വി ഡി സതീശൻ

കാത്തിരിപ്പിന് ഒടുവിലെ ജനകീയ വിജയം
ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ വി ഡി സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വരികയാണ് . തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പിന് മുമ്പും അദ്ദേഹം കാത്തിരിക്കുവാൻ വിധിക്കപ്പെട്ടവനാണ് . ആ കാത്തിരിപ്പുകൾ ഒന്നും വൃഥാവിലായില്ല എന്നതാണ് വിജയം .ഒരു വ്യക്തിക്ക് വേണ്ടി ആബാലവൃദ്ധം ജനങ്ങളും ഒരേ സ്വരത്തിൽ ആവശ്യമുയർത്തിയതിന്റെ സുഖവും സതീശൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു.
ഇതുപോലൊരു വിജയം അദ്ദേഹത്തിന് ജനങ്ങളോടുള്ള കടപ്പാട് അധികരിപ്പിച്ചിരിക്കുന്നു . ഓരോരോ വാഗ്ദാനങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും നിറവേറ്റിക്കൊടുക്കുവാൻ കൂടുതൽ ബാധ്യസ്ഥനായ ഈ വേളയിൽ വളരെ സൂക്ഷ്മതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം . കേരളത്തിൽ നന്മ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു എന്നതിന്റെ തെളിവുകളാണ് നാം കഴിഞ്ഞ കുറെ ദിവസങ്ങളിൽ കണ്ടത് .
ജനകീയ മുന്നേറ്റവും നേതൃത്വത്തിന്റെ കരുത്തും
ഈ ഒരു വിജയത്തിനായി ലക്ഷക്കണക്കിന് ജനങ്ങളാണ് അഹോരാത്രം അദ്ധ്വാനിച്ചത് . യാതൊരു ലാഭക്കൊതികളുമില്ലാതെ രാഷ്ട്രീയം നോക്കാതെ കൊടിയുടെ നിറം നോക്കാതെ അമ്മമാരും പെങ്ങന്മാരും യുവാക്കളും യുവതികളും മുന്നിട്ടിറങ്ങിയപ്പോൾ അക്ഷരാർത്ഥത്തിൽ കേരളം ഞെട്ടിപ്പോയി . ഇങ്ങനെയാണ് നേതാക്കൾ ശരിക്കുള്ള നേതാക്കളായി മാറുന്നത് . അന്തിമവിജയത്തിനായി പലരെയും തള്ളിപ്പറയേണ്ടി വന്നിട്ടുണ്ട്. അതൊന്നും ആരും പറയിപ്പിച്ചതല്ല എന്നതാണ് ഇപ്പോഴത്തെ സൗന്ദര്യം .
ജനങ്ങളുടെ മനസ്സിൽ നീതിയും ന്യായവും നിഴലിച്ചപ്പോൾ അവർ ശബ്ദിച്ചു . നമ്മുടെ രാജ്യത്ത് ചുരുക്കം ചിലർക്ക് മാത്രം ലഭിച്ച അപൂർവ്വ സൗഭാഗ്യം . ഗുരുത്വം എന്നത് ജീവിതത്തിൽ ഉണ്ടെങ്കിൽ കുറേക്കാലം കാത്തിരുന്നാലും നമ്മുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തുക എന്നത് സത്യമാണ് . അതുപോലെ നിശ്ചയദാർഢ്യവും കൂടി ഉണ്ടെങ്കിൽ എല്ലാം ഭംഗിയാകും .
അതിജീവനത്തിന്റെ പാഠങ്ങൾ: തളരാത്ത മനസ്സ്
മലയാളത്തിന്റെ മഹാനടൻ മമ്മുട്ടി ജീവിതത്തിൽ പലതവണ വീണുപോയ ഒരാളാണ് . പല സമയങ്ങളിലും സിനിമകൾ വിജയിക്കാതെയും സിനിമകൾ ഇല്ലാതെയും ഇരിക്കുമ്പോൾ അദ്ദേഹം പറയുന്ന ഒരു സത്യമുണ്ട് . ' ഒരു വ്യക്തിയോ , ഒരു സമൂഹമോ , ഒരു നാടോ , ഒരു രാജ്യം തന്നെയും നമ്മെ ഇല്ലാതാക്കുവാൻ ശ്രമിച്ചാൽ മേലെ ഇരിക്കുന്ന ആ ശക്തി വിചാരിക്കാതെ ഒന്നും നടക്കില്ല ' എന്നുള്ളത് . കേരളത്തിൽ ഓരോരോ വിജയിച്ചവരുടെയും കഥകൾ നാം കേട്ടാൽ ഇപ്പറഞ്ഞത് എത്ര സത്യമാണെന്ന് നമ്മുക്ക് മനസ്സിലാകും .
ഇപ്പോഴത്തെ പല ചെറുപ്പക്കാർക്കും എല്ലാം വളരെ തിരക്കാണ് . ക്ഷമയോടെ കാത്തിരിക്കുവാൻ അവർക്ക് സമയമില്ല . അവർ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ കള്ളിലേക്കും , കഞ്ചാവിലേക്കും , മയക്കുമരുന്നിലേക്കും , ആത്മഹത്യയിലേക്ക് വരെ എത്തിപ്പെടുന്നതാണ് അവരുടെ ദുർബല മനസ്സ് .
ഭരണനിർവ്വഹണത്തിലെ ജാഗ്രതയും നിയമനങ്ങളും
ഇനി ശ്രദ്ധിക്കേണ്ടത് തീരുമാനങ്ങളിലാണ് . മന്ത്രിമാരെ നിശ്ചയിക്കുന്നത് മുതൽ പൊളിറ്റിക്കൽ സെക്രട്ടറിമാരെയും , പി എ മാരെയും നിശ്ചയിക്കുമ്പോൾ ശരിയായ മാനദണ്ഡങ്ങളും അവരുടെ കഴിഞ്ഞകാല പ്രവർത്തികളും ഒക്കെ മുൻ നിർത്തി തന്നെയായിരിക്കണം . കേരളത്തെ സംബന്ധിച്ചിടത്തോളം നിസ്സാര കാര്യങ്ങളെ വർഗ്ഗീയ വത്കരിക്കുവാനും , ജനങ്ങളിൽ വിദ്വേഷം പടർത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുവാനും ആളുകൾക്ക് വളരെ ഇഷ്ടമുള്ള വിഷയമായതിനാൽ പഴുതുകൾ അടച്ചുകൊണ്ടായിരിക്കണം ഓരോരോ നിയമനങ്ങളും നടത്തേണ്ടത് .
ശത്രുവാര് മിത്രമാര് എന്നതെല്ലാം മനസ്സിലാക്കി തന്നെ വേണം പ്രവർത്തിക്കുവാൻ . എല്ലാം ഇനിയും ഭംഗിയായി തന്നെ നടക്കുമെന്ന ശുഭപ്രതീക്ഷയിൽ പുതിയ കേരള മുഖ്യമന്ത്രിക്ക് ഭാവുകങ്ങൾ നേരുന്നു !!!
ഈ സർക്കാർ ജനകീയ സർക്കാർ ആയിരിക്കണം !
നോ കോമ്പ്രമൈസ് എന്നത് പ്രവർത്തിയിൽ അനിവാര്യം !!
ഭൂമിയിൽ സന്മസ്സുള്ളവർക്ക് സമാധാനം !!!
ഈ ഒരു തിരഞ്ഞെടുപ്പ് വേളയിൽ അറിഞ്ഞും അറിയാതെയും ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ മാപ്പ് ചോദിച്ചുകൊണ്ട് എംഎൽഎ ദാസനും
എല്ലാം സ്പോർട്സ് മാൻ സ്പിരിറ്റോടെ എടുക്കണമെന്ന അഭ്യർത്ഥനയുമായി എംഎൽഎ വിജയനും



#VDSatheesan #KeralaCM #NewLeadership #VictoryOfPatience #PeoplePower #KeralaPolitics #VisionaryLeader #Governance #Determination #LeadershipGoals #DemocraticTriumph #KeralaElections #PublicMandate #AdministrativeExcellence #HopeForKerala #SocialHarmony #ProgressiveGovernance #PoliticalStability #NewBeginnings #InspirationalJourney #YouthEmpowerment #UnityInDiversity #JusticeAndTruth #VigilantLeadership #FutureKerala #SportsmanSpirit #PeaceAndHarmony #MLASelection #DevelopmentAgenda #MalayalamSuccessStory #PoliticalWisdom #StrategicGovernance #NavaKeralam #CommitmentToPeople #ResilientKerala





