തള്ളലുകളുടെ തമ്പുരാക്കന്മാരും കൊള്ളകളുടെ കുമ്പസാരങ്ങളും:
എകെജി സെന്ററിലെ പുകമറകൾ നീങ്ങുമ്പോൾ
കേരള രാഷ്ട്രീയത്തിൽ 'തള്ളലുകൾ' ഒരു കലാരൂപമായി മാറിയിട്ട് കാലം കുറച്ചായി. എന്നാൽ ഈ ആഴ്ച കണ്ടത് തള്ളലുകൾക്ക് മുകളിൽ 'കൊള്ളകൾ' കുന്നുകൂടുന്നതും, അതിനെ പ്രതിരോധിക്കാൻ നിൽക്കുന്നവർ 'പള്ളു' പറഞ്ഞു തടിതപ്പുന്നതുമാണ്. എകെജി സെന്ററിലെ നുണഫാക്ടറികൾക്ക് വിശ്രമമില്ലാത്ത ആഴ്ചയാണിത്.
ഇരകളുടെ 'ആഗോള അയ്യപ്പ സംഗമം'
ഈ വാരത്തിന്റെ ഏറ്റവും വലിയ സവിശേഷത മറ്റൊന്നാണ്. കഴിഞ്ഞ പത്തുവർഷക്കാലവും അതിനു മുൻപും പിണറായി വിജയന്റെ വ്യക്തിവൈരാഗ്യങ്ങൾക്കിരയായി ജയിലിൽ അടക്കപ്പെട്ടവരും, കേസുകളിൽ കുടുങ്ങിയവരും, പോലീസ് അതിക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചവരും ചേർന്ന് നടത്തുന്ന ആ 'ആഗോള അയ്യപ്പ സംഗമം'. ജോലി നഷ്ടപ്പെട്ടവരും, പാർട്ടി ഗുണ്ടകളാൽ ആക്രമിക്കപ്പെട്ടവരും, സോഷ്യൽ മീഡിയ പേജുകൾ പൂട്ടിക്കപ്പെട്ടവരും ഒത്തുചേരുമ്പോൾ അത് ഭരണകൂട ഭീകരതയ്ക്കെതിരെയുള്ള വലിയൊരു താക്കീതായി മാറുകയാണ്.
വിരൽ ചൂണ്ടിയ ജയ്ശങ്കറും വിറച്ച ഇരട്ടച്ചങ്കും
കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്താളുകളിൽ മാർച്ച് 30 രേഖപ്പെടുത്തപ്പെടുക മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി വിരൽ ചൂണ്ടി "ഈ ചെയ്യുന്നത് മോശമാണ്" എന്ന് വിളിച്ചുപറഞ്ഞ ആർജ്ജവത്തിന്റെ പേരിലാകും. മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ചോദ്യം ചോദിച്ച മഹാരാജാസിലെ ആ ജയ്ശങ്കർ എന്നും മലയാളിയുടെ മനസ്സിൽ സ്ഥാനം പിടിക്കും. എറണാകുളത്തുകാരൻ അഡ്വക്കേറ്റ് ജയ്ശങ്കർ എന്നും പിണറായിയെ മുഖത്തുനോക്കി വെല്ലുവിളിച്ചിട്ടുള്ള ചരിത്രമേയുള്ളൂ. കറുത്ത വസ്ത്രത്തിന് വിലക്ക് ഏർപ്പെടുത്തിയതുപോലെ, വൈകാതെ 'ജയ്ശങ്കർ' എന്ന പേരിനും കേരളത്തിൽ നിരോധനം വരുമെന്നാണ് കേൾക്കുന്നത്.
വയനാട് ഫണ്ടും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടും
എന്ത് കൊള്ള കയ്യോടെ പിടിച്ചാലും പിണറായിക്ക് ചോദിക്കാൻ ഒന്നേയുള്ളൂ— "വയനാട്ടിൽ വീട് വെച്ചോ?". എന്നാൽ വയനാട് ഫണ്ട് എവിടെ എന്ന് ചോദിച്ചവർക്ക് മുന്നിലേക്ക് പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് മുക്കിയ രേഖകൾ നിരത്തിക്കൊണ്ട് സഖാവ് കുഞ്ഞിക്കണ്ണൻ എത്തിയതോടെ ന്യായീകരണ തൊഴിലാളികളുടെ വായടഞ്ഞു. എസ്ഡിപിഐ, പിഡിപി, ഐഎൻഎൽ, ബിജെപി ബന്ധങ്ങൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ പഴയ 'കോലീബി' സഖ്യം പറഞ്ഞു പിടിച്ചുനിൽക്കാൻ നോക്കുന്ന മുഖ്യമന്ത്രിയെ നാം കണ്ടു.
സംവാദത്തിലെ 'കണ്ടം വഴി' ഓട്ടവും ഐസക്കിന്റെ ഉപദേശവും
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വികസനത്തെക്കുറിച്ച് സംവാദത്തിന് വിളിച്ചപ്പോൾ കണ്ടം വഴി ഓടിയ പിണറായി പറയുന്നത് ഞങ്ങൾ ഫേസ്‌ബുക്കിലൂടെ മാത്രമേ സംവദിക്കൂ എന്നാണ്. ആരുടെ കൂടെ സംവാദം നടത്തിയാലും സതീശന്റെ കൂടെ സംവാദത്തിന് പോകേണ്ട എന്ന് മുഖ്യമന്ത്രിയോട് വിളിച്ചുപറഞ്ഞത് തോമസ് ഐസക്ക് തന്നെയാണെന്നാണ് വെളിപ്പെടുത്തൽ. കമ്പ്യൂട്ടറിനെതിരെ സമരങ്ങൾ നയിച്ചവർ ഫേസ്‌ബുക്കിലൂടെയായിരുന്നോ അന്ന് ജനങ്ങളെ വിവരങ്ങൾ അറിയിച്ചിരുന്നത്?
സ്വർണ്ണവേട്ടയും പി. രാജീവിന്റെ 'കൃമികടിയും'
"സ്വർണ്ണം കട്ടത് ആരപ്പാ?" എന്ന് സുഡാനിയും ഫിലിപ്പിനോവും അറബിയും പാടി കഴിഞ്ഞപ്പോൾ, ഇതാ രാഹുൽ ഗാന്ധിയും അതേറ്റു പാടാൻ തുടങ്ങിയിരിക്കുന്നു. രാഹുൽ പാടിത്തുടങ്ങിയതോടെ പി. രാജീവിന്സഹിക്കാനാവാത്ത 'കൃമികടി' തുടങ്ങിയിരിക്കുകയാണ്. സകല കൊള്ളകളും പുറത്തുവരുമ്പോൾ അതിനെ പ്രതിരോധിക്കാൻ നോക്കുന്ന രാജീവിന്റെ അവിഞ്ഞ പ്രസ്താവനകൾ കൂടിയാകുമ്പോൾ എൽഡിഎഫിന്റെ വോട്ടുകൾ തവിടുപൊടിയാകുമെന്ന് ഉറപ്പായി.
ഗോവിന്ദന്റെ 'മൂല'യും അരശുംമൂട്ടിൽ അപ്പുക്കുട്ടനും
ഏറ്റവും പരിതാപകരം ആ പാവം ഗോവിന്ദന്റെ അവസ്ഥമാണ്. എകെജി നുണഫാക്ടറി ഗോവിന്ദനോട് ഒരു മൂലയ്ക്ക് ഇരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു. പത്രസമ്മേളനങ്ങൾ കൊണ്ട് ജനങ്ങളെ ചിരിപ്പിച്ചിരുന്ന ഗോവിന്ദനെ മാറ്റിനിർത്തി, ജീവിതത്തിൽ എവിടെയും തോറ്റ് തോറ്റ് തുന്നംപാടിയ 'അരശുംമൂട്ടിൽ അപ്പുക്കുട്ടനായ' എം. സ്വരാജിനെ മുന്നിലേക്ക് കൊണ്ടുവരുമ്പോൾ കിട്ടാവുന്ന വോട്ടുകളും ഇല്ലാതാകുന്നു.
കലാകാരന്മാരുടെ 'സലാം' പറച്ചിലും ജോക്കർ വിളിയും
പാട്ട് പാടിയും കവിത ചൊല്ലിയും ഭരണത്തിൽ കയറിയവർ ഇന്ന് കലാകാരനായ രമേഷ് പിഷാരടിയെ 'ജോക്കർ' എന്ന് വിളിച്ചു അധിക്ഷേപിക്കുമ്പോൾ, ശരിക്കുള്ള ജോക്കറായ മുകേഷ് കൊല്ലത്തെ വീട്ടുമുറ്റത്തിരുന്ന് തോമസ് ഐസക്കിനെ തെറി വിളിക്കുകയായിരുന്നു. ഇതൊക്കെ കണ്ട് ബലികുടീരങ്ങൾ പാടിയ കെ.എസ്. ജോർജ്ജും സുലോചനയും ആകാശത്തിരുന്ന് വിഷമിക്കുകയാവും. തോപ്പിൽ ഭാസിയും പഴയ നാടകക്കാരും ഇത്തവണ വോട്ട് ചെയ്യില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞു. 'സഖാവിന്റെ സഖിയാവണം' എന്ന് പാടി റീൽസുണ്ടാക്കിയവർ അതൊക്കെ ഡിലീറ്റ് ചെയ്യുന്നു. ശക്തനായ നടൻ മമ്മൂട്ടി വരെ ഇപ്പോൾ സലാം ചൊല്ലി പിരിഞ്ഞിരിക്കുന്നു.
തകരുന്ന മാധ്യമ കോട്ടകൾ
കഴിഞ്ഞ ആറുമാസക്കാലം 'ജമാഅത്തെ ഇസ്‌ലാമി' എന്ന് പറഞ്ഞു നടന്ന അളവുകോൽ ബാലൻ ഇപ്പോൾ നാടുവിട്ടിരിക്കുകയാണ്. 24 മണിക്കൂറും അതേറ്റു പാടിയിരുന്ന റിപ്പോർട്ടർ ചാനലിന്റെ ലൈസൻസ് റദ്ദാക്കി. ഇതൊക്കെ എഴുതിക്കൊടുത്തിരുന്ന നികേഷ് എല്ലാം ചുരുട്ടിക്കൂട്ടി എറിഞ്ഞ് നല്ല നീലച്ചടയൻ അടിച്ചു നടക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ ഭ്രാന്ത് ഇപ്പോൾ മകൾക്കും ഭാര്യക്കും പകർന്നിരിക്കുന്നു. ചാനൽ ചർച്ചകളിൽ നിന്ന് ആർഷോ തെറിവിളികളുമായി ഇറങ്ങിപ്പോകുന്നു. ഇതിനിടയിൽ സ്മൃതി പരുത്തിക്കാട് എൽഡിഎഫിനെ അറഞ്ചം പുറഞ്ചം ആക്രമിച്ചുകൊണ്ടിരിക്കുന്നു.
ചുരുക്കത്തിൽ, തള്ളലുകൾ കൊണ്ട് മാത്രം കെട്ടിപ്പൊക്കിയ ഒരു സാമ്രാജ്യം സത്യത്തിന്റെ വിരൽത്തുമ്പുകൾക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് ഈ ആഴ്ച കേരളം കണ്ടത്.





