ജനനായകന്റെ ജൈത്രയാത്ര: വി. ഡി. സതീശൻ എന്ന ജനകീയ മുഖ്യമന്ത്രിയുടെ വഴിത്തിരിവുകൾ

ഗുരുവായൂരപ്പന്റെ സന്നിധിയിൽ; വിവാദങ്ങളെ കാറ്റിൽപ്പറത്തി ഒരു ചരിത്ര മുഹൂർത്തം

കേരള ജനകീയ മുഖ്യമന്ത്രി വി. ഡി. സതീശന്റെ ജീവിതത്തിൽ ഏറ്റവും സുപ്രധാനമായ ദിവസമായിരുന്നു മെയ് 24 ഞായറാഴ്ച. ലീഡർ കെ. കരുണാകരന് ശേഷം ഗുരുവായൂർ അമ്പലം സന്ദർശിക്കുന്ന മറ്റൊരു കേരള മുഖ്യമന്ത്രി എന്ന സൗഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഗോകുലം ഗോപാലേട്ടനും അവിടെ സന്നിഹിതനായിരുന്നു.

ഒരു മുഖ്യമന്ത്രി അമ്പലത്തിലെ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട് വി. ഐ. പി. പരിഗണനയിൽ അമ്പലത്തിലേക്ക് പ്രവേശിച്ചു എന്നൊക്കെയുള്ള വ്ലോഗുകൾ ഒക്കെ കേരളത്തിൽ പ്രചരിപ്പിക്കുന്നുണ്ട് എങ്കിലും അതൊന്നും ചെവിക്കൊള്ളേണ്ട കാര്യമില്ല. കാരണം അവർ അങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവർക്ക് ഗുരുവായൂർ ദർശനം നടത്തണമെങ്കിൽ അവരും വി. ഐ. പി. പരിഗണനയ്ക്കായി ഓരോരുത്തരെ വിളിച്ചുകൊണ്ടേയിരിക്കും.

കൊച്ചിയെ ഹരം കൊള്ളിച്ച മമ്മൂട്ടിയുടെ വാക്കുകളും പിഷാരടിയുടെ കയ്യടിയും

മലയാളത്തിന്റെ മഹാനടൻ മമ്മുട്ടി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ തന്റെ ഇടത് ചായ്‌വ് നിലനിർത്തിക്കൊണ്ട് തന്നെ വി. ഡി. സതീശനെ നല്ലത് പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ കൊച്ചി സന്തോഷിച്ചു. അദ്ദേഹത്തിന്റെ സന്തത സഹചാരിയായ രമേഷ് പിഷാരടി ഒരു കാര്യം വ്യക്തമാക്കിയപ്പോൾ മമ്മുട്ടി കയ്യടിക്കുന്നത് കാണാമായിരുന്നു. 'മൂന്നര കോടി ജനത ഒറ്റക്കെട്ടായി ആവശ്യപ്പെട്ട ഒരു മുഖ്യമന്ത്രിയെയാണ് കേരളത്തിന് ലഭിച്ചത്' എന്ന സത്യം വിളിച്ചു പറഞ്ഞപ്പോൾ എം. എൽ. എ. മാരുടെ തലയെണ്ണിയല്ല മുഖ്യമന്ത്രിയെ നിശ്ചയിച്ചത് എന്നത് വ്യക്തമായിരുന്നു.

ഇത്തവണ ഉറപ്പായും മമ്മുട്ടി യു. ഡി. എഫിനാണ് വോട്ട് ചെയ്തിട്ടുള്ളത് എന്നതും മമ്മുട്ടിയുടെ മനസ്സിനുള്ളിൽ വി. ഡി. സതീശനെയെന്ന് മുഖ്യമന്ത്രിയായി കാണുന്നത് എന്നും ഒരു ലേഖനത്തിൽ നാം വ്യക്തമാക്കിയിരുന്നു. മമ്മുട്ടിയെ അടുത്തറിഞ്ഞവർക്ക് അത് പെട്ടെന്ന് മനസ്സിലാക്കുവാനാകും. എന്തായാലും ഗുരുവായൂരപ്പനെ വണങ്ങിയതിന് ശേഷം മുഖ്യമന്ത്രിക്ക് മമ്മുട്ടിയുടെ കൂടെയൊരു വേദി എന്നത് സ്വപ്നതുല്യം !!!

പറവൂരിന്റെ മണ്ണിൽ സ്വന്തം ജനത നൽകിയ മഹാസ്വീകരണം

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന് ഏറ്റവും വലിയ ദൈവാനുഗ്രഹം എന്നത് സ്വന്തം നാട്ടിലെ മണ്ണിൽ ലഭിക്കാവുന്ന സ്വീകരണങ്ങളാണ്. അക്കാര്യത്തിൽ വി. ഡി. സതീശൻ ഒട്ടേറെ അനുഗ്രഹീതനാണ്. സ്വന്തം ജനതക്ക് മുന്നിൽ ഏറെ ഇഷ്ടപ്പെടുന്ന ആത്മാർത്ഥതയുള്ള നാട്ടുകാരുടെ മുന്നിൽ ഭരത് അവാർഡുകൾ ഏറ്റുവാങ്ങിയ മോഹൻലാൽ, സലിം കുമാർ എന്നിവരുടെ സാനിധ്യത്തിൽ ശ്രീകുമാരൻ തമ്പി എന്ന അതുല്യ പ്രതിഭയുടെ നല്ല വാക്കുകൾ കേൾക്കുക എന്നത് മഹനീയം തന്നെ.

'വനവാസക്കാരന്റെ പട്ടാഭിഷേകം' എന്നത് ഒരു നിസ്സാര എഴുത്തല്ല. അന്ന് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത സലിം കുമാറും വി. എം. സുധീരനും നൂറു ശതമാനവും ആത്മാർത്ഥമായ വാക്കുകളാണ് അവിടെ പ്രസംഗിച്ചത്. പറവൂരിന്റെ സ്വീകരണത്തിൽ വി. എം. സുധീരനെ കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന ഒരഭിപ്രായം ഇവിടെ പങ്കുവെക്കുന്നു. ഒരു രാജാവിനെയല്ല കേരളത്തിനാവശ്യം, ഒരു നല്ല മനുഷ്യനെയാണ് കേരളത്തിനാവശ്യം എന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞപ്പോൾ സദസ്സ് ഇളകിമറിഞ്ഞു.

ലാലിന്റെ ആത്മാർത്ഥതയും 'നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ്' എന്ന ഓർമ്മപ്പെടുത്തലും

ഒരു ജനത ഒന്നടങ്കം ആവശ്യപ്പെട്ട ഒരു മുഖ്യമന്ത്രി എന്ന് നമ്മുടെ മോഹൻലാൽ വിശേഷിപ്പിച്ചപ്പോൾ ഏവരിലും രോമാഞ്ചമുണ്ടായി. ഒരു സത്യമാണ് മോഹൻലാൽ അവിടെ പറയുവാൻ ധൈര്യം കാണിച്ചത്. രാഷ്ട്രീയത്തിലെ സത്യസന്ധത, സുതാര്യത എന്നിവ ജനത്തിന് ബോധ്യപ്പെട്ടപ്പോഴാണ് ജനം ആ മനുഷ്യനെ നെഞ്ചിലേറ്റിയത്. സാധാരണ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എല്ലാവരും പരസ്പരം പുകഴ്ത്തി സംസാരിക്കുക പതിവാണെങ്കിലും ഇന്നലത്തെ മോഹൻലാൽ പ്രസംഗത്തിൽ ആത്മാർത്ഥത നിഴലിച്ചിരുന്നു.

വരാൻ ലേശം നേരം വൈകിയെങ്കിലും താരജാടകളില്ലാത്ത ആ മനുഷ്യൻ ഓടിവന്ന് മുഖ്യമന്ത്രിയുടെ അടുത്തെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ അദ്ദേഹത്തോടുള്ള ഇഷ്ടം കൂടി. 'നർകോട്ടിക്സ് ഈസ് ഡേർട്ടി ബിസിനസ്' എന്നത് വീണ്ടും ആവർത്തിച്ചപ്പോൾ കേരളത്തിന് ഒരു നല്ല കാലം വരുന്നതിൽ ഏവരും സന്തോഷിച്ചു. കേരളത്തിലെ ജനം എന്താണെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ മോഹൻലാലിനും മനസ്സിലാക്കുവാൻ സാധിച്ചു എന്നതാണ് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ പറഞ്ഞുവെച്ചത്.

അമ്മാളുഅമ്മയുടെ സാന്നിധ്യവും മുഖ്യമന്ത്രിയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളും

നമ്മുടെ സ്വന്തം അമ്മാളുഅമ്മ പറവൂരിലെ സ്വന്തം നാട്ടിൽ മകനെ കാണാൻ വന്നപ്പോൾ ആ അമ്മയുടെ മുഖത്തെ ഐശ്വര്യം ഏവരിലും കണ്ണ് നിറയ്ക്കുന്നു. രാഹുൽ ഗാന്ധിയെയും മമ്മുട്ടിയെയും കൂടാതെ മലയാളത്തിന്റെ പുണ്യമായ മോഹൻലാലിനെ വരെ കെട്ടിപ്പിടിക്കുവാൻ ഭാഗ്യം ഉണ്ടായി ആ അമ്മക്ക്. ഇത്രയും കാര്യങ്ങൾ നമ്മൾ വീക്ഷിക്കുമ്പോൾ മുഖ്യമന്ത്രി എന്ന നിലയിൽ ശരിക്കും ഒരു ഭാരിച്ച ഉത്തരവാദിത്വമാണ് വി. ഡി. സതീശനിൽ അർപ്പിതമായിട്ടുള്ളത്.

അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന മാധ്യമ സുഹൃത്തുക്കളും വീണ്ടും വീണ്ടും വേട്ടയാടുവാൻ ഇറങ്ങിത്തിരിച്ച അസൂയാലുക്കളായ മാധ്യമക്കാരും അദ്ദേഹത്തിന്റെ ഓരോരോ നീക്കങ്ങളും സസൂക്ഷ്മം വീക്ഷിക്കുകയും ക്യാമറയിൽ പകർത്തി കൊണ്ടിരിക്കുകയുമാണ്. അങ്ങനെയൊടുവിലാണ് പൂക്കി മുഖ്യൻ വരെ ഉത്ഭവിച്ചതും. ആയതിനാൽ ആദ്യത്തെ നാളുകളിലെ ഈ ആവേശത്തിൽ അദ്ദേഹം മതി മറക്കാതെ ഇനിയുള്ള ഓരോരോ കാര്യങ്ങളും വളരെ സൂക്ഷ്മമായി സുതാര്യതയോടെ നീക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഈച്ചകളെപ്പോലെ പൊതിയുന്ന തത്പരകക്ഷികളും ലീഡറുടെയും ഉമ്മൻചാണ്ടിയുടെയും പാഠങ്ങളും

അദ്ദേഹം വളർന്നുവന്ന പഴയ കാലങ്ങൾ മറക്കാതെ, പഴയ ആളുകളെ മറക്കാതെ എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ടായിരിക്കണം കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ഇപ്പോൾ ഭരണം കയ്യിൽ വന്നപ്പോൾ കുറേയധികം ആളുകൾ മണികണ്ഠൻ ഈച്ചകളെ പോലെ ഭരണക്കാരെ പൊതിഞ്ഞുകൊണ്ട് അവരവരുടെ സ്വന്തം നിലനിൽപ്പിനും കാര്യസാധ്യത്തിനും മുന്നോട്ട് വരുന്നതിൽ അത്ഭുതമില്ല. ലീഡർ കെ. കരുണാകരൻ എന്നും വന്ന വഴി മറക്കാത്ത ആളായിരുന്നു. ശ്രീ ഉമ്മൻചാണ്ടിയും അതുപോലെ തന്നെയായിരുന്നു.

പക്ഷെ ഇപ്പോൾ വന്നുകൂടുന്ന ചില തത്പര കക്ഷികളുടെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വഴങ്ങാതെ വരുന്നവരുടെ ഉദ്ദേശ ലക്ഷ്യങ്ങൾ കൂടി മനസ്സിലാക്കികൊണ്ടായിരിക്കണം ഭരണചക്രം തിരിക്കുവാൻ. ഒരു മംഗലാപുരം യാത്രയെ ചൊല്ലിയുള്ള വിവാദങ്ങൾ കത്തിച്ചവർ തന്നെ വീണ്ടും വിവാദങ്ങൾ ഉണ്ടാക്കുവാനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്നു എന്നത് അങ്ങേക്കും അറിയാമല്ലോ?

മധുവിധു കാലത്തെ ജാഗ്രത

ഈ ഒരു മധുവിധു ആഘോഷക്കാലം കഴിഞ്ഞിട്ട് മതി കാര്യങ്ങളിലേക്ക് കടക്കുവാൻ!! ഇപ്പോൾ എല്ലാവരെയും കെട്ടിപ്പിടിക്കാം, ചേർത്തുനിർത്താം, പക്ഷെ എല്ലാറ്റിനും ഒരു അതിര് നിശ്ചയിക്കുന്നത് നല്ലതായിരിക്കും, അത് അമ്മാളുഅമ്മ ആയാലും മമ്മുട്ടിയായാലും മോഹൻലാൽ ആയാലും!!

എന്തായാലും പത്രസമ്മേളനം കലക്കി , ഉരുളയ്ക്ക് ഉപ്പേരി കൊടുത്തുകൊണ്ടിരിക്കുക!!

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്നോർത്തുകൊണ്ട് പറവൂർ ദാസനും
ആഘോഷങ്ങളെ എപ്പോഴും ഭയപ്പെടുന്നത് നല്ലതിനായിരിക്കും എന്ന ഉപദേശത്തോടെ പറവൂർ വിജയനും

#VDSatheesan #KeralaChiefMinister #GuruvayurTemple #HistoricVisit #LeaderKKarunakaran #GokulamGopalan #VIPDarshan ControversyBusted #VloggersReality #Mammootty #RajivGandhiIndoorStadium #LeftLeaningStance #RameshPisharody #ThreePointFiveCrorePeople #NotByCountingMLAs #UDFVote #KochiRejoices #DreamStage #ParavurReception #DivineBlessing #Mohanlal #SalimKumar #SreekumaranThampi #VanavasakarantePattabhishekam #VMSudheeran #NeedAGoodHumanNotAKing #NarcoticsIsADirtyBusiness #AmmaluAmma #RahulGandhi #HeavyResponsibility #MediaTrial #PookkiMukhyan #PoliticalTransparency #StayGrounded #ManikandanFlies #OpportunistsBeware #OommenChandyWay #MangaloreTripControversy #SharpeningWeapons #HoneymoonPeriod #SetBoundaries #NamukkuNaamePanivathuNaakam #ParavurDasan #ParavurVijayan #JayanagarCautions #KeralaPolitics2026