ഭീതിയുടെ സെല്‍ഫ് സെന്‍സര്‍ഷിപ്പും ജനാധിപത്യത്തിന്റെ കാവലാളായ 'നോ'യും !!

ജനാധിപത്യ ഭരണകൂടങ്ങള്‍ സമഗ്രാധിപത്യത്തിലേക്ക് നീങ്ങുന്നതിന്റെ പ്രകടമായ സൂചനയാണ് സമൂഹത്തില്‍ നിഴലിക്കുന്ന ഭീതി. അഭിപ്രായപ്രകടന സ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം തുടങ്ങിയ എല്ലാ അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളും ഈ ഭീതിയില്‍ നിയന്ത്രിതമാകുന്നു. ഭീതിയുടെ പാരമ്യത്തില്‍ വ്യക്തികളും സംവിധാനങ്ങളും സെല്‍ഫ് സെന്‍സര്‍ഷിപ്പില്‍ അഭയം തേടുന്നതോടെ, ജനാധിപത്യം പൂര്‍ണ്ണമായും കശാപ്പുചെയ്യപ്പെടുകയും സ്വേച്ഛാധിപത്യം വെന്നിക്കൊടി പാറിക്കുകയും ചെയ്യും.
സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകള്‍, ബിലോങ്ങിങ് എ ജേണി ഓഫ് ലവ് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറിയത് ഈ ഭീതി നമ്മുടെ രാജ്യത്ത് ആഴത്തില്‍ വേരോടിക്കഴിഞ്ഞുവെന്ന് തെളിയിക്കുന്ന ഏറ്റവും ഒടുവിലത്തെ സംഭവമാണ്. മോദി, ആര്‍എസ്എസ്, ഇന്ത്യയിലെ ചൈനീസ് കടന്നുകയറ്റം എന്നിവയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന പ്രസാധകരുടെ ആവശ്യം സോണിയ ഗാന്ധി തള്ളിയതിനെ തുടര്‍ന്നാണ് പ്രസാധകരുടെ പിന്മാറ്റം.
പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയുടെ ലീഗല്‍ ടീമിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രസാധകര്‍ ഈ ആവശ്യം മുന്നോട്ടുവച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അതായത് പുസ്തകം നിലവിലെ രൂപത്തില്‍ പുറത്തിറങ്ങിയാല്‍ നിയമപ്രശ്‌നങ്ങളുണ്ടാകുമെന്ന് പ്രസാധകര്‍ ഭയപ്പെടുന്നു. ആ ഭീതിയുടെ ഉറവിടം കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരാണ്. പെന്‍ഗ്വിന്‍ സെല്‍ഫ് സെന്‍സര്‍ഷിപ്പിന്റെ പാത സ്വീകരിക്കുന്നത് ഇത് ആദ്യമായല്ല. കരസേന മുന്‍ മേധാവി മനോജ് മുകുന്ദ് നരവനെയുടെ ഓര്‍മ്മക്കുറിപ്പുകളുടെ കാര്യത്തിലും മുസാഫര്‍ നഗര്‍ കലാപം അടിസ്ഥാനമാക്കി ജോ സാക്കോ എഴുതിയ ഗ്രാഫിക് നോവലിന്റെ കാര്യത്തിലും നാം ഇത് കണ്ടുകഴിഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൌസ് ഇന്ത്യ, സോണിയ ഗാന്ധിയോട് പോലും ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കില്‍ എത്ര വലിയ അപകടത്തിലാണ് രാജ്യമെന്ന് നാം ഓരോരുത്തരും ചിന്തിക്കണം.
പെന്‍ഗ്വിന്‍ ഇന്ത്യയോട് സോണിയ ഗാന്ധി പറഞ്ഞ NO യില്‍ നിന്ന് ഉയരുന്നത് ഓരോ ജനാധിപത്യവാദിയുടേയും പ്രതിരോധത്തിന്റെ ശബ്ദമാണ്. രാജ്യത്തെ ഓരോ കോണ്‍ഗ്രസുകാരനും തലയുയര്‍ത്തി ജനങ്ങളോട് പറയാം അധികാരത്തിന് മുന്നില്‍ അടിയറവ് പറയുന്നവരല്ല നമ്മുടെ നേതാക്കളെന്ന്. അവരുടെ പോരാട്ടം ഈ നാട് പൊരുതി നേടിയ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന്. അവിടെ വ്യക്തിപരമായ നഷ്ടങ്ങളെക്കാള്‍ അവര്‍ വില കല്‍പ്പിക്കുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനാണെന്ന്.
തീര്‍ച്ചയായും നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്കതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ട്.
സോണിയ ഗാന്ധിയോട് ബഹുമാനം. കോണ്‍ഗ്രസ്സുകാരനായതില്‍ അഭിമാനം.
രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര ഭീതിയുടെയും സെല്‍ഫ് സെന്‍സര്‍ഷിപ്പിന്റെയും പശ്ചാത്തലത്തില്‍ സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സംഭവങ്ങളെ വിലയിരുത്തുന്ന കുറിപ്പാണിത്. ഭരണകൂട ഭയത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യ നിഷേധത്തിന്റെയും കാലത്ത് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു.
അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് ഉയരുന്ന ഭീഷണികള്‍ക്ക് മുന്നില്‍ പതറാതെ, ജനാധിപത്യ മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ അടിയന്തര ആവശ്യം. ഭയപ്പെടുത്തലുകളിലൂടെയും സെന്‍സര്‍ഷിപ്പിലൂടെയും വിയോജിപ്പുകളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥനാണ്. വ്യക്തിതാല്‍പ്പര്യങ്ങളെക്കാളും സുരക്ഷിതത്വത്തെക്കാളും വലുതാണ് ജനങ്ങളുടെ മൗലികാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവുമെന്ന് സോണിയ ഗാന്ധിയുടെ നിലപാട് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കാനും ഫാസിസ്റ്റ് പ്രവണതകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാനും ഈ തിരിച്ചറിവ് ഓരോരുത്തര്‍ക്കും പ്രചോദനമാകട്ടെ.
ഓ ജെ ജെനീഷ് : കായിക. യുവജനക്ഷേമ വകുപ്പ് മന്ത്രി






