മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാൻ:

വിസ്മരിക്കപ്പെടരുത് ഈ വിശ്വസ്ത പോരാളികൾ!

ഒരു ഭരണമാറ്റത്തിന്റെയോ അധികാരത്തുടർച്ചയുടെയോ രാഷ്ട്രീയ സന്ധിയിൽ നിൽക്കുമ്പോൾ, പുതിയ ഭരണകൂടം തങ്ങൾക്ക് കരുത്തായ പ്രക്ഷോഭകരെയും പ്രതിഭകളെയും കൃത്യമായി അടയാളപ്പെടുത്തേണ്ടതുണ്ട്. സ്വന്തം കരിയറും സുരക്ഷിതത്വവും പണയപ്പെടുത്തി, നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് യു.ഡി.എഫിനും പ്രത്യേകിച്ച് മുഖ്യമന്ത്രി എന്ന ജനനായകനും വേണ്ടി പോരാടിയ ചില സാംസ്കാരിക-മാധ്യമ-സിനിമാ പ്രവർത്തകരെയും ഒപ്പം കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള സാധാരണക്കാരായ അണികളെയും ഈ മന്ത്രിസഭ ഒരിക്കലും വിസ്മരിക്കരുത്.

ജോയ് മാത്യു: സോഷ്യൽ മീഡിയയിലെ വിട്ടുവീഴ്ചയില്ലാത്ത പടയാളി

  • പ്രൊഫഷണൽ മികവ്: മികച്ച നടൻ, നാടകകൃത്ത്, 'ഷട്ടർ' പോലെയുള്ള മികച്ച ചിത്രങ്ങളുടെ സംവിധായകൻ എന്നീ നിലകളിൽ മലയാള സിനിമയിൽ സ്വന്തമായൊരിടം അടയാളപ്പെടുത്തിയ വ്യക്തിയാണ് ജോയ് മാത്യു.
  • നേരിട്ട വെല്ലുവിളികളും നിലപാടും: കഴിഞ്ഞ പത്തു വർഷക്കാലമായി സോഷ്യൽ മീഡിയയിൽ യു.ഡി.എഫിന്റെ വലിയൊരു പ്രതിരോധ കോട്ടയായിരുന്നു അദ്ദേഹം. സൈബർ സഖാക്കളുടെ അശ്ലീല തെറിവിളികളെയും ഭീഷണികളെയും ഭയപ്പെടാതെ, പിണറായി വിജയന്റെ ഏകാധിപത്യ ശൈലിക്കെതിരെയും മുൻ സർക്കാരിന്റെ പോലീസ് രാജിനെതിരെയും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ സംസാരിച്ചു.

പത്മശ്രീ സലിം കുമാർ: ചുവപ്പ് ഭീഷണികൾക്ക് മുന്നിൽ കുനിയാത്ത പ്രതിഭ

  • പ്രൊഫഷണൽ മികവ്: 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ പ്രതിഭയാണ് സലിം കുമാർ.
  • നേരിട്ട വെല്ലുവിളികളും നിലപാടും: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFK) ചടങ്ങിൽ നിന്ന് രാഷ്ട്രീയ കാരണങ്ങളാൽ ഇടതുപക്ഷ സർക്കാർ ഒഴിവാക്കിയിട്ടും അദ്ദേഹം കുനിഞ്ഞില്ല. പാർട്ടിയുടെ മോശം സമയങ്ങളിലും കോൺഗ്രസ്സ് പ്രത്യയശാസ്ത്രത്തോടും നേതാക്കളോടും നൂറു ശതമാനം വിശ്വസ്തത പുലർത്തിയ അദ്ദേഹം, ഇടതുപക്ഷ സാംസ്കാരിക നായകന്മാരുടെ ഇരട്ടത്താപ്പുകളെ പൊതുവേദികളിൽ തുറന്നുകാട്ടി.

പ്രൊഫസർ എം. എൻ. കാരശ്ശേരി: ഇടത് 'ബുദ്ധിജീവി'കളുടെ മുഖമൂടി വലിച്ചുകീറിയ ആചാര്യൻ

  • പ്രൊഫഷണൽ മികവ്: മികച്ച പ്രഭാഷകൻ, എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ എന്നീ നിലകളിൽ കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തെ സ്വാധീനിച്ച മുതിർന്ന വ്യക്തിത്വം.
  • നേരിട്ട വെല്ലുവിളികളും നിലപാടും: കൊലപാതക രാഷ്ട്രീയത്തിനെതിരെയും ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെയും കാരശ്ശേരി മാഷ് എടുത്ത ശക്തമായ നിലപാടുകൾ കാരണം ഇടതുപക്ഷ എഴുത്തുകാർ അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു. ഭയമില്ലാതെ ജനാധിപത്യ വിശ്വാസികൾക്ക് എന്നും താങ്ങായി നിന്ന അദ്ദേഹത്തിന്റെ നിലപാടുകളെ ഈ മന്ത്രിസഭ ആദരവോടെ കാണണം.

അഡ്വക്കേറ്റ് ജയശങ്കർ: പിണറായിസത്തെ വാക്ക് കൊണ്ട് വെട്ടിമുറിച്ച പ്രതിഭ

  • പ്രൊഫഷണൽ മികവ്: നിയമരംഗത്തും രാഷ്ട്രീയ നിരീക്ഷണ രംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുന്ന, കണിശമായ ഭാഷാശൈലിയുടെ ഉടമയായ മുതിർന്ന അഭിഭാഷകൻ.
  • നേരിട്ട വെല്ലുവിളികളും നിലപാടും: ഇടതുപക്ഷത്തിന്റെ അഴിമതികളെയും ക്യാപ്റ്റൻ ഭാവങ്ങളെയും തന്റെ മൂർച്ചയേറിയ ആക്ഷേപഹാസ്യത്തിലൂടെ തകർത്തുകളഞ്ഞ ജയശങ്കറെ സൈബർ ലോകത്ത് ക്രൂരമായി അധിക്ഷേപിക്കാൻ പ്രത്യേക സംഘം തന്നെയുണ്ടായിരുന്നു. യാതൊരുവിധ സ്ഥാനമാനങ്ങളും മോഹിക്കാതെയാണ് അദ്ദേഹം ചാനൽ ചർച്ചകളിൽ യു.ഡി.എഫിന് വേണ്ടി അടരാടിയത്.

ഉണ്ണി ബാലകൃഷ്ണൻ: ചാനൽ ചർച്ചകളിലെ ഇടത് അജണ്ടകളെ പൊളിച്ചടുക്കിയ മാധ്യമപ്രവർത്തകൻ

  • പ്രൊഫഷണൽ മികവ്: മുൻനിര ചാനലുകളുടെ തലപ്പത്തിരുന്ന് മലയാള മാധ്യമപ്രവർത്തനത്തിന്റെ ദിശ നിർണ്ണയിച്ച ദീർഘകാല പരിചയസമ്പന്നനായ പത്രപ്രവർത്തകൻ.
  • നേരിട്ട വെല്ലുവിളികളും നിലപാടും: ചാനലുകളെ പരസ്യങ്ങൾ തടഞ്ഞും കേസ് എടുത്തും ഭീഷണിപ്പെടുത്തിയപ്പോഴും പിണറായി സർക്കാരിന്റെ അഴിമതികളും കള്ളക്കടത്ത് കേസുകളും ജനങ്ങൾക്ക് മുന്നിൽ കൃത്യമായ രേഖകളോടെ തുറന്നുകാണിക്കാൻ അദ്ദേഹം ധീരത കാണിച്ചു. യു.ഡി.എഫിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുള്ള ന്യായങ്ങളെ വസ്തുതാപരമായി സ്ഥാപിച്ചെടുക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു.

ജഗദീഷ്: സിനിമാ സംഘടനകളിലെ ഇടത് മേധാവിത്വത്തോട് കലഹിച്ച നായകൻ

  • പ്രൊഫഷണൽ മികവ്: നടൻ, തിരക്കഥാകൃത്ത്, ഒപ്പം മികച്ചൊരു അക്കാദമീഷ്യൻ. ദശാബ്ദങ്ങളായി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന താരം.
  • നേരിട്ട വെല്ലുവിളികളും നിലപാടും: തലസ്ഥാനത്തെ സിനിമാപ്രവർത്തകർ ഒന്നടങ്കം ഇടത്തോട്ടും വലത്തോട്ടും ചേക്കേറിയപ്പോൾ, ഒരടി പോലും പിന്നോട്ട് പോകാതെ കോൺഗ്രസ്സ് പ്രസ്ഥാനത്തിനൊപ്പം ഉറച്ചുനിന്നയാളാണ് ജഗദീഷ്. സിനിമാ സംഘടനകളിൽ ഇടതുപക്ഷ സ്വാധീനം ശക്തമായിരുന്നിട്ടും പദവികൾക്കായി ചാഞ്ചാട്ടം കാണിക്കാതെ യു.ഡി.എഫിന്റെ ആശയങ്ങൾക്കൊപ്പം ഇന്നും നിലകൊള്ളുന്നു.

ധർമ്മജൻ ബോൾഗാട്ടി: രാഷ്ട്രീയത്തിനായി കരിയർ പണയംവെച്ച പോരാളി

  • പ്രൊഫഷണൽ മികവ്: സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരനായി മാറിയ മികച്ച ഹാസ്യ നടൻ.
  • നേരിട്ട വെല്ലുവിളികളും നിലപാടും: ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ കടുത്ത വ്യക്തിഹത്യയും ഭീഷണികളുമാണ് നേരിട്ടത്. പരാജയത്തിന് ശേഷം സിനിമകളിൽ നിന്ന് അദ്ദേഹത്തെ ബോധപൂർവ്വം മാറ്റിനിർത്താൻ ചില ഇടത് സിനിമാ ലോബികൾ ശ്രമിച്ചു. കരിയറിൽ വലിയ നഷ്ടങ്ങൾ സംഭവിച്ചിട്ടും തന്റെ കൂടെപ്പിറപ്പായ രമേശ് പിഷാരടി എം.എൽ.എ ആയപ്പോഴും, പാർട്ടിയോടുള്ള കൂറ് ധർമ്മജൻ ഉപേക്ഷിച്ചില്ല.

സലിം ഹസ്സൻ: പ്രതിഭയുടെ കരുത്തും കൂറും

  • പ്രൊഫഷണൽ മികവ്: 'മറിമായം' എന്ന ജനപ്രിയ പരമ്പരയിലെ 'പ്യാരിജാതൻ' എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സ് കീഴടക്കിയ സ്വാഭാവിക നടൻ.
  • നേരിട്ട വെല്ലുവിളികളും നിലപാടും: തന്റെ കലാജീവിതത്തോടൊപ്പം തന്നെ യു.ഡി.എഫ് രാഷ്ട്രീയത്തോട് കടുത്ത ആഭിമുഖ്യവും വിശ്വസ്തതയും പുലർത്തിയ കലാകാരനാണ് അദ്ദേഹം. സൈബർ ആക്രമണങ്ങളെ അവഗണിച്ചുകൊണ്ട്, ഒരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് അദ്ദേഹം പാർട്ടിക്ക് വേണ്ടി നിലകൊണ്ടത്.

വിസ്മരിക്കപ്പെടരുത് ഗ്രാമങ്ങളിലെ ഈ അജ്ഞാത നാമങ്ങൾ!

പ്രമുഖരായ ഈ എട്ടുപേരെ മാത്രമല്ല, കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും സ്വന്തം ജീവിതം പോലും മാറ്റിവെച്ചുകൊണ്ട്, രാഷ്ട്രീയ എതിരാളികളുടെ ആട്ടും തുപ്പും കേട്ടുകൊണ്ട് പടപൊരുതിയ അനേകം നല്ല മനുഷ്യരുണ്ട്. സ്വന്തം പാർട്ടിക്കുള്ളിലെ ചിലരുടെ കുത്തിത്തിരിപ്പുകൾ പോലും അവഗണിച്ചുകൊണ്ട് പ്രസ്ഥാനത്തെ നെഞ്ചേറ്റിയവരാണവർ!

  • കൊടുങ്ങല്ലൂർ കോണത്തുകുന്നിലെ മോഹൻദാസിനെപ്പോലെ...
  • ഇടുക്കി തൊടുപുഴയിലെ സണ്ണി മണ്ണർക്കാടിനെ പോലെ......
  • നെയ്യാറ്റിൻകരയിലെ അനു അയ്യപ്പനെപ്പോലെ...
  • കണ്ണൂർ കടവത്തൂരിലെ സൈദുക്കയെപ്പോലെ...
  • പാലക്കാട് പുത്തൂരിലെ ബിജുവിനെപ്പോലെ...
  • കടമക്കുടിയിലെ സായി സാഗറിനെപ്പോലെ...
  • ഗുരുവായൂരിലെ പ്രകാശേട്ടനെ പോലെ…
  • ഹരിപ്പാട്ടെ കൃഷ്ണകുമാറിനെ പോലെ…
  • കോട്ടയത്തെ ജോസഫിനെപ്പോലെ...
  • ആലുവയിലെ ഷെമീറിനെ പോലെ…

ഇങ്ങനെ ഇവരെപ്പോലെ ആയിരങ്ങളാണ് സോഷ്യൽ മീഡിയയിൽ രാപ്പകൽ പ്രതിരോധം തീർത്തും, വെയിലത്തു നിന്ന് നാട്ടിലെ ചുമരുകളിൽ എഴുതിയും, സ്വന്തം കയ്യിലെ പൈസ മുടക്കി ഫ്ലെക്സുകൾ വെച്ചും പാർട്ടിക്ക് ഈ വലിയ ജയം സമ്മാനിച്ചത്. അവരാണ് ഈ പ്രസ്ഥാനത്തിന്റെ യഥാർത്ഥ വിത്തുഗുണം!

പുതിയ മന്ത്രിമാർക്ക് കനത്തൊരു മുന്നറിയിപ്പ്!

അധികാരം കൈവരുമ്പോൾ പുതിയ ബന്ധങ്ങളും അടുപ്പങ്ങളും പറഞ്ഞു കൊണ്ട് പലരും ഒപ്പം കൂടും. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വെള്ളാപ്പള്ളി നടേശനെയും സുകുമാരൻ നായരെയും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെയും പോലുള്ള സമുദായ നേതാക്കളുടെയും പ്രമാണിമാരുടെയും പിന്നാലെ പോകാൻ പുതിയ മന്ത്രിമാർ തിടുക്കം കൂട്ടിയേക്കാം.

മുമ്പ് നിങ്ങളൊക്കെ വെറും എം.എൽ.എ യോ നേതാവോ ആയി ഇരുന്നപ്പോൾ അയ്യായിരം ബന്ധങ്ങളും സുഹൃത്തുക്കളും ഉണ്ടായിരുന്നുവെങ്കിൽ, ഇപ്പോൾ അധികാര കസേരയിൽ എത്തിയപ്പോൾ അതൊക്കെ അമ്പതിനായിരവും അഞ്ചു ലക്ഷവും ഒക്കെ ആയേക്കാം. പക്ഷെ, വന്ന വഴിയും പ്രസ്ഥാനത്തിന് വഴികാട്ടിയ ആ നല്ല മനുഷ്യരെയും ഒരിക്കലും മറക്കരുത്.

മന്ത്രി കസേരകളിൽ ഇരിക്കുമ്പോൾ ഈ പഴയ പടയാളികളെ മറന്നുകൊണ്ട് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനാണ് ഭാവമെങ്കിൽ, മന്ത്രിമാർ ഓർക്കുക... അഞ്ചുകൊല്ലം എന്നത് കടന്നുപോകാൻ വലിയ സമയമൊന്നും വേണ്ട! അടിത്തറ ഇളകിയാൽ താങ്ങാൻ ഈ പ്രമാണിമാർ വരില്ല, ഈ സാധാരണക്കാരായ അണികൾ തന്നെ വേണം!

മന്ത്രിമാർ ഒന്നോർക്കുക; പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്ക് കാവൽ നിന്നത് ഈ പ്രമാണിമാരല്ല, മുകളിൽ പറഞ്ഞ സാധാരണക്കാരായ അണികളും വിശ്വസ്തരായ കലാകാരന്മാരുമാണ്. പ്രസ്ഥാനം കഠിനമായ പ്രതിപക്ഷാവസ്ഥയിലൂടെ കടന്നുപോയപ്പോഴും നമ്മുടെ മുഖ്യമന്ത്രി വെറുമൊരു എം.എൽ.എ ആയും പ്രതിപക്ഷ നേതാവായും പോരാടിയപ്പോഴും കൂടെ നിന്നത് ഇവരാണ്…

മല്ലനും മാതേവനും :