കേരള രാഷ്ട്രീയത്തിലെ വോട്ടുകച്ചവടം: അണിയറയിലെ രഹസ്യനീക്കങ്ങൾ

വിശ്വസ്തനായ മന്ത്രിയെ ബലികൊടുക്കും പിണറായി ഡീൽ:
'ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകുന്നു' എന്ന തത്വമാണ് സിപിഎം നേമത്തും ആറന്മുളയിലും പരീക്ഷിക്കുന്നത് . പിണറായി വിജയനുവേണ്ടി ഏതു പാതിരാത്രിയിലും അങ്കം വെട്ടുവാൻ തുനിഞ്ഞിറങ്ങുന്ന നേതാക്കന്മാരിൽ പ്രധാനിയാണ് മന്ത്രി വി ശിവൻകുട്ടി . പാർട്ടിക്ക് വേണ്ടി പട പൊരുതുവാനും നിയമസഭയുടെ സ്പീക്കറുടെ ഡെസ്കിൽ കയറി താണ്ഡവനൃത്തം ആടുവാനും ചെങ്കൽച്ചൂളയിലെ ജനങ്ങളെ തല്ലാനും തലോടാനും തെറി വിളിക്കുവാനും സോണിയാഗാന്ധിയെ അധിക്ഷേപിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങുന്നത് സിപിഎം എന്ന പാർട്ടിക്ക് വേണ്ടി മാത്രമാണ് . അല്ലാതെ അദ്ദേഹത്തിന് അങ്ങനെ ഒന്നും ചെയ്യുവാനും പറയുവാനും സാധിക്കില്ല എന്നത് അദ്ദേഹത്തെ അറിയുന്നവർക്ക് നന്നായറിയാം . എല്ലാറ്റിനും ആ മനുഷ്യനെ ചട്ടുകമാക്കുകയായിരുന്നു . മറ്റൊരു ചാവേറായ എംഎം മണിയെ വീട്ടിലും ഇരുത്തി .
നേമത്തെ പോരാളിക്ക് സ്വന്തം പാളയത്തിൽ ചതിക്കുഴി:
കണ്ടാൽ പരുക്കൻ ആണെങ്കിലും കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിമാരിൽ ഏറ്റവും നല്ല മനസ്സിനുടമയാണ് വി ശിവൻകുട്ടി എന്നത് പ്രതിപക്ഷത്തെ എംഎൽഎ മാർ സമ്മതിച്ച വസ്തുതകളാണ് . ഒരു കാര്യം പോയി പറഞ്ഞാൽ ഉടനടി അതിനുവേണ്ടി പ്രവർത്തിക്കുന്ന ശിവൻകുട്ടിയെ ഇത്തവണ സിപിഎം ബലി കൊടുക്കുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും അണിയറയിൽ സജീവമായിക്കഴിഞ്ഞിരിക്കുന്നു .
ഡീൽ ഓർ നോ ഡീലിൽ ഒലിച്ചു പോകുന്നത് ശിവൻകുട്ടിയുടെ സാമ്രാജ്യം:
'പാലക്കാഡീൽ' എന്ന് കേരളത്തിൽ സംസാരവിഷയമായ വോട്ടുകച്ചവടത്തിൽ മുഖ്യ ഇര ഈ ശിവൻകുട്ടിയാണ് . ലക്ഷ്യമാണ് പ്രധാനം വഴിയല്ല എന്നത് അദ്ദേഹത്തിന്റെ സുഹൃത്തായ പിണറായി വിജയൻ എന്നും അനുവർത്തിക്കുന്ന നയങ്ങളാണ് . അതുപോലെ പാർട്ടി മാറിയ ഐഷാ പോറ്റിയെയും തോൽപ്പിക്കാൻ ബിജെപി സഹായിക്കും .
നേമവും ആറന്മുളയും: പിണറായിയുടെ രാഷ്ട്രീയ പരീക്ഷണങ്ങൾ:
പിണറായി വിജയനും കുടുംബവും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മന്ത്രി വീണ ജോർജ്ജിന്റെ ആറന്മുളയിലെ കാര്യങ്ങൾ വളരെ പരുങ്ങലിൽ ആണെന്നും ഇപ്പോഴത്തെ വിവരങ്ങൾ അനുസരിച്ച് വീണ ജോർജ്ജ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും എന്ന് മനസ്സിലാക്കിയ പിണറായി വിജയൻ റാന്നിയിലും കോന്നിയിലും ഏറ്റുമാനൂരിലും ഡീൽ വെച്ചുകൊണ്ട് വീണയെ എങ്ങനെയെങ്കിലും ജയിപ്പിക്കുവാനോ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുവാനോ ഉള്ള തയ്യാറെടുപ്പിലാണ് . കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിമാരിൽ ഏറ്റവും മോശവും അതുപോലെ ഈ മന്ത്രിസഭക്ക് ഒട്ടേറെ അവമതിപ്പുകൾ ഉണ്ടാക്കിയ വീണ ജോർജ്ജ് ആറന്മുളയിൽ ജീവന്മരണ പോരാട്ടത്തിലാണ് .
ശബരിമവിഷയത്തിൽ ആരും തോൽക്കാൻ പാടില്ലെന്ന വാശി:
പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ശബരിമല സ്വർണ്ണക്കൊള്ള ജനങ്ങളിൽ ഏറ്റിട്ടില്ല എന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ് .അതിലെ മുഖ്യ കാർമ്മികനായ മന്ത്രി വി എൻ വാസവനെയും റാന്നി എംഎൽഎയായ പ്രമോദ് നാരായണനെയും എന്ത് വിധേനയും ജയിപ്പിക്കുക എന്നതും ഈ ഡീലിൽ ഉണ്ട് .
രാജീവ് ചന്ദ്രശേഖറിന് രാഷ്ട്രീയ നിലനിൽപ്പിന്റെ പ്രശ്നം:
ബിജെപിയെ സംബന്ധിച്ചിടത്തോളം പുതിയ പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരൻ വെല്ലുവിളി ഉയർത്തി വാങ്ങിയെടുത്ത സീറ്റാണ് നേമം . അപ്പോൾ കുമ്മനത്തെ ആറന്മുളയിൽ കുരുതി കൊടുത്തിട്ടാണെങ്കിലും ശബരിമല പോലുള്ള ഒരു പുണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്ന റാന്നിയിൽ ഒരു പെന്തകൊക്കോസ്ത് സ്ഥാനാർത്ഥിയെ സിപിഎമ്മിന്റെ ഒത്താശയോടെ നിർത്തികൊടുത്തിരിക്കുന്നത് അവിടെ സിപിഎമ്മിനെ ജയിപ്പിച്ചു കൊടുക്കാനെന്നുള്ളത് പകൽ പോലെ വ്യക്തം .
ആരൊക്കെ ജയിച്ചാലും ശൈലജ ടീച്ചർ ജയിക്കരുത്:
ഭരണം കിട്ടില്ലെന്ന് ഉറപ്പായ പിണറായി വിജയന് ഇപ്പോൾ ആവശ്യം മുൻ മന്ത്രിമാരും ഇപ്പോഴത്തെ മന്ത്രിമാരും ഏത് വിധേനയും ജയിക്കുക എന്നത് മാത്രമാണ് . അപ്പോഴും മട്ടന്നൂരിൽ കേരളത്തിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച ശൈലജ ടീച്ചർ ജയിക്കാനും പാടില്ല എന്നതും വ്യക്തമാണ് .
- സുരേന്ദ്രൻ പിണറായി ഭായി ഭായി:
ഒരു വെടിക്ക് രണ്ടു പക്ഷികളല്ല പത്തോളം പക്ഷികളാണ് ലക്ഷ്യം എന്നത് ഉറപ്പാക്കി . മഞ്ചേശ്വരത്ത് ബിജെപിയുടെ കെ സുരേന്ദ്രനെ എങ്ങനെയെങ്കിലും വിജയിപ്പിക്കുക എന്നത് പിണറായി വിജയൻറെ മറ്റൊരു ലക്ഷ്യമാണ് . അതിന്നായി അവിടെ അസറുദ്ധീൻ ഓവൈസി ചെയ്യുന്നതുപോലെ വോട്ട് വിഘടിപ്പിക്കൽ തന്ത്രവും ആവിഷ്കരിച്ചു കൊടുത്തു .
സന്ദീപ് വാര്യർ നിയമസഭ കാണരുതെന്ന് ബിജെപി:
ബിജെപിയുടെ കണ്ണിലെ കരടായ സന്ദീപ് വാര്യരെ തോൽപ്പിക്കാൻ ബിജെപി ഒന്നടങ്കം എൽഡിഎഫിന് വോട്ട് ചെയ്യും . കൂടാതെ പാർട്ടിയെയും പാർട്ടി സെക്രട്ടറിയേയും പ്രതിക്കൂട്ടിലാക്കി പടിയിറങ്ങിയ പയ്യന്നൂരിലെ കുഞ്ഞിക്കണ്ണനെയും തളിപ്പറമ്പിലെ ഗോവിന്ദനെയും തോൽപ്പിക്കാൻ ബിജെപി , സിപിഎമ്മിനെ സഹായിക്കും . മഞ്ചേശ്വരത്തെ സഹായത്തിന് പകരമായി തളിപ്പറമ്പ് , തൃക്കരിപ്പൂർ , പയ്യന്നൂർ ഡീലുകൾ കേരളത്തിന്റെ വടക്കേ അറ്റത്ത് തീരുമാനിച്ചുകഴിഞ്ഞു . അതിന്റെ പ്രവർത്തനങ്ങൾ വളരെ ഒതുക്കത്തോടെ അണികളിൽ പ്രാവർത്തികമാക്കി തുടങ്ങിയിരിക്കുന്നു എന്നാണ് ലോക്കലിൽ നിന്നും കിട്ടുന്ന വിവരങ്ങൾ .
പാലക്കാട് കൊടുത്താൽ തൃത്താല തരാം:
അടുത്ത ഡീൽ പാലക്കാട് തന്നെ - പാലക്കാട് ജയിപ്പിച്ചാൽ പകരം തൃത്താല , ഒറ്റപ്പാലം , ഷൊർണൂർ , തവനൂർ എന്നിവ ജയിപ്പിക്കാം എന്നതും ,അതിൽ പ്രധാനമായത് മന്ത്രി എം ബി രാജേഷിന്റെ ജയവും , വിമതൻ പി കെ ശശിയുടെ തോൽവിയുമാണ് . പിന്നെയുള്ള ഡീൽ നടക്കുന്നത് തൃശൂർ ആണ് .
കൊടുങ്ങല്ലൂരും തൃശൂരും ഡീലിൽ സിപിഐ യും സിപിഎമ്മും:
തൃശൂരിൽ സിപിഎം വോട്ടുകൾ ബിജെപിക്ക് മറിച്ചാൽ , ബിജെപി കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലും മണലൂരും കുന്നംകുളത്തും എൽഡിഎഫിനെ ജയിപ്പിക്കാമെന്നുള്ളതുമാണ് . അതുകൊണ്ടാണ് കൊടുങ്ങല്ലൂർ ട്വൻറി ട്വൻറി യുടെ ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ അവിടെ നിർത്തിയത് . സിപിഎമ്മാണ് സിപിഐ യോട് വാശിപിടിച്ച് ആ സീറ്റ് സിറ്റിംഗ് എംഎൽഎ ക്ക് വാങ്ങിക്കൊടുത്തത് .
ത്രിശങ്കു സ്വർഗ്ഗത്തിൽ കഴക്കൂട്ടം:
ആകെ മൊത്തം ഡീലോട് ഡീൽ ആയി നീങ്ങുമ്പോൾ പിണറായിവിജയനും രാജീവ് ചന്ദ്രശേഖറും ത്രിശങ്കു സ്വർഗ്ഗത്തിലായത് കഴക്കൂട്ടം സീറ്റിലാണ് . ഭരതം സിനിമയിലെ മോഹൻലാലിൻറെ അവസ്ഥയാണ് അവർക്ക് . ഒരു ഭാഗത്ത് ശബരിമല കൊള്ളയിലെ മുഖ്യ കാർമ്മികൻ കടകം പള്ളിയും മറ്റൊരു ഭാഗത്ത് ബിജെപിയുടെ സമുന്നതൻ വി മുരളീധരനും . അവിടെ മാത്രം വോട്ടുകൾ മനസ്സാക്ഷിക്ക് വിടാനാണ് തീരുമാനിച്ചിരിക്കുന്നത് . ഇതിന്നിടയിൽ യുഡിഎഫിലെ ശരത് ചന്ദ്ര പ്രസാദ് സൂത്രത്തിൽ കടന്നുകൂടുവാനും സാദ്ധ്യതകൾ ഇല്ലാതില്ല . എം എ വാഹിദ് വിമതനായി ജയിച്ചുകയറിയ മണ്ഡലമാണ് കഴക്കൂട്ടം .
മുഖ്യന്റെ ഓരോ ഫോട്ടോ കാണുമ്പോഴും വോട്ടുകൾ കുറയുന്നു:
മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ശബരിമലയാണ് മനസ്സിനുള്ളിൽ ആകെ മൊത്തം . ആ കറ കളയുവാൻ നാഷണൽ ഹൈവേയിൽ മൊത്തം സ്വന്തം മുഖം മാത്രമാണ് കണ്ടുകൊണ്ടിരിക്കുന്നത് . ഓരോരോ ബോർഡും ആ മുഖവും കാണുമ്പൊൾ ആയിരം പാർട്ടി അനുഭാവികളുടെ വോട്ടുകൾ വരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ .
സംഭവാമി യുഗേ യുഗേ
എന്തായാലും ശബരിമല അയ്യപ്പൻ ഒരെണ്ണത്തിനേം വെറുതെ വിടില്ല തീർച്ച : റാന്നി ദാസൻ
ബിജെപി ഇക്കളി കളിച്ചാൽ മുപ്പത് കൊല്ലത്തിന് കേരളം പിടിക്കില്ല എന്ന് തീർച്ച : കോന്നി വിജയൻ






