തമാശ പറഞ്ഞാൽ 'ഊളമ്പാറ', കൂടെ നിന്നാൽ 'ഗോഡ്ഫാദർ'

കേരളത്തിലെ സാംസ്കാരിക ഇരട്ടത്താപ്പ്!
കേരളത്തിലെ ഇടത് രാഷ്ട്രീയം കലാകാരന്മാരോട് പുലർത്തുന്ന വിചിത്രമായ വാശിയുടെയും അസഹിഷ്ണുതയുടെയും ഒടുവിലത്തെ ഉദാഹരണമാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറിനെതിരെയുള്ള കടന്നാക്രമണം. സാംസ്കാരിക നായകരും സിനിമാക്കാരും തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കണം എന്ന നിർബന്ധം ലംഘിക്കപ്പെടുമ്പോൾ, അത് വ്യക്തിഹത്യയിലേക്കും പോലീസ് കേസുകളിലേക്കും വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
സലിം കുമാറിന്റെ 'മെസ്സി' തമാശയും ഊളമ്പാറ കേസുകളും
മുഖ്യമന്ത്രിയുടെ 'തള്ളലുകളെ' ഹാസ്യരൂപേണ വിമർശിച്ചതിനും മെസ്സി വിവാദം തമാശയായി അവതരിപ്പിച്ചതിനുമാണ് സലിം കുമാറിനെതിരെ സഖാക്കൾ വാളെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ മകനെ റോഡിലിറങ്ങാൻ സമ്മതിക്കാത്ത തരത്തിലുള്ള തെറിവിളികളാണ് കമന്റ് ബോക്സുകളിൽ. പോരാഞ്ഞിട്ട്, ഊളമ്പാറയിലെ അന്തേവാസികളെ അപമാനിച്ചു എന്ന പേരിൽ പോലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതിയും നൽകി. തന്റെ ഭാവനാസൃഷ്ടിയായ ഒരു അമേരിക്കൻ പയ്യനെക്കുറിച്ച് പറഞ്ഞതിനാണ് ഈ കേസ്! സഖാക്കൾ വിളിക്കുന്ന അശ്ലീല തെറികൾക്കൊന്നും ഇവിടെ കേസില്ല എന്നതുതന്നെയാണ് വലിയ വിരോധാഭാസം.
പിഷാരടിയെ 'ജോക്കർ' ആക്കുന്ന ഐസക്കും ടിനി ടോമിനെതിരെയുള്ള അക്രമവും
രമേശ് പിഷാരടി പാലക്കാട് പ്രചാരണത്തിന് ഇറങ്ങിയപ്പോൾ തോമസ് ഐസക്കിനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ അദ്ദേഹത്തെ 'ജോക്കർ' എന്ന് വിളിച്ച് ആക്ഷേപിച്ചു. മേലാൽ പിഷാരടിയുടെ സിനിമ കാണില്ലെന്ന നിലപാടിലാണ് ഇടത് 'അലവലാതികൾ'. പാലക്കാട് സരിനും കൂട്ടരും വർഗ്ഗീയത വരെ പടച്ചുവിട്ട് പിഷാരടിക്കെതിരെ ആഞ്ഞടിക്കുമ്പോൾ, രാത്രിയായാൽ ബിജെപിയുടെ ശോഭയ്ക്ക് വേണ്ടി ചരടുവലിക്കുന്ന കാഴ്ചകളും കാണാം. പുതുയുഗയാത്രയിൽ പങ്കെടുത്തതിന് ടിനി ടോമിന്റെ മകനെപ്പോലും സൈബർ ഇടങ്ങളിൽ വേട്ടയാടി.
മമ്മൂട്ടി വേണം, ലാലിന് 'സങ്കി' പട്ടം; ധർമ്മജനോട് തീരാപ്പക
മമ്മൂട്ടിയെ തങ്ങളുടെ സ്വന്തം ആളായി കാണാൻ ആഗ്രഹിക്കുന്നവർ, മോഹൻലാൽ ഒരു ബ്ലോഗ് എഴുതിയാൽ ഉടൻ അദ്ദേഹത്തെ 'സങ്കി'യാക്കുന്നു. കഴിഞ്ഞ തവണ ബാലുശ്ശേരിയിൽ മത്സരിച്ച പാവം ധർമ്മജന്റെ 'പപ്പും പൂടയും' പറിച്ചെടുത്താണ് സഖാക്കൾ അടങ്ങിയത്. സീരിയൽ താരങ്ങളെയും ബിഗ് ബോസ് താരങ്ങളെയും ബിജെപിയും ട്വന്റി ട്വന്റിയും വിലയ്ക്കു വാങ്ങുകയാണെന്ന് ആക്ഷേപിക്കുന്നവർ, സ്വന്തം പാളയത്തിലെ സിനിമാക്കാർക്ക് മാത്രം പ്രത്യേക നിയമം നിർമ്മിക്കുന്നു.
പ്രേംകുമാറിന്റെ പടിയിറക്കവും ജോയ് മാത്യുവിന്റെ പോരാട്ടവും
സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ പ്രേംകുമാറിനെപ്പോലുള്ളവർക്ക് സഹികെട്ട് പാർട്ടി വിടേണ്ടി വന്നു. പഴയ നക്സലൈറ്റ് വീര്യമുള്ളതുകൊണ്ട് മാത്രമാണ് ജോയ് മാത്യു ഇന്നും ഈ അക്രമങ്ങളെ നേരിട്ട് നിൽക്കുന്നത്. കൊടുങ്ങല്ലൂരിലെ ഒരു തിയറ്ററിൽ ജോയ് മാത്യുവിന്റെ സീൻ വന്നപ്പോൾ കൂവി തോൽപ്പിക്കാൻ ശ്രമിച്ച സാംസ്കാരിക ക്വട്ടേഷൻ സംഘങ്ങൾ ഇന്നും സജീവമാണ്. സംവിധായകൻ വിഎം വിനു കോഴിക്കോട് മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുവാൻ തയ്യാറായപ്പോൾ വോട്ട് വെട്ടിക്കൊണ്ട് ഒതുക്കൽ നടത്തി.
പീഡനാരോപിതർക്ക് 'ചുവപ്പ്' പരവതാനി
സ്വന്തം പാളയത്തിലുള്ള പീഡനാരോപിതർക്ക് പാർട്ടി എന്നും ഗോഡ്ഫാദർമാരാണ്. സ്വവർഗ്ഗരതിയിൽ ഡോക്ടറേറ്റ് എടുത്ത മംഗലശ്ശേരി നീലകണ്ഠൻ രഞ്ജിത്ത് ഇപ്പോഴും അവർക്ക് ആറാം തമ്പുരാൻ . കഴിഞ്ഞതവണ കോഴിക്കോട് സീറ്റും കൊടുക്കുവാൻ പ്ലാൻ ചെയ്തു . പിന്നെയും പിന്നെയും രഞ്ജിത്തിന്റെ ലീലാവിലാസങ്ങൾ തുടർന്നപ്പോൾ പ്രതിപക്ഷ ആരോപണങ്ങൾ ഭയന്നുകൊണ്ടാണ് നിവൃത്തിയില്ലാതെ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത് .അതുപോലെ പിടി കുഞ്ഞുമുഹാമ്മദിനെതിരെയുള്ള സിനിമയിലെ ഒരു സ്ത്രീയുടെ പരാതി പൂഴ്ത്തിവെക്കാനും സർക്കാർ മടിച്ചില്ല. പീഡന ആരോപണം നേരിട്ട കമൽ അവർക്കിപ്പോഴും അഴകിയ രാവണൻ .അയ്യായിരം പെണ്ണുങ്ങളെ ഭോഗിച്ച ഗണേഷിനായി പത്തനാപുരത്തെ സഖാക്കൾ ജയ് വിളിക്കുന്നു . പീഡനക്കേസിലെ പ്രതി മുകേഷ് ഇപ്പോഴും ഗോഡ് ഫാദർ .
തമാശ പറഞ്ഞാൽ കേസ്, അക്രമം കാട്ടിയാൽ സംരക്ഷണം - ഇതാണ് കേരളം, ഇതാവണം കേരളം!
'ഇതൊക്കെയെന്ത് , പോടാ' എന്ന് പറഞ്ഞുകൊണ്ട് പറവൂർ ദാസനും ജോക്കർമാർ ഇത്തവണ കേരളം പിടിച്ചടക്കും എന്ന് വിജയൻ പിഷാരടിയും







