നീക്കമായിരുന്നു ഇതിന് പിന്നിൽ. ക്രമക്കേടുകൾ ബോധ്യപ്പെട്ടതോടെ നിക്ഷേപകർ ചെന്നൈയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ (NCLT) സമീപിച്ചു. നിക്ഷേപകരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്താതെയും ലാഭവിഹിതം നൽകാതെയും വഞ്ചിച്ചു എന്ന പരാതിയിൽ 2011 ജൂൺ 16-ന് കോടതി നികേഷിനെ വിളിപ്പിക്കുകയും വിധി അദ്ദേഹത്തിന് എതിരാവുകയും ചെയ്തു. ഇതിനു പുറമെ ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നൽകിയ 50-ലധികം ചെക്കുകൾ മടങ്ങിയ കേസും നികേഷ് നേരിടുന്നുണ്ട്.

ജീവനക്കാരുടെ പ്രതിഷേധവും വനിതാ ജീവനക്കാരോടുള്ള പെരുമാറ്റവും

നികേഷിന്റെ ഇരട്ടത്താപ്പ് നയങ്ങളും അവസരവാദ നിലപാടുകളും ചതിപ്രയോഗങ്ങളും സഹിക്കവയ്യാതെ റിപ്പോർട്ടറിലെ ഒട്ടുമിക്ക ജീവനക്കാരും അപ്പപ്പോൾ നടക്കുന്ന വിവരങ്ങൾ ഡയറക്ടർമാർക്ക് ചോർത്തി നൽകിക്കൊണ്ടിരുന്നു. ഇതിനിടയിൽ സീനിയറായ ഒരു വനിതാ ജീവനക്കാരിയോട് നികേഷ് അപമര്യാദയായി പെരുമാറിയത് വലിയ വിവാദമായി. ആ ജീവനക്കാരി നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പായപ്പോൾ, കേസ് ഒതുക്കിത്തീർക്കാൻ നികേഷ് തന്റെ ഭാര്യ റാണിയെ ആ ജീവനക്കാരിയുടെ വീട്ടിലേക്ക് നിരന്തരം അയച്ച് അനുനയിപ്പിക്കുകയായിരുന്നു. പി.കെ. പ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന സഹപ്രവർത്തകർ നികേഷിനെ കൈവിടാൻ ഇത്തരം സ്വഭാവദൂഷ്യങ്ങളും കൂടാതെ ഒരാളെ കുടുക്കാൻ ഉണ്ടാക്കിയ ബ്രേക്കിങ് ന്യൂസിന്റെയും പേരിൽ അവർ തമ്മിൽ അടിച്ചു പിരിഞ്ഞു . അഴീക്കോട് മത്സരത്തിലെ പരാജയവും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകാനുള്ള നീക്കം ബ്രിട്ടാസ് തടഞ്ഞതും നികേഷിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.

'ബുള്ളറ്റ് റാണി'യുടെ അറസ്റ്റും പത്തുലക്ഷത്തിന്റെ ചെക്ക് തന്ത്രവും

സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ എന്റർടൈൻമെന്റ് ടാക്സ് അടക്കാത്തതിന് 'ബുള്ളറ്റ് റാണി' എന്നറിയപ്പെടുന്ന ഓഫീസർ നികേഷിനെ അറസ്റ്റ് ചെയ്തു. അന്ന് പിഴയടക്കാൻ സഹായിച്ചത് പരേതനായ ബിഷപ്പ് കെ.പി. യോഹന്നാനും മാനേജരുടെ സ്വർണ്ണം പണയം വെച്ചു കിട്ടിയ തുകയുമായിരുന്നു. അതുപോലെ മറ്റൊരിക്കൽ ഗൾഫ് നിക്ഷേപകന് തിരിച്ചു നൽകിയ പത്തുലക്ഷത്തിന്റെ ചെക്ക് മനപ്പൂർവം മടങ്ങാനായി നികേഷ് ഒരു കുതന്ത്രം പ്രയോഗിച്ചു. അക്കൗണ്ടിൽ എപ്പോഴും 9,80,000 രൂപ മാത്രം നിലനിർത്തി 20,000 രൂപയുടെ കുറവ് വരുത്തി ചെക്ക് മടക്കിയിരുന്നു. എന്നാൽ ഗൾഫ് ഡയറക്ടർ സ്വന്തം കയ്യിൽ നിന്ന് 30,000 രൂപ ആ അക്കൗണ്ടിലിട്ട് ബാലൻസ് തികയ്ക്കുകയും പത്തുലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. തുടർന്ന് നികേഷിന് "ബാക്കി പതിനായിരം നീ വെച്ചോളൂ" എന്ന് സന്ദേശം അയച്ചതോടെ ആ തന്ത്രവും പൊളിഞ്ഞു.

ലൈസൻസ് പ്രതിസന്ധിയും ഹൈക്കോടതിയുടെ കർശന നിലപാടും

2026 മാർച്ച് 24-ന് കേരള ഹൈക്കോടതി റിപ്പോർട്ടർ ടിവിയുടെ ലൈസൻസ് വിഷയത്തിൽ നിർണ്ണായകമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് നൽകിയ ഹർജിയിൽ, ചാനലിന്റെ പുതിയ ഉടമസ്ഥത അവകാശപ്പെടുന്ന 'റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി'ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിരുന്ന സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. പുതിയ ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ ക്രിമിനൽ പശ്ചാത്തലം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ക്ലിയറൻസ് നിഷേധിച്ചത്. ചാനലിന്റെ പ്രവർത്തനം നിലവിൽ കൃത്യമായ ലൈസൻസോടെയല്ലെന്ന പരാതിയിൽ രണ്ട് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ കോടതി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

നിയമവിരുദ്ധമായ ഉടമസ്ഥാവകാശ കൈമാറ്റവും TRP തട്ടിപ്പും

ചാനലിന്റെ സംപ്രേഷണ ലൈസൻസ് യഥാർത്ഥത്തിൽ 'ഇൻഡോ-ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ പേരിലാണ്. എന്നാൽ ഈ കമ്പനിയുടെ ഓഹരികൾ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൈമാറിയത് നിയമവിരുദ്ധമാണെന്ന് കോടതിയിൽ വാദമുയർന്നു. ഇതിനു പുറമെ, 2025 ഡിസംബറിൽ ബാർക്ക് (BARC) ഉദ്യോഗസ്ഥരുമായി ചേർന്ന് റേറ്റിംഗിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയിൽ കളമശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ ഉടമസ്ഥർ രണ്ടാം പ്രതികളാണ്. ഏപ്രിൽ 2-നകം കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ കോടതി നിർദ്ദേശിച്ചതോടെ, വർഷങ്ങളായി തുടർന്നുപോന്ന സാമ്പത്തിക-രാഷ്ട്രീയ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങൾക്കും പാവപ്പെട്ടവരെ പറ്റിച്ചുള്ള പിആർ വർക്കുകൾക്കും ഇപ്പോൾ അന്ത്യമാകുകയാണ്.

പതനത്തിന്റെ പൂർണ്ണത: നികേഷിനെ തളച്ച മൂവർസംഘം

ഉമ്മൻചാണ്ടിയെപ്പോലുള്ള സൗമ്യരായ രാഷ്ട്രീയക്കാരെ ഭയപ്പെടുത്തിയും പീഡിപ്പിച്ചും തന്റെ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുത്ത നികേഷ് കുമാറിന്റെ ജൈത്രയാത്രയ്ക്ക് വിരാമമിട്ടത് മൂന്ന് വ്യക്തികളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളാണ്. നികേഷിന്റെ സാമ്പത്തിക തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന ദുബായിലെ നിക്ഷേപകൻ എ.കെ. മൻസൂറും, അഴീക്കോട്ടെ തിരഞ്ഞെടുപ്പ് ഗോദയിൽ നികേഷിനെ എട്ടുനിലയിൽ പൊട്ടിച്ച കെ.എം. ഷാജിയും, ഇപ്പോൾ നിയമപോരാട്ടത്തിലൂടെ റിപ്പോർട്ടർ ടിവിയുടെ അടിത്തറ ഇളക്കിയ സാബു എം. ജേക്കബും നികേഷിന്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെയാണ് ആ അവസരവാദ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കപ്പെട്ടത്. താൻ പയറ്റിയ ബ്ലാക്ക് മെയിലിംഗ് തന്ത്രങ്ങൾ ഈ മൂവർക്ക് മുന്നിൽ ഫലിക്കാതെ വന്നതോടെ, കേരളത്തിലെ മാധ്യമ ചരിത്രത്തിലെ ഒരു കറുത്ത അധ്യായത്തിന് ഇപ്പോൾ തിരശ്ശീല വീഴുകയാണ്.

വൻവീഴ്ചകളിൽ വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ