
ഇന്റലിജൻസ് മുന്നറിയിപ്പും കെ.സി. ക്യാമ്പിന്റെ നീക്കങ്ങളും
കേരളത്തിൽ ബലം പ്രയോഗിച്ച് കെട്ടിയിറങ്ങുവാൻ കെ സി വേണുഗോപാൽ ശ്രമിച്ചുനോക്കിയെങ്കിലും കേരളത്തിൽ നിന്നുള്ള ഇന്റലിജൻസ് വൃത്തങ്ങൾ കെ സി യുടെ ക്യാമ്പിന് നിർദ്ദേശം നൽകിയത് ആവശ്യമില്ലാത്ത പണിക്ക് നിൽക്കേണ്ട എന്നതാണ് . ഇപ്പോൾ കേരളത്തിൽ നടക്കുന്ന വി ഡി അനുകൂല പ്രകടനങ്ങളെ വർഗീയവൽക്കരിക്കുവാനും അത് ഒരു പ്രത്യേക മതവിഭാഗത്തിന്റെ മേൽ അടിച്ചേൽപ്പിക്കുവാനും കെ സി യുടെ ക്യാമ്പ് നടത്തിയ കുത്സിത ശ്രമങ്ങളെ കേരളത്തിലെ ഇപ്പോഴത്തെ പോലീസ് ഉദ്യോഗസ്ഥർ ശക്തമായി എതിർത്തിരുന്നു .
കെ സി യുടെ ക്യാമ്പ് എന്ന് പറയുന്നവർ കേരളം എന്തെന്ന് അറിയാത്ത കുറെയധികം പ്രാഞ്ചിയേട്ടന്മാരാണ് . അല്ലാതെ നേരാം വണ്ണം രാഷ്ട്രീയം അറിയാവുന്ന ജനമനസ്സ് അറിയാവുന്ന ഒറ്റ ഒരുത്തനും അക്കൂട്ടത്തിൽ കാണുന്നില്ല .
എംഎൽഎമാരുടെ തിരിച്ചറിവും ജനരോഷത്തിന്റെ ഗൗരവവും
അഥവാ കെ സി എങ്ങാനും മുഖ്യമന്ത്രിയായി വന്നാൽ ഒരാഴ്ചക്കാലം മാത്രമേ ഈ പ്രതിഷേധങ്ങൾ നിറഞ്ഞുനിൽക്കൂ എന്നുള്ള മണ്ടത്തരം ആരൊക്കെയോ കെ സി യെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് ഇങ്ങനെയുള്ള ചിന്തയിലേക്ക് കാര്യങ്ങൾ നീങ്ങിയത് . പക്ഷെ ഒരാഴ്ച്ച കഴിഞ്ഞാലും എംഎൽഎ മാർക്ക് ഒരു കല്യാണ വീട്ടിൽ പോകുവാനോ , മരണവീട്ടിൽ പോകുവാനോ സാധിക്കില്ല എന്ന സത്യം എംഎൽഎ മാർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു .
ഇത്രയും വലിയ ഒരു വിജയം കൈവരിച്ചിട്ടും ഒരു നല്ല ആഹ്ലാദപ്രകടനം നടത്തുവാനോ , കൺവെൻഷനുകൾ നടത്തുവാനോ എംഎൽഎ മാർക്ക് സാധിച്ചിട്ടില്ല എന്നത് സന്ദീപ് വാര്യർക്കും , മാത്യു കുഴൽനാടനും , ടി സിദ്ധിഖിനും , മനസ്സിലായിരിക്കുന്നു . എംപിമാരെ വരെ ജനം ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്ക് നീങ്ങിയത് കാര്യത്തിന്റെ ഗൗരവം എന്താണെന്നുള്ളത് വ്യക്തമായിരിക്കുന്നു .
ഉത്തരേന്ത്യൻ പരീക്ഷണങ്ങളും കേരളത്തിലെ രാഷ്ട്രീയ യാഥാർത്ഥ്യവും
നരേന്ദ്ര മോഡിയും അമിത് ഷായും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ , ഉദാഹരണമായി രാജസ്ഥാനിലും , ഗുജറാത്തിലും , മധ്യപ്രദേശിലും , ഹരിയാനയിലും , നടത്തിനോക്കിയ മുഖ്യമന്ത്രി അവരോധങ്ങളാണ് കെ സി യുടെ മനസ്സിലും ഈ ആശയത്തിന് ചിറകു മുളപ്പിച്ചത് . കർണ്ണാടക , തെലങ്കാന , ഹിമാചൽ പ്രദേശ് , ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കെ സി പ്രയോഗിച്ച അതേ കുനുഷ്ടുകൾ തന്നെയാണ് കേരളത്തിലും പ്രയോഗിച്ച് നോക്കിയത് .
പക്ഷെ വടക്കേ ഇന്ത്യയല്ല കേരളം എന്നത് ഇവരൊക്കെ മറന്നുപോയി . ഇവിടെ റോഡിൽ ഇറങ്ങുന്നത് ആവേശമുള്ള കോൺഗ്രസ്സ് , യുഡിഎഫ് അണികൾ ആണെങ്കിലും വി ഡി സതീശന്റെ പിറകിൽ കേരളത്തിൽ നന്മയും നീതിയും ആഗ്രഹിക്കുന്ന ജനങ്ങളാണ് . വി ഡി സതീശൻ ക്യാമ്പ് ജനങ്ങളെ റോഡിലേക്ക് ഇറക്കിവിട്ടാണ് കളികൾ കളിക്കുന്നത് എന്നത് സാധാരണ ജനങ്ങൾ വരെ തിരസ്കരിച്ചു .
കെ.സി.യുടെ ഈഗോയും ഉപദേശകരുടെ കുത്സിത ബുദ്ധിയും
വി ഡി സതീശൻ മുഖ്യന്ത്രിയായാൽ പലരുടെയും പല കേസുകളും , പലവിധ കളികളും കുത്തിപ്പൊക്കുവാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ഒരു വിഭാഗമാണ് ഇപ്പോൾ കെ സി തന്നെ മുഖ്യമന്ത്രിയായി വേണം എന്ന് വാദിക്കുന്നവർ . അവരാണ് പല തരത്തിലും വാർത്തകൾ നൽകിയും കെ സിയുടെ ഈഗോയെ തൊട്ടുണർത്തിയും അനാവശ്യ ഉപദേശങ്ങൾ നൽകുന്നത് . രാഹുൽഗാന്ധിക്ക് കത്തയക്കുന്നവരും സോഷ്യൽ മീഡിയയിൽ കമന്റിടുന്നവരും ചെറുപ്പക്കാർ മാത്രമല്ല , എഴുപത് വയസ്സായ അമ്മമാർ വരെയുണ്ടെന്ന് ഇപ്പോഴാണ് കെ സി ക്യാമ്പിന് തിരിച്ചറിഞ്ഞിരിക്കുന്നത് .
തീക്കൊള്ളി കൊണ്ടാണ് കെ സി വേണുഗോപാൽ തല ചൊറിയുന്നത് എന്നത് മുതിർന്ന നേതാക്കൾക്കും ഏറെക്കുറെ മനസിലായിരിക്കുന്നു . എം എം ഹസ്സൻ പോലുള്ളവരോടോന്നും അഭിപ്രായങ്ങൾ അറിയുവാൻ എ ഐ സി സി വിളിക്കരുതായിരുന്നു . അവരൊക്കെ ജീവിക്കുന്നത് സ്വപ്ന ലോകത്താണ് .
മാധ്യമപ്രവർത്തകരുടെ നിലപാടും കെ.സി.യുടെ രാഷ്ട്രീയ ഗതികേടും
കേരളത്തിലെ ചാനലുകളിലെ ഒട്ടുമിക്ക അവതാരകരും , ഉദാഹരണമായി സിന്ധു സൂര്യകുമാറും , ഷാനി പ്രഭാകറും ,സ്മൃതി പരുത്തിക്കാടും , ഹാഷ്മിയും , ലക്ഷ്മി പത്മയും അതുപോലെയുള്ള ഒട്ടനവധി മാധ്യമപ്രവർത്തകരും ജനങ്ങളുടെ ഈ പ്രതികരണം നന്നായി ഉൾക്കൊണ്ടിരിക്കുന്നു . പണം വാങ്ങി പെട്ടെന്ന് നിറം മാറിയ ചില ഓൺലൈൻ പത്രങ്ങളൊഴികെ മുഖ്യധാരാ എല്ലാം മാധ്യമങ്ങളും കെ സിയുടെ ഈ അരങ്ങേറ്റത്തെ ശക്തമായി എതിർക്കുന്നവരാണ് .
ലാൻഡിംഗ് ഗിയർ ഒന്നടങ്കം പൊട്ടിയ അവസ്ഥയിലാണ് കെ സി എന്നത് അവരും സമ്മതിക്കുന്നു . കെ സിക്ക് വേണമെങ്കിൽ നേരെ ചൊവ്വേ കേരളത്തിലേക്ക് ഇറങ്ങി വരാമായിരുന്നു . പക്ഷെ അതിനുള്ള ബുദ്ധി കെ സി ക്കോ , ഉപദേശകരായി നടക്കുന്ന പെട്ടിപിടുത്തക്കാർക്കോ ഇല്ല എന്നുള്ളതാണ് സത്യം . ലേശം ബുദ്ധിയുണ്ടായിരുന്നുവെങ്കിൽ ഇതുപോലൊരു ഗതികേട് കെ സി ക്ക് വരില്ലായിരുന്നു .
വി.ഡി. സതീശന്റെ ജനകീയ കരുത്തും എ.ഐ.സി.സി.യിലെ ഭിന്നതയും
അഥവാ വാശിപ്പുറത്ത് ബലം പ്രയോഗിച്ചാണ് കെ സി ഇവിടെ മുഖ്യമന്ത്രി ആവുന്നതെങ്കിൽ അതോടെ കെ സി യുടെ രാഷ്ട്രീയഭാവി തന്നെ തുലാസിലാകും . കർണ്ണാടകത്തിൽ ഡി കെ ശിവകുമാർ മാന്യനായതുകൊണ്ടും അപ്പുറത്ത് ബി ജെ പി അദ്ദേഹത്തിന്റെ രക്തത്തിനായി ദാഹിച്ചു ഇരിക്കുന്നുണ്ട് എന്നത് മനസിലാക്കിയതുകൊണ്ടാണ് എ ഐ സി സി യുടെ വാക്കുകൾക്ക് എതിരഭിപ്രായം പറയാതെ നിന്നത് . ഇവിടെ വി ഡി യെ സംബന്ധിച്ചിടത്തോളം ഒരു ബിജെപിയെയോ , ഇ ഡി യെയോ ഭയപ്പെടുന്നില്ല . ജനം എന്ന ഒരൊറ്റ ശക്തിയാണ് വി ഡി യുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നത് .
നല്ല കമ്മ്യുണിസ്റ്റുകാരും , യുഡിഎഫിന് വോട്ട് ചെയ്ത ഇതര കക്ഷിക്കാരും വളരെ ആത്മാർത്ഥതയോടെ വി ഡി ക്ക് അനുകൂലമായി നിൽക്കുമ്പോൾ രാഹുൽഗാന്ധിയെന്നല്ല ഒരു ശക്തിക്കും മറിച്ച് ഒരു തീരുമാനം എടുക്കുവാൻ സാധ്യമല്ല . ഇവിടെ ആരും കോൺഗ്രസ്സിന് എതിരല്ല . പക്ഷെ ഈ വക അഴകൊഴമ്പൻ തീരുമാനങ്ങൾക്ക് അവരെതിരാണ് .
യുഡിഎഫ് ഘടകകക്ഷികളും ദേശീയ നേതാക്കളുടെ പിന്തുണയും
പ്രിയങ്കഗാന്ധിയും സോണിയ ഗാന്ധിയും ഖാർഗെയും ശക്തമായി വി ഡി ക്ക് അനുകൂലമായ നിലപാടുകൾ എടുക്കുമ്പോൾ അത് ചെവിക്കൊള്ളാതെ ഇരിക്കുവാൻ രാഹുൽഗാന്ധിക്കും സാധിക്കില്ല . എ ഐ സി സി യിൽ ജയറാം രമേശും , സച്ചിൻ പൈലറ്റും ഈ വിഷയത്തിൽ എന്നല്ല ഈയിടെ കെ സി എടുത്ത എല്ലാ നിലപാടുകൾക്കും എതിരാണ് . മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും ആവശ്യം അവരുടെ ശക്തരായ അണികളുടെ തീരുമാനങ്ങൾ കണ്ടില്ലെന്ന് നടിക്കുവാൻ സാധിക്കില്ല .
102 സീറ്റിൽ അവരൊക്കെ പോയാലും ഭരിക്കാം എന്ന വ്യാമോഹം കെ സി യിൽ ജനിപ്പിച്ചത് കുറെയധികം മണ്ടന്മാരാണ് . മലബാറിൽ കോൺഗ്രസ്സ് തേരോട്ടം നടത്തിയത് ലീഗിന്റെ അച്ചടക്കമുള്ള പ്രവർത്തനങ്ങൾ കൊണ്ടാണെന്ന് കേരളത്തിലുള്ള ഏവർക്കുമറിയാം . ജോസഫ് ഗ്രൂപ്പ് ആയാലും , ആർഎസ്പി ആയാലും അതുകൊണ്ടാണ് വി ഡി സതീശനായി വാദിക്കുന്നത് .
എംഎൽഎമാർക്കുള്ള മുന്നറിയിപ്പും രാഷ്ട്രീയ ഭാവിയും
ഇന്ന് എം എൽ എ മാർ തലസ്ഥാനത്ത് എത്തുമ്പോൾ എം ലിജു പോലുള്ള ചില കുരങ്ങന്മാർ ഒഴികെ എല്ലാവരും കേരളത്തിന്റെ ജനമനസ്സ് അറിഞ്ഞു തന്നെ പ്രവർത്തിക്കും എന്ന് തന്നെയാണ് വോട്ടർമാർ കരുതുന്നത് . ഷാഫി പറമ്പിൽ കരുതിയത് എല്ലാം പുള്ളിക്കാരന്റെ കരിഷ്മ കൊണ്ടാണെന്നാണ് . അതൊക്കെ ഇല്ലാതാക്കുവാൻ ഒരൊറ്റ തീരുമാനം മതിയെന്ന് ഏകദേശം ഒരൊറ്റ ദിവസത്തിൽ തന്നെ മനസ്സിലായിക്കാണും .
മാത്യു കുഴൽനാടൻ വരെ മുടിയൊതുക്കിക്കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വന്ന് അഭ്യർത്ഥിച്ചത് . ഇവിടെ ജനം വോട്ട് ചെയ്തത് പാർട്ടിക്കാണ്. അല്ലാതെ ഇവന്മാരുടെ ഗ്ലാമർ കണ്ടിട്ടല്ല എന്നത് അവരും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു . പണ്ടൊക്കെ കോൺഗ്രസ്സുകാർ ഒളിച്ചും പാത്തുമാണ് പ്രകടനങ്ങളിൽ പങ്കെടുത്തിരുന്നത് . ഇന്നിപ്പോൾ അവരാരും സ്ഥാനങ്ങളെ ഭയപ്പെടുന്നില്ല .
ജനകീയ പ്രാർത്ഥനകളും സതീശൻ എന്ന മഹാശക്തിയും
ഈ ദിവസങ്ങളിൽ കേരളത്തിൽ നടന്ന വലിയ ഒരു മാറ്റം എന്നത് , വീട്ടമ്മമാരും , കാരണവന്മാരും , യുവാക്കളും , യുവതികളും രാഷ്ട്രീയത്തിൽ താത്പര്യം കാണിക്കുന്നു എന്നതും ഒരു നല്ല മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരണമെന്ന് അവരും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തി എന്നതുമാണ് . ഇത്രയും നാളുകൾകൊണ്ട് വി ഡി സതീശൻ എന്ന വ്യക്തി കേരളരാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ഒരു ശക്തിയായി മാറുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് .
കെ കരുണാകരനൊപ്പവും , ഏ കെ ആന്റണിക്കൊപ്പവും , ഉമ്മൻ ചാണ്ടിക്കൊപ്പവും വി ഡി സതീശനെ വളർത്തുവാൻ കെ സി ക്കും , എ ഐ സി സി ക്കും സാധിച്ചു എന്നതാണ് ഇവിടെ ഇപ്പോൾ സംഭവിച്ചത് !!
അന്തിമ തീരുമാനം: ജനമനസ്സിനൊപ്പം നിൽക്കുക
ആയതിനാൽ എ ഐ സി സി എങ്ങാനും അനാവശ്യ വാശിപ്പുറത്ത് കെ സിയുടെ പേര് ടൈപ്പ് ചെയ്‌തുവെച്ച് ദീപാദാസ് മുൻഷി പോലുള്ളവരെ കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് വായിച്ചു കേൾപ്പിക്കുവാൻ നിന്നാൽ അതോടെ കോൺഗ്രസ്സ് എന്ന പാർട്ടി കേരളത്തിൽ നാമാവശേഷമാകും എന്നത് എം എൽ എ മാർ എങ്കിലും തിരിച്ചറിയുക .
കെ സി ക്ക് വയസ്സ് 63 ആയിരിക്കുന്നു . ജീവിതത്തിൽ നേടാനുള്ളത് എല്ലാം നേടിക്കഴിഞ്ഞു . പക്ഷെ എം എൽ എ മാരുടെ വയസ്സുകൾ നോക്കിയാൽ ഇനിയും നല്ല ഭാവി അവരുടെ മുന്നിലുണ്ട് . അതെല്ലാം മുളയിലേ നുള്ളിക്കളയാതെ കേരളജനതക്കൊപ്പം നിൽക്കുക . നിന്നേ പറ്റൂ !!!
വി ഡി തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന ഉറപ്പിൽ നന്മനിറഞ്ഞവൻ ദാസനും
ജനങ്ങളാണ് ശക്തി എന്നത് ഇനിയെങ്കിലും മനസിലാക്കുക എന്ന ഉപദേശത്തിൽ നന്മനിറഞ്ഞവൻ വിജയനും


#VDSatheesan #KeralaPolitics #KCVenugopal #CongressKerala #UDF #KeralaChiefMinister #AICC #PoliticalPulse #PeoplePower #KeralaNews #CongressHighCommand #VDS #LeadershipCrisis #Janamanassu #KeralaAssembly #RahulGandhi #PriyankaGandhi #JusticeForKerala #PoliticalShift #MassLeader #YouthInPolitics #SaveCongress #UDFVictory #PoliticalUpdate #KeralaDiaries #DemocraticValues #LeaderOfOpposition #ChangeInKerala #VDforCM #CommonManVoice





